Thursday, October 29, 2009
ഓടിക്കുഴിക്ക് കുറുക്കന്‍ സാക്ഷി !!!!!!
കേരളത്തില്‍ വലതു ഭരിച്ചാലും ഇടതു ഭരിച്ചാലും ഒരു വ്യത്യാസവും ഇല്ലാത്ത അവസ്ഥ .കേന്ദ്രം ഇന്ത്യ മൊത്തത്തില്‍ വിദേശ കുത്തകള്‍ക്ക് വില്‍ക്കാന്‍ തയ്യാറായി തറ്റും ഉടുത്തു നില്‍ക്കുന്നു. കേരളത്തില്‍ കണ്ടല്‍ കാടുകളും ജൈവ വൈവിധ്യവും നാടന്‍ കുത്തകള്‍ക്ക് വിറ്റു തുലക്കാന്‍ മുഖത്ത് പൌഡറും പൂശി നില്‍ക്കുന്ന വ്യവസായ മന്ത്രി .'തെങ്ങിന്റെ മണ്ടക്ക് വ്യവസായം വളരാന്‍ പറ്റുമോ '? എന്ന ചോദ്യം .
ഇത് പോലെ മലയാളി വിഷമ വൃത്തത്തില്‍ ആയ മറ്റൊരു കാലം ഉണ്ടോ എന്ന് സംശയം . പെട്ടെന്ന് ഖദര്‍ കുപ്പയത്തിലേക്ക് മാറിയതിന്റെ അസ്കിത മാറാത്ത അഴകുഴംബന്‍ അത്ഭുത കുട്ടി ഒരു വശത്ത് ,എതിര്‍വശത്ത് തടിമിടുക്ക് കൊണ്ട് എല്ലാം നേടാം എന്ന് ഗര്‍വുള്ള ഒരു സഖാവും .
പോരെ മലയാളിക്ക് സന്തോഷിക്കാന്‍ .
ആസിയാന്‍ കരാറും , Bt വഴുതനങ്ങയും എന്താണെന്ന് അറിയാത്ത പാവം ജനം . തല വല്ലവെന്റെയും കക്ഷത്തില്‍ ആയി കഴിഞ്ഞേ കാര്യം മനസ്സിലാകു . എന്നിട്ട് കൈയും കാലും അടിച്ചിട്ട് എന്ത് കാര്യം .
മറ്റെല്ലാ കാര്യങ്ങളിലും നമുക്ക് തിരഞ്ഞെടുക്കാന്‍ നിരവധി .
Monday, October 12, 2009
യുദ്ധവും സമാധാനവും .
സമാധാനത്തിന് വേണ്ടി തന്റെ ജീവിതവും മനസ്സും അര്‍പിച്ച മഹാത്മാ ഗാന്ധിക്ക് മൂന്നു പ്രാവശ്യവും കിട്ടാതെ പോയ സമ്മാനം അമേരിക്കന്‍ പ്രസിഡന്റിന് പൂ ബിസ്കട് പോലെ കിട്ടുന്നു. കലികാല വൈഭവം .അല്ലാതെ എന്ത് പറയാന്‍ . രണ്ടു കയ്യും നീട്ടി ഉപഹാരം സ്വീകരിക്കാന്‍ ഒബാമ ചേട്ടന് ഒരു ഉളുപ്പും ഇല്ലായിരുന്നു എന്നതും എടുത്തു പറഞ്ഞെ പറ്റു.
അമേരിക്ക ആര് ഭരിച്ചാലും നയപരമായ കാര്യങ്ങളില്‍ വലിയ വ്യതിയാനം ഉണ്ടാകാറില്ല എന്നത് കൊണ്ട് ഒബാമ സമാധാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി എന്ന് വിശ്വസിക്കാനും ആകുന്നില്ല.നമ്മള്‍ വ്യാകുല പെട്ടിട്ട് കാര്യമില്ല എന്ന് സമാധാനിക്കാം. അങ്ങനയെ കാര്യങ്ങള്‍ നടക്കു . ലോകമെമ്പാടും പ്രതിഷേധത്തിന്റെ അലയടികള്‍ ഉണ്ടായി .അമേരിക്കകാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രതിഷേധം അറിയിച്ചു . ആര് കേള്‍ക്കാന്‍ .ഏതായാലും 2009 ലെ ഏറ്റവും വലിയ തമാശ ആയി നോബല്‍ സമ്മാനം . പിരിമുറുക്കത്തിന്റെ ഈ കാലത്ത് ഉള്ളു തുറന്നു ചിരിക്കാന്‍ വകയായി എന്ന് സമാധാനിക്കാം . സമധാനം നീണാള്‍ വാഴട്ടെ !
Sunday, August 9, 2009
Twitter.
Sunday, July 12, 2009
ഗുമസ്ഥന്മാര്‍ നമുക്കു ഇനിയും വേണോ ?
സര്‍വകലാശാലകള്‍ എന്ന അവസ്ഥ . സംസ്ഥാനത്തിന്റെ വക മലയാളം .മെഡിക്കല്‍ ,സാങ്കേതിക
സര്‍വകലാശാലകള്‍ . കേന്ദ്രത്തിന്റെ വക അലിഗഡ് സര്‍വകലാശാല .മലയാളിയുടെ മനസ്സു
നിറയാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം . സര്‍വകലാശാലകളുടെ എണ്ണം പെരുകിയാല്‍ ഉന്നത
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുമോ ? ഒരു സംശയം . യു ജി സി യില്‍ നിന്നും കിട്ടുന്ന ഗ്രാന്റ് പോലും
ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ നിലവിലുള്ള യുനിവേര്സിടി കള്‍ക്ക് കഴിയുന്നില്ല . ഒരു സംസ്കൃത
സര്‍വകലാശാല ഉണ്ടാക്കിയിട്ട് അതിന്റെ ഗതി എന്തായി . നമ്മുടെ സര്‍വകലാശാലകള്‍ ഗവേഷണ
രംഗത്ത് എത്ര മുന്നേറിയിട്ടുണ്ട് .
ഒരു ഐ ഐ ടി കേരളത്തിന് വേണമെന്നു യാചിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി . പകരം പ്രവാസി
സര്‍വകലാശാലയുടെ വാഗ്ദാനം . ഇങ്ങനെ ആണ് കാര്യങ്ങളുടെ പോക്ക് . വിരലില്‍ എണ്ണാന്‍ കഴിയുന്ന
സ്ഥാപനങ്ങള്‍ ഒഴിച്ചാല്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന എത്ര ഗവേഷണ സ്ഥാപനങ്ങള്‍ നമുക്കുണ്ട് .
കേരളത്തിനെക്കാളും ഭൌതിക സാഹചര്യങ്ങള്‍ മോശമായ എത്രയോ സംസ്ഥാനങ്ങളില്‍ ലോകോത്തര ഗവേഷണ സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്നു .
നമുക്കു തൊടുന്നതെല്ലാം" പൊന്നാക്കുന്ന" വിദ്യാഭ്യാസ മന്ത്രി ഉണ്ടല്ലോ . പ്രസംഗം നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ഉള്ള കാലം അതിക്രമിച്ചു . അല്ലെങ്കില്‍ നമ്മുടെ കുട്ടികളുടെ ഭാവി അധോഗതി .
Tuesday, July 7, 2009
Sunday, July 5, 2009
വണ്ടി വണ്ടി നിന്നെ പ്പോലെ ................
അഹമ്മദ് സാഹിബ് സഹ മന്ത്രി ആയപ്പോള്‍ ഇവിടെ എല്ലാം ശരിയായി എന്ന് പത്രങ്ങള്‍ എല്ലാം എഴുതി.
സ്വതന്ത്ര ചുമതല ഇല്ലാത്ത സഹ മന്ത്രി വെറും പി എ മാത്ര മാണെന്ന് അന്നേ ആരോ പറഞ്ഞിരുന്നു .
പിന്നെ മമത സാഹിബിനു അധികാരങ്ങള്‍ നല്‍കാന്‍ മടിക്കുന്നു എന്ന് അന്നേ പത്ര വാര്‍ത്ത ഉണ്ടായിരുന്നു . ഏതായാലും കേരളത്തിന് കൊണ്ഗ്രെസ്സ്കാര്‍ പ്രചരിപ്പിക്കുന്ന പോലെ പ്രത്യേക പരിഗണന ഒന്നും കിട്ടിയിട്ടില്ല . മമത സ്വന്തം നാടിനു നല്കിയ പാരിതോഷങ്ങള്‍ ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കുക .
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിന്നും റെയില്‍വേക്ക് കിട്ടിയത് 1230 കോടി രൂപ .
ബജറ്റില്‍ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വച്ചിരിക്കുന്നത് വെറും 300 കോടി രൂപ .
ഈ അനുപാതം കണ്ടിട്ടും കേരളത്തിനു പ്രതീക്ഷ നല്കുന്ന ബജറ്റ് എന്ന് വായ്ത്താരി ഇടുന്ന ആളുകളെ
സമ്മതിക്കണം .
Sunday, June 28, 2009
നമ്മുടെ ഭാവി .
നമ്മുടെ വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുക .ഒരു ഭ്രാന്തന്‍ ആശയം ആയി പലര്ക്കും തോന്നാം .
2050 ആകുമ്പോഴേക്കും രണ്ടു ലക്ഷം മെഗാ വാട്ട്സ് സൌരോര്‍ജം ഉല്പാദിപ്പിക്കാന്‍ ഉള്ള ഒരു
പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ ഒരു ഏജന്‍സി തയ്യാറാക്കിയിട്ടുണ്ട് എന്നാണു അറിയുന്നത് .
ബന്ധപ്പെട്ട വകുപ്പുകള്‍ അംഗീകാരം നല്‍കിയിട്ടില്ല എങ്കിലും ഊര്ജ മേഘലയില്‍ ഒരു കുതിച്ചു
ചാട്ടത്തിനു വഴിവെക്കുന്ന ഈ പദ്ധതി സാധ്യമാണ് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നതു .
250-300 ദിവസം സൂര്യ പ്രകാശം കിട്ടുന്ന ഇന്ത്യയില്‍ വേണ്ടുവോളം സൌരോര്‍ജം ഉല്പാദിപ്പിക്കാന്‍
കഴിയും എന്നാണു കണക്കാക്കപ്പെടുന്നത് . ഒരു സോളാര്‍ പാനല്‍ കൊണ്ടു ഊര്ജ വിപ്ലവം .
പക്ഷെ ഇതു സാക്ഷാല്‍കരിക്കാന്‍ വേണ്ട ദിശാബോധം നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടോ ?
ആണവ ഊര്ജതിനു വേണ്ടി കോടികള്‍ ചിലവാക്കാന്‍ മടികാട്ടാത്ത ആളുകള്‍ ഈ വഴിക്ക് ഒരു ശ്രമം
നടത്തുമോ ? സംശയമാണ് .
കാരണം പലതാണ് . നമ്മുടെ പല വികസന ചിന്തകളെയും പൊളിച്ചു എഴുതാനുള്ള ആര്‍ജവം ഉണ്ടായിക്കണം . പല കോര്‍പ്പറേറ്റ് ഭീമന്‍ മാരെയും നിരാശ പ്പെടുത്തേണ്ടി വരും .
ഒരു ഇതര മാര്‍ഗം എന്നുള്ള നിലയില്‍ ഈ വഴിയും ചിന്തിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു .
അവലംബം :വേള്‍ഡ് watch institute .
Saturday, June 20, 2009
ആരുടെ പുത്തി ?
"മതമില്ലാത്ത ജീവനെ " കുഴിച്ചു മൂടിയതിന്റെ വാര്‍ഷികം രണ്ടു കൂട്ടരും ചേര്‍ന്ന് ആഘോഷിക്കട്ടെ .
തിരഞ്ഞെടുപ്പില്‍ തോറ്റതിന് ഇത്രയും നാണം ഇല്ലാത്ത പരിഹാര ക്രിയ വേണോ ?
അങ്ങനെ ആണെങ്കില്‍ യു ഡി എഫ് എന്നെ തല മുണ്ഡനം ചെയ്തു കാശിക്കു പോകണമായിരുന്നു .
സി പി എമില്‍ കഴിവുറ്റ ,കാര്യ പ്രാപ്തി യുള്ള നേതാക്കളുടെ അഭാവം ഇത്ര പ്രകടമായ കാലം വേറെ
ഉണ്ടെന്നു തോന്നുന്നില്ല . ഇപ്പോള്‍ ഇതൊരു കേഡര്‍ പാര്‍ട്ടി പോലുമല്ല . വെറുമൊരു ആള്‍ക്കൂട്ടം .
ഈ പാര്‍ട്ടി ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്നത് ആരുടെ താല്പര്യങ്ങള്‍ ആണ് ? അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളേണ്ട പാര്‍ട്ടി ഇപ്പോള്‍ അവരില്‍ നിന്നും വളരെ അകലെയാണ് .
