Sunday, July 12, 2009

ഗുമസ്ഥന്മാര്‍ നമുക്കു ഇനിയും വേണോ ?

പാരലല്‍ കോളേജുകള്‍ കൂണുകള്‍ പോലെ പൊട്ടി മുളച്ചിരുന്ന ഒരു കാലം ഉണ്ടായിരിന്നു‌ .ഇപ്പോള്‍
സ്ഥാനം സര്‍വകലാശാലകള്‍ കയ്യടക്കി കൊണ്ടിരിക്കുന്നു . ഓരോ ജില്ലയിലും രണ്ടോ മൂന്നോ
സര്‍വകലാശാലകള്‍ എന്ന അവസ്ഥ . സംസ്ഥാനത്തിന്റെ വക മലയാളം .മെഡിക്കല്‍ ,സാങ്കേതിക
സര്‍വകലാശാലകള്‍ . കേന്ദ്രത്തിന്റെ വക അലിഗഡ് സര്‍വകലാശാല .മലയാളിയുടെ മനസ്സു
നിറയാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം . സര്‍വകലാശാലകളുടെ എണ്ണം പെരുകിയാല്‍ ഉന്നത
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുമോ ? ഒരു സംശയം . യു ജി സി യില്‍ നിന്നും കിട്ടുന്ന ഗ്രാന്റ് പോലും
ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ നിലവിലുള്ള യുനിവേര്സിടി കള്‍ക്ക് കഴിയുന്നില്ല . ഒരു സംസ്കൃത
സര്‍വകലാശാല ഉണ്ടാക്കിയിട്ട് അതിന്റെ ഗതി എന്തായി . നമ്മുടെ സര്‍വകലാശാലകള്‍ ഗവേഷണ
രംഗത്ത് എത്ര മുന്നേറിയിട്ടുണ്ട് .
ഒരു ഐ ഐ ടി കേരളത്തിന് വേണമെന്നു യാചിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി . പകരം പ്രവാസി
സര്‍വകലാശാലയുടെ വാഗ്ദാനം . ഇങ്ങനെ ആണ് കാര്യങ്ങളുടെ പോക്ക് . വിരലില്‍ എണ്ണാന്‍ കഴിയുന്ന
സ്ഥാപനങ്ങള്‍ ഒഴിച്ചാല്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന എത്ര ഗവേഷണ സ്ഥാപനങ്ങള്‍ നമുക്കുണ്ട് .
കേരളത്തിനെക്കാളും ഭൌതിക സാഹചര്യങ്ങള്‍ മോശമായ എത്രയോ സംസ്ഥാനങ്ങളില്‍ ലോകോത്തര ഗവേഷണ സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്നു .
നമുക്കു തൊടുന്നതെല്ലാം" പൊന്നാക്കുന്ന" വിദ്യാഭ്യാസ മന്ത്രി ഉണ്ടല്ലോ . പ്രസംഗം നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ഉള്ള കാലം അതിക്രമിച്ചു . അല്ലെങ്കില്‍ നമ്മുടെ കുട്ടികളുടെ ഭാവി അധോഗതി .

Tuesday, July 7, 2009

കുട.

മഴ മഴ
കുട കുട.
കുട വേണ്ടാ മഴ
കല പില .

Sunday, July 5, 2009

വണ്ടി വണ്ടി നിന്നെ പ്പോലെ ................

മമത കേരളത്തിനോട് മമത കാണിച്ചു എന്ന് ചമത്കാര ഭാഷയില്‍ പറയാമെങ്കിലും ബജെട്ടില് നമുക്കു എന്ത് കിട്ടി എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും .ശരിയാണ് നാല്‍പ്പതു അമ്പതു മേല്‍പ്പാലങ്ങള്‍ കിട്ടി പോരാത്തതിന് നാലഞ്ചു ദീര്‍ഘ ദൂര വണ്ടികളും . പക്ഷെ ഈ വണ്ടികള്‍ എവിടെ ഓടിക്കും .ഉള്ള വണ്ടി തന്നെ സമയത്തിനു ഓടിക്കാന്‍ സാധിക്കുന്നില്ല പിന്നല്ലേ പുതിയത് . പാത ഇരട്ടിപ്പിക്കാതെ ഇനിയും കേരളത്തിന് മുമ്പോട്ടു പോകാന്‍ കഴിയില്ല .പാത ഇരട്ടിപ്പിക്കലിന് മാറ്റി വച്ച തുക കണ്ടാല്‍ നമുക്കു കാര്യംപിടികിട്ടും . കുറച്ചു നാളായി നമ്മള്‍ ഒരു റെയില്‍വേ സോണിനു വേണ്ടി മുറവിളി കൂട്ടുന്നു .ഈ പ്രാവശ്യവും അതിനെ കുറിച്ചു ഒരക്ഷരം മിണ്ടിയിട്ടില്ല . പിന്നെ വാഗണ്‍ ഫാക്ടറി .
അഹമ്മദ്‌ സാഹിബ്‌ സഹ മന്ത്രി ആയപ്പോള്‍ ഇവിടെ എല്ലാം ശരിയായി എന്ന് പത്രങ്ങള്‍ എല്ലാം എഴുതി.
സ്വതന്ത്ര ചുമതല ഇല്ലാത്ത സഹ മന്ത്രി വെറും പി എ മാത്ര മാണെന്ന് അന്നേ ആരോ പറഞ്ഞിരുന്നു .
പിന്നെ മമത സാഹിബിനു അധികാരങ്ങള്‍ നല്‍കാന്‍ മടിക്കുന്നു എന്ന് അന്നേ പത്ര വാര്‍ത്ത ഉണ്ടായിരുന്നു . ഏതായാലും കേരളത്തിന് കൊണ്ഗ്രെസ്സ്കാര്‍ പ്രചരിപ്പിക്കുന്ന പോലെ പ്രത്യേക പരിഗണന ഒന്നും കിട്ടിയിട്ടില്ല . മമത സ്വന്തം നാടിനു നല്കിയ പാരിതോഷങ്ങള്‍ ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കുക .
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിന്നും റെയില്‍വേക്ക് കിട്ടിയത് 1230 കോടി രൂപ .
ബജറ്റില്‍ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വച്ചിരിക്കുന്നത് വെറും 300 കോടി രൂപ .
ഈ അനുപാതം കണ്ടിട്ടും കേരളത്തിനു പ്രതീക്ഷ നല്കുന്ന ബജറ്റ് എന്ന് വായ്ത്താരി ഇടുന്ന ആളുകളെ
സമ്മതിക്കണം .

About Me

My photo
a simple man with no pretentions.