Tuesday, May 5, 2009
zoozoos.
ഓവറുകള്‍ക്കിടയിലുള്ള പരസ്യങ്ങള്‍ മിക്കപ്പോഴും രസം കൊല്ലിയായി മാറാറുണ്ട് . പക്ഷെ വോഡഫോണിന്റെ പുതിയ പരസ്യ പരമ്പര ഈ ചെറിയ ഇടവേളകള്‍ രസകരമാക്കുന്നു . സൂ സൂ എന്ന പേരിലറിയപ്പെടുന്ന ഈ കഥാപാത്രങ്ങള്‍ എല്ലാവരുടെയും മനം കവര്‍ന്നു കഴിഞ്ഞു . ബോളിവുഡ് താരങ്ങളുടെ മോന്ത കണ്ടു മടുത്ത ജനത്തിന് ആശ്വാസത്തിന്റെ കുളിര് തെന്നല്‍ . മൊട്ട തലയന്മാരും തലച്ചികളും ചേര്‍ന്ന് ഒരുക്കുന്ന കാഴ്ചകള്‍ അതീവ രസകരമാണ് . animated കഥാപാത്രങ്ങള്‍ ആണെന്ന് തോന്നിപ്പിക്കുമെങ്കിലും വാസ്തവത്തില്‍ മേക്കപ്പ് അണിഞ്ഞ സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത് . കോഴിമുട്ട പോലുള്ള തലയും ഉണക്ക കമ്പ് പോലുള്ള കൈയുംകാലും ഉള്ള ഇവര്‍ സൃഷ്ടിക്കുന്ന നര്‍മ മുഹൂര്തങ്ങള് നിരവധി ആണ് . സ്റ്റോക്ക് അലെര്ട്സിനെ സൂചിപ്പിക്കുന്ന പരസ്യമാണ് ഏറ്റവും രസകരമായി തോന്നിയത് . മറ്റുള്ളവ മോശമാണെന്നല്ല . ഇന്ത്യയിലെ തന്നെ ഒരു പരസ്യ ഏജന്‍സി ആണ് ഈ commercial നിര്‍മിച്ചിരിക്കുന്നത് . അനുദിനം ഫാന്‍സിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ് . zoozzoos പുതിയ പുതിയ രൂപത്തില്‍ ദിവസവും നമ്മുടെ മുന്നില്‍ എത്തട്ടെ .
Subscribe to:
Post Comments (Atom)
4 comments:
stock alerts - super .
backup phonebook - ugran.
സൂ സ്റ്റോറി എഴുതാം.
പരസ്യങ്ങള്‍ കൊന്ണ്ട് പൊറുതി മുട്ടിയിരിക്കുന്ന നമ്മള് ചില നല്ല പരസ്യങ്ങളെ അംഗീകരിക്കുന്നു എന്നത് സത്യംതന്നെ.പക്ഷെ പരസ്യ ചിത്രങ്ങളില്‍ പലതും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ല എന്ന വസ്തുത നമ്മള് വിസ്മരിക്കാന്‍ പാടില്ല എന്നാണ് ഈ ഉള്ളവന്റെ അഭിപ്രായം. സൂ സൂ എന്ന കഥാപാത്രങ്ങളും അവ പ്രജരിപ്പിക്കുന്ന ആശയങ്ങളും രസമുളവാക്കുന്നു എന്ന വസ്തുത സത്യം തന്നെ, എന്നാല്‍ ""ഓറഞ്ച് സ്വയം ഉരിഞ്ഞു വസ്ത്രങ്ങള്‍ നന്നായി മിന്നി"" എന്നാ പരസ്യ ചിത്രം കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു അനുഭൂതി ഉണ്ടാവുന്നതില്‍ ഒട്ടും അതിശയോക്തി ഇല്ലേ എന്നാണ് നമ്മള് ചിന്തിക്കേണ്ടിയിരിക്കുന്നത്.. പരസ്യ ചിത്രങ്ങള്‍ സൂ സൂ പോലെ മേന്മയുള്ളതും വ്യത്യസ്തങ്ങളും ആയാല്‍ നമ്മുടെ നാട് എന്നേ നന്നായേനെ... അത് ഉടനെ ഉണ്ടാവുമോ???? ആര്‍ക്കറിയാം
really!! excellent ad. I want to view the match just for this ad.
Post a Comment