വാസ്തവത്തില്‍ ചര്‍ച്ച നടത്തേണ്ടത് ദളിതനോടും ആദിവാസിയോടുമാണ് . അവരാണ് പാര്‍ട്ടിയുടെ
main stay. അല്ലാതെ നായരും ,ക്രിസ്ത്യാനിയും ഈഴവനും അല്ല . തലയില്‍ ആള്‍താമസം ഉള്ള ആരെങ്കിലും പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ ഒരു നിമിഷം ചിന്തിക്കു . ഇനിയും സമയം വൈകിയിട്ടില്ല .
Friday, June 12, 2009
ഒടിക്കുഴിക്ക് കുറുക്കന്‍ സാക്ഷി ...........
കാണുന്ന ചെമ്മാനും ചെരുപ്പ് കുത്തിക്കും അഭിപ്രായം പറയാനുള്ള മേഖല അല്ല ഇത് .
നമ്മുടെ നാട്ടില്‍ രാഷ്ട്രീയകാര്‍ക്ക് എതിരായുള്ള ഏത് കേസ് ആണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത് .
അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ് വരെ ഈ പ്രശ്നം ലൈവ് ആയി നിര്‍ത്തുക എന്ന ഉദ്ദേശമേ
കോണ്‍ഗ്രസിനും ഉള്ളു എന്നത് വ്യക്തം .
കോണ്‍ഗ്രെസ്സ്കാരുടെ നീതി ബോധത്തെ പറ്റി ചിലത് പറയാതെ വയ്യ .അല്ലഹാബാദ് ഹൈ കോടതി വിധിയെ തുടര്‍ന്ന് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ എവിടെ പ്പോയിരുന്നു ഈ സദാചാര ബോധവും നീതി ബോധവും .ജയ പ്രകാശ് നാരായണനെ പോലെയുള്ള
നേതാക്കളെ ജയിലില്‍ അടച്ചപ്പോള്‍ കോണ്‍ഗ്രസ് കാര്‍ക്ക് ഒരു ഉളുപ്പും തോന്നിയില്ല .
വേശ്യയുടെ സദാചാര പ്രസംഗം . കൊട്ടരോചിയെ കയ്യില്‍ കിട്ടിയിട്ട് വിട്ടുകളഞ്ഞ സി ബി ഐയുടെ
നടപടിയും പ്രശംസനീയം തന്നെ . ഇപ്പോള്‍ ലാവലിന്‍ മേധാവിയെ പിടിക്കാന്‍ നടപടി സ്വീകരിക്കും പോലും . നമുക്ക് കാത്തിരുന്ന് കാണാം .
Saturday, June 6, 2009
രണ്ടു കിഴവന്‍മാരും ഒരു സംസ്ഥാനവും .
മനുഷ്യന് ആണെങ്കില്‍ പനിപിടിച്ചു നെട്ടോട്ടം ഓടുകയാണ് ,മരുന്നിനു തീ പിടിച്ച വില അതിന് എതിരെ
പ്രതികരിക്കാന്‍ ഒരു കുഞ്ഞുമില്ല ,കുഞ്ഞുഞുമില്ല . ഇതല്ലേ ഏറ്റവും വലിയ ആഭാസം .
"എട്ടുകാലി മമ്മുഞ്ഞു കോംപ്ലക്സ് " ആയി നടക്കുന്ന ഒരു സാംസ്കാരിക നായകന്‍ .ചത്തില്ലെന്നു നാട്ടുകാരെ
അറിയിക്കാന്‍ ആഴ്ചയില്‍ ഓരോ പ്രസ്താവന . തന്റെ പ്രസംഗമോ ലേഖനമോ ആണ് ലോകത്തിന്റെ ഗതി
നിര്‍ണയിക്കുന്നത് എന്ന് ധരിച്ചു വശായ ഒരു മൂഢന്‍ കിഴവന്‍ .
"അമ്മാവന് അടുപ്പിലും തൂറാം " എന്ന് ബലമായി വിശ്വസിക്കുന്ന മറ്റൊരു കിഴവന്‍ .മുഖ്യമന്ത്രി ആയതു
കൊണ്ടു അദ്ദേഹത്തിന്റെ അവനവന്‍ മിമിക്രി ജനം ഇത്രനാളും സഹിച്ചു . ഇനിയും എത്ര നാള്‍ .ഒന്നും
ചെയ്യാന്‍ കഴിവില്ലാത്തവന്‍ കസേര നിലനിര്‍ത്താന്‍ പെടാപ്പാടു നടത്തുന്നത് കണ്ടു ജനം നെടുവീര്‍പ്പിടുന്നു .
ഇമ്മാതിരിയുള്ള കിഴവന്മാരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കയാണ് .
പട്ടിയൊട്ടു പുല്ലു തിന്നുകയും ഇല്ല , പശുവിനെ ഒട്ടു തീറ്റുകയും ഇല്ല .
ആരായാലും മനം നൊന്തു പ്രാകി പോകും .
Saturday, May 30, 2009
ആരോഗ്യ നികേതനം .
ആരോഗ്യ വകുപ്പ് എല്ലാ പ്രതിരോധ നടപടികളും എടുത്തു കഴിഞ്ഞു എന്ന് ആണയിട്ടു പറയുന്നുമുണ്ട് .
പോരാത്തതിന് ശ്രീമതി മന്ത്രിയുടെ ഉറപ്പും . പക്ഷെ എല്ലാ മഴക്കാലവും കടന്നു പോകുന്നത് പത്തു നൂറു പേരുടെ എങ്കിലും ജീവന്‍ അപഹരിച്ചു കൊണ്ടാണ് . ആരോട് പരാതി പറയാന്‍ .ചെണ്ട ചെന്നു മദ്ദള ത്തിനോട് പറയുന്നതു പോലെ . നമ്മുടെ ജലാശയങ്ങള്‍ എല്ലാം രോഗ വാഹിനികള്‍ ആയിട്ട് നാള് കുറെ
ആയി . പോരാത്തതിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിച്ചു നീരൊഴുക്ക് പോലും നമ്മള്‍ തടസ്സപ്പെടുത്തി കൊണ്ടിരിക്കയാണല്ലോ . മരുന്ന് കമ്പനികള്‍ക്കും മരുന്ന് കച്ചവടക്കാര്‍ക്കും ചാകര . മരുന്ന് വാങ്ങാന്‍ കിടപ്പാടം വില്‍ക്കേണ്ട അവസ്ഥ . ആശുപത്രിയില്‍ പുറംതിണ്ണയില്‍ പോലും സ്ഥലം
കിട്ടാത്ത അവസ്ഥ .
പേടിച്ചു വീട്ടില്‍ കുത്തിയിരുന്നാല്‍ അടുപ്പില്‍ തീ പുകയുമോ ? വരുന്നതു വരട്ടെ എന്ന് മലയാളി .
Wednesday, May 27, 2009
എന്നെ തല്ലേണ്ട അമ്മാവാ ..........
തിരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും ഉണ്ടാകുക സ്വാഭാവികമാണ് . പരാജയ കാരണങ്ങള്‍ അന്വേഷിക്കയും വേണം . പക്ഷെ ഇവിടെ നടക്കുന്നത് കുലംകുത്തല്‍ അല്ലെ . പാര്‍ട്ടി ഇത്ര അധപ്പതിച്ച കാലം വേറെ യില്ല.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ സംഘടന ദൌര്‍ബല്യം വളരെ
വ്യക്തമാകുകയും ചെയ്തു . ജനങ്ങള്‍ അകന്നു പോയതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .
Thursday, May 21, 2009
പ്രോഗ്രസ്സ് റിപ്പോര്ട്ട് ?
പ്രവാസി മന്ത്രി ആയ വയലാര്‍ രവി പ്രവാസി ക്ഷേമത്തിന് എന്ത് ചെയ്തു എന്ന് എന്ന് ചോദിച്ചാല്‍ വട്ട പൂജ്യം എന്ന് ഉത്തരം .സര്‍ക്കാര്‍ ചിലവില്‍ കുറച്ചു വിദേശ യാത്രകള്‍ നടത്തി എന്നല്ലാതെ വേറെ എന്തുണ്ട് എടുത്തു പറയത്തക്കതായി .ഇങ്ങനെ ഒരു മന്ത്രി ആവശ്യമില്ല എന്ന് പല പ്രവാസി മലയാളികളും പറഞ്ഞു കേട്ടിട്ടുണ്ട് .
പിന്നെ ഇ അഹമ്മദ് . അങ്ങനെ ഒരു മന്ത്രി ഉള്ളതായി സാമാന്യ ജനത്തിന് തോന്നിയിട്ടില്ല .മുസ്ലിം സമുഹത്തിന് ഗുണം ഉണ്ടായോ അതും ഇല്ല .മുസ്ലിം ലീഗ് മന്ത്രി ആണല്ലോ . വെറും പാഴ് ചെലവ് .
ഈ പ്രാവശ്യം ആരൊക്കെ ആണോ വരാന്‍ പോകുന്നത് .കാത്തിരുന്നു കാണാം .
Sunday, May 17, 2009
എല്ലാം നല്ലതിന് .
പറഞ്ഞ പോലെ ചെറുപ്പക്കാര്‍ ഒന്നായി മാറ്റത്തിന് വോട്ട് ചെയ്തു എന്നതല്ല കാരണം .ചെറുപ്പക്കാര്‍ തിരഞ്ഞെടുപ്പിനോട് പൊതുവെ നിസ്സംഗതയാണ് പുലര്‍ത്തിയത് .പോളിംഗ് ബൂത്തില്‍ വല്യപ്പന്മാരുടെയും വല്ല്യമ്മമാരുടെയും നീണ്ട നിരയാണ് പകരം കണ്ടത് .
സി പി എം ഒരു അടി അര്‍ഹിച്ചിരുന്നു . അത് ജനം കൊടുത്തു .അത്രേ ഉള്ളു . ഇടതു മുന്നണിയിലെ പടല പിണക്കങ്ങള്‍ പലയിടത്തും ദോഷം ചെയ്തു . പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകള്‍ മറിഞ്ഞു പോയി . സമസ്ത ജാതികളും ഇടതു മുന്നണിക്ക് എതിരായി . പള്ളികള്‍ കൂട്ടമണിയടിച്ചു അപകട മുന്നറിയിപ്പ് നല്കി ."നികൃഷ്ട ജീവി " പ്രയോഗങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിച്ചു .സുധാകരനെ പോലുള്ള മന്ത്രിമാര്‍ പ്രചരണം നടത്തിയാല്‍ കേട്ടു നില്ക്കുന്ന സ്വന്തം തന്ത പോലും വോട്ടു ചെയ്യില്ല .
പക്ഷെ ,ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്ന പോലെയായി .സി പി ഐ യുടെ എല്ലാ സീറ്റും പോയി .സി പി എം നാല് സീറെന്കിലും നേടി മുഖം രക്ഷിച്ചു .
സംഭവാമി യുഗേ യുഗേ.
Tuesday, May 12, 2009
കളിയല്ല കല്ല്യാണം .
ഇതിനെ കേരള മോഡല്‍ എന്ന് വിളിച്ച് പ്രകീര്‍ത്തിക്കുന്നുമുണ്ട് .പക്ഷെ നാം കാണാതെ പോയ അല്ലെങ്കില്‍ കണ്ടില്ല എന്ന് നടിക്കുന്ന ഒരു സാമുഹ്യ വിപത്ത് പകര്‍ച്ച വ്യാധിയുടെ നിലയിലേക്ക് മാറിക്കൊണ്ടിരിക്കയാണ് . പെരുകുന്ന വിവാഹ മോചനങ്ങള്‍ . കുടുംബ കോടതികളുടെ പരിസരത്ത് കൂടി ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ക്ക് ഈ കാര്യം മനസ്സിലാകും .കോടതികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിലും അധികം കേസുകള്‍ .ഭാര്യയും ഭര്‍ത്താവും ഒന്നു പരിചയപ്പെട്ടു വരുന്നതിനു മുമ്പ് തകര്‍ന്നു പോകുന്ന ബന്ധങ്ങള്‍ . വിവാഹ ബന്ധത്തിന് ഒരു ഉടമ്പടി യുടെ വില മാത്രം കല്‍പ്പിക്കുന്ന തലമുറ .use and throw സംസ്ക്കാരത്തില്‍ വളര്‍ന്നു വന്ന അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .ആര്‍ക്കും ആരോടും ഒരു ബാധ്യതയും ഇല്ലാത്ത അവസ്ഥ .തന്റെ ചുറ്റും കറങ്ങുന്ന ലോകം .വളരെ നിസ്സാരമായ കാര്യങ്ങള്‍ പോലും ഊതി വീര്‍പ്പിച്ച് ഇണങ്ങാത്ത കണ്ണികള്‍ ആക്കുന്ന മാതാ പിതാക്കള്‍ .മറ്റുള്ളവരുടെ സ്വാതന്ത്ര്യം അംഗീകരിക്കുമ്പോള്‍ മാത്രമേ നമ്മുടെ സ്വാതന്ത്ര്യം സഫലം ആകു എന്ന തിരിച്ചറിവില്ലായ്മ .
