Thursday, February 26, 2009
ആള്‍ക്കൂട്ടത്തിന്റെ നേതാവ് .
ഇന്നത്തെ മലയാളം പത്രങ്ങളുടെ തലക്കെട്ടുകളിലുടെ  ഒന്നു കണ്ണോടിച്ചാല്‍ ഒരു കാര്യം നമുക്കു  വ്യക്തമാകും . വി എസ് അവരെ വല്ലാതെ നിരാശപ്പെടുത്തി .മാര്‍ച്ചില്‍ പങ്കെടുക്കില്ല  എന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു . എല്ലാവരും  അത് വിശ്വസിച്ചു .പിയേഴ്സണ്‍ പറഞ്ഞതു പോലെ "ബാപ്പ മാറിയാലും വാക്കു മാറരുത് " എന്ന ചൊല്ല് അദ്ദേഹം പൊളിച്ചു . നിലപാടുകളിലുള്ള മലക്കം മറിചിചിലായി  ഇതിനെ വേണമെങ്കില്‍ വ്യാഖാനിക്കാം .ഒരു ഗറില്ലാ തന്ത്രമാണ് പ്രയോഗിച്ചത്  എന്ന് തോന്നുന്നു . പ്രതിയോഗി ശക്തനായിരിക്കുമ്പോള്‍ പിന്മാറുക ,ദുര്ബലന് ആകുമ്പോള്‍ ആക്രമിക്കുക ; എന്ന പ്രായോഗിക തത്വം നടപ്പാക്കി  എന്ന് മാത്രം . ഒരു ഒറ്റയാന് പരിവേഷം ചാര്‍ത്തി കൊടുത്തവരെല്ലാം  വിഡ്ഢികളായി എന്നും തിരിച്ചറിയണം .ഗൌരിഅമ്മയുടെ  ഗതി ആകാതിരിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ലല്ലോ . ഇന്നലെത്തെ  T20 കളിപോലെ ആയിപ്പോയി .എതിരാളി എല്ലാ പഴുതുകളും അടച്ചു കൊണ്ടു മുന്നേറി .ഗ്യാലരിക്ക് വേണ്ടി കളിച്ചാല്‍ എങ്ങനെ കളി ജയിക്കും .
Subscribe to:
Post Comments (Atom)
Blog Archive
- 
        ▼ 
      
2009
(75)
- 
        ▼ 
      
February
(13)
- ആള്‍ക്കൂട്ടത്തിന്റെ നേതാവ് .
 - പ്രായമായവരുടെ എണ്ണം കൂടുമ്പോള്‍ .
 - നികൃഷ്ട ബ്ലോഗന്മാര്
 - പുക്കുട്ടി ജയ് ഹൊ .
 - പ്രവാസികാര്യ മന്ത്രി ഉറങ്ങുകയാണോ ?
 - ഡാര്‍വിനും ശ്രീ രാമ സേനയും .
 - വി എസ്സിന് ഒരു തുറന്ന കത്ത് .
 - ഭാരത രത്നം വില്പനയ്ക്ക് .
 - എന്തുകൊണ്ട് ശ്രീനിവാസന്
 - സുധാകര ഉവാച.
 - സുന്ദര പുരുഷന് .
 - മൂട് മറന്ന മലയാളി
 - ഉപ്പളയിലെ ഉദയ സൂര്യന്
 
 
 - 
        ▼ 
      
February
(13)
 


1 comment:
പാവം കാക്കാലന്‍ കളിയച്ചന് കണ്ണുതുറന്നുറങ്ങുന്നു.
Post a Comment