Tuesday, April 28, 2009

മാധ്യമ സിന്‍ഡിക്കേറ്റ്‌ അഥവാ മീഡിയ ഫയര്‍വാള്‍ ?

പ്രശസ്ത മാധ്യമ വിചാര വിദഗ്ധയും കോളം എഴുത്ത് കാരിയും ആയ സെവന്തി നൈനാന്‍ തന്റെ വാരാന്ത്യ കോളത്തില്‍ മാധ്യമ രംഗത്തെ അദൃശ്യ മായ ഒരു പ്രതിഭാസത്തെ വിശകലനം ചെയ്യുന്നു . പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിനെ മീഡിയ ഫയര്‍വാള്‍ എന്നാണു വിളിക്കുന്നത് .വാര്‍ത്താ മാധ്യമങ്ങള്‍ തങ്ങള്‍ക്കു ഇഷ്ടമല്ലാത്ത വാര്‍ത്തകളെ ബോധപൂര്‍വം തമസ്കരിക്കയോ താല്പര്യം ഉള്ളവയ്ക്ക് അമിത പ്രാധാന്യം നല്‍കുകയോ ചെയ്യുന്ന പ്രവൃത്തി ആണിത് .കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഏവര്‍ക്കും ഫയര്‍വാള്‍ എന്താണെന്ന് അറിയാമായിരിക്കുമല്ലോ .
നമ്മുടെ ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ ഈ പ്രവൃത്തിയില്‍ ഒട്ടും പുറകിലല്ലാ എന്ന് ഉദാഹരണങള്‍ സഹിതം അവര്‍ തെളിയിക്കുന്നു .
നമ്മുടെ ,മലയാളം , മാധ്യമ രംഗം പരിശോധിച്ചാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകും .തിരഞ്ഞെടുപ്പ് കാലത്ത് ഈ ഇടപെടലുകള്‍ കുറച്ചു കൂടി തീഷ്ണമാകുന്നത് നമുക്കു കാണാം . സി പി എം - പി ഡി പി ബാന്ധവത്തിന്റെ പേരില്‍ എത്ര പത്ര താളുകളും മണിക്കൂറുകളും ആണ് ചിലവാക്കിയതെന്നു നമുക്കറിയാം . അതിനേക്കാള്‍ എത്ര വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ നമുക്കു ചര്‍ച്ച ചെയ്യാന്‍ ഉണ്ടായിരുന്നു .ഇനി അടുത്ത അഞ്ചു വര്‍ഷം ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കാന്‍ പ്രാദേശിക വിഷയങ്ങള്‍ക്കാണോ ദേശീയ വിഷയങ്ങള്‍ക്കാണോ കൂടുതല്‍ പ്രാധാന്യം നല്കേണ്ടത് . നയപരമായ വിഷയങ്ങളെ ക്കുറിച്ച് എന്തെങ്കിലും ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയം . അപ്പോള്‍ മാധ്യമങ്ങളും ചില സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു എന്ന് വേണം അനുമാനിക്കാന്‍ .പാര്‍ടി പത്ര - ചാനലുകളെക്കാള്‍ പാര്‍ടി വിധേയത്തം കാണിച്ച മാധ്യമങ്ങളല്ലേ ഇവിടെ കൂടുതല്‍ ഉള്ളത് . ജാതി മത ജിഹ്വകള്‍ക്ക് ഇത്ര അമിത പ്രാധാന്യം ഉണ്ടായ വേറൊരു തിരഞ്ഞെടുപ്പും ഇതിനു മുമ്പ് ഉണ്ടായതായി തോന്നുന്നില്ല .കാര്യങ്ങള്‍ ഈ വഴി തരിച്ചു വിട്ടതിനു പ്രധാന ഉത്തരവാദികള്‍ മാധ്യമങ്ങള്‍ തന്നെ ആണ് .

6 comments:

കാസിം തങ്ങള്‍ said...

മാധ്യമ സിന്‍ഡിക്കേറ്റുകള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത വാര്‍ത്തകള്‍ പുറത്ത് വിടാന്‍ വൈമനസ്യം കാണിക്കുന്നുവെന്നത് നേര് തന്നെയാണ്. തെരെഞ്ഞെടുപ്പ് കാലത്തും അല്ലാത്ത അവസരങ്ങളിലും സിന്‍ഡിക്കേറ്റിന്റെ അജണ്ടക്കനുസരിച്ചുള്ള വാര്‍ത്തകള്‍ക്ക് തന്നെയാണ് പ്രാമുഖ്യം ലഭിക്കുന്നതും. ഇതില്‍ നിന്നൊരു മാറ്റം നമുക്ക് പ്രതിക്ഷിക്കാന്‍ കഴിയുമോ ആവോ.

ഫസല്‍ ബിനാലി.. said...

വാര്‍ത്തകള്‍ വ്യഭിചരിക്കപ്പെടുന്നു



'ശോഭ ചെരുപ്പുകട'യുടെ
പിറകിലെ ഗാന്ധി പ്രതിമ,
അനാഛാദനം ചെയ്തെന്നൊരു വാര്‍ത്ത.
തിമിരമില്ലാത്തവര്‍ കാണട്ടെ,
ബധിരനല്ലെങ്കില്‍ കേള്‍ക്കട്ടെ,
ചെരുപ്പു കടയുടെ പെരുമയില്‍
ഗാന്ധി പ്രതിമയിലൊരു കരിമ്പടം.

'ചരമം, പത്രത്താളിലെ
സത്യമുള്ള വാര്‍ത്ത', നോക്കവെ,
അപകടത്തില്‍പ്പെട്ടവന്‍റെ
കീശയില്‍ നിന്നൂര്‍ന്നു വീണ
ലോട്ടറിത്തുണ്ടിന്‍റെ പിന്നിലെ
അഴിമതിയുടെ ബാക്കി തേടി
വാര്‍ത്തകള്‍ പോകവെ -ഈ ചരമം.

വാര്‍ത്തകള്‍ വര്‍ത്തമാനം പറയുന്നു.
പുതു വാര്‍ത്ത വരുംവരെ
വിവാദമായ്, പുകഞ്ഞും ജ്വലിച്ചും
കപടമുഖം വലിച്ചു കീറാന്‍
ത്രാണിയില്ലാത്ത വെപ്പു കൈകള്‍
നുണപൊതിഞ്ഞ വാക്കു മൊഴിയും
വാടകക്കെടുത്ത നാക്കുകള്‍....

Anonymous said...

SIT expose of Teesta Stelvad never found a place in most malayalam dailies and so-called mainstream English dailies. Had they publish it they all will have to write hundreds of apologies. So the best way out? Ignore the truth.

Anonymous said...

For more details read Swapandasgupta's article:
http://www.swapan55.com/2009/04/apologise-to-gujarat.html

shajkumar said...

only news no views.

ARUNDEV VRINDAVANAM said...

when the news papers and tv mwdia became the eyes & toungues of ordinary people, that time is best time.

About Me

My photo
a simple man with no pretentions.
Powered By Blogger