Thursday, February 12, 2009
എന്തുകൊണ്ട് ശ്രീനിവാസന്
നടന് ശ്രീനിവാസന് എന്തുകൊണ്ട് നമുക്കെല്ലാം പ്രിയങ്കരന്‍ ആകുന്നു . തീര്‍ച്ചയായും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ എവിടെയോ ഒരു പോറല്‍ ,നൊമ്പരം ഉണ്ടാക്കിയിട്ടിണ്ട് .രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ തീരുമാനിക്കുന്നു . തട്ടുപൊളിപ്പന്‍ അഭിനയമോ , വാചക കസര്തതുകളോ ഒന്നും ഇവിടെ പ്രതീക്ഷിക്കണ്ട . എന്തിന് നായക സങ്കല്‍പ്പത്തെ പ്പോലും നിരാകരിക്കുന്നു .സാധാരണയില്‍ സാധാരണക്കാരുടെ നിറം ചേര്‍ക്കാത്ത ദയനീയ ചിത്രങ്ങള്‍ . അവരുടെ കോമാളിത്തരങ്ങള്‍ ,നിസ്സഹായതകള്‍ . ഇവരെല്ലാം നാം തന്നെ ആണെന്ന് നമുക്കറിയാം .പക്ഷെ വേറൊരു ആളാണെന്നു സ്വയം വിശ്വസിച്ചു ചിരിക്കുന്നു ,സഹതപിക്കുന്നു . അമാനുഷികര്‍ ആകാനാല്ലോ എപ്പോഴും നാം ശ്രമിക്കുന്നത് . ഇവിടെ ആണ് ശ്രീനിവാസന് അദ്ദേഹത്തിന്റെ തട്ടകം ഉറപ്പിക്കുന്നത് . തന്റെ ശക്തിയും പരിമിതിയും തിരിച്ചറിഞ്ഞു മുന്നേറുന്നു .ഒരു പാവത്തിന്റെ നോട്ടം , പമ്മി പമ്മി യുള്ള നടത്തം ഇതെല്ലാം ആവര്‍ത്തിക്കപ്പെടുന്നു . നമ്മളറിയാതെ ആ കെണിയില്‍ നാം വീഴുന്നു . സ്വപ്നങ്ങള്‍ വില്ക്കാന് മിനക്കെടുന്നില്ല . താദാമ്യം പ്രാപിക്കാന്‍ ഒരവസരവും തരാതെ ഒഴിഞ്ഞു മാറുന്നു .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
February
(13)
- ആള്‍ക്കൂട്ടത്തിന്റെ നേതാവ് .
- പ്രായമായവരുടെ എണ്ണം കൂടുമ്പോള്‍ .
- നികൃഷ്ട ബ്ലോഗന്മാര്
- പുക്കുട്ടി ജയ് ഹൊ .
- പ്രവാസികാര്യ മന്ത്രി ഉറങ്ങുകയാണോ ?
- ഡാര്‍വിനും ശ്രീ രാമ സേനയും .
- വി എസ്സിന് ഒരു തുറന്ന കത്ത് .
- ഭാരത രത്നം വില്പനയ്ക്ക് .
- എന്തുകൊണ്ട് ശ്രീനിവാസന്
- സുധാകര ഉവാച.
- സുന്ദര പുരുഷന് .
- മൂട് മറന്ന മലയാളി
- ഉപ്പളയിലെ ഉദയ സൂര്യന്
-
▼
February
(13)
1 comment:
ശ്രീ നിവാസവന്. ശ്രീ നിവസിക്കുന്നവന്‍
Post a Comment