Monday, February 9, 2009
സുധാകര ഉവാച.
സുധാകര തിരുവടികളുടെ മൊഴി മുത്തുകള്‍ ഭാവി തലമുറകള്‍ക്കായി  നാം സൂക്ഷിച്ചു  വയ്ക്കണം  .അല്ലെങ്കില്‍ വരും തലമുറകള്‍ നമുക്കു മാപ്പു തരില്ല . ജീവിത യാത്രയില്‍ ഈ ദര്‍ശനങ്ങള്‍ കുട്ടികള്‍ക്ക്   വഴികാട്ടിയാകും എന്ന  കാര്യത്തില്‍ സംശയമില്ല . ഗുരു ഭക്തി ഗുരു നിന്ദ തന്നെ എന്ന പാഠഭേദം സവിശേഷമത്രേ. ഏഴാം ക്ലാസ്സിലെ സാമുഹ്യ പാഠ  പുസ്തകത്തില്‍  ഒരു   ഭാഗം ഇതിനായി മാറ്റിവയ്ക്കാവുന്നതാണ് . തുടര്‍ വായനക്കായി അദ്ദേഹത്തിന്റെ കവിതകളും മറ്റും ഉള്‍പ്പെടുത്തുന്നത്  നന്നായിരിക്കും . മലയാള ഭാഷക്ക്  അദ്ദേഹം എത്ര പദങ്ങള്‍ സംഭാവന ചെയ്തിരിക്കുന്നു . 'പോഴന്മാര് ',' കൊഞ്ഞാണന്മാര് ' എന്നീ  വിശേഷണ പദങ്ങള്‍ കേട്ടാല്‍ വാലും ചുരുട്ടി മാളത്തില്‍ ഒളിക്കാത്ത ഏതു എതിരാളി ഉണ്ടാകും . എന്തൊരു തലയെടുപ്പ് ,എന്തൊരു ഗൗരവം .ഒറ്റനോട്ടത്തില്‍  എതിരാളികള്‍ ഭസ്മമായി പോകും . ഭരണഘടനയെയും നിയമങ്ങളെയും ഉള്ളംകയ്യില്‍ ഇട്ട്  അമ്മാനമാടുന്ന കൈവഴക്കം ആരാണ് അംഗീകരിക്കാത്തത്  .എന്നാണു മലയാളിയുടെ മുഖത്ത് നോക്കി 'പോടാ പുല്ലേ '  എന്ന് അദ്ദേഹം മൊഴിയുന്നത്   എന്ന് പ്രതീക്ഷിച്ചിരിക്കയാണ്  ജനം . ജന്മം സഫല മായി .
Subscribe to:
Post Comments (Atom)
Blog Archive
- 
        ▼ 
      
2009
(75)
- 
        ▼ 
      
February
(13)
- ആള്‍ക്കൂട്ടത്തിന്റെ നേതാവ് .
 - പ്രായമായവരുടെ എണ്ണം കൂടുമ്പോള്‍ .
 - നികൃഷ്ട ബ്ലോഗന്മാര്
 - പുക്കുട്ടി ജയ് ഹൊ .
 - പ്രവാസികാര്യ മന്ത്രി ഉറങ്ങുകയാണോ ?
 - ഡാര്‍വിനും ശ്രീ രാമ സേനയും .
 - വി എസ്സിന് ഒരു തുറന്ന കത്ത് .
 - ഭാരത രത്നം വില്പനയ്ക്ക് .
 - എന്തുകൊണ്ട് ശ്രീനിവാസന്
 - സുധാകര ഉവാച.
 - സുന്ദര പുരുഷന് .
 - മൂട് മറന്ന മലയാളി
 - ഉപ്പളയിലെ ഉദയ സൂര്യന്
 
 
 - 
        ▼ 
      
February
(13)
 


1 comment:
ഇടതു കൈ വലതു കൈയ്യുടെ മുട്ടില്‍ വച്ച് വലതു കയ്യുടെ ചൂണ്ടു വിരല്‍ ഉയര്‍ത്തി...ഷിറ്റ്..എന്നു പറയുംബോള്....ആസ്സനത്തില്‍ ഒരുതരം പെരുപ്പ്...
Post a Comment