മറ്റുള്ള എല്ലാ കാര്യങ്ങളിലും ഒരു മിനിമം യോഗ്യത നിഷ്കര്‍ഷിക്കുന്ന സമുഹം വിവാഹത്തിന് മാത്രം ഒരു യോഗ്യതയും ആവശ്യ മില്ലെന്ന നിലപാടെടുക്കുന്നു .ഇങ്ങനെ പറഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ . ത്രീവ്ര ചികിത്സ ആവശ്യമായ ഈ ദുരന്തത്തെ നാം കണ്ടില്ലെന്നു നടിച്ചു കൂടാ .
Saturday, May 9, 2009
അക്ഷമനായ മനുഷ്യന് ..
ശ്രീ രജനീഷ് പറഞ്ഞത് പോലെ "ഒരു പട്ടിയുടെ കുര നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കില്‍ അതിന് കാരണം പട്ടിയല്ല മറിച്ചു പട്ടി കുരക്കുന്നതു നിങ്ങളെ അലോസരപ്പെടുത്താന്‍ ആണെന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ."
ഈ അക്ഷമ നമ്മളെ രോഗികള്‍ ആക്കി അത്ര മാത്രം .
Tuesday, May 5, 2009
zoozoos.
Thursday, April 30, 2009
Bt വഴുതനങ്ങ ?
പത്തു പതിനഞ്ചു വര്‍ഷം കൊണ്ട് നമ്മുടെ നാട്ടിലെ ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനവും വിതരണവും അവരുടെ കൈപ്പിടിയില്‍ ആക്കുക എന്നതാണ് ലക്‌ഷ്യം .മറ്റു നാടുകള്‍ ഈ വിപത്ത് മനസ്സിലാക്കി ,പക്ഷെ നമ്മളോ .ഇവിടെ ആണ് ജനകീയ പ്രതിരോധങ്ങളുടെ പ്രസക്തി ഏറുന്നത് .വിപണിയില്‍ Bt ഉത്പന്നങ്ങള്‍ അല്ലാതെ മറ്റൊന്നും കിട്ടാത്ത അവസ്ഥ ഉണ്ടായിക്കൂടാ .കേരളത്തിലെ ഭരണകൂടവും ഗേറ്റ്സ് ഫൌണ്ടേഷന്‍ നല്‍കുന്ന പണം ഉപയോഗിച്ച് ജനിതക മാറ്റം വരുത്തിയ നെല്‍വിത്തുകള്‍ വികസിപ്പിക്കാന്‍ ആലോചിക്കുന്നു എന്ന് പത്ര വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു. തലതിരിഞ്ഞ വികസന സ്വപ്നങ്ങളുമായി നടക്കുന്ന ഈ വര്‍ഗങ്ങളെ നേര്‍ വഴിക്ക് നടത്താന്‍ ജനങ്ങളുടെ കൂട്ടായ്മകള്‍ക്കെ കഴിയു .വരും തലമുറയെ നാശത്തിലേക്ക് തള്ളിവിടാന്‍ നമുക്ക് ആരും അധികാരം തന്നിട്ടില്ല .
Tuesday, April 28, 2009
മാധ്യമ സിന്‍ഡിക്കേറ്റ് അഥവാ മീഡിയ ഫയര്‍വാള്‍ ?
നമ്മുടെ ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ ഈ പ്രവൃത്തിയില്‍ ഒട്ടും പുറകിലല്ലാ എന്ന് ഉദാഹരണങള്‍ സഹിതം അവര്‍ തെളിയിക്കുന്നു .
നമ്മുടെ ,മലയാളം , മാധ്യമ രംഗം പരിശോധിച്ചാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകും .തിരഞ്ഞെടുപ്പ് കാലത്ത് ഈ ഇടപെടലുകള്‍ കുറച്ചു കൂടി തീഷ്ണമാകുന്നത് നമുക്കു കാണാം . സി പി എം - പി ഡി പി ബാന്ധവത്തിന്റെ പേരില്‍ എത്ര പത്ര താളുകളും മണിക്കൂറുകളും ആണ് ചിലവാക്കിയതെന്നു നമുക്കറിയാം . അതിനേക്കാള്‍ എത്ര വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ നമുക്കു ചര്‍ച്ച ചെയ്യാന്‍ ഉണ്ടായിരുന്നു .ഇനി അടുത്ത അഞ്ചു വര്‍ഷം ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കാന്‍ പ്രാദേശിക വിഷയങ്ങള്‍ക്കാണോ ദേശീയ വിഷയങ്ങള്‍ക്കാണോ കൂടുതല്‍ പ്രാധാന്യം നല്കേണ്ടത് . നയപരമായ വിഷയങ്ങളെ ക്കുറിച്ച് എന്തെങ്കിലും ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയം . അപ്പോള്‍ മാധ്യമങ്ങളും ചില സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു എന്ന് വേണം അനുമാനിക്കാന്‍ .പാര്‍ടി പത്ര - ചാനലുകളെക്കാള്‍ പാര്‍ടി വിധേയത്തം കാണിച്ച മാധ്യമങ്ങളല്ലേ ഇവിടെ കൂടുതല്‍ ഉള്ളത് . ജാതി മത ജിഹ്വകള്‍ക്ക് ഇത്ര അമിത പ്രാധാന്യം ഉണ്ടായ വേറൊരു തിരഞ്ഞെടുപ്പും ഇതിനു മുമ്പ് ഉണ്ടായതായി തോന്നുന്നില്ല .കാര്യങ്ങള്‍ ഈ വഴി തരിച്ചു വിട്ടതിനു പ്രധാന ഉത്തരവാദികള്‍ മാധ്യമങ്ങള്‍ തന്നെ ആണ് .
Saturday, April 25, 2009
രാവണന്‍ കോട്ട .
തമിഴരര്‍ ആണെങ്കിലും ഇവരും ശ്രീലങ്കന്‍ പൌരന്മാരല്ലേ. പല രാജ്യങ്ങളും പറയുന്നതു പോലെ ഇത് ലങ്കയുടെ ആഭ്യന്തര പ്രശ്നം മാത്ര മല്ല . അവിടെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ അന്താരാഷ്ട്ര സമുഹത്തിന് കഴിയുമോ . പ്രഭാകരന്‍ ഇവരെ മനുഷ്യ മറയായി ഉപയോഗിച്ചിട്ടുണ്ടാവാം .ലങ്കന്‍ പട്ടാളവും പുലികളും തമ്മിലുള്ള വെടിവെയ്പില്‍ എത്ര നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞു കാണും .
ഇന്ത്യാ സര്‍ക്കാര്‍ ഈ പട്ടാള നടപടിക്ക് പച്ചകൊടി കാട്ടിയോ എന്ന സംശയം മനസ്സില്‍ ഉടക്കുന്നു .
രണ്ടു പ്രധിനിധികളെ അങ്ങോട്ട് വിട്ട് ഒരു ചര്‍ച്ച നടത്തി ഒരു പ്രസ്താവനയും നല്കി ഇന്ത്യന്‍ ഭരണകര്താക്കള്‍ക്ക് ഇതില്‍ നിന്നും കൈ കഴുകാന്‍ പറ്റുമോ . കരുണാനിധി കാണിച്ച തറ വേല പോലെ . ഇവിടെ പ്രഭാകരനല്ല പ്രശ്നം .ലക്ഷ ക്കണക്കിന് നിസ്സഹായരായ ,നിരാലംബരായ മനുഷ്യ ജീവികളാണ് .
Thursday, April 23, 2009
ബാപ്പുവിന്റെ നേര്‍ ശിഷ്യന്മാര്‍ .
Tuesday, April 21, 2009
നാളെ ഇല്ലാത്തവര്‍ .
ഒരു സുഹൃത്ത് ചോദിച്ച പോലെ "ഇന്ത്യ മുഴുവന്‍ ഒരു രൂപയ്ക്കു ഫോണ്‍ വിളിക്കാം , അത് പോരെ ". നമ്മുടെ മധ്യ വര്‍ഗം ഇങ്ങനെ ചിന്തിക്കുന്നു . ഭരണ കൂടവും ഈ ചിന്ത തന്നെ പ്രതിഫലിപ്പിക്കുന്നു .
Sunday, April 19, 2009
ശേഷം ചിന്ത്യം .....
വോട്ടിങ്ങ് ശതമാനം കൂടിയത്തിനും കാരണം അതായിരിക്കുമല്ലോ .
വിമോചന സമരം വോട്ടിങ്ങ് യന്ത്രത്തിലൂടെ .
Thursday, April 9, 2009
മലയാളികളേ ,നിങ്ങള്‍ പിച്ചക്കാര്‍ ?????
കേന്ദ്രം കേരളത്തിനോട് കാണിച്ച ചിറ്റമ്മ നയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പാലക്കാട് റെയില്‍വേ ഡിവിഷന്റെ വിഭജനം .ഇത് ആരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ചെയ്തതെന്ന് നമുക്കറിയാം . റെയില്‍വേക്ക് നല്ല ലാഭം ഉണ്ടാക്കി കൊടുക്കുന്ന പ്രമുഖ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നും നാം ഓര്‍ക്കണം .ഒരു സോണിനു വേണ്ടിയുള്ള നമ്മുടെ അഭ്യര്‍ഥനകള്‍ ആര് കേള്‍ക്കാന്‍ .
എഴിമല നാവിക അക്കാദമി നമ്മോടു കാണിച്ച ഔദാര്യ മായി വ്യാഖ്യാനിക്കപ്പെടുന്നതാണ് അതിലും കഷ്ടം .ഇന്ത്യയില്‍ വേറൊരു ഏഴിമല കണ്ടെത്താന്‍ ആകുമോ .എഴിമലയുടെ തന്ത്ര പ്രാധാന്യം വിവരമുള്ളവര്‍ക്ക് മനസ്സിലാകും .
വ്യവസായ ലോബിയുടെ ഇംഗിതത്തിനു വഴങ്ങി നമ്മുടെ നാണ്യ വിളകളുടെ വില സ്ഥിരത തകര്‍ത്തതും നാം മറക്കണോ.കേന്ദ്രത്തില്‍ ഷുഗര്‍ ലോബിയുടെയും ടയര്‍ ലോബിയുടെയും താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആളുണ്ട് . കേരളത്തിലെ പാവം കര്‍ഷകന് കേന്ദ്രത്തില്‍നിന്നും എന്താണ് പ്രതീക്ഷിക്കാനുള്ളത് .
APL വിഭാഗത്തില്‍ പെട്ടവര്‍ക്ക് വിതരണം ചെയ്യാനുള്ള അരിയുടെ 75 % കേന്ദ്രം വെട്ടിക്കുറച്ചു .
നാണമാവില്ലേ ഇവറ്റകള്‍ക്ക് .ഇലക്ഷന്‍ അടുക്കുമ്പോള്‍ വന്നിട്ട് കേരളത്തിന് പിച്ച തന്നതിനെ പ്പറ്റി മേനി പറയാന്‍ .
Tuesday, April 7, 2009
കോമരങ്ങള്‍ .
കേരളത്തില്‍ ഇത്രയും ജാതി സംഘടനകള്‍ ഉണ്ടെന്നു നാം അത്ഭുതത്തോടെ മനസിലാക്കുന്നു . അപ്പോള്‍ ജാതി സംഘടനകളുടെ പിന്തുണ ഇല്ലെന്കില്‍ കേരളത്തില്‍ ഒരു സ്ഥനാര്തിയും ജയിക്കില്ല എന്ന അവസ്ഥ ആയോ .
മാധ്യമ കോമരങ്ങളും അവരുടെ ദൌത്യം കൃത്യമായി നിര്‍വഹിച്ചു വരുന്നു .ഓരോരുത്തര്‍ക്കും ഓരോ അജണ്ട ഉണ്ടെന്നു മനസ്സിലാകാന്‍ മൂന്നാം കണ്ണിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല .നല്ല പരസ്യം കിട്ടിയാല്‍ എന്തോ മാധ്യമ ധര്‍മം . മാധ്യമങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി ഓരോ പാക്കേജ് അവതരിപപിച്ചിട്ടുന്ടെന്നു കേള്‍ക്കുന്നു . പതിനഞ്ചു ഇരുപതു ല്ക്ഷം കൊടുത്താന്‍ ഭേദപ്പെട്ട coverage കൊടുക്കും .പുതിയ പത്ര ധര്‍മം .
നമ്മുടെ ജനാധിപത്യം ഇത്ര അധപ്പതിച്ചു പോയല്ലോ .
കേഴുക പ്രിയ നാടേ.
Sunday, April 5, 2009
ഖദറില്‍ പൊതിഞ്ഞ ചതി .........
