ഗവര്‍ണര്‍ ചെയ്തത് ന്യായമോ അന്യായമോ ആകാം . അത് നിയമജ്ഞര്‍ തല നാരിഴ കീറി പരിശോധിക്കട്ടെ ,അഭിപ്രായം പറയട്ടെ . ലോ കോളേജിന്റെ പടി ചവുട്ടി എന്നത് കൊണ്ട്
കാണുന്ന ചെമ്മാനും ചെരുപ്പ് കുത്തിക്കും അഭിപ്രായം പറയാനുള്ള മേഖല അല്ല ഇത് .
നമ്മുടെ നാട്ടില്‍ രാഷ്ട്രീയകാര്‍ക്ക് എതിരായുള്ള ഏത് കേസ് ആണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത് .
അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ് വരെ ഈ പ്രശ്നം ലൈവ് ആയി നിര്‍ത്തുക എന്ന ഉദ്ദേശമേ
കോണ്‍ഗ്രസിനും ഉള്ളു എന്നത് വ്യക്തം .
കോണ്‍ഗ്രെസ്സ്കാരുടെ നീതി ബോധത്തെ പറ്റി ചിലത് പറയാതെ വയ്യ .അല്ലഹാബാദ് ഹൈ കോടതി വിധിയെ തുടര്‍ന്ന് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ എവിടെ പ്പോയിരുന്നു ഈ സദാചാര ബോധവും നീതി ബോധവും .ജയ പ്രകാശ് നാരായണനെ പോലെയുള്ള
നേതാക്കളെ ജയിലില്‍ അടച്ചപ്പോള്‍ കോണ്‍ഗ്രസ് കാര്‍ക്ക് ഒരു ഉളുപ്പും തോന്നിയില്ല .
വേശ്യയുടെ സദാചാര പ്രസംഗം . കൊട്ടരോചിയെ കയ്യില്‍ കിട്ടിയിട്ട് വിട്ടുകളഞ്ഞ സി ബി ഐയുടെ
നടപടിയും പ്രശംസനീയം തന്നെ . ഇപ്പോള്‍ ലാവലിന്‍ മേധാവിയെ പിടിക്കാന്‍ നടപടി സ്വീകരിക്കും പോലും . നമുക്ക് കാത്തിരുന്ന് കാണാം .
3 comments:
കാണുന്ന ചെമ്മാനും ചെരുപ്പ് കുത്തിക്കും അഭിപ്രായം പറയാനുള്ള മേഖല അല്ല ഇത് .
നമ്മുടെ നാട്ടില്‍ രാഷ്ട്രിയക്കാര്‍ക്ക് എതിരെ ഉള്ള കേസുകള്‍ പലതും തേഞ്ഞു മാഞ്ഞു പോയിട്ടേ ഉള്ളു എന്ന നഗ്ന സത്യം നമ്മള്‍ വിസ്മരിച്ചുകൂടാ.....ഏതായാലും ചെമ്മാനും ചെരുപ്പുകുത്തിയും എന്ന പ്രയോഗം നന്നായി.. അതുകൊണ്ട് അഭിപ്രായം പറയാന്‍ ഈ ഉള്ളവന്‍ യോഗ്യനല്ല എന്നൊരു തോന്നല്‍!!!!!
:)
Post a Comment