Saturday, January 31, 2009

ആന മയില്‍ ഒട്ടകം

ചെന്നിത്തലയുടെ ത്യാഗ മനോഭാവം കോണ്‍ഗ്രസ് ചരിത്ര പുസ്തകത്തില്‍ തങ്ക ലിപികളാല്‍ വരച്ചു ചേര്‍ക്കേണ്ട ഒരു അദ്ധ്യായം തന്നെയാണെന്ന് ആര്‍ക്കുംസംശയം ഉണ്ടാവില്ല . രാജ്യ സഭ യിലേക്ക് ഇല്ല എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം കോരിത്തരിപ്പോടെ മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. വേറൊരു കാലന്‍ അടുത്ത പ്രവാസി മന്ത്രി യും താന്‍ തന്നെ എന്ന് ആലപ്പുഴയില്‍ ഒരു ഉളുപ്പും ഇല്ലാതെ പ്രസ്താവിച്ചതും നാം കേട്ടു . വേറൊരു അവതാരം തണുത്ത ദില്ലി രാവുകള്‍ പകലാക്കി കഠിന അദ്ധ്വാനം ചെയ്യുന്നതും നാം കണ്ടു സായു‌ജ്യം അടഞ്ഞു . വടക്കനെ ഇവിടെ വേണ്ടെന്നു ഡി സി സി പ്രസിഡണ്ട്‌ പറഞ്ഞപ്പോള്‍ ദില്ലിയില്‍ പോയി മാവിയോടു പരാതി പറഞ്ഞതും നമ്മള്‍ കേട്ടു . മാണി സാര്‍ ഒന്നും കണ്ടില്ല എന്നും കേട്ടില്ല എന്നും പറഞ്ഞ്‌ ഒരു വേദാന്തി യുടെ കരിമ്പടം പുതയ്ക്കുന്നതും നമ്മള്‍ നിര്‍വൃതിയോടെ കണ്ടിരുന്നു .അച്ചുമാമന്‍ നവകേരള യാത്ര എങ്ങനെ പൊളിച്ചു അടുക്കാം എന്ന ചിന്തയില്‍ മഹാ മൌനം പൂണ്ടതും നാം കണ്ടു . ബി ജെ പി മുഴുവന്‍ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കുന്നതും നമ്മള്‍ കണ്ടു . തോല്‍ക്കാന്‍ കൂടുതല്‍ ആലോചിക്കണ്ടല്ലോ .എന്നും വാര്‍ത്ത ചാനലുകള്‍ നിര്‍ബന്ധമായും കാണുക .നേരം പോക്കിനും തമാശയ്ക്കും വഴി യുണ്ട് . മൂന്നു നാലും മാസം മുഴുനീള കോമഡി കള്‍ സുലഭം .ചാണ്ടിക്കുഞ്ഞ് കറന്റ് ചാര്‍ജ് കുറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് . മിക്കവാറും നടക്കും .പിന്നെ തെര്‍മല്‍ ചാര്‍ജ് പേടിക്കാതെ തമാശ കാണാം .

Friday, January 30, 2009

പാദസേവകര്‍ ഉണ്ടാകുന്നത് .

വളരെക്കാലം മുന്‍പ് വായിച്ച വി വിജയന്റെ 'ധര്‍മ പുരാണം ' ഓര്‍മയില്‍ വരുന്നു . പു ക സ നേതാവ് കേ ഇ എന്‍ രണ്ടു ദിവസ്സങ്ങളായി നടത്തുന്ന ജല്പനങ്ങള്‍ ആണെന്ന് തോന്നുന്നു ഇതിനു കാരണം . നല്ല മാധ്യമ ശ്രദ്ധയും കിട്ടുന്നുണ്ട്‌ . വി എസ് ഒന്നും പറയാത്തതാണ് പണ്ഡിത ശ്രേഷ്ടനെ ദേഷ്യപ്പെടുത്തിയത് . കൂലിക്ക് പ്രസംഗിക്കാന്‍ നടക്കുന്ന കുഞ്ഞമ്മതില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍ . പു ക സ വെറുമൊരു കുഴലൂത്ത് സംഘം ആയി മാറിക്കഴിഞ്ഞു . 'മന്ദബുദ്ധി ' പ്രയോഗം പിതൃ തുല്യനായ ഒരു മനുഷ്യന് നേരെ ആണെന്ന് ഓര്‍ത്താല്‍ നന്ന് . അദ്ദേഹത്തിന് ചില നിലപാടുകളുടെ പേരിലെങ്കിലും ചരിത്രത്തില്‍ സ്ഥാനമുണ്ടാകും .കുഞ്ഞമ്മതിനു ചളിക്കുണ്ട് തന്നെ വിധി . പിണറായി കളങ്കത്തിന്റെ ചെളി കഴുകി കളഞ്ഞു പുറത്തു വരെട്ടെ . നാട്ടില്‍ കോടതിയും നിയമവും ഉണ്ടല്ലോ .പിന്നെന്തിന് ഈ കോലാഹലങ്ങള്‍ . ജനം ഇതു വരെ വിധി എഴുതി കഴിഞ്ഞിട്ടില്ല . ആര്‍ജവമില്ലാത്ത വാക്കുകള്‍ കൊണ്ട് പകിട കളിക്കുന്ന നിങ്ങളെ രക്ഷിക്കാന്‍ നിങ്ങളുടെ നിഴലുകള്‍ പോലും ഉണ്ടാവില്ലാ . നിങ്ങളെ ജനം തിരിച്ചറിഞു കഴിഞ്ഞു .