തന്റെ ഉന്നതിക്കു വേണ്ടി ആരെയും തള്ളിപ്പറയാനും ,പറഞ്ഞവ തിരിച്ചു വിഴുങ്ങാനും ഒരു മടിയും ഇല്ലാത്ത ഇവരെ നാം സൂക്ഷിക്കണം .മറ്റൊന്നുമല്ല നാളെ നമ്മളെയും തള്ളിപ്പറയില്ല എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ .ഒരു മുന്‍ നയതന്ത്ര വിദഗ്ധന്‍ പറയുന്നത് തരൂരിന് എതിരെ പറയുന്നതെല്ലാം അടിസ്ഥാനരഹിതം ആണെന്നാണ് .ജനങ്ങള്‍ വായിച്ചും കേട്ടും മനസ്സിലാക്കിയ കാര്യങ്ങള്‍ തന്നെയാണ് ഈ എതിര്‍ അഭിപ്രായങ്ങള്‍ക്ക് ആധാരം .ആരും പുതുതായി കണ്ടു പിടിച്ചതല്ല .
ഇന്ത്യയെ അപഹാസ്യമായ രീതിയില്‍ ചിത്രീകരിച്ച് സായിപ്പന്മാരുടെ കയ്യടി വാങ്ങാനാണ് നോവലുകളിലൂടെ അദ്ദേഹം ശ്രമിച്ചിട്ടുള്ളത് . imperialist , Zionist ചിന്താധാരകളാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ മുഖമുദ്ര എന്ന കാര്യം നമുക്കു വിസ്മരിക്കാന്‍ കഴിയില്ല . വംശീയ ശുദ്ധീകരണം മുന്‍നിര്‍ത്തി എന്ത് ക്രുരതയും ചെയ്യാന്‍ മടിക്കാത്ത ഇസ്രായിലിനെ ന്യായികരിക്കാന്‍ ഒരു മടിയും കാണിക്കാത്ത ഈ മനുഷ്യന്‍ ആരുടെ മിത്രമാണ് .
ഒരു സ്ഥാനാര്‍ഥിയുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുന്ന പോലെ അയാളുടെ വിശ്വാസ പ്രമാണങ്ങളെ ക്കുറിച്ചും അന്വേഷിക്കേണ്ടതല്ലേ . എന്നാലല്ലേ അയാള്‍ ആരുടെ കൂടെയാണെന്ന് മനസ്സിലാക്കാന്‍ കഴിയു. റേഷന്‍ അരി കാണാത്തവന്‍ എങ്ങനെ റേഷന്‍ അരി കിട്ടാത്തവന്റെ ദുഃഖം മനസ്സിലാക്കും .
ഒരു സാധാരണ കോണ്‍ഗ്രെസ്സുകാരെന്റെ മഹത്വം പോലും ഇയാള്‍ക്ക് അവകാശപ്പെടാനില്ല .
തരം പോലെ വേഷം മാറി നമ്മെ പറ്റിക്കാന്‍ വരുന്ന ഈ അവതാരങ്ങളെ തിരിച്ചറിയേണ്ട കാലം ആയിരിക്കുന്നു . മിന്നുന്നതെല്ലാം പൊന്നല്ല .
Saturday, April 4, 2009
പുണ്യാളനും മിസൈലും ?????
പതിനായിരം കോടി ഉറുപ്പികയുടെ ഇസെരിലുമായുള്ള ആയുധ കരാറിനെ പ്പറ്റി ആരോപണം ഉയര്‍ന്നപ്പോള്‍ ഇദ്ദേഹം കുറച്ചു നാള്‍ മൌനം വരിച്ചു .ഒടുവില്‍ തിരുവനന്തപുരത്ത് വന്നു വാ തുറന്നു .പത്രക്കാരുടെ സംശയങ്ങള്‍ക്ക് വ്യക്തമായി മറുപടിപറയാന്‍ കഴിഞ്ഞില്ല എന്നത് സത്യം .രണ്ടു വര്‍ഷമായി ചര്‍ച്ച ചെയ്യുന്ന കരാര്‍ ആണ് ഇതു എന്നാണ് പറഞ്ഞതു . അപ്പോള്‍ ഒരു സംശയം .അങ്ങനെയെങ്കില്‍ എന്തിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടു ദിവസം മുമ്പ് ധൃതി പിടിച്ചു ഈ കരാറില്‍ ഒപ്പിട്ടു . അതും ആരും അറിയാതെ .അറുനൂറു കോടി ഉറുപ്പികയുടെ "ബിസിനസ്സ് ചാര്‍ജ്ജസ് " എന്താണെന്ന് ഇതു വരെ വ്യക്തമാക്കി യിട്ടില്ല . ഇടനിലക്കാരന്‍ ഉണ്ടെങ്കില്‍ കരാര്‍ ഉപേക്ഷിക്കാം എന്നാണു വകുപ്പ് എന്ന് ആന്റണി പറയുന്നു .മന്ത്രി കമല്‍ നാഥിന്റെ മരുമകന്‍ ആണ് agent എന്ന് ഡി എന്‍ എ പത്രം ആരോപിക്കുന്നു .ഇതിനൊന്നും ഉത്തരം ഇല്ല .പാകിസ്താന്‍ എന്ന ഉമ്മാക്കി കാണിച്ചു പാവം ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ ശ്രമിക്കുന്നു . ഐ എ ഐ എന്ന ഇസ്രേല്‍ സ്ഥാപനം അത്ര നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ള സ്ഥാപനം അല്ലെന്നാണ് പറയുന്നത് .ഈ അഴിമതി ആരോപണം ആദ്യം വെളിയില്‍ കൊണ്ടുവന്നത് ഡി എന്‍ എ പത്രമാണ് .ഒരാഴ്ച പ്രതിരോധ മന്ത്രാലയം കുറ്റകരമായ നിശ്ശബ്ദത പാലിച്ചു .ഏതായലുമ് ഒരു മാസം കൊണ്ടു മിസൈല്‍ ടെക്നോളജി വികസിപ്പിച്ചെടുക്കാന്‍ കഴിയില്ലല്ലോ .കൊണ്ഗ്രെസ്സ്കാരെല്ലാം പ്രതിരോധത്തിലാണ് എന്നതും ശ്രദ്ധേയമാണ് .ആന്റണി ചെയ്യില്ല ,ചെയ്യില്ല എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം ഒരുവിട്ടത് കൊണ്ടൊന്നും കാര്യമില്ല . ഇതിനെ പ്പറ്റി ഒരു ഇസ്രേലി പത്രം എഴുതിയതാണ് രസകരം ,ഇന്ത്യയിലെ മുസ്ലിം സംഘടനകള്‍ ഈ കരാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് . നമുക്കല്ലേ അവരുടെ പെടാപ്പാട് അറിയൂ . അടുത്ത ബോഫോഴ്സ് ആണോ ഇതു .ഒരു പാവം പൌരന്റെ സംശയം .
Friday, April 3, 2009
സി ബി ഐ യുടെ ക്രുരകൃത്യം !!!!!!!!!
ഈ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ശാപം കൊണ്ഗ്രെസ്സിന്റെ തലയില്‍ ഇടിത്തീ പോലെ പതിക്കുമെന്നത് തീര്‍ച്ചയാണ് .
സദാചാരം പ്രസംഗിക്കുന്ന കൊണ്ഗ്രെസ്സുകാര്‍ക്ക് എന്ത് മറുപടി പറയാനുണ്ട് .മാനിപുലെഷനില്‍ മാത്രം അഭിരമിക്കുന്ന കോണ്‍ഗ്രസ് എത്രനാള്‍ ഇരുട്ട് കൊണ്ടു ഓട്ടഅടയ്ക്കും . തങ്ങളുടെ കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നു .
Wednesday, April 1, 2009
അമീര്‍ -ഒരു ദൃശ്യാനുഭവം
ഒരു വീഡിയോ കടയില്‍ നിന്നും കയ്യില്‍ വന്നു പെട്ട ഒരു സിനിമ ആണ് അമീര്‍ .നായകന്റെ വേഷം അവതരിപ്പിക്കുന്നത് ഒരു പുതു മുഖം ആണെന്ന് മനസ്സിലായപ്പോള്‍ സന്തോഷം തോന്നി . സ്ഥിരം ഹിന്ദി സിനിമകളുടെ ജാടകള്‍ ഒന്നും കാണില്ലല്ലോ എന്ന് മനസ്സു പറഞ്ഞു .എന്നാലും വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല .ഏറ്റവും ആകര്‍ഷിച്ചത് സിനിമക്ക് നല്കിയ നിര്‍വചനം ആണ് - "നമ്മുടെ വിധി നിര്‍ണയിക്കുന്നത് നാം തന്നെ ആണെന്ന് ആര്‍ പറഞ്ഞു ?".
ആദ്യത്തെ ഷോട്ട് തന്നെ മനസ്സില്‍ ഉടക്കി . ദീര്‍ഘ നാളത്തെ വിദേശ വാസത്തിനു ശേഷം നാട്ടില്‍ വന്ന ഒരു എന്‍ ആര്‍ഐ യെ തലങ്ങും വിലങ്ങും ചോദ്യം ചെയ്യുന്ന എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ .കാരണം മറ്റൊന്നുമല്ല .അയാള്‍ ഒരു മുസ്ലിം ആണ് .ഒരു വിധം പുറത്തു കടക്കുന്ന അയാളെ കാത്തിരിക്കുന്നത് അതിലും വലിയ അത്ഭുതങ്ങളാണ് .വീട്ടില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുക്കുന്നില്ല .പൊടുന്നനെ ഹെല്‍മെറ്റ് വെച്ച രണ്ടു യുവാക്കള്‍ ഒരു സെല്‍ ഫോണ്‍ ഇയാള്‍ക്ക് എറിഞ്ഞു കൊടുക്കുന്നു . ഫോണ്‍ റിങ്ങ് ചെയ്യുന്നു .മറ്റേ തലക്കല്‍ നിന്നും ഒരു അപരിചിത ശബ്ദം പറയുന്നു ,അമീറിന്റെ കുടുംബത്തെ അയാള്‍ ഹോസ്ടാജ് ആക്കിയിരിക്കയാണെന്ന് ,ഇനിയും അയാള്‍ പറയുന്നത് പോലെ പ്രവര്‍ത്തിച്ചാല്‍ കുടുംബത്തെ മോചിപ്പിക്കാംഎന്നും . ഉദ്വേഗം നിറഞ്ഞ നിമിഷങ്ങലാളിനി. ഒരു തീവ്രവാദി സംഘത്തിന്റെ തലവനാണ് മറ്റേ ആള്‍ എന്ന് അമീറിന് മനസ്സിലാകുന്നു . പഴയ മുംബൈയുടെ ഗള്ളി കളിളുടെയും ചെരികളിലുടെയും അയാളുടെ നിര്‍ദേശ പ്രകാരം അമീര്‍ യാത്ര ചെയ്യുന്നു .കഥ നീട്ടി പറയുന്നില്ല .ഒടുവില്‍ തീവ്ര വാദിയുടെ നിര്‍ദേശ പ്രകാരം ബസ്സില്‍ ബോംബ് നിറച്ച ഒരു ചുവന്ന പെട്ടി വയ്ക്കാന്‍ അമീര്‍ നിര്‍ബന്ധിതതന്‍ ആകുന്നു .പക്ഷെ അവസാന നിമിഷം ബസ്സില്‍ നിന്നും പെട്ടിയെടുത്ത് മാറ്റി തന്റെ മാറോടു ചേര്‍ത്ത് ,ബോംബിനോടൊപ്പം കത്തി അമരുന്നു .തന്റെ ഒരാളുടെ ജീവനേക്കാളും മറ്റു നൂറു കണക്കിന് ആളുകളുടെ ജീവനാണ് കൂടുതല്‍ വില എന്ന തിരിച്ചറിവില്‍ അമീര്‍ എത്തുന്നു .ഇതാണ് കഥ സാരം .
രാജീവ് ഖണ്ടെല്വാല്‍ ആണ് നായകനായ ഡോക്ടര്‍ അമീര്‍ അലി യെ അവതരിപ്പിക്കുന്നത് .വാസ്തവത്തില്‍ ഒരു ദുരന്ത നായകന്റെ എല്ലാ വിഹ്വലകളും ഈ നടന്‍ നമ്മിലേക്ക് പകരുന്നത് ചില നോട്ടങ്ങളും മറ്റും കൊണ്ടാണ് .വളരെ അയത്ന ലളിത മായ അഭിനയം .ഓരോ ഷോട്ടും നാം അനുഭവിക്കയാണ് . ഒരു ത്രില്ലര്‍ എന്ന് വേണമെങ്കില്‍ വിശേപ്പിക്കാവുന്ന ഈ ചിത്രം നമ്മെ മനുഷ്യന്റെ നിസ്സഹായതയെ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നു .സംഗീതത്തെ എങ്ങനെ സമര്‍ഥമായി ഉപയോഗിക്കാം എന്ന് ഈ ചിത്രം കാണിച്ചു തരുന്നു .രാജകുമാര്‍ ഗുപ്തയുടെ സംവിധാനം വളരെ മിതത്വം പാലിക്കുന്നു .ഒരു കല്ല് കടിയും നമുക്ക് അനുഭവപ്പെടുന്നില്ല . രണ്ടോ മൂന്നോ ആവര്‍ത്തി ഈ ചിത്രം കണ്ടാലും നമുക്ക് വിരസത അനുഭവപ്പെടുന്നില്ല . ഹിംസയുടെ പ്രതീകമായ ആ ചുന്ന പെട്ടി കുറച്ചു നാള്‍ എങ്കിലും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും .
Friday, March 27, 2009
ഇങ്ങനെയും ജീവിക്കുന്നവര്‍ !!!!!!
പ്രതി സംസ്കാരമെന്നോ ,ബദല്‍ ജീവിത രീതി എന്നോ വിശേഷിപ്പിക്കാവുന്ന ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശങ്ങള്‍ എന്താണെന്ന് പരിശോധിക്കാം . മുതലാളിത്ത സമ്പദ് വ്യവസ്ഥയെയും പണാധി പത്യത്തെയും ചെറുത്തു തോല്പ്പിക്കലാണ് ഇവരുടെ ലക്‌ഷ്യം . വാങ്ങല്‍ എന്ന പ്രക്രിയ തന്നെ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നു . പണം സമ്പാദിക്കാന്‍ വേണ്ടി ഇവര്‍ ജോലി ചെയുന്നില്ല .ജീവിക്കുന്നത് തന്നെ പണമുണ്ടാക്കാന്‍ വേണ്ടി ആണെന്ന് വിശ്വസിക്കുന്ന ഈ കാലത്ത് ഇവര്‍ ആ വഴി മാറി നടക്കുന്നു .
അസാന്മാര്‍ഗിക മാര്‍ഗങ്ങളിലുടെ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റ് കളെ ഒഴിവാക്കി ചിന്തിച്ചു തുടങ്ങിയ ഇവര്‍ കാലക്രെമേണ തിരിച്ചറിവിന്റെ പാതയില്‍ എത്തുന്നു .എല്ലാ മൂലധന വ്യവസ്ഥയുടെയും ലക്ഷ്യം കൂടുതല്‍ ലാഭം തന്നെ എന്ന് .
ഫ്രീ എന്നും വെഗാന്‍ എന്നും രണ്ടു വാക്കുകള്‍ കൂടി ചേരുന്നതാണ് ഫ്രീഗന്‍ . മൃഗങ്ങളില്‍ നിന്നും ഉള്ള ഉല്‍പന്നങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ഇവര്‍ ശ്രമിക്കുന്നു .ഇവര്‍ എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്ന് സംശയിക്കുന്നവര്‍ ഉണ്ടാകാം ."അര്‍ബന്‍ ഫോരിങിന്ഗ് " എന്നാണ് ഇവരുടെ ഭക്ഷണ സമ്പാദന രീതിയെ ക്കുറിച്ച് പറയുന്നത് .പക്ഷി മൃഗാദികള്‍ എങ്ങനെ ഭക്ഷണം തേടുന്നുവോ ആ രീതി തന്നെ .ഭക്ഷണ ശാലകളില്‍ നിന്നും മറ്റും ഉപേക്ഷിക്കുന്ന കേടുവരാത്ത വിഭവങ്ങളില്‍ ഇവര്‍ അഭയം കണ്ടെത്തുന്നു .താമസിക്കുന്നതോ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളില്‍ അല്ലെങ്കില്‍ പുറമ്പോക്കുകളില്‍ . ഭിക്ഷക്കാരും അങ്ങനെ ആണല്ലോ എന്ന് ചോദിക്കാം .ഭിക്ഷക്കാര്‍ നിവൃതികേടുകൊണ്ടും ഇവര്‍ സ്വയം തിരഞ്ഞെടുത്തതും .വ്യത്യാസം അതാണ് .അമേരിക്കയിലും യുറോപ്പിലും ഈ പ്രസ്ഥാനം വ്യാപിച്ചു കഴിഞ്ഞു .മുതലാളിത്തത്തിന്റെ ഭീകരത അവര്‍ അത്ര മാത്രം അവര്‍ അനുഭവിച്ചു കഴിഞ്ഞു . പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള ഒരു പോരാട്ടമായി ഇതിനെ വിശേഷിപ്പിക്കാം .മനുഷ്യന്‍ പ്രകൃതിയെ അത്ര മാത്രം ചൂഷണം ചെയ്തു കഴിഞല്ലോ .ഫോസ്സില്‍ ഫുവലിന്റെ ഉപഭോഗം പരമാവധി കുറക്കാന്‍ ഇവര്‍ പല ശ്രമങ്ങളും നടത്താറുണ്ട് .പരസ്യത്തിന്റെ മായിക വലയത്തില്‍ വീണു പലപ്പോഴും അത്യാവശ്യമില്ലാത്ത പലതും നാം വാങ്ങി കൂട്ടാറുണ്ട്. ചിന്തിക്കുക , നഷ്ടം ആര്‍ക്കു ?
അണ്ണാറ ക്കണ്ണനും തന്നാലായത് .
Tuesday, March 24, 2009
ദേശീയ ഗാനവും തരൂരും
ഓരോ രാജ്യവും അവരുടെ ദേശീയ ഗാനത്തെ ആദരിക്കുന്നത് അവരവരുടെ പ്രത്യേക രീതിയില്‍ ആയിരിക്കും .അമേരിക്കക്കാരന്‍ ചെയ്യുന്നത് പോലെ നാമും ചെയ്യണം എന്ന് പറയുന്നത് രാജ്യത്തോട് കൂറ് ഇല്ലാത്തത് കൊണ്ടല്ലേ .
മുമ്പും ഉന്നയിച്ച ഒരു സംശയം ആവര്‍ത്തിക്കുന്നു .ഈ "ലോക പൌരന്റെ" കൂറ് ആരോടാണ് . നമ്മോടോ അതോ അമേരിക്കയോടോ . അദ്ദേഹത്തിന് തിരഞ്ഞെടുപ്പിന് മല്‍സരിക്കാന്‍ പോലും അര്‍ഹത ഉണ്ടോ എന്ന് സംശയിക്കുന്നു .വാക്കിലും പ്രവൃത്തിയിലും അമേരിക്കന്‍ വിധേയത്വം വച്ചു പുലര്‍ത്തുന്ന ഈ മഹാന്‍ എങ്ങനെ കേരളത്തിലെ ഒരു മണ്ഡലത്തിന്റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളും .
ജനകീയ ചെറുത്തു നില്‍പ്പുകളോട് ഇദ്ദേഹത്തിനു പണ്ടേ പുഛമാണ്. ജനകീയ കോടതിയിലും നീതിന്യായ കോടതിയിലും ഇദ്ദേഹത്തിന്റെ മാറ്റ് ഉരച്ചു നോക്കപ്പെടും .
Sunday, March 22, 2009
കോള രാഷ്ട്രീയം .
രാഹുല്‍ഗാന്ധിയുടെ ഹൈ ടെക് ഉപദേശ സമതിയിലെ അംഗമായ ശശി തരൂര്‍ സ്ഥാനാര്‍ഥി ആയതില്‍ ആരും അത്ഭുതപ്പെടെണ്ട കാര്യമില്ല . ഇതില്‍ രാഹുല്‍ ഗാന്ധിയുടെ താല്പര്യം മാത്രമേ ഉള്ളോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു . അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പര്യവും ഇതിലുണ്ട് എന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ പ്രയാസമാകും .തരൂര്‍ ഇപ്പോള്‍ ഒരു കോള കമ്പനിയുടെ ഉപദേഷ്ടാവ് കൂടിയാണ് .ഈ കോള കമ്പനിക്ക് എതിരെ ഇപ്പോളും പ്ലാച്ചിമടയില്‍ സമരം നടന്നു കൊണ്ടിരിക്കയാണല്ലോ .ഈ കമ്പനി പ്ലാച്ചിമടയില്‍ ജല ചൂഷണവും പരിസ്ഥിതി മലിനീകരണവും നടത്തി എന്നതാണല്ലോ സമരത്തിന് ആധാരമായ കാര്യം . ഈയിടെ കോള കമ്പനിയുടെ പ്രവൃത്തികളെ ന്യായികരിച്ചുകൊണ്ടു തരൂര്‍ ഒരു പത്ര പ്രസ്താവന ഇറക്കിയത് മിക്കവാറും എല്ലാവരും കണ്ടു കാണും . അപ്പോള്‍ തരൂരിന്റെ കൂറ് ആരോടാണെന്ന് വ്യക്തമല്ലേ .കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു വ്യക്തിയെ , എത്ര വലിയവന്‍ ആണെങ്കിലും, അംഗീകരിക്കുന്നത് ആത്മഹത്യാപരമല്ലേ . പ്ലാച്ചിമട സമര നായിക മയിലമ്മയുടെ ആത്മാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള അവസരമായി നമുക്കു ഈ അവസരം ഉപയോഗിച്ചു കൂടെ .
ഇന്ന് ലോക ജല ദിനം .
Thursday, March 19, 2009
ദ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് !!!!!
മത പ്രീണനത്തില്‍ രണ്ടു കക്ഷികളും മോശമല്ല്ലോ .ഒരാള്‍ ഭൂരിപക്ഷ വര്‍ഗിയതെയും മറ്റെയാള്‍ ന്യൂനപക്ഷ വര്ഗീയതേയുമ് പ്രോല്‍സാഹിപ്പിക്കുന്നു അത്ര മാത്രം .
പിന്നെ മുന്നാം മുന്നണി എന്ന പരീക്ഷണം .ഫലത്തില്‍ എത്തുമെന്ന് ബസു വിനു പോലും വിശ്വാസമില്ല .പണ്ട് കയ്യില്‍ കിട്ടിയ അവസരം നഷ്ട പ്പെട്ടത്തിന്റെ അരിശമാവാം. ബെഹന്ജിയും പുരൈചിതലവിയും തമ്മിലുള്ള ഫ്രീ സ്റ്റൈല്‍ ഗുസ്തി ഇനി കാണാന്‍ കിടക്കുന്നതെ ഉള്ളു . ഗൌടാജി പകുതി ഉറക്കത്തില്‍ പറയുന്ന കാര്യങ്ങള്‍ ആര് വിശ്വസിക്കും .ഏതായാലും വരുന്ന രണ്ടു മാസം കൊണ്ട് നമ്മുടെ നാട്ടിലെ സാമ്പത്തിക മാന്ദ്യം മാറിക്കിട്ടുമെന്ന് പ്രതീക്ഷിക്കാം .പതിനായിരം കോടി ഉറുപ്പിക അല്ലെ കളത്തില്‍ ഇറങ്ങാന്‍ പോകുന്നത് .
സാരെ ജഹാംസെ അച്ഛാ
ഹിന്ദു സിത ഹമാര .
Tuesday, March 17, 2009
മാത്യു ടി യെ എന്തിന് ബലി കൊടുത്തു !!!!!
ബസ്സ് ചാര്‍ജ് കുറക്കാന്‍ സന്നദ്ധത കാണിക്കയും അത് നടപ്പിലാക്കുകയും ചെയ്ത മന്ത്രി എന്ന നിലയില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു .മന്ത്രി ആയിട്ടും എം എല്‍ എ എന്ന നിലയിലുള്ള തന്‍റെ കടമകള്‍ നിര്‍വഹിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു . മണ്ഡലത്തില്‍ അദ്ദേഹം ഒരു സജീവ സാന്നിധ്യം ആയിരുന്നു .നേരിട്ടു അറിവുള്ള കാര്യമായതിനാലാണ് ഇതു പറയുന്നതു .ഒരു മാതൃകാ ജനപ്രതിനിധി എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു തരികയും ചെയ്തു .
കേരളത്തിന് ഒരു നല്ല മന്ത്രിയെ നഷ്ടപ്പെട്ടു എന്ന ഖേദം അടക്കാന്‍ കഴിയുന്നില്ല .
Monday, March 16, 2009
തിരുമേനിമാര്‍ എന്തിന് സി പി എമ്മിനെ പേടിക്കുന്നു???
. ആത്മീയ കാര്യങ്ങളെ ക്കാള്‍ ഭൌതിക കാര്യങ്ങളില്‍ ഇടപെടാനാണ് കുടുതല്‍ താല്പര്യം എന്ന് ആര്‍കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറഞ്ങിട്ടു കാര്യമില്ല .
ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ പള്ളികള്‍ തീവച്ചു നശിപ്പിക്കപ്പെട്ടപ്പോലും ,കന്യാസ്ത്രീകളെ മാനഭംഗ പ്പെടുത്തിയപ്പോഴും അവിടെ ആദ്യം ഓടി എത്തിയത് ആരാണ് .മറ്റാരുമല്ല സി പി എം തന്നെ . കേരളത്തില്‍ തന്നെ വൈക്കത്ത് സെമിത്തേരി പൊളിക്കാന്‍ ശ്രമം നടന്നപ്പോള്‍ അതിനെ ചെറുത്തു തോല്‍പ്പിച്ചത് ആരാണ് . തിരുമേനിമാര്‍ മണിമാളികകളില്‍ സ്വസ്ഥമായി കിടന്നു ഉറങ്ങുന്നതു ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ശക്തമായ സാന്നിധ്യം ഒന്ന് കൊണ്ട് മാത്ര മാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലേ .അതിനു കഴിയണം ,അല്പമെങ്കിലും സത്യസന്ധത മനസ്സില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍.
കോണ്‍ഗ്രസിന്റെ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി കളെ നിശ്ചയിക്കുന്നത് പോലും തിരുമേനി മാരാണെന്ന് തോന്നും കാര്യങ്ങളുടെ പോക്ക് കണ്ടാല്‍ .തിരുമേനിമാരുടെ മൂട് താങ്ങികളായ ചില കോണ്‍ഗ്രസ് നേതാക്കളാണ് അതിനു കാരണക്കാര്‍ . താല്‍ക്കാലിക ലാഭത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത കുറെ ചെറ്റ രാഷ്ട്രിയ ക്കാരാണ് ഈ ഇടപെടലുകള്‍ക്ക് വഴിയൊരുക്കുന്നത് എന്ന് സാധാരണ ജനങ്ങള്‍ മനസ്സിലാക്കും .
കുഞ്ഞാടുകള്‍ പഴയത് പോലെ ഇടയ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല എന്ന സത്യം തിരുമേനിമാരെ അലട്ടുന്നുണ്ട് . അതാണല്ലോ ഇടയ ലേഖനങ്ങളുടെ ഈ മലവെള്ളപ്പാച്ചില്‍ . പ്രാര്‍ഥന മനസ്സിന് ശാന്തി നല്‍കാന്‍ ആണെന്നെന്നാണ് ധരിച്ചിരുന്നത് . പക്ഷെ ഈ പ്രതിഷേധ പ്രാര്‍ഥന .
Saturday, March 14, 2009
ഗല്ലിവര്‍ ഇന്‍ ലില്ലിപെട് !!!!
അറുപത്തി അഞ്ചു പേരുടെ ലിസ്റ്റുമായി കുന്ഞ്‌ുഞ്ഞും ചെന്നിത്തലയും ദില്ലിക്ക് പറന്നു .പുറകെ ഭൈമി കാമുകരും . ദില്ലിയില്‍ ഇപ്പോ ലോഡ്ജില്‍ മുറികിട്ടാന്‍ വളരെ പ്രയാസം ആണത്രേ .
വടക്കനും ,തരുരിനും സീറ്റ് ഇല്ല എന്ന് കേള്‍ക്കുന്നു .വടക്കെന്റെ ഹൃദയ ഭേദകമായ ഒരു പ്രസ്താവന ഉണ്ടായിരുന്നു .തൃശ്ശൂരിലെ സമസ്ത ജാതി കളും തന്നോട് മത്സരിക്കണമെന്ന് ആവശ്യ പ്പെട്ടെന്നു വടക്കന്‍ .
തൃശ്ശൂരിനെ രക്ഷിക്കാന്‍ വടക്കന്‍ തന്നെ വേണമെന്ന് അഴിക്കോടും ,യൂത്ത് കോണ്‍ഗ്രസ് നേതാവും ഒഴിച്ച് മറ്റെല്ലാവര്‍ക്കും തോന്നിയത് വടക്കന്റെ കുറ്റമാണോ ? അവിടുത്തു കാര്‍ക്ക് ഭാഗ്യം ഇല്ലാതായി . മാഡം ചിലപ്പോള്‍ ഇടപെട്ടേക്കും . പെപ്സി യുടെ വ്യക്താവിനു എന്ത് പറ്റിയോ ആവോ . ഏതായാലുമ് പതിനാറു വരെ ഹൈ കമാന്‍ഡ് ലിസ്ടിനു മുകളില്‍ അടയിരിക്കാന്‍ തീരുമാനം ആയി .
മുന്നാം മുന്നണി ശൂന്യാകാശത്തിലേക്ക് വിക്ഷേപിക്കപ്പെട്ടു .പേടകത്തിന്റെ ചില ഭാഗങ്ങള്‍ക്ക് തകരാകുകള്‍ ഉണ്ടെന്നു വിക്ഷേപക കേന്ദ്രത്തില്‍ നിന്നും അറിയുന്നു . കണ്ണും കാതും സദാ ജാഗരൂകമായി വയ്ക്കുക .
Wednesday, March 11, 2009
വീട്ടമ്മമാരുടെ കുട്ടായ്മ !!!
ബോളിവിയയില്‍ ,അമിതമായി വെള്ളക്കരം കൂട്ടിയതിനെതിരെ ഒരു സംഘം സ്ത്രീ കളുടെ പ്രതിഷേധം ഒരു സമരാഗ്നി യായി പരിണമിച്ചു ഭരണ വര്‍ഗ്ഗത്തിന്റെ ഉറക്കം കെടുത്തിയത് ചരിത്ര മാണല്ലോ .
വീട്ടമ്മമാര്‍ എന്തിന് സംഘടിക്കുന്നു ? ഒരു കുടുംബം കരുപിടിപ്പിക്കുന്നതില്‍ വീട്ടമ്മ യുടെ സേവനം എത്ര മഹത്തരമാണെന്നു നമ്മള്‍ എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ . ഉണ്ടാകാം , പക്ഷെ മിക്കവാറും എല്ലാവരും ഇതൊരു സൗജന്യസേവനമായി കാണുന്നു . ഉദ്യോഗസ്ഥകളായ വീട്ടമ്മമാരുടെ കാര്യമല്ല പറയുന്നതു . വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നു ജീവിതത്തിന്റെ എല്ലാ കഷ്ടതകളും ദുരിതങ്ങളും ഏറ്റു വാങ്ങുന്ന കുറെ ഹതഭാഗ്യരുടെ കാര്യമാണ് .അവരുടെ വ്യാകുലതകളും വിഹ്വലതകളും പന്കുവക്കാന്‍ ഒരു വേദി ഉണ്ടാകുന്നത് നല്ലതല്ലേ . പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ കുട്ടായ്മ യിലുടെ ചിലപ്പോള്‍ കഴിഞ്ഞേക്കാം . സൗജന്യ സേവനം നടത്തുന്ന ഇവര്‍ക്ക് ഒരു അത്താണിയായി സര്‍ക്കാര്‍ നില കൊള്ളുന്നത് നന്നായിരിക്കും . മുക്രിക്ക് വരെ പെന്‍ഷന്‍ കൊടുക്കുന്ന കാലമല്ലേ .
മറ്റൊരു കാര്യം .ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതിന്റെ നേത്രുത്വം തട്ടിയെടുക്കാതെ സൂക്ഷിക്കേണ്ടതാണ് . പാര്‍ടികള്‍ക്ക് അടിയറ വച്ചാല്‍ കഥ കഴിഞ്ഞു എന്ന് കരുതിയാല്‍ മതി .
വീട്ടമ്മമാരെ ആശംസകള്‍ .
Sunday, March 8, 2009
വിക്രമാദിത്യനും വേതാളവും !!
തോളത്തു കേറ്റി വച്ച വേതാളം പോലെയായി മദനി . താഴത്ത് വക്കാനും വയ്യ , ഒന്നും പറയാനും വയ്യാത്ത അവസ്ഥ . മദനി ആണ് ഇപ്പോള്‍ താരം .ചാനലുകാര്‍ മദനിയുടെ മൊഴിമുത്തുകള്‍ പെറുക്കിയെടുക്കാന്‍ നെട്ടോട്ടമാണ് . രംഗം നല്ലപോലെ കൊഴുക്കുന്നുണ്ട് . എന്തൊരു സെകുലര്‍ പാര്‍ടികള്‍ .
ഇനി തെരഞ്ഞെടുപ്പ് തീയതി മാറ്റാന്‍ ഉള്ള ശ്രമം ആണെന്ന് കേട്ടു. ഈ പണ്ടാരം എത്രയും നേരത്തെ കഴിഞ്ഞിരുന്നെന്കില്‍ .സ്വസ്ഥമായിട്ട് വെളിയില്‍ ഇറങ്ങി നടക്കാമല്ലോ . ഇലക്ട്രോണിക് യന്ത്രം ആയതു കൊണ്ട് അസാധു വിനും സ്കോപ് ഇല്ലല്ലോ .
Friday, March 6, 2009
മല്ലയ്യ മുതലാളി കീ ജയ് !
Thursday, March 5, 2009
മഹാത്മാവേ മാപ്പ് .
Tuesday, March 3, 2009
പൂരം കാണാന്‍ പോയവര്‍ ?
ഇടതു പക്ഷ എം പി മാരുടെ പ്രകടനമാണ് ഭേദം എന്നും റിപ്പോര്‍ട്ട് ഉണ്ട് .കിട്ടിയ അവസരം ശരിക്കും വിനിയോഗിച്ചതായി കാണുന്നു .
കേരളത്തില്‍ നിന്നും പി സി തോമസ് തന്നെ മുന്നില്‍ .അമിതാവേശം കാരണം പലപ്പോഴും സഭക്ക് പുറത്തു പോകേണ്ടി വന്നിട്ടുന്ടെന്കിലും . മുഴുവന്‍ മാര്‍ക്കും അര്‍ഹിക്കുന്നു . കേരളത്തില്‍ നിന്നും ഉള്ള മറ്റുള്ളവരും അത്ര മോശമായിരുന്നില്ല .
ഇതാണ് നമ്മുടെ പാരലമെന്ടരി ജനാധിപത്യം .നമ്മള്‍ ഊററം കൊള്ളുന്ന ജനാധിപത്യം . കഷ്ടം .
Sunday, March 1, 2009
പ്രത്യയ ശാസ്ത്രം നാണം മറയ്ക്കില്ല .
Thursday, February 26, 2009
ആള്‍ക്കൂട്ടത്തിന്‍റെ നേതാവ് .
Wednesday, February 25, 2009
പ്രായമായവരുടെ എണ്ണം കൂടുമ്പോള്‍ .
പ്രധാനമായി രണ്ടു മൂന്നു കാര്യങ്ങള്‍ ആണ് അവര്‍ ആവശ്യപ്പെട്ടത് . സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുക .നിയമന നിരോധനം മുതലായ നടപടികള്‍ സ്വീകരിക്കുക . ജനക്ഷേമ പരിപാടികളില്‍ നിന്നും സര്‍ക്കാര്‍ കഴിവതും പിന്തിരിയുക .there is no free lunch എന്ന് അര്‍ഥം .അമേരിക്കയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് അവതാളത്തില്‍ ആയതിന്റെ തിക്ത ഫലം അവിടുത്തുകാര്‍ അനുഭവിച്ചു കൊണ്ടിരിക്കയാണല്ലോ. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യം ഇല്ലന്ന്നാണ് അവരുടെ പക്ഷം .
ഇതിലൊക്കെ നമുക്കു എന്ത് കാര്യം എന്ന് തോന്നാം . നമ്മുടെ പിടലിക്കും പിടി വീണു കഴിഞ്ഞു .
അവരുടെ വ്യാകുലതക്ക് കാരണം മറ്റൊന്നാണ് . ജോലിചെയ്യുന്നവരുടെ എണ്ണം കുറയുമ്പോള്‍ കൂലിയും കൂടും . അപ്പോള്‍ മുന്നാം ലോകരാജ്യങ്ങളില്‍ നിന്നും കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടാതാവും . ബഹുരാഷ്ട്ര കുത്തകകളുടെ ലാഭം ഗണ്യമായി കുറയും . ലാഭം മാത്രം മുന്‍ നിര്‍ത്തിയുള്ള ഒരു വ്യവസ്ഥിതിയുടെ കൂലി പട്ടാളക്കാര്‍ക്ക് ഇതിനെപ്പറ്റി വ്യാകുലപ്പെടാതിരിക്കാന്‍ കഴിയില്ല .
