Sunday, January 4, 2009

റിയാലിറ്റി ഷോ ?

കുറച്ചു നാളായി മലയാളി പ്രേക്ഷക സമൂഹം ഒരു ഭീകരന്റെ പിടിയിലാണ് .ആരാണെന്നല്ലേ .പറയാം .മറ്റാരുമല്ല .റിയാലിറ്റി ഷോ അഥവാ ടാലെന്റ്റ് ഷോ.മലയാളത്തില്‍ ഇപ്പോള്‍ ചാനെലുകളുടെ പെരുമഴ ക്കാലം .സമസ്ത വിഷയങ്ങളെ പ്പറ്റിയും ഇപ്പോള്‍ ഷോ ധാരാളം .പാചകം മുതല്‍ പാമ്പുകളി വരെ.വേണ്ടത് തിരഞ്ഞാല്‍ മതി .നമ്മുടെ രാത്രികളുടെ scheduling തന്നെ മാറി മറിഞ്ഞു .സന്ധ്യാ നാമങ്ങളുടെ ദൈര്‍ഖ്യം
കുറഞ്ഞു.കുട്ടികള്‍ ഗൃഹ പാഠം കാലത്തേക്ക് മാറ്റി .അത്താഴം പെട്ടിക്ക് മുന്നിലായി .
അതാ ഷോ തുടങ്ങറായി .പരസ്യങ്ങളുടെ ഘോഷയാത്ര .ഇനിയും anchor എന്ന ഓമന പേരുള്ള അവതാരിക രംഗപ്രവേശനം ചെയ്യുന്നു .അറപ്പും വെറുപ്പും ഉളവാക്കുന്ന അംഗ വിക്ഷോഓഭങങളോടെ വിധി കര്‍ത്താക്കളെ പരിചയപ്പെടുത്തുന്നു .പല്ലുകൊഴിഞതും അല്ലാത്തതും ആയ മഹാന്‍മാരും മഹതികളും .പിന്നെ വേറൊരു കാര്യം ഇപ്പോള്‍ പിറന്നു വീണ കുട്ടി മുതല്‍ കുഴിയില്‍ കാലും നീട്ടി ഇരിക്കുന്നവര്‍ക്കും പങ്കെടുക്കാം .എല്ലാ വിഭാഗത്തിലും മല്‍സരം ഉണ്ട് പോലും .സമ്മാനം ഫ്ലാറ്റ് മുതല്‍ ലിമോ വരെ.ആരുടെ വായിലാണ് വെള്ളം ഉ‌രാത്തത് .
ഇനി മത്സരാര്ധി യുടെ വരവാണ് .നിറഞ്ഞ കണ്ണുകളും വിറയ്ക്കുന്ന കാലുകളും .
കമന്റ് കള്‍ ബഹുവിധം .സംഗതി വന്നില്ല , ഭാവംപോര ,ചടുലമല്ല എന്നിങ്ങനെ .
കാണികള്‍ സ്വിച്ച് ഇട്ടതു പോലെ കയ്യടിക്കുന്നു .പാവം ഫ്ലാറ്റ് മോഹി വിളറി വെളുക്കുന്നു ,തല കറങ്ങി താഴെ വീഴുന്നു .
ബാക്കി അടുത്ത ദിവസം എന്ന് മൊഞ്ചത്തി കൊഞ്ചുന്നു .
കുടുംബത്തില്‍ ചൂടു പിടിച്ച ചര്‍ച്ച രാവേറെ ചെല്ലുന്നത് വരെ .
അടുത്ത ഭാഗം കാണാന്‍ വേണ്ടി ഉറങ്ങാന്‍ കിടക്കുന്നു .
എല്ലാം ശുഭം .മലയാളിയുടെ ഒരു രാത്രി കൂടി കടന്നു പോയി .

2 comments:

siva // ശിവ said...

ചിലപ്പോഴൊക്കെ സംഭവിക്കുന്നത്....

Random Musings said...

Well written Ullasamman,

My two cents : I guess when life gets too tough to face it is easier to have something else to focus on... Reality shows succeed because a good majority of us would rather discuss the contestants and their issues rather than face ours :) I guess that is the "Reality" of life today.

About Me

My photo
a simple man with no pretentions.
Powered By Blogger