Sunday, June 28, 2009

നമ്മുടെ ഭാവി .

നമ്മുടെ വീടുകള്‍ ഓരോ പവര്‍ ഹൌസ് ആകുക ,നമുക്കു ആവശ്യ മുള്ള ഊര്ജത്തിന്റെ ഭൂരിഭാഗവും
നമ്മുടെ വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുക .ഒരു ഭ്രാന്തന്‍ ആശയം ആയി പലര്ക്കും തോന്നാം .
2050 ആകുമ്പോഴേക്കും രണ്ടു ലക്ഷം മെഗാ വാട്ട്സ്‌ സൌരോര്‍ജം ഉല്പാദിപ്പിക്കാന്‍ ഉള്ള ഒരു
പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ ഒരു ഏജന്‍സി തയ്യാറാക്കിയിട്ടുണ്ട് എന്നാണു അറിയുന്നത് .
ബന്ധപ്പെട്ട വകുപ്പുകള്‍ അംഗീകാരം നല്‍കിയിട്ടില്ല എങ്കിലും ഊര്ജ മേഘലയില്‍ ഒരു കുതിച്ചു
ചാട്ടത്തിനു വഴിവെക്കുന്ന ഈ പദ്ധതി സാധ്യമാണ് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നതു .
250-300 ദിവസം സൂര്യ പ്രകാശം കിട്ടുന്ന ഇന്ത്യയില്‍ വേണ്ടുവോളം സൌരോര്‍ജം ഉല്പാദിപ്പിക്കാന്‍
കഴിയും എന്നാണു കണക്കാക്കപ്പെടുന്നത് . ഒരു സോളാര്‍ പാനല്‍ കൊണ്ടു ഊര്ജ വിപ്ലവം .
പക്ഷെ ഇതു സാക്ഷാല്‍കരിക്കാന്‍ വേണ്ട ദിശാബോധം നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടോ ?
ആണവ ഊര്ജതിനു വേണ്ടി കോടികള്‍ ചിലവാക്കാന്‍ മടികാട്ടാത്ത ആളുകള്‍ ഈ വഴിക്ക് ഒരു ശ്രമം
നടത്തുമോ ? സംശയമാണ് .
കാരണം പലതാണ് . നമ്മുടെ പല വികസന ചിന്തകളെയും പൊളിച്ചു എഴുതാനുള്ള ആര്‍ജവം ഉണ്ടായിക്കണം . പല കോര്‍പ്പറേറ്റ് ഭീമന്‍ മാരെയും നിരാശ പ്പെടുത്തേണ്ടി വരും .
ഒരു ഇതര മാര്‍ഗം എന്നുള്ള നിലയില്‍ ഈ വഴിയും ചിന്തിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു .
അവലംബം :വേള്‍ഡ് watch institute .

3 comments:

കാസിം തങ്ങള്‍ said...

ആശയം നല്ലത് തന്നെ. പക്ഷേ നടപ്പാകുമോ എന്നത് തന്നെയാ‍ാണ് പ്രശ്നം.

shajkumar said...

വയസ്സുകാലത്ത് ഒരു സ്വസ്തതെം ഇല്ലല്ലോ...

Areekkodan | അരീക്കോടന്‍ said...

ഞാന്‍ അല്‍പം കൂടി കടന്ന് ചിന്തിക്കാന്‍ താല്‍പര്യപ്പെടുന്നു.വീട്‌ പണിയുമ്പോള്‍ അനുമതി ലഭിക്കാന്‍ നിര്‍ബന്ധമായും വേണ്ട മഴസംഭരണി പോലെ സ്വന്തം വീട്ടിലേക്കുള്ള ഊര്‍ജ്ജത്തിന്റെ ഒരു പങ്ക്‌ അവിടെ തന്നെ ഉല്‍പാദിപ്പിക്കാനുള്ള സംവിധാനവും ഒരുക്കണം എന്ന് നിയമം(വീടിന്റെ വലിപ്പത്തിനനുസരിച്ച്‌)ഉണ്ടാക്കിക്കൂടേ?

ഓ.ടോ:പ്രൊഫെയില്‍ നോക്കാതെ എന്റെ ബ്ലോഗിലെ കമന്റില്‍ താങ്കളെ ullas എന്ന് മാത്രം വിളിച്ചതില്‍ നിര്‍വ്യാജം ഖേദിക്കുന്നു,മാപ്പ്‌ തേടുന്നു.

About Me

My photo
a simple man with no pretentions.
Powered By Blogger