രംഗം, ഗുജറാത്തിലെ ആഗോള നിക്ഷേപക സംഗമം .അടുത്ത ഇന്ത്യന്‍ പ്രധാനമന്തി ആകാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോഡി ആണെന്ന് മിത്തലും അംബാനിയും ഒരു പോലെ പ്രസ്താവിക്കുന്നു .മുന്‍ നിരയിലുള്ള സായിപ്പന്മാര് കഥ അറിയാതെ ആട്ടം കാണുന്നു .നീണ്ട കരഘോഷം. അടല്‍ ബീഹാറിയെ കട്ടപ്പുറത്ത് ഇരുത്തി പുതിയ ഉടുപ്പും തൈപ്പിച്ചു ഇരിക്കുന്ന അദ്വാനി ഒന്നു ഞെട്ടിയോ  എന്ന് സംശയം. അതൊക്കെ പോകെട്ടെ .ഈ പ്രസ്താവത്തിന്റെ അര്‍ദ്ധ തലങ്ങളിലേക്ക് നമുക്കൊന്ന് നോക്കാം . കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നമ്മുടെ ഭരണ കേന്ദ്രങ്ങളെ സ്വാധീനിച്ചു തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി.
ഇപ്പോള്‍ ആര് ഭരിക്കണം എങ്ങനെ ഭരിക്കണം  എന്ന് വരെ  തീരുമാനിക്കാന്‍ അവര്‍ക്കാകുന്നു .
നിശബ്ദ ഭുരിപക്ഷം അവരുടെ കൂരകളില്‍ വിധിയെ പഴിച്ചു ചുരുണ്ടു കൂടുന്നു .ഫാസിസം ഒരിക്കലും കുത്തകക്ക് എതിരല്ലലോ .ഈ ഫാസിസ്റ്റ് പ്രമാണിയെ കുത്തകകളുടെ പ്രിയംകരന്‍ ആക്കിയത് എന്താണ് . അമിത ലാഭം കൊയ്യാന്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കി കൊടുക്കുന്നു എന്നത് തന്നെ.
ഭരണ കൂടത്തിന്റെ ഒരു ഇടപെടലിനെയും  ഭയക്കേണ്ട . വിശകുന്നവന്റെ  വിശപ്പ് മാറ്റാന്‍ കഴിയാത്ത പുരോഗതി ആണോ ഈ നാടിനാവശ്യം .
Subscribe to:
Post Comments (Atom)
Blog Archive
- 
        ▼ 
      
2009
(75)
- 
        ▼ 
      
January
(20)
- ആന മയില്‍ ഒട്ടകം
 - പാദസേവകര്‍ ഉണ്ടാകുന്നത് .
 - ഇന്ത്യന്‍ താലിബാന്
 - വി എസിന്റെ മൗനം .
 - ലാവ്ലിനും പിന്നെ നമ്മളും
 - വാന പ്രസ്ഥം
 - രാഷ്ട്ര മീമാംസ .
 - രാജാവ് നഗ്നനാണ് .
 - പാപിയുടെ കുമ്പസാരം .
 - പാറ്റ വളര്‍ത്തല്‍ .
 - മോഡി പര്‍വ്വം ?
 - ഫോട്ടോ ഗാലറി
 - വാളെടുക്കുന്നവന്‍.............................
 - സൈബര്‍ വിപ്ലവം .
 - ഒരു ചാണക്ക്യനെ ആവശ്യമുണ്ട് .
 - പണിക്കര്‍ ചേട്ടനും പാവകളും
 - കടലാസ് പുലി
 - റിയാലിറ്റി ഷോ ?
 - വഴിയോര കാഴ്ചകള്‍
 - ഒരു വിലാപം
 
 
 - 
        ▼ 
      
January
(20)
 


2 comments:
ചോരയുടെയും കരിഞ്ഞമാംസത്തിന്റെയും മുകളില്‍ വികസനത്തിന്റെ ഇഷ്ടികക്കല്ലുകള്‍, മുഖസ്തുതിയുടെ വര്ണ്ണച്ചായമടിച്ച് മിനുക്കി നിരത്തിയാല്‍ ഉള്ളിന്റെ ഉള്ളിലെ വിഷം ഇല്ലാതാകുമോ? അംബാനിമാരും മിത്തലന്മാരും ടാറ്റമാരും ഹുറേ വിളിക്കുമ്പോള്‍ വെളിവാകുന്നുണ്ട് ദരിദ്രനാരായണന്മാര്ക്കുള്ളതല്ല ലക്ഷം കോടിയുടെ ധാരണാപത്രങ്ങളെന്ന്.
പ്രചണ്ഡമായി വീശുന്ന മാധ്യമപ്രചരണക്കാറ്റിനെ ഇങ്ങനെയെങ്കിലും പ്രതിരോധിച്ചില്ലെങ്കില്‍ പിന്നെ എന്തെഴുത്ത്? എന്തിനെഴുത്ത്?
കസറി...അപ്പോള്‍.. ഒരു മോഡിഫിക്കേഷനു സ്കൊപ് ഇല്ലേ?
Post a Comment