Monday, January 26, 2009

ഇന്ത്യന്‍ താലിബാന്‍

മംഗലാപുരത്ത്‌ ശ്രീരാമസേന എന്നറിയപ്പെടുന്ന ഒരു പറ്റം ആളുകള്‍ ഒരു പബില്‍ കയറി പെണ്‍ക്കുട്ടികളെ മര്‍ദിച്ചു അവശരാക്കി എന്ന് വാര്‍ത്ത .ഇന്ത്യ വിഷനില്‍ ഇതിന്റെ ദയനീയ കാഴ്ചകള്‍ .
സ്ത്രീകളെ പട്ടിയെപ്പോലെ ഓടിച്ചിട്ട് തല്ലുന്നു .പ്രതിഷേധിച്ചവനും തല്ലിന്റെ പൂരം . ധര്‍മം പുനസ്ഥാപിക്കാന്‍ ആണത്രെ . സ്ത്രീകള്‍ കുടിക്കാന്‍ പാടില്ലത്രെ . ഇതു പറയാന്‍ ഇവര്‍ ആരാണ് . ഇന്ത്യന്‍ താലിബാന്‍ കാരോ ?. ഒരു നിയമ ലംഘനവും സ്ത്രീകള്‍ നടത്തിയതായി അറിവില്ല . പോലീസ് അധികാരം ഇവര്‍ക്ക് ആര് കൊടുത്തു . വലിയ താമസമില്ലാതെ സോഷ്യല്‍ പോലീസ് ഇവിടെ സതി നടപ്പാക്കണം എന്നും പറയും . കാടത്തരം കണ്ടു മിഴിച്ചിരിക്കുന്ന ഒരു സര്‍ക്കാരും . ഇതാണോ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തിന്റെ ധ്വനി . അതോ സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി എന്നാണോ .

Sunday, January 25, 2009

വി എസിന്റെ മൗനം .

വി എസിന്റെ വാചാലമായ മൗനം നന്നേ പിടിച്ചു . സി ബി അന്വേഷിക്കുന്ന ഒരു കേസിനെ ക്കുറിച്ച് അദ്ദേഹം എന്തിന് പ്രതികരിക്കണം .അഭിപ്രായം പറയേണ്ട ഫോറങ്ങളില്‍ പറഞ്ഞിട്ടുമുണ്ടല്ലോ . ചാണ്ടിയും ചെന്നിത്തലയും അദ്ദേഹത്തിന്റെ പ്രതികരണത്തിനായി എന്നും കേഴുന്നു . പിണറായി വിജയന്‍ ക്രിമിനല്‍ കോണ്‍സ്പിരസി നടത്തി എന്നാണല്ലോ സി ബി കണ്ടെത്തല്‍ . അങ്ങനെ ആണെങ്കില്‍ കേന്ദ്ര ബോര്‍ഡിന്റെ എതിര്‍പ്പിനെ അവഗണിച്ച് ലാവലിനുമായി എം യു ഒപ്പിട്ട കാര്‍ത്തികേയന്‍ മന്ത്രിയുടെ പങ്കെന്താണ്‌ ? കാന്‍സര്‍ സെന്ററിനു കിട്ടേണ്ട കാശ് വാങ്ങാന്‍ ശ്രമം നടത്താതിരുന്ന ആര്യാടെന്റെ പങ്കെന്താണ്‌ ? ന്യായമായ സംശയങ്ങള്‍ . യു ഡി എഫും എല്‍ ഡി എഫും പന്ത് അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടി കളിക്കുന്നു .സത്യം എവിടെയോ ഒളിച്ചിരിക്കുന്നു . കോട്ടയം സഭയുടെ നിലവാരത്തിലേക്ക് പി ബി തരം താണതും ലജ്ജിപ്പിക്കുന്നു . കോടതി അന്വേഷിക്കാന്‍ ആവശ്യപ്പെട്ട ഒരു കാര്യം എങ്ങനെ രാഷ്ട്രീയമായി നേരിടും . ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണം എന്ന് തന്നെ ആണ് ജനവും താല്‍പര്യപ്പെടുന്നത്‌ . പക്ഷെ അങ്ങനെ സംഭവിച്ച ചരിത്രം രാഷ്ട്രീയത്തില്‍ ഇല്ലന്നു തന്നെ പറയാം . നമ്മുടെ മഹത്തായ ജനാധിപത്യത്തില്‍ . എത്ര അന്വേഷണങ്ങള്‍ ,കണ്ടെത്തലുകള്‍ . ഇവിടെയാണ്‌ വി എസിന്റെ മൗനം പ്രസക്തമാകുന്നത് .

