Sunday, May 17, 2009

എല്ലാം നല്ലതിന് .

ഇടതു മുന്നണി കട്ടയും പടവും മടക്കി കളം കാലിയാക്കിയതിനു കൂടുതല്‍ കാരണങ്ങള്‍ കണ്ടെത്താന്‍ സമയം കളയേണ്ട കാര്യമില്ല . മദനി,ലാവലിന്‍ ,സഭയുടെ രണ്ടാം വിമോചന സമരം . ഇതൊക്കെ തന്നെ ധാരാളം .2004തിരഞ്ഞെടുപ്പില്‍ വലതു മുന്നണിക്കും ഇതേ ഗതികേട് തന്നെ ഉണ്ടായി .ഒരു "പണ്ഡിതന്‍ "
പറഞ്ഞ പോലെ ചെറുപ്പക്കാര്‍ ഒന്നായി മാറ്റത്തിന് വോട്ട് ചെയ്തു എന്നതല്ല കാരണം .ചെറുപ്പക്കാര്‍ തിരഞ്ഞെടുപ്പിനോട് പൊതുവെ നിസ്സംഗതയാണ് പുലര്‍ത്തിയത്‌ .പോളിംഗ് ബൂത്തില്‍ വല്യപ്പന്മാരുടെയും വല്ല്യമ്മമാരുടെയും നീണ്ട നിരയാണ് പകരം കണ്ടത് .
സി പി എം ഒരു അടി അര്‍ഹിച്ചിരുന്നു . അത് ജനം കൊടുത്തു .അത്രേ ഉള്ളു . ഇടതു മുന്നണിയിലെ പടല പിണക്കങ്ങള്‍ പലയിടത്തും ദോഷം ചെയ്തു . പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകള്‍ മറിഞ്ഞു പോയി . സമസ്ത ജാതികളും ഇടതു മുന്നണിക്ക്‌ എതിരായി . പള്ളികള്‍ കൂട്ടമണിയടിച്ചു അപകട മുന്നറിയിപ്പ് നല്കി ."നികൃഷ്ട ജീവി " പ്രയോഗങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിച്ചു .സുധാകരനെ പോലുള്ള മന്ത്രിമാര്‍ പ്രചരണം നടത്തിയാല്‍ കേട്ടു നില്ക്കുന്ന സ്വന്തം തന്ത പോലും വോട്ടു ചെയ്യില്ല .
പക്ഷെ ,ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്ന പോലെയായി .സി പി ഐ യുടെ എല്ലാ സീറ്റും പോയി .സി പി എം നാല് സീറെന്കിലും നേടി മുഖം രക്ഷിച്ചു .
സംഭവാമി യുഗേ യുഗേ.

3 comments:

Thaniyaavarthanam said...

മതവികാരങ്ങലോടുള്ള സമീപനം നന്നയില്ലങ്ങില്‍ അത് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കും എന്നത് നഗ്നമായ സത്യമാണല്ലോ. എന്നാല്‍ അത് മാത്രമല്ല ഈ പരാജയത്തിനു കാരണം എന്നാണു ഈ ഉള്ളവന്റെ തോന്നല്‍, താങ്കള്‍ പറഞ്ഞതുപോലെ അതിന്റെ കാതലായ കാര്യം പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങള്‍ ആണെന്ന വസ്തുത വിസ്മരിച്ചുകൂടാ. ജനങള്‍ക്ക് തിരഞ്ഞെടുപ്പിനോടുള്ള സമീപനം അത് ഇന്നും പണ്ടും വലിയ മാറ്റങ്ങള്‍ ഒന്നും വരുതീട്ടില്ല. കുറച്ചു പേര്‍ പാര്‍ട്ടി നോക്കി വോട്ട് ചെയയ്യുന്നു, മറ്റുചിലര്‍ വ്യക്തികളെ നോക്കി ചെയയ്യുന്നു. ആ പന്ധിതന്റെ വാക്കുകളോട് ഈ ഉള്ളവനും യോജിക്കാന്‍ വയ്യാ. കാരണം ചെറുപ്പക്കാര്‍ ഒന്നായി മാറ്റത്തിന് വോട്ട് ചെയ്തു എന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല.. തിരഞ്ഞെടുപ്പില്‍ മിക്കവാറും ഭരണം മാറി മാറി വരുന്നു പ്രവണത ആണ് കേരളത്തില്‍. ആര് ഭരിച്ചാലും വികസനങ്ങള്‍ ഉണ്ടാവണം, ഇനിയും പള്ളികള്‍ കൂട്ടമണി അടിക്കതിരിക്കട്ടെ, മറ്റു വേണ്ടാത്ത പ്രയോകങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ. പണ്ടാരോ പറഞ്ഞതുപോലെ "" അരവും അരവും കൂടി ചേര്‍ന്ന് കിന്നാരം ആവാതിരുന്നാല്‍ മതിയാരുന്നു""

shajkumar said...

സി . പി. ഐ യുടെ പല്ലിനു ശ്ശൌര്യം പണ്ടെപൊലെ ഫലിക്കുന്നില്ല.

Anonymous said...

I found one link "tinylogo.com", what is this???

About Me

My photo
a simple man with no pretentions.
Powered By Blogger