വി എസിന്റെ വാചാലമായ മൗനം നന്നേ പിടിച്ചു . സി ബി ഐ അന്വേഷിക്കുന്ന ഒരു കേസിനെ ക്കുറിച്ച് അദ്ദേഹം എന്തിന് പ്രതികരിക്കണം .അഭിപ്രായം പറയേണ്ട ഫോറങ്ങളില്‍ പറഞ്ഞിട്ടുമുണ്ടല്ലോ . ചാണ്ടിയും ചെന്നിത്തലയും അദ്ദേഹത്തിന്റെ പ്രതികരണത്തിനായി എന്നും കേഴുന്നു . പിണറായി വിജയന്‍ ക്രിമിനല്‍ കോണ്‍സ്പിരസി നടത്തി എന്നാണല്ലോ സി ബി ഐ കണ്ടെത്തല്‍ . അങ്ങനെ ആണെങ്കില്‍ കേന്ദ്ര ബോര്‍ഡിന്റെ എതിര്‍പ്പിനെ അവഗണിച്ച് ലാവലിനുമായി എം ഓ യു ഒപ്പിട്ട കാര്‍ത്തികേയന്‍ മന്ത്രിയുടെ പങ്കെന്താണ് ? കാന്‍സര്‍ സെന്ററിനു കിട്ടേണ്ട കാശ് വാങ്ങാന്‍ ശ്രമം നടത്താതിരുന്ന ആര്യാടെന്റെ പങ്കെന്താണ് ? ന്യായമായ സംശയങ്ങള്‍ . യു ഡി എഫും എല്‍ ഡി എഫും പന്ത് അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടി കളിക്കുന്നു .സത്യം എവിടെയോ ഒളിച്ചിരിക്കുന്നു . കോട്ടയം സഭയുടെ നിലവാരത്തിലേക്ക് പി ബി തരം താണതും ലജ്ജിപ്പിക്കുന്നു . കോടതി അന്വേഷിക്കാന്‍ ആവശ്യപ്പെട്ട ഒരു കാര്യം എങ്ങനെ രാഷ്ട്രീയമായി നേരിടും . ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണം എന്ന് തന്നെ ആണ് ജനവും താല്‍പര്യപ്പെടുന്നത് . പക്ഷെ അങ്ങനെ സംഭവിച്ച ചരിത്രം രാഷ്ട്രീയത്തില്‍ ഇല്ലന്നു തന്നെ പറയാം . നമ്മുടെ മഹത്തായ ജനാധിപത്യത്തില്‍ . എത്ര അന്വേഷണങ്ങള്‍ ,കണ്ടെത്തലുകള്‍ . ഇവിടെയാണ് വി എസിന്റെ മൗനം പ്രസക്തമാകുന്നത് .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
January
(20)
- ആന മയില്‍ ഒട്ടകം
- പാദസേവകര്‍ ഉണ്ടാകുന്നത് .
- ഇന്ത്യന്‍ താലിബാന്
- വി എസിന്റെ മൗനം .
- ലാവ്ലിനും പിന്നെ നമ്മളും
- വാന പ്രസ്ഥം
- രാഷ്ട്ര മീമാംസ .
- രാജാവ് നഗ്നനാണ് .
- പാപിയുടെ കുമ്പസാരം .
- പാറ്റ വളര്‍ത്തല്‍ .
- മോഡി പര്‍വ്വം ?
- ഫോട്ടോ ഗാലറി
- വാളെടുക്കുന്നവന്‍.............................
- സൈബര്‍ വിപ്ലവം .
- ഒരു ചാണക്ക്യനെ ആവശ്യമുണ്ട് .
- പണിക്കര്‍ ചേട്ടനും പാവകളും
- കടലാസ് പുലി
- റിയാലിറ്റി ഷോ ?
- വഴിയോര കാഴ്ചകള്‍
- ഒരു വിലാപം
-
▼
January
(20)
2 comments:
മൌനം വിദ്വാനു ഭൂഷണം. അതി മൌനം ഭ്രാന്തിണ്റ്റെ ലക്ഷണം.
കോട്ടയം സഭ പോലും സി.ബി.ഐ യെ ഇത്ര കണ്ട് കുറ്റം പറഞ്ഞിട്ടില്ല. നിയമപരമായ വഴികളേ നോക്കിയിട്ടുള്ളൂ... നിയമത്തില്‍ വിശ്വാസവും കാണിക്കുന്നു. ഇവിടെ പക്ഷേ അങ്ങിനയല്ലല്ലോ? വളരെപെട്ടന്ന് സിബിഐ നികൃഷ്ടജീവികളായി; ഇഷ്ടമില്ലാത്ത വിധികള്‍ വരുമ്പോഴെല്ലാം കോടതിയെ തെറി പറയുന്നവര്‍ ഈ വിധി കൂടി നടത്തിയാല്‍ കേരളം ഒരു പക്ഷേ നിന്നു കത്തുന്നതു കാണാം.
വിട
-H
Post a Comment