Friday, January 23, 2009

ലാവ്ലിനും പിന്നെ നമ്മളും

ലാവ്‌ലിന്‍ കോലാഹലം വീണ്ടും ചൂടു പിടിച്ചു തുടങ്ങി . രാഷ്ട്രീയ പ്രേരിതമെന്നും രാഷ്ടീയമായി നേരിടുമെന്നും സി പി എം . അന്വേഷണത്തിന്റെ സ്വാഭാവിക പരിണാമം എന്നും പിണറായി സെക്രട്ടറി സ്ഥാനം ഒഴിയണം എന്നും കോണ്‍ഗ്രസ് . ഏതായാലും ഉഗ്രന്‍ timing. നവ കേരള യാത്ര പൊളിച്ചു അടുക്കിയ പോലെ തോന്നുന്നു . സി എ ജി റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന് കോടി ക്കണക്കിന് രൂപ യുടെ നഷ്ടം ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തം .ആര് വരുത്തി ? എല്‍ ഡി എഫ് ഓ യു ഡി എഫ് ഓ . ആരാണെന്ന് അറിയാന്‍ ഇനിയും എത്ര കാത്തിരക്കണം. അതോ ബോഫോര്‍സ് മുതല്‍ കോറി ഡോര്‍ വരെ യുള്ള കുംഭ കോണങ്ങള്‍ പോലെ ആകുമോ . ആ ,ആര്‍ക്കറിയാം . മടുത്തു .
വാല്‍ക്കഷ്ണം .

വൃദ്ധശാപം ഫലിക്കും .

Wednesday, January 21, 2009

വാന പ്രസ്ഥം

സര്‍ക്കാര്‍ ജീവനക്കാരും ,പൊതുമേഖല ജീവനക്കാരും ,അധ്യാപകരും മറ്റെല്ലാ മേഖലയില്‍ ഉള്ളവരും ഒരു നിശ്ചിത പ്രായം കഴിഞ്ഞാല്‍ സര്‍വീസില്‍ നിന്നും പിരിയണമെന്നു വ്യവസ്ഥയുണ്ട് . പ്രായമായി കഴിഞ്ഞാല്‍ ഇവരുടെ കാര്യക്ഷമത കുറയുന്നു എന്നതാവാം കാരണം . അല്ലെങ്കില്‍ കൂടുതല്‍ കാര്യ പ്രാപ്തി ഉള്ള ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ വേണ്ടി ആവാം . രണ്ടായാലും പ്രായം ഏറുന്നവര്‍ സ്ഥലം കാലിയാക്കിയെ മതിയാവു . മുതിര്‍ന്നവര്‍ ചെറുപ്പക്കാര്‍ക്ക് വഴി മാറി കൊടുത്തേ പറ്റു എന്ന പ്രകൃതി നിയമത്തിനു അപവാദം ഒരു കൂട്ടരേ ഉള്ളു . നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ . മരിച്ചാലേ കസേര ഒഴിയു എന്ന മനോഭാവം . പരസഹായം കൂടാതെ നടക്കാനും ഇരിക്കാനും വയ്യ . എങ്കിലും പൊതു വേദികളില്‍ ഇരുന്നു ഉറക്കം തൂങ്ങിയെ പറ്റു . കോമിക് റിലീഫിനു വേണ്ടി ക്യാമറ കണ്ണുകള്‍ ഈ രംഗം ഒപ്പി എടുക്കാറുണ്ട് . ലോകത്ത് മറ്റൊരിടത്തും ഈ രംഗം കാണാന്‍ പറ്റും എന്ന് തോന്നുന്നില്ല . മുതിര്‍ന്നവരെ ബഹുമാനിക്കണം . അപഹസിക്കരുത് . senile ആയ മനസ്സുകള്‍ക്ക് എങ്ങനെ പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും . ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ തകര്‍ക്കാന്‍ ഇവരെ അനുവദിക്കരുത് .

Tuesday, January 20, 2009

രാഷ്ട്ര മീമാംസ .

നമ്മുടെ അന്തോണിച്ചന്‍ കടുത്ത തീരുമാനങ്ങള്‍ എടുത്തു തുടങ്ങി .തീവ്രവാദി ആക്രമണ പശ്ചാത്തലത്തില്‍ ചുണയുള്ള പല പ്രസ്താവനകളും അദ്ദേഹം ചെയ്തു .ഒരു സൈനിക നടപടി വേണ്ടിവന്നാല്‍ അതിനും മടിക്കില്ലെന്നും പറഞ്ഞു കഴിഞ്ഞു .മലയാളി ആയാല്‍ ഇങ്ങനെ വേണം .ശ്രീ ശാന്തിനെ പ്പോലെ .ഈയിടെ beml ഇന്റെ ഫാക്ടറി എക്ക് തറക്കല്ല് ഇടാന്‍ വന്നപ്പോള്‍ അദ്ദേഹം വേറൊരു വെടി പൊട്ടിച്ചു .കേരളത്തില്‍ ഇപ്പോള്‍ ശകുനം മുടക്കികള്‍ ഇല്ലെന്ന് .മുഖ്യന്‍ വിടുമോ . അവറ്റകളെ പടി അടച്ചു പിണ്ഡം വെച്ചു പുറത്താക്കിയത് തങ്ങളാണെന്ന് . അന്തോണിച്ചന്‍ ആരെ ആണ് ഉദ്ദേശിച്ചത് എന്ന് മാത്രം മനസ്സിലായില്ല . സ്വന്തം പാര്‍ട്ടിക്കാരെ തന്നെയാണോ ? തറക്കല്‍ ഇടീല്‍ കൂടി ക്കൂടി കല്ലിനു ക്ഷാമമായി എന്നും വാര്‍ത്ത .
പുര കത്തുന്നതിന് മുമ്പു അത്ഭുത ക്കുട്ടി പുറത്തു ചാടി . വേണമെങ്കില്‍ സഹായിക്കാമെന്നു ബി ജെ പി .
കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വലയും ആയി പലരും ഓടി നടക്കുന്നു .
മാണി സാര്‍ പതിവു പല്ലവിയുമായി രംഗത്തുണ്ട് . നടക്കില്ല എന്നറിയാം .കോട്ടയം എങ്കിലും മതി . മകനെ എവിടെ എങ്കിലും തിരുകി കയറ്റി ഇല്ലങ്കില്‍ പിന്നെ എന്ത് അച്ഛനാ .
ഈ പ്രാവശ്യം എന്‍ എസ് എസ് തുണക്കും എന്ന് വിശ്വാസം .

