Wednesday, January 21, 2009
വാന പ്രസ്ഥം
സര്‍ക്കാര്‍ ജീവനക്കാരും ,പൊതുമേഖല ജീവനക്കാരും ,അധ്യാപകരും മറ്റെല്ലാ മേഖലയില്‍ ഉള്ളവരും ഒരു നിശ്ചിത പ്രായം കഴിഞ്ഞാല്‍ സര്‍വീസില്‍ നിന്നും പിരിയണമെന്നു വ്യവസ്ഥയുണ്ട് . പ്രായമായി കഴിഞ്ഞാല്‍ ഇവരുടെ കാര്യക്ഷമത കുറയുന്നു എന്നതാവാം കാരണം . അല്ലെങ്കില്‍ കൂടുതല്‍ കാര്യ പ്രാപ്തി ഉള്ള ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ വേണ്ടി ആവാം . രണ്ടായാലും പ്രായം ഏറുന്നവര്‍ സ്ഥലം കാലിയാക്കിയെ മതിയാവു . മുതിര്‍ന്നവര്‍ ചെറുപ്പക്കാര്‍ക്ക് വഴി മാറി കൊടുത്തേ പറ്റു എന്ന പ്രകൃതി നിയമത്തിനു അപവാദം ഒരു കൂട്ടരേ ഉള്ളു . നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ . മരിച്ചാലേ കസേര ഒഴിയു എന്ന മനോഭാവം . പരസഹായം കൂടാതെ നടക്കാനും ഇരിക്കാനും വയ്യ . എങ്കിലും പൊതു വേദികളില്‍ ഇരുന്നു ഉറക്കം തൂങ്ങിയെ പറ്റു . കോമിക് റിലീഫിനു വേണ്ടി ക്യാമറ കണ്ണുകള്‍ ഈ രംഗം ഒപ്പി എടുക്കാറുണ്ട് . ലോകത്ത് മറ്റൊരിടത്തും ഈ രംഗം കാണാന്‍ പറ്റും എന്ന് തോന്നുന്നില്ല . മുതിര്‍ന്നവരെ ബഹുമാനിക്കണം . അപഹസിക്കരുത് . senile ആയ മനസ്സുകള്‍ക്ക് എങ്ങനെ പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും . ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ തകര്‍ക്കാന്‍ ഇവരെ അനുവദിക്കരുത് .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
January
(20)
- ആന മയില്‍ ഒട്ടകം
- പാദസേവകര്‍ ഉണ്ടാകുന്നത് .
- ഇന്ത്യന്‍ താലിബാന്
- വി എസിന്റെ മൗനം .
- ലാവ്ലിനും പിന്നെ നമ്മളും
- വാന പ്രസ്ഥം
- രാഷ്ട്ര മീമാംസ .
- രാജാവ് നഗ്നനാണ് .
- പാപിയുടെ കുമ്പസാരം .
- പാറ്റ വളര്‍ത്തല്‍ .
- മോഡി പര്‍വ്വം ?
- ഫോട്ടോ ഗാലറി
- വാളെടുക്കുന്നവന്‍.............................
- സൈബര്‍ വിപ്ലവം .
- ഒരു ചാണക്ക്യനെ ആവശ്യമുണ്ട് .
- പണിക്കര്‍ ചേട്ടനും പാവകളും
- കടലാസ് പുലി
- റിയാലിറ്റി ഷോ ?
- വഴിയോര കാഴ്ചകള്‍
- ഒരു വിലാപം
-
▼
January
(20)
1 comment:
വയസ്സായി വരുന്നവര്‍ക്കുള്ള ബ്ളോഗ് തുടങ്ങാമോ?
Post a Comment