Saturday, February 14, 2009

ഭാരത രത്നം വില്പനയ്ക്ക് .

ഇന്നലെ ഒരു വലിയ തമാശ ഉണ്ടായി .ആരും ചിരിച്ചു മണ്ണ് കപ്പി പോകും . ജോര്‍ജ് ബുഷിന്‌ "ഭാരതരത്നം" പുരസ്കാരം നല്‍കണമെന്ന് കോണ്ഗ്രസ് വക്താവ് സാങ്ങ്വി യുടെ നിര്‍ദേശം .ബുഷ് ഇന്ത്യക്ക് നല്കിയ സംഭാവനകള്‍ക്ക് പ്രത്യുപകാരമായി ഇതില്‍ കുറഞ്ഞത് എന്ത് നല്‍കാന്‍ .പ്രത്യേകിച്ച് ആണവക്കരാര്‍ ഈ യുഗത്തിലെ ഏറ്റവും വലിയ നേട്ടം ആയി പരിഗണിക്കുമ്പോള്‍ . അമേരിക്കയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ ബുഷിനെ ഒരു യുദ്ധ വെറിയനായി മാത്രം കാണുമ്പോള്‍ ആണ് ഈ നിര്‍ദേശം എന്ന് ഓര്‍ക്കണം . ബുഷിനെ യുദ്ധ കുറ്റങ്ങള്‍ക്കായി വിചാരണ ചെയ്യണം എന്ന ആവശ്യം പോലും അമേരിക്കയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട് . സാമ്പത്തിക രംഗത്തെ തകര്‍ച്ചയുടെ കാര്യം പറയുകയും വേണ്ട . കച്ചവട താല്പര്യങ്ങള്‍ക്കായി നാടിനെയും ലോകത്തെയും താറുമാറാക്കിയ ഒരു ഭരണാധിപന്‍ എന്ന പട്ടം മനുഷ്യ മനസാക്ഷി അദ്ദേഹത്തിന് എന്നേ നല്‍കിക്കഴിഞ്ഞു . നമ്മുടെ നേതാക്കളുടെ അമേരിക്കന്‍ വിധേയത്വത്തിന് അറുതി ഉണ്ടാകില്ലേ . ആണവ ക്കരാരിന്റെ കാണാചരടുകള്‍ നമ്മെ ചുറ്റി വരിയുന്ന കാലം അതിവിദൂരമല്ല .സ്വിസ് ബാങ്കില്‍ നിക്ഷേപം ഉള്ളവര്‍ക്ക് ഇതൊന്നും ബാധകം അല്ലല്ലോ . "കള്ളന് കഞ്ഞി വച്ചവര്‍ ".

2 comments:

Anonymous said...

സിങ്ഗ്വി ഒരു സെക്കുലർ നേതാവാണല്ലോ. അങ്ങനെ പറയാൻ വഴി ഇല്ലല്ലോ.
ഭാരതരത്നം വിൽ‌പ്പനക്കു എന്ന തലക്കെട്ടുകൊണ്ട് നിങ്ങളുടെ ഉദ്ദേശം എന്റെ മാതൃരാജ്യത്തെ അപകീർത്തിപ്പെടുത്തലാണെങ്കിൽ ഉല്ലാസേ മറുപടി വേറെ വരും.
എഴുത്, കോൺഗ്രസ്സ് ബുഷിന്റെ അടിമകളെന്ന്!

shajkumar said...

അങ്ങൊട്ടും ഇങ്ങൊട്ടും ചൊറിയാനുള്ളതല്ലെ പുറം? കൈ തന്നിരിക്കുന്നതും അതിനാ..വാലുണ്ടെങ്കില്‍ ആട്ടാനും.

About Me

My photo
a simple man with no pretentions.
Powered By Blogger