Sunday, January 18, 2009

രാജാവ് നഗ്നനാണ് .

ഒരു ദോഷൈക ദൃക്കിന്റെ പുലഭ്യം പറച്ചിലായി ഇത് തോന്നാം .എങ്കിലും സാരമില്ല .
കുമാരി മായാവതിക്ക് അന്‍പതിനാല് വയസ്സായി.പിറന്നാല്‍ ആഘോഷം ഗംഭീരമായി,അല്ല അതിഗംഭീരമായി കൊണ്ടാടി .
കൊന്നും ,കൊല്ലാതെയും കോടികള്‍ 'പിറന്നാള്‍ സമ്മാനമായി ' പിരിച്ചെടുത്തു .
പാര്‍ട്ടി ഫണ്ട് എന്നോ ,തെരഞെടുപ്പ് ഫണ്ട് എന്നോ വിളിക്കാം .
മൂവായിരം കോടി രൂപ യുടെ പിറന്നാള്‍ പ്രഖ്യാപനങ്ങള്‍ .സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ആണേ .മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു ഇരട്ടി ആണ് പോലും .
എന്തൊരു സോഷ്യല്‍ എഞ്ചിനീയറിംഗ് .കണ്ടു പഠിക്കണം .
ചെറിയ ഒരു സംശയം .നമ്മള്‍ ഇപ്പോഴും രാജ ഭരണ കാലത്താണോ ജീവിക്കുന്നത്.
പാവപ്പെട്ട വന്റെയും ,അശരണരുടെയും രക്ഷക എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ മഹതി എന്തിനീ തരം താണ വേലത്തരങ്ങള്‍ കാണിക്കുന്നു .
ഈദി അമീന്‍ പണ്ടു സായിപ്പിനെ ക്കൊണ്ട് തന്നെ ചുമപ്പിച്ചത് ഓര്‍ത്തു പോകുന്നു.
തനി ആവര്‍ത്തനങ്ങള്‍ .
യഥാ രാജാ തഥാ പ്രജ .

പാപിയുടെ കുമ്പസാരം .

ബുഷിന്റെ 'പടിയിറങ്ങല്‍ പ്രസംഗം ' ഒരു നനഞ്ഞ പടക്കം' പോലെ അവഗണിക്കപെട്ടു എന്ന് തോന്നുന്നു .അമേരിക്കന്‍ ജനതയ്ക്ക് ഒരു വിഴുപ്പു ഭാണ്ഡം തലയില്‍നിന്നും ഇറക്കിവച്ച ആശ്വാസം . ഈ എട്ടു വര്‍ഷത്തെ ഭരണത്തിന്റെ ബാക്കി പത്രം എന്താണ്? എങ്ങും എത്താത്ത രണ്ട് യുദ്ധങ്ങള്‍ , പോരാത്തതിന് കടുത്ത സാമ്പത്തിക മാന്ദ്യവും . ഈ മാന്ദ്യം ചാക്രിക മാണെന്ന് ചില 'വിദഗ്ദ്ധര്‍ ' ചൂണ്ടിക്കാണിക്കുന്നുണ്ട് . അത് ശരിയല്ലെന്ന് കാണാന്‍ അത്ര വലിയ വൈദഗ്ദ്ധ്യം ആവശ്യമുണ്ടെന്നു തോന്നുന്നില്ല . അമേരിക്കയിലെതന്നെ ഇടതു പക്ഷ ബുദ്ധി ജീവികളുടെ അഭിപ്രായം ബുഷിനെയും കൂട്ടരെയും ലോക ക്രിമിനല്‍ കോടതിയില്‍ യുദ്ധ കുറ്റ വിചാരണ നടത്തണം എന്നാണ്. സംഗതി നടക്കില്ല എങ്കിലും . ഇന്ത്യയുമായി സുഹൃത്ത് ബന്ധം അരക്കിട്ട് ഉറപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഒരു വലിയ നേട്ടമായി ബുഷ് കാണുന്നു .കോടികളുടെ കച്ചവടം ഉറപ്പിച്ചു എന്ന് അര്‍ഥം .ഡോളറിന്റെ കിലുക്കമാല്ലാതെ മറ്റെന്ത്‌ സൗഹൃദം. അമേരിക്കന്‍ ചരിത്രത്തില്‍ ഇത്ര അപമാനിതനായ ഒരു നേതാവ് ഉണ്ടോ എന്ന് സംശയം .വീണ്ടും ഷൂസ് ഏറു കിട്ടിയില്ലെന്കില്‍ ഭാഗ്യം . അമേരിക്കന്‍ നോക്കികളായ നമ്മുടെ നേതാക്കള്‍ക്കും ഈ ഗതി ഉണ്ടാകാതിരുന്നാല്‍ ഭാഗ്യം .നമ്മള്‍ നയങ്ങള്‍ക്ക് അല്ലല്ലോ വോട്ട് ചെയ്യുന്നത് .