Tuesday, February 24, 2009
നികൃഷ്ട ബ്ലോഗന്മാര്‍
ബ്ലോഗന്മാരെ മുട്ടിയിട്ടു നടക്കാന്‍ വയ്യെന്ന് ആയിരിക്കുന്നു .മലയാള ബൂലൊകത്തെ കഥയാണിത് . പല വിധത്തിലും തരത്തിലും ഉള്ള ബ്ലോഗന്മാര്‍ .പെണ്നെഴുതുകാര്‍ പിണങ്ങരുതേ . അവരെ എന്ത് വിളിക്കും . ബ്ലോഗന്മാര്‍ ഒരു പൊതുനാമം ആയി കരുതിയാല്‍ മതി . കുറച്ചു കാലത്തെ നിരീക്ഷണം കൊണ്ടു ഒരു കാര്യം പിടികിട്ടി .അന്യോന്യം പുറം ചൊറിയല്‍ ഒരു സ്ഥിരം കലാപരിപാടി ആണ് . പുതുതായി എഴുതി വരുന്നവനെ വെട്ടിനിരത്താന്‍ ഈനാംപീച്ചിയും മരപട്ടിയും ഒറ്റക്കെട്ട് . പിന്നെ അനോണിമസ് എന്ന മറവില്‍ പുലഭ്യം എഴുതുന്ന ആഭാസന്മാര്‍ . മൊഴി മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുന്ന വിവരദോഷികള്‍ . ഇതൊക്കെയാണ് ബുലോക പ്രയാണത്തിലെ കല്ലും മുള്ളും ചതികുഴികളും. ഇവയെ തരണം ചെയ്‌താല്‍ നമ്മുടെതായൊരു ലോകം കണ്ടെത്താം .
ചിലരുടെ ഗീര്‍വാണങ്ങള്‍ കേട്ടാല്‍ ഓക്കാനം വരും .ദിവസവും ആയിരം ഹിറ്റ് ഉണ്ടെന്നും അദ്ദേഹം സ്വയംഭു ആണെന്നും . അപ്പോള്‍ ശോഭ ഡേയ് യുടെയും മറ്റും ബ്ലോഗ് കണ്ടാല്‍ ഈ മഹാന്‍ ഉടുതുണിയില്‍ കെട്ടിയാന്നു ചത്തേനെ , തീര്‍ച്ച .
കൂട്ടത്തില്‍ മനോഹരമായ ചില ബ്ലോഗുകളും ഉണ്ടെന്നത് ആശ്വാസം . അവയൊക്കെ നിലനില്‍ക്കു എന്നതും സത്യം .
Monday, February 23, 2009
പുക്കുട്ടി ജയ് ഹൊ .
Saturday, February 21, 2009
പ്രവാസികാര്യ മന്ത്രി ഉറങ്ങുകയാണോ ?
Wednesday, February 18, 2009
ഡാര്‍വിനും ശ്രീ രാമ സേനയും .
Monday, February 16, 2009
വി എസ്സിന് ഒരു തുറന്ന കത്ത് .
ഈ വിഴുപ്പു ഭാണ്ഡവും ചുമന്നു കൊണ്ടു എത്ര നാള്‍ അങ്ങേക്ക് മുന്നോട്ടു പോകാനാകും .
അഴിമതിക്ക് എതിരെ ഉള്ള കുരിശു യുദ്ധം യു ഡി എഫ് നേതാക്കള്‍ക്കെതിരെ മാത്രമായി പരിമിതപ്പെടുതിയോ ?
സ്വന്തം പാര്‍ട്ടി സെക്രട്ടറി ആരോപണത്തിന്റെ കരിനിഴലില്‍ നില്‍കുമ്പോള്‍ താങ്കള്‍ എങ്ങനെ ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിപറയും .
ജനങ്ങള്‍ക്ക് സംശയം ഉണ്ട് .പാര്‍ടിക്കു ഇല്ലെന്നു പറഞ്ഞാലും .
മുഖ്യമന്ത്രി കസേര താങ്കള്‍ക്ക് ഇത്ര പ്രിയപ്പെട്ടതാണോ ?
ഈ കസേര താങ്കള്‍ക്ക് നല്കിയത് ജനങ്ങള്‍ ആണെന്ന കാര്യം അങ്ങ് മറന്നുവോ .
പഴയ പടയോട്ടങ്ങള്‍ പറഞ്ഞു മേനി നടിക്കാനുള്ള സമയം ഇതല്ല .
മനസാക്ഷി ക്കുത്തില്ലാതെ വോട്ട് ചോദിക്കാന്‍ അങ്ങേക്ക് കഴിയുമോ .
താങ്കള്‍ വെറും ഉല്‍പ്പന്നംആണെന്ന് പറഞ്ഞു കഴിഞ്ഞു .
ഒരു പരാജിതന്റെ ശരീര ഭാഷയാണ് ഇപ്പോള്‍ താങ്കള്‍ക്ക് ഉള്ളത് എന്ന് ഖേദപൂര്‍വ്വം പറയട്ടെ .
ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം ഞങ്ങളുടെ പഴയ വി എസ്സിനെ കാണാന്‍ കഴിഞ്ഞെങ്കില്‍ .
Saturday, February 14, 2009
ഭാരത രത്നം വില്പനയ്ക്ക് .
Thursday, February 12, 2009
എന്തുകൊണ്ട് ശ്രീനിവാസന്‍
Monday, February 9, 2009
സുധാകര ഉവാച.
Saturday, February 7, 2009
സുന്ദര പുരുഷന്‍ .
Friday, February 6, 2009
മൂട് മറന്ന മലയാളി
Tuesday, February 3, 2009
ഉപ്പളയിലെ ഉദയ സൂര്യന്‍
Saturday, January 31, 2009
ആന മയില്‍ ഒട്ടകം
Friday, January 30, 2009
പാദസേവകര്‍ ഉണ്ടാകുന്നത് .
Monday, January 26, 2009
ഇന്ത്യന്‍ താലിബാന്‍
Sunday, January 25, 2009
വി എസിന്റെ മൗനം .
Friday, January 23, 2009
ലാവ്ലിനും പിന്നെ നമ്മളും
വാല്‍ക്കഷ്ണം .
Wednesday, January 21, 2009
വാന പ്രസ്ഥം
Tuesday, January 20, 2009
രാഷ്ട്ര മീമാംസ .
പുര കത്തുന്നതിന് മുമ്പു അത്ഭുത ക്കുട്ടി പുറത്തു ചാടി . വേണമെങ്കില്‍ സഹായിക്കാമെന്നു ബി ജെ പി .
കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വലയും ആയി പലരും ഓടി നടക്കുന്നു .
മാണി സാര്‍ പതിവു പല്ലവിയുമായി രംഗത്തുണ്ട് . നടക്കില്ല എന്നറിയാം .കോട്ടയം എങ്കിലും മതി . മകനെ എവിടെ എങ്കിലും തിരുകി കയറ്റി ഇല്ലങ്കില്‍ പിന്നെ എന്ത് അച്ഛനാ .
ഈ പ്രാവശ്യം എന്‍ എസ് എസ് തുണക്കും എന്ന് വിശ്വാസം .
Sunday, January 18, 2009
രാജാവ് നഗ്നനാണ് .
കുമാരി മായാവതിക്ക് അന്‍പതിനാല് വയസ്സായി.പിറന്നാല്‍ ആഘോഷം ഗംഭീരമായി,അല്ല അതിഗംഭീരമായി കൊണ്ടാടി .
കൊന്നും ,കൊല്ലാതെയും കോടികള്‍ 'പിറന്നാള്‍ സമ്മാനമായി ' പിരിച്ചെടുത്തു .
പാര്‍ട്ടി ഫണ്ട് എന്നോ ,തെരഞെടുപ്പ് ഫണ്ട് എന്നോ വിളിക്കാം .
മൂവായിരം കോടി രൂപ യുടെ പിറന്നാള്‍ പ്രഖ്യാപനങ്ങള്‍ .സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ആണേ .മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു ഇരട്ടി ആണ് പോലും .
എന്തൊരു സോഷ്യല്‍ എഞ്ചിനീയറിംഗ് .കണ്ടു പഠിക്കണം .
ചെറിയ ഒരു സംശയം .നമ്മള്‍ ഇപ്പോഴും രാജ ഭരണ കാലത്താണോ ജീവിക്കുന്നത്.
പാവപ്പെട്ട വന്റെയും ,അശരണരുടെയും രക്ഷക എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ മഹതി എന്തിനീ തരം താണ വേലത്തരങ്ങള്‍ കാണിക്കുന്നു .
ഈദി അമീന്‍ പണ്ടു സായിപ്പിനെ ക്കൊണ്ട് തന്നെ ചുമപ്പിച്ചത് ഓര്‍ത്തു പോകുന്നു.
തനി ആവര്‍ത്തനങ്ങള്‍ .
യഥാ രാജാ തഥാ പ്രജ .
പാപിയുടെ കുമ്പസാരം .
Friday, January 16, 2009
പാറ്റ വളര്‍ത്തല്‍ .
ഒരു പ്രത്യേക തരം പാറ്റകള്‍ക്ക് കിലോക്ക് 500 രൂപ മുതല്‍ 600രൂപ വില കിട്ടുമത്രേ .
ഹോമിയോ ഔഷധം ഉണ്ടാക്കാനാണ് .
Multi ലെവല്‍ മാര്‍ക്കറ്റിംഗ് വഴി പണമുണ്ടാക്കാന്‍ ശ്രമിച്ചു പരാജയപെട്ട ആര്‍ക്കും ശ്രമിക്കാവുന്നതാണ് .
മുതല്‍ മുടക്ക് തീരെ ഇല്ല . ലാഭമോ പതിനായിരങ്ങള്‍ .
തേനീച്ച വളര്‍ത്തല്‍ പോലെ മാന്യമായ തൊഴില്‍ .
സര്‍ക്കാരില്‍ നിന്നും സബ്സിഡി പ്രതീക്ഷിക്കാം .നമ്മുടെ ധന മന്ത്രി കേന്ദ്ര വിഹിതവും തരപെടുതും .
നമ്മുടെ മുഖ്യന്‍ , ചെറുപ്പക്കാര്‍ കൃഷി യിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്യുന്നു മുണ്ടല്ലോ .
നമ്മുടെ വീട്ടിലെ മാലിന്യ്യങ്ങള്‍ വീട്ടില്‍ തന്നെ ഇടുക .പാറ്റകള്‍ പെറ്റു പെരുകട്ടെ .
ചൊറികുത്തി ഇരിക്കുന്ന കൃഷി ഉദ്യോഗസ്ഥന്‍ മാര്‍ ഉപദേശവുമായി എത്താതിരിക്കില്ല .പണം കായ്ക്കുന്ന
മരമല്ലേ .
മുനിസിപ്പാലിറ്റി അധികൃതര്‍ ഖര മാലിന്യ നിര്‍മാര്‍ജനെതെ ക്കുറിച്ച് ആലോചിച്ചു ബേജാര്‍ ആവേണ്ട .
എല്ലാം ശുഭം . ജനത്തിന് മൂക്ക് പൊത്താതെ വഴിയേ നടക്കാനും പറ്റും .
ഒരു വെടിക്കു രണ്ടു മൂന്നു പക്ഷികള്‍ .
മോഡി പര്‍വ്വം ?
ഇപ്പോള്‍ ആര് ഭരിക്കണം എങ്ങനെ ഭരിക്കണം എന്ന് വരെ തീരുമാനിക്കാന്‍ അവര്‍ക്കാകുന്നു .
നിശബ്ദ ഭുരിപക്ഷം അവരുടെ കൂരകളില്‍ വിധിയെ പഴിച്ചു ചുരുണ്ടു കൂടുന്നു .ഫാസിസം ഒരിക്കലും കുത്തകക്ക് എതിരല്ലലോ .ഈ ഫാസിസ്റ്റ് പ്രമാണിയെ കുത്തകകളുടെ പ്രിയംകരന്‍ ആക്കിയത് എന്താണ് . അമിത ലാഭം കൊയ്യാന്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കി കൊടുക്കുന്നു എന്നത് തന്നെ.
ഭരണ കൂടത്തിന്റെ ഒരു ഇടപെടലിനെയും ഭയക്കേണ്ട . വിശകുന്നവന്റെ വിശപ്പ് മാറ്റാന്‍ കഴിയാത്ത പുരോഗതി ആണോ ഈ നാടിനാവശ്യം .
Wednesday, January 14, 2009
ഫോട്ടോ ഗാലറി
ഫ്രെയിം ചെയ്ത താമ്ര പത്രം കൊണ്ട് 'പാതുംമാടെ ആടിനെ ' എറിഞ്ഞു ഓടിച്ച 'ബെപൂര്‍ സുല്‍ത്താനെ ' ഓര്‍ത്തു പോകുന്നു .ക്രാന്ത ദര്‍ശി ആയ അദ്ദേഹത്തിന് പ്രണാമം .ആനെവാരിയും ,എട്ടുകാലി മമ്മുഞ്ഞി മാരും കൊടികുത്തി വാഴുന്ന ഈ നാട്ടില്‍ ഇനിയും പലതും നമുക്കു കാണാം .
Tuesday, January 13, 2009
വാളെടുക്കുന്നവന്‍.............................
സിസ്റ്റര്‍ അഭയെ എല്ലാവരും മറന്നു തുടങ്ങി .
കൊലപാതകമോ ആത്മഹത്യ യോ ?
