Saturday, February 7, 2009
സുന്ദര പുരുഷന്‍ .
ഒരു സുന്ദര സുകുമാര കളേബരന്‍ നമ്മുടെ കണ്ണിനെയും കരളിനെയും പുളകമണിയിക്കാനായി ഈയിടെ മിക്കവാറും പെട്ടിയില്‍ പ്രത്യക്ഷ പ്പെടാറുണ്ട് . കോളമിസ്റ്റ് ആയും നോവലിസ്റ്റ് ആയും നമുക്കു ഒരുപാടു സന്തോഷം പകര്‍ന്നു തന്നിട്ടുണ്ട് . യു എന്‍ സെക്രടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റതില്‍ പിന്നെ കേരളത്തിലേക്ക് പോന്നെന്നു തോന്നുന്നു . ആര് തള്ളി പറഞ്ഞാലും പെറ്റമ്മ തള്ളി പറയില്ലല്ലോ .അദ്ദേഹം ഈയിടെ ഒരു സത്യം കണ്ടെത്തി .അദ്ദേഹത്തിന്റെയും കോണ്‍ഗ്രസിന്റെയും ആശയങ്ങള്‍ സമാനമാണെന്ന് .വേറൊന്ന് കൂടി പറഞ്ഞു . എല്ലാവര്‍ക്കും കൊടുത്തുകഴിഞ്ഞു കോണ്‍ഗ്രസില്‍ ബാക്കി സീറ്റ് ഉണ്ടെങ്കില്‍ അദ്ദേഹം ലോകസഭയിലേക്ക് മത്സരിക്കാമെന്ന് . എന്തൊരു വിനീത വിധേയന്‍ .വടക്കനെ പോലെ അല്ലെ അല്ല . ഇത്ര നാളും ഭാരതത്തെ സേവിച്ചു ഇനിയും കേരളത്തെ സേവിക്കാന്‍ ഒരു മോഹം അത്രമാത്രം . അതാവശ്യം മംഗ്ലീഷ് പറയാന്‍ അറിയാമല്ലോ . ഭരണ ചാതുര്യം വേറെ .ഇതെക്കെ പോരെ ഒരു സ്ഥാനാര്‍ഥി ആകാന്‍ .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
February
(13)
- ആള്‍ക്കൂട്ടത്തിന്റെ നേതാവ് .
- പ്രായമായവരുടെ എണ്ണം കൂടുമ്പോള്‍ .
- നികൃഷ്ട ബ്ലോഗന്മാര്
- പുക്കുട്ടി ജയ് ഹൊ .
- പ്രവാസികാര്യ മന്ത്രി ഉറങ്ങുകയാണോ ?
- ഡാര്‍വിനും ശ്രീ രാമ സേനയും .
- വി എസ്സിന് ഒരു തുറന്ന കത്ത് .
- ഭാരത രത്നം വില്പനയ്ക്ക് .
- എന്തുകൊണ്ട് ശ്രീനിവാസന്
- സുധാകര ഉവാച.
- സുന്ദര പുരുഷന്‍ .
- മൂട് മറന്ന മലയാളി
- ഉപ്പളയിലെ ഉദയ സൂര്യന്
-
▼
February
(13)
2 comments:
ഇല്ലത്തു ചോറും..അമ്മാത്ത് കൂറും..
shariyaanu...innathhe raashtreeyakaarkku ithuthanne adhikamaa...nalla post..
Post a Comment