Friday, January 16, 2009

പാറ്റ വളര്‍ത്തല്‍ .

വാനില കൃഷി നടത്തി നടുവൊടിഞ്ഞ മലയാളി കര്‍ഷകന് ഒരു സന്തോഷ വാര്‍ത്ത .
ഒരു പ്രത്യേക തരം പാറ്റകള്‍ക്ക് കിലോക്ക് 500 രൂപ മുതല്‍ 600രൂപ വില കിട്ടുമത്രേ .
ഹോമിയോ ഔഷധം ഉണ്ടാക്കാനാണ് .
Multi ലെവല്‍ മാര്‍ക്കറ്റിംഗ് വഴി പണമുണ്ടാക്കാന്‍ ശ്രമിച്ചു പരാജയപെട്ട ആര്‍ക്കും ശ്രമിക്കാവുന്നതാണ് .
മുതല്‍ മുടക്ക് തീരെ ഇല്ല . ലാഭമോ പതിനായിരങ്ങള്‍ .
തേനീച്ച വളര്‍ത്തല്‍ പോലെ മാന്യമായ തൊഴില്‍ .
സര്‍ക്കാരില്‍ നിന്നും സബ്സിഡി പ്രതീക്ഷിക്കാം .നമ്മുടെ ധന മന്ത്രി കേന്ദ്ര വിഹിതവും തരപെടുതും .
നമ്മുടെ മുഖ്യന്‍ , ചെറുപ്പക്കാര്‍ കൃഷി യിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്യുന്നു മുണ്ടല്ലോ .
നമ്മുടെ വീട്ടിലെ മാലിന്യ്യങ്ങള്‍ വീട്ടില്‍ തന്നെ ഇടുക .പാറ്റകള്‍ പെറ്റു പെരുകട്ടെ .
ചൊറികുത്തി ഇരിക്കുന്ന കൃഷി ഉദ്യോഗസ്ഥന്‍ മാര്‍ ഉപദേശവുമായി എത്താതിരിക്കില്ല .പണം കായ്ക്കുന്ന
മരമല്ലേ .
മുനിസിപ്പാലിറ്റി അധികൃതര്‍ ഖര മാലിന്യ നിര്‍മാര്‍ജനെതെ ക്കുറിച്ച് ആലോചിച്ചു ബേജാര്‍ ആവേണ്ട .
എല്ലാം ശുഭം . ജനത്തിന് മൂക്ക് പൊത്താതെ വഴിയേ നടക്കാനും പറ്റും .
ഒരു വെടിക്കു രണ്ടു മൂന്നു പക്ഷികള്‍ .

മോഡി പര്‍വ്വം ?

രംഗം, ഗുജറാത്തിലെ ആഗോള നിക്ഷേപക സംഗമം .അടുത്ത ഇന്ത്യന്‍ പ്രധാനമന്തി ആകാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോഡി ആണെന്ന് മിത്തലും അംബാനിയും ഒരു പോലെ പ്രസ്താവിക്കുന്നു .മുന്‍ നിരയിലുള്ള സായിപ്പന്മാര്‍ കഥ അറിയാതെ ആട്ടം കാണുന്നു .നീണ്ട കരഘോഷം. അടല്‍ ബീഹാറിയെ കട്ടപ്പുറത്ത് ഇരുത്തി പുതിയ ഉടുപ്പും തൈപ്പിച്ചു ഇരിക്കുന്ന അദ്വാനി ഒന്നു ഞെട്ടിയോ എന്ന് സംശയം. അതൊക്കെ പോകെട്ടെ .ഈ പ്രസ്താവത്തിന്റെ അര്‍ദ്ധ തലങ്ങളിലേക്ക് നമുക്കൊന്ന് നോക്കാം . കോര്‍പ്പറേറ്റ് സ്ഥാ‍പനങ്ങള്‍ നമ്മുടെ ഭരണ കേന്ദ്രങ്ങളെ സ്വാധീനിച്ചു തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി.
ഇപ്പോള്‍ ആര് ഭരിക്കണം എങ്ങനെ ഭരിക്കണം എന്ന് വരെ തീരുമാനിക്കാന്‍ അവര്‍ക്കാകുന്നു .
നിശബ്ദ ഭു‌രിപക്ഷം അവരുടെ കൂരകളില്‍ വിധിയെ പഴിച്ചു ചുരുണ്ടു കൂടുന്നു .ഫാസിസം ഒരിക്കലും കുത്തകക്ക് എതിരല്ലലോ .ഈ ഫാസിസ്റ്റ് പ്രമാണിയെ കുത്തകകളുടെ പ്രിയംകരന്‍ ആക്കിയത് എന്താണ് . അമിത ലാഭം കൊയ്യാന്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കി കൊടുക്കുന്നു എന്നത് തന്നെ.
ഭരണ കൂടത്തിന്റെ ഒരു ഇടപെടലിനെയും ഭയക്കേണ്ട . വിശകു‌ന്നവന്റെ വിശപ്പ്‌ മാറ്റാന്‍ കഴിയാത്ത പുരോഗതി ആണോ ഈ നാടിനാവശ്യം .