ഇപ്പോള്‍ പ്രശ്നം ,റിട്ട് കോടതിയോ ജാമ്യ കോടതിയോ വലുത് .
പത്രക്കാര്‍ക്ക് തെറി വിളി പൂരം .
പാവം ജനം മുഖം വളിച്ചു നില്ക്കുന്നു .
നീതി എവിടെ കിട്ടും .
കഷ്ടം .
ചൊക്ലി പട്ടികള്‍ തലകുത്തി നിന്നു ചിരിക്കുന്നു .പട്ടി ചിരികുമോ?
ആവാമല്ലോ .
ഇതു കലികാലം . മനുഷ്യന്‍ ചിരിക്കാന്‍ മറന്നു .
Monday, January 12, 2009
സൈബര്‍ വിപ്ലവം .
Friday, January 9, 2009
ഒരു ചാണക്ക്യനെ ആവശ്യമുണ്ട് .
Wednesday, January 7, 2009
പണിക്കര് ചേട്ടനും പാവകളും
പാവപ്പെട്ട നായരെ കരകയറ്റി യിട്ടെ അടങ്ങു .
വാശി കൊള്ളാം .
സംവരണം ആദ്യം സ്വന്തം തട്ടകത്തിലാകെട്ടെ.
പിന്നെ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ സമരമാകാം .
പാവപ്പെട്ട നായര്‍ ഒരു കൂര വക്കാന്‍ കടം ചോദിച്ചാല്‍ അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത വര്‍ഗം .
എഴുപതു ലക്ഷം നായരുടെ പ്രതിനിധി യാണ് പോലും .
ആര് പറഞ്ഞു .
അങ്ങ് മിങ്ങും കുറെ കൊഞ്ഞാണന്‍ മാര്‍ കൂടെക്കാണും .ശരി തന്നെ .
ഭൂരിഭാഗം ചക്രത്തിന് വെളിയിലാണെന്ന് ഓര്‍ത്താല്‍ കൊള്ളാം .
തെക്കോട്ടും വടക്കോട്ടും പോയാല്‍ മതി വിവരം അറിയാം .
കടലാസ് പുലി
പറഞ്ഞുവരുന്നത് ബുക്കര്‍ സമ്മാനം നേടിയ അരവിന്ദ് അടിഗയുടെ "ദ വൈറ്റ് ടൈഗര്‍ " എന്ന കൃതിയെ പ്പറ്റി തന്നെ .
പത്രങ്ങള്‍ ആയ പത്രങ്ങളെല്ലാം വാനോളം പുകഴ്ത്തിയ ഒരു ചരിത്ര സംഭവം .
ഈ നോവല്‍ വായിച്ചപ്പോള്‍ കടുത്ത നിരാശ തോന്നി .
ഒരു പത്ര റിപ്പോര്ട്ട് നെ സാഹിത്യം എന്ന് നാം വിളിക്കാറില്ല എന്നാണ് എന്റെ പക്ഷം .
സാഹിത്യം മറ്റെന്തോ ആണ് തീര്‍ച്ച .
അപ്പോള്‍ എങ്ങിനെ ഈ നോവല്‍ അവാര്‍ഡ് നേടി ?
സായിപിന്റെ രസ മുകുളങ്ങളെ ത്രസിപ്പിക്കാന്‍ പറ്റുന്ന ചേരുവകള്‍ ഇതിലുണ്ടാവണം.
പിന്നെ ആര്‍ക്കു ബോധ്യ പ്പെടണം.
ലോകോത്തര സാഹിത്യ വുമായി പരിചയ മുള്ളവര്‍ക്ക് വെറും കടലാസ് പുലിയാണിത് .
യാത്രയില്‍ സമയം കൊല്ലാന്‍ പറ്റിയ സാധനം .
Sunday, January 4, 2009
റിയാലിറ്റി ഷോ ?
കുറഞ്ഞു.കുട്ടികള്‍ ഗൃഹ പാഠം കാലത്തേക്ക് മാറ്റി .അത്താഴം പെട്ടിക്ക് മുന്നിലായി .
അതാ ഷോ തുടങ്ങറായി .പരസ്യങ്ങളുടെ ഘോഷയാത്ര .ഇനിയും anchor എന്ന ഓമന പേരുള്ള അവതാരിക രംഗപ്രവേശനം ചെയ്യുന്നു .അറപ്പും വെറുപ്പും ഉളവാക്കുന്ന അംഗ വിക്ഷോഓഭങങളോടെ വിധി കര്‍ത്താക്കളെ പരിചയപ്പെടുത്തുന്നു .പല്ലുകൊഴിഞതും അല്ലാത്തതും ആയ മഹാന്‍മാരും മഹതികളും .പിന്നെ വേറൊരു കാര്യം ഇപ്പോള്‍ പിറന്നു വീണ കുട്ടി മുതല്‍ കുഴിയില്‍ കാലും നീട്ടി ഇരിക്കുന്നവര്‍ക്കും പങ്കെടുക്കാം .എല്ലാ വിഭാഗത്തിലും മല്‍സരം ഉണ്ട് പോലും .സമ്മാനം ഫ്ലാറ്റ് മുതല്‍ ലിമോ വരെ.ആരുടെ വായിലാണ് വെള്ളം ഉരാത്തത് .
ഇനി മത്സരാര്ധി യുടെ വരവാണ് .നിറഞ്ഞ കണ്ണുകളും വിറയ്ക്കുന്ന കാലുകളും .
കമന്റ് കള്‍ ബഹുവിധം .സംഗതി വന്നില്ല , ഭാവംപോര ,ചടുലമല്ല എന്നിങ്ങനെ .
കാണികള്‍ സ്വിച്ച് ഇട്ടതു പോലെ കയ്യടിക്കുന്നു .പാവം ഫ്ലാറ്റ് മോഹി വിളറി വെളുക്കുന്നു ,തല കറങ്ങി താഴെ വീഴുന്നു .
ബാക്കി അടുത്ത ദിവസം എന്ന് മൊഞ്ചത്തി കൊഞ്ചുന്നു .
കുടുംബത്തില്‍ ചൂടു പിടിച്ച ചര്‍ച്ച രാവേറെ ചെല്ലുന്നത് വരെ .
അടുത്ത ഭാഗം കാണാന്‍ വേണ്ടി ഉറങ്ങാന്‍ കിടക്കുന്നു .
എല്ലാം ശുഭം .മലയാളിയുടെ ഒരു രാത്രി കൂടി കടന്നു പോയി .
Friday, January 2, 2009
വഴിയോര കാഴ്ചകള്‍
പടക്ക പ്പുരകള്‍ ഒഴിഞു .
ജനം വീണ്ടും തന്റെ വ്യാകുലത കളിലേക്ക് മടങ്ങി .
ഗുവഹാത്തി യില്‍ ബോംബ് പൊട്ടി മൂന്നു നാല് പാവങ്ങള്‍ മരിച്ചു .
താജ് ലും ഒബെരൊഇ ലും അല്ലെല്ലോ സമാധാനം .
ഈ പുതുവര്‍ഷവും മോശമാകാന്‍ വഴിയില്ല,sensex മൂന്നക്കം കയറി .
പാവപ്പെട്ട അച്ചന്മാരെയും കന്യസ്ട്രീകളെയും ജാമ്യത്തില്‍ വിട്ടു .
കുഞ്ഞാടുകള്‍ ലഡ്ഡു വിതരണം ചെയ്തു ,ജനം കൂവി തോല്‍പിച്ചു .
എന്‍ എസ് എസ് പാതിരിമാര്‍ സമദൂരം ഉപേക്ഷിക്കുമെന്ന് ഭീഷണി .
കനത്ത മഞ്ഞു കാരണം ജനം നേരത്തെ ഉറങ്ങി ,താമസിച്ചു ഉണര്‍ന്നു .
സ്കൂള്‍ കലോല്‍സവം ലൈവ് ആയി വീട്ടില്‍ .
ഒന്നാം തീയതി എത്ര സംഭവ ബഹുലം .
Thursday, January 1, 2009
ഒരു വിലാപം
ചില ലിന്കുകള്‍ പിന്തുടര്‍ന്നു ഒരു ബ്ലോഗില്‍ എത്തി .
അതാ അവിടെ എം ടീ പദ്മനാഭന്മാര്‍ .
ബ്ലോഗ് വല്ല്യേട്ടെന്മാര് തമ്മില്‍ പൊരിഞ്ഞ തല്ലു നടക്കുന്നു .
ഞാന്‍ കേമനെന്ന് ഒരാള്‍ .
അല്ലെന്നു മറ്റൊരാള്‍ .
ഇതാണോ ബ്ലോഗിങ്ങ് .
ഈ എളിയവന്റെ സംശയം .
സത്യത്തില്‍ മനസ്സു മടുത്തു .
ഞാന്‍ കാംഷിച്ച സ്വാതന്ത്ര്യം എവിടെ .
നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കു .
Blog Archive
-
▼
2009
(75)
-
►
April
(12)
- Bt വഴുതനങ്ങ ?
- മാധ്യമ സിന്‍ഡിക്കേറ്റ് അഥവാ മീഡിയ ഫയര്‍വാള്‍ ?
- രാവണന്‍ കോട്ട .
- ബാപ്പുവിന്റെ നേര്‍ ശിഷ്യന്മാര്‍ .
- നാളെ ഇല്ലാത്തവര്‍ .
- ശേഷം ചിന്ത്യം .....
- മലയാളികളേ ,നിങ്ങള്‍ പിച്ചക്കാര്‍ ?????
- കോമരങ്ങള്‍ .
- ഖദറില്‍ പൊതിഞ്ഞ ചതി .........
- പുണ്യാളനും മിസൈലും ?????
- സി ബി ഐ യുടെ ക്രുരകൃത്യം !!!!!!!!!
- അമീര്‍ -ഒരു ദൃശ്യാനുഭവം
-
►
March
(13)
- ഇങ്ങനെയും ജീവിക്കുന്നവര്‍ !!!!!!
- ദേശീയ ഗാനവും തരൂരും
- കോള രാഷ്ട്രീയം .
- ദ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് !!!!!
- മാത്യു ടി യെ എന്തിന് ബലി കൊടുത്തു !!!!!
- തിരുമേനിമാര്‍ എന്തിന് സി പി എമ്മിനെ പേടിക്കുന്നു???
- ഗല്ലിവര്‍ ഇന്‍ ലില്ലിപെട് !!!!
- വീട്ടമ്മമാരുടെ കുട്ടായ്മ !!!
- വിക്രമാദിത്യനും വേതാളവും !!
- മല്ലയ്യ മുതലാളി കീ ജയ് !
- മഹാത്മാവേ മാപ്പ് .
- പൂരം കാണാന്‍ പോയവര്‍ ?
- പ്രത്യയ ശാസ്ത്രം നാണം മറയ്ക്കില്ല .
-
►
February
(13)
- ആള്‍ക്കൂട്ടത്തിന്‍റെ നേതാവ് .
- പ്രായമായവരുടെ എണ്ണം കൂടുമ്പോള്‍ .
- നികൃഷ്ട ബ്ലോഗന്മാര്‍
- പുക്കുട്ടി ജയ് ഹൊ .
- പ്രവാസികാര്യ മന്ത്രി ഉറങ്ങുകയാണോ ?
- ഡാര്‍വിനും ശ്രീ രാമ സേനയും .
- വി എസ്സിന് ഒരു തുറന്ന കത്ത് .
- ഭാരത രത്നം വില്പനയ്ക്ക് .
- എന്തുകൊണ്ട് ശ്രീനിവാസന്‍
- സുധാകര ഉവാച.
- സുന്ദര പുരുഷന്‍ .
- മൂട് മറന്ന മലയാളി
- ഉപ്പളയിലെ ഉദയ സൂര്യന്‍
-
►
January
(20)
- ആന മയില്‍ ഒട്ടകം
- പാദസേവകര്‍ ഉണ്ടാകുന്നത് .
- ഇന്ത്യന്‍ താലിബാന്‍
- വി എസിന്റെ മൗനം .
- ലാവ്ലിനും പിന്നെ നമ്മളും
- വാന പ്രസ്ഥം
- രാഷ്ട്ര മീമാംസ .
- രാജാവ് നഗ്നനാണ് .
- പാപിയുടെ കുമ്പസാരം .
- പാറ്റ വളര്‍ത്തല്‍ .
- മോഡി പര്‍വ്വം ?
- ഫോട്ടോ ഗാലറി
- വാളെടുക്കുന്നവന്‍.............................
- സൈബര്‍ വിപ്ലവം .
- ഒരു ചാണക്ക്യനെ ആവശ്യമുണ്ട് .
- പണിക്കര് ചേട്ടനും പാവകളും
- കടലാസ് പുലി
- റിയാലിറ്റി ഷോ ?
- വഴിയോര കാഴ്ചകള്‍
- ഒരു വിലാപം
-
►
April
(12)