Wednesday, January 14, 2009

ഫോട്ടോ ഗാലറി

ഈയിടെ ഒരു ദിവസം രാവിലെ പത്രം തുറന്നു നോക്കിയപ്പോള്‍ ചന്കിടിച്ചു പോയി . പരിചയമുള്ള ഒരാളുടെ ഫോട്ടോ .താഴോട്ട് വായിച്ചു . സമധാനമായി . അവാര്‍ഡ് കിട്ടിയതാണ് .പ്രശസ്തി പത്രവും പതിനായിരം രൂപയും . ജീവിച്ചിരുന്നപ്പോള്‍ നാട്ടുകാരെ പൊറുതി മുട്ടിച്ച ഒരു മഹദ് വ്യക്തി യുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് . നാട്ടില്‍ ഇപ്പോള്‍ അവാര്‍ഡ് കള്‍ക്ക് ഒരു പഞ്ഞവുമില്ല.
ഫ്രെയിം ചെയ്ത താമ്ര പത്രം കൊണ്ട് 'പാതുംമാടെ ആടിനെ ' എറിഞ്ഞു ഓടിച്ച 'ബെപൂര്‍ സുല്‍ത്താനെ ' ഓര്‍ത്തു പോകുന്നു .ക്രാന്ത ദര്‍ശി ആയ അദ്ദേഹത്തിന് പ്രണാമം .ആനെവാരിയും ,എട്ടുകാലി മമ്മു‌ഞ്ഞി മാരും കൊടികുത്തി വാഴുന്ന ഈ നാട്ടില്‍ ഇനിയും പലതും നമുക്കു കാണാം .

Tuesday, January 13, 2009

വാളെടുക്കുന്നവന്‍.............................

ഹേമവും വസന്തവും തമ്മിലടി .
സിസ്റ്റര്‍ അഭയെ എല്ലാവരും മറന്നു തുടങ്ങി .
കൊലപാതകമോ ആത്മഹത്യ യോ ?
ഇപ്പോള്‍ പ്രശ്നം ,റിട്ട് കോടതിയോ ജാമ്യ കോടതിയോ വലുത് .
പത്രക്കാര്‍ക്ക് തെറി വിളി പൂരം .
പാവം ജനം മുഖം വളിച്ചു നില്ക്കുന്നു .
നീതി എവിടെ കിട്ടും .
കഷ്ടം .
ചൊക്ലി പട്ടികള്‍ തലകുത്തി നിന്നു ചിരിക്കുന്നു .പട്ടി ചിരികുമോ?
ആവാമല്ലോ .
ഇതു കലികാലം . മനുഷ്യന്‍ ചിരിക്കാന്‍ മറന്നു .

Monday, January 12, 2009

സൈബര്‍ വിപ്ലവം .

ക ഴിഞ്ഞ പാര്‍ലമെന്റ് സമ്മളനത്തില്‍ പാസാക്കിഎടുത്ത പുതിയ സൈബര്‍ ബില്‍ ആരുടേയും ശ്രദ്ധയില്‍ പെട്ടെട്ടില്ല എന്ന് തോന്നുന്നു . ഒരു ചര്‍ച്ച പോലും ഇല്ലാതെ ആണ് ഈ നിയമം വോട്ട് നെ ഇട്ടതും പാസാക്കി എടുത്തതും .അമേരിക്ക യിലെ 'patriot' നിയമത്തെ ക്കാള്‍ കര്‍ക്കശ മായ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഈ നിയമ ത്തിന്റെ വ്യാപ്തി പലരും മനസ്സില്‍ ആക്കിയിട്ടില്ല എന്ന് വേണം കരുതാന്‍ . ഇന്‍റര്‍നെറ്റില്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു എവിടെ പോകുന്നു എന്ന് എപ്പോഴും നിരീക്ഷി ക്കപെടാന്‍ പോവുകയാണ്‌. netizen എന്ന നിലയിലുള്ള നിങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ പോവുകയാണ് .ചുരുക്കത്തില്‍ ഒരു പോലീസ് കാരന്‍ എപ്പോഴും നിങ്ങളുടെ ചുമലിനു പുറകില്‍ മോണിറ്റര്‍ നോക്കി നില്‍കാന്‍ പോവുകയാണ്. കൊള്ളാം അല്ലെ . സര്‍ക്കാര്‍ നിരോധിച്ച അല്ലെങ്കില്‍ സര്‍ക്കാരിന് ഇഷ്ടമല്ലാത്ത പേജ് കള്‍ സന്ദര്‍ശിച്ച നിങ്ങളെ ജയിലില്‍ അടയ്ക്കാം.വിചാരണ യില്ലാതെ തന്നെ. നിങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുവാന്‍ പോകുന്നു എന്ന് അര്‍ഥം .ഇതെല്ലാം ഭീകരത തടയാനാണ് എന്നാണു വിശദീകരണം .ഇനി നിങ്ങളുടെ ഓരോ ചുവടും സൂക്ഷിച്ചു വേണം .

Friday, January 9, 2009

ഒരു ചാണക്ക്യനെ ആവശ്യമുണ്ട് .

കുട്ടികള്‍ സ്കൂളില്‍ പയറ്റുന്ന,പയറ്റി ക്കൊണ്ടിരിക്കുന്ന ഒരു അടവാണ് നാമും പാകിസ്ഥാന്റെ മേല്‍ പ്രയോഗിചുകൊണ്ടിരിക്കുനത് .തങ്ങളെ സഹപാഠികള്‍ ഉപദ്രവിച്ചാല്‍ അതെ സ്കൂളില്‍ മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന ചേട്ടനെ വിട്ടു വിരട്ടിക്കുന്ന അതേ തന്ത്രം. അമേരിക്കയെ കൂടുതല്‍ ആശ്രയിച്ചു നടത്തുന്ന ഈ നയതന്ത്ര യുദ്ധം എത്ര മാത്രം ഫലപ്രാപ്തി യില്‍ എത്തുമെന്ന് കണ്ടറിയണം .അമേരിക്ക ആത്യന്തികമായി ഒരു ആയുധ കച്ചവടക്കാരന്‍ മാത്രമാണെന്ന സത്യം നാം ഓര്‍ത്താല്‍ നന്ന് .അന്താരാഷ്ട്ര സമൂഹത്തില്‍ പാകിസ്ഥാനെ ഒറ്റപെടുതാനുള്ള തന്ത്രങ്ങളാണ് നാം ആവിഷ്കരിക്കേണ്ടത് .നമ്മുടെ നടപടികള്‍ക്ക് കുറച്ചു കൂടി സൂഷ്മതയും ശക്തിയും ഉണ്ടാവേണ്ടിയിരിക്കുന്നു .പ്രസ്താവനകള്‍കൊണ്ടു മാത്രം കാര്യം നടക്കില്ല .യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ല താനും .

Wednesday, January 7, 2009

പണിക്കര് ചേട്ടനും പാവകളും

പണിക്കര് ചേട്ടനും പരിവാരവും പാവകളി തുടങ്ങിയിട്ട് കുറച്ചു നാളായി .
പാവപ്പെട്ട നായരെ കരകയറ്റി യിട്ടെ അടങ്ങു .
വാശി കൊള്ളാം .
സംവരണം ആദ്യം സ്വന്തം തട്ടകത്തിലാകെട്ടെ.
പിന്നെ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ സമരമാകാം .
പാവപ്പെട്ട നായര്‍ ഒരു കൂര വക്കാന്‍ കടം ചോദിച്ചാല്‍ അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത വര്‍ഗം .
എഴുപതു ലക്ഷം നായരുടെ പ്രതിനിധി യാണ് പോലും .
ആര് പറഞ്ഞു .
അങ്ങ് മിങ്ങും കുറെ കൊഞ്ഞാണന്‍ മാര്‍ കൂടെക്കാണും .ശരി തന്നെ .
ഭൂരിഭാഗം ചക്രത്തിന് വെളിയിലാണെന്ന് ഓര്‍ത്താല്‍ കൊള്ളാം .
തെക്കോട്ടും വടക്കോട്ടും പോയാല്‍ മതി വിവരം അറിയാം .

കടലാസ് പുലി

മൂല്യ നിര്‍ണയത്തിന് അവാര്‍ഡുകള്‍ നമ്മെ സഹായിക്കില്ല എന്ന് വീണ്ടും തെളിയിക്കപ്പെടുന്നു .
പറഞ്ഞുവരുന്നത്‌ ബുക്കര്‍ സമ്മാനം നേടിയ അരവിന്ദ് അടിഗയുടെ "ദ വൈറ്റ് ടൈഗര്‍ " എന്ന കൃതിയെ പ്പറ്റി തന്നെ .
പത്രങ്ങള്‍ ആയ പത്രങ്ങളെല്ലാം വാനോളം പുകഴ്ത്തിയ ഒരു ചരിത്ര സംഭവം .
ഈ നോവല്‍ വായിച്ചപ്പോള്‍ കടുത്ത നിരാശ തോന്നി .
ഒരു പത്ര റിപ്പോര്ട്ട് നെ സാഹിത്യം എന്ന് നാം വിളിക്കാറില്ല എന്നാണ് എന്റെ പക്ഷം .
സാഹിത്യം മറ്റെന്തോ ആണ് തീര്‍ച്ച .
അപ്പോള്‍ എങ്ങിനെ ഈ നോവല്‍ അവാര്‍ഡ് നേടി ?
സായിപിന്റെ രസ മുകുളങ്ങളെ ത്രസിപ്പിക്കാന്‍ പറ്റുന്ന ചേരുവകള്‍ ഇതിലുണ്ടാവണം.
പിന്നെ ആര്‍ക്കു ബോധ്യ പ്പെടണം.
ലോകോത്തര സാഹിത്യ വുമായി പരിചയ മുള്ളവര്‍ക്ക് വെറും കടലാസ് പുലിയാണിത് .
യാത്രയില്‍ സമയം കൊല്ലാന്‍ പറ്റിയ സാധനം .


Sunday, January 4, 2009

റിയാലിറ്റി ഷോ ?

കുറച്ചു നാളായി മലയാളി പ്രേക്ഷക സമൂഹം ഒരു ഭീകരന്റെ പിടിയിലാണ് .ആരാണെന്നല്ലേ .പറയാം .മറ്റാരുമല്ല .റിയാലിറ്റി ഷോ അഥവാ ടാലെന്റ്റ് ഷോ.മലയാളത്തില്‍ ഇപ്പോള്‍ ചാനെലുകളുടെ പെരുമഴ ക്കാലം .സമസ്ത വിഷയങ്ങളെ പ്പറ്റിയും ഇപ്പോള്‍ ഷോ ധാരാളം .പാചകം മുതല്‍ പാമ്പുകളി വരെ.വേണ്ടത് തിരഞ്ഞാല്‍ മതി .നമ്മുടെ രാത്രികളുടെ scheduling തന്നെ മാറി മറിഞ്ഞു .സന്ധ്യാ നാമങ്ങളുടെ ദൈര്‍ഖ്യം
കുറഞ്ഞു.കുട്ടികള്‍ ഗൃഹ പാഠം കാലത്തേക്ക് മാറ്റി .അത്താഴം പെട്ടിക്ക് മുന്നിലായി .
അതാ ഷോ തുടങ്ങറായി .പരസ്യങ്ങളുടെ ഘോഷയാത്ര .ഇനിയും anchor എന്ന ഓമന പേരുള്ള അവതാരിക രംഗപ്രവേശനം ചെയ്യുന്നു .അറപ്പും വെറുപ്പും ഉളവാക്കുന്ന അംഗ വിക്ഷോഓഭങങളോടെ വിധി കര്‍ത്താക്കളെ പരിചയപ്പെടുത്തുന്നു .പല്ലുകൊഴിഞതും അല്ലാത്തതും ആയ മഹാന്‍മാരും മഹതികളും .പിന്നെ വേറൊരു കാര്യം ഇപ്പോള്‍ പിറന്നു വീണ കുട്ടി മുതല്‍ കുഴിയില്‍ കാലും നീട്ടി ഇരിക്കുന്നവര്‍ക്കും പങ്കെടുക്കാം .എല്ലാ വിഭാഗത്തിലും മല്‍സരം ഉണ്ട് പോലും .സമ്മാനം ഫ്ലാറ്റ് മുതല്‍ ലിമോ വരെ.ആരുടെ വായിലാണ് വെള്ളം ഉ‌രാത്തത് .
ഇനി മത്സരാര്ധി യുടെ വരവാണ് .നിറഞ്ഞ കണ്ണുകളും വിറയ്ക്കുന്ന കാലുകളും .
കമന്റ് കള്‍ ബഹുവിധം .സംഗതി വന്നില്ല , ഭാവംപോര ,ചടുലമല്ല എന്നിങ്ങനെ .
കാണികള്‍ സ്വിച്ച് ഇട്ടതു പോലെ കയ്യടിക്കുന്നു .പാവം ഫ്ലാറ്റ് മോഹി വിളറി വെളുക്കുന്നു ,തല കറങ്ങി താഴെ വീഴുന്നു .
ബാക്കി അടുത്ത ദിവസം എന്ന് മൊഞ്ചത്തി കൊഞ്ചുന്നു .
കുടുംബത്തില്‍ ചൂടു പിടിച്ച ചര്‍ച്ച രാവേറെ ചെല്ലുന്നത് വരെ .
അടുത്ത ഭാഗം കാണാന്‍ വേണ്ടി ഉറങ്ങാന്‍ കിടക്കുന്നു .
എല്ലാം ശുഭം .മലയാളിയുടെ ഒരു രാത്രി കൂടി കടന്നു പോയി .

Friday, January 2, 2009

വഴിയോര കാഴ്ചകള്‍

പുതുവല്‍സര ആഘോഷങങള്‍ കെട്ടടങ്ങി .
പടക്ക പ്പുരകള്‍ ഒഴിഞു .
ജനം വീണ്ടും തന്റെ വ്യാകുലത കളിലേക്ക് മടങ്ങി .
ഗുവഹാത്തി യില്‍ ബോംബ് പൊട്ടി മൂന്നു നാല് പാവങ്ങള്‍ മരിച്ചു .
താജ് ലും ഒബെരൊഇ ലും അല്ലെല്ലോ സമാധാനം .
ഈ പുതുവര്‍ഷവും മോശമാകാന്‍ വഴിയില്ല,sensex മൂന്നക്കം കയറി .
പാവപ്പെട്ട അച്ചന്മാരെയും കന്യസ്ട്രീകളെയും ജാമ്യത്തില്‍ വിട്ടു .
കുഞ്ഞാടുകള്‍ ലഡ്ഡു വിതരണം ചെയ്തു ,ജനം കൂവി തോല്‍പിച്ചു .
എന്‍ എസ് എസ് പാതിരിമാര്‍ സമദൂരം ഉപേക്ഷിക്കുമെന്ന് ഭീഷണി .
കനത്ത മഞ്ഞു കാരണം ജനം നേരത്തെ ഉറങ്ങി ,താമസിച്ചു ഉണര്‍ന്നു .
സ്കൂള്‍ കലോല്‍സവം ലൈവ് ആയി വീട്ടില്‍ .
ഒന്നാം തീയതി എത്ര സംഭവ ബഹുലം .


Thursday, January 1, 2009

ഒരു വിലാപം

പുതു വര്‍ഷ പുലരിയിലെ ആദ്യത്തെ കല്ലുകടി .
ചില ലിന്കുകള്‍ പിന്തുടര്‍ന്നു ഒരു ബ്ലോഗില്‍ എത്തി .
അതാ അവിടെ എം ടീ പദ്മനാഭന്മാര്‍ .
ബ്ലോഗ് വല്ല്യേട്ടെന്മാര് തമ്മില്‍ പൊരിഞ്ഞ തല്ലു നടക്കുന്നു .
ഞാന്‍ കേമനെന്ന് ഒരാള്‍ .
അല്ലെന്നു മറ്റൊരാള്‍ .
ഇതാണോ ബ്ലോഗിങ്ങ് .
ഈ എളിയവന്റെ സംശയം .
സത്യത്തില്‍ മനസ്സു മടുത്തു .
ഞാന്‍ കാംഷിച്ച സ്വാതന്ത്ര്യം എവിടെ .
നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കു .

About Me

My photo
a simple man with no pretentions.