Friday, January 30, 2009
പാദസേവകര്‍ ഉണ്ടാകുന്നത് .
വളരെക്കാലം  മുന്‍പ്  വായിച്ച ഒ വി വിജയന്റെ 'ധര്‍മ പുരാണം '  ഓര്‍മയില്‍ വരുന്നു .  പു ക സ  നേതാവ് കേ ഇ എന്‍  രണ്ടു ദിവസ്സങ്ങളായി  നടത്തുന്ന ജല്പനങ്ങള്‍  ആണെന്ന് തോന്നുന്നു ഇതിനു കാരണം . നല്ല മാധ്യമ ശ്രദ്ധയും  കിട്ടുന്നുണ്ട് .  വി എസ്  ഒന്നും പറയാത്തതാണ്  പണ്ഡിത ശ്രേഷ്ടനെ ദേഷ്യപ്പെടുത്തിയത് . കൂലിക്ക്  പ്രസംഗിക്കാന്‍  നടക്കുന്ന കുഞ്ഞമ്മതില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍ . പു ക സ വെറുമൊരു കുഴലൂത്ത് സംഘം ആയി മാറിക്കഴിഞ്ഞു . 'മന്ദബുദ്ധി ' പ്രയോഗം പിതൃ തുല്യനായ ഒരു മനുഷ്യന്  നേരെ ആണെന്ന്  ഓര്‍ത്താല്‍ നന്ന് . അദ്ദേഹത്തിന്  ചില നിലപാടുകളുടെ  പേരിലെങ്കിലും   ചരിത്രത്തില്‍ സ്ഥാനമുണ്ടാകും .കുഞ്ഞമ്മതിനു  ചളിക്കുണ്ട് തന്നെ വിധി . പിണറായി കളങ്കത്തിന്റെ  ചെളി  കഴുകി കളഞ്ഞു പുറത്തു വരെട്ടെ . നാട്ടില്‍ കോടതിയും നിയമവും ഉണ്ടല്ലോ .പിന്നെന്തിന്   ഈ  കോലാഹലങ്ങള്‍ . ജനം ഇതു വരെ വിധി എഴുതി കഴിഞ്ഞിട്ടില്ല . ആര്‍ജവമില്ലാത്ത  വാക്കുകള്‍ കൊണ്ട്  പകിട കളിക്കുന്ന   നിങ്ങളെ  രക്ഷിക്കാന്‍  നിങ്ങളുടെ നിഴലുകള്‍ പോലും ഉണ്ടാവില്ലാ .  നിങ്ങളെ ജനം തിരിച്ചറിഞു കഴിഞ്ഞു .
Subscribe to:
Post Comments (Atom)
Blog Archive
- 
        ▼ 
      
2009
(75)
- 
        ▼ 
      
January
(20)
- ആന മയില്‍ ഒട്ടകം
 - പാദസേവകര്‍ ഉണ്ടാകുന്നത് .
 - ഇന്ത്യന്‍ താലിബാന്
 - വി എസിന്റെ മൗനം .
 - ലാവ്ലിനും പിന്നെ നമ്മളും
 - വാന പ്രസ്ഥം
 - രാഷ്ട്ര മീമാംസ .
 - രാജാവ് നഗ്നനാണ് .
 - പാപിയുടെ കുമ്പസാരം .
 - പാറ്റ വളര്‍ത്തല്‍ .
 - മോഡി പര്‍വ്വം ?
 - ഫോട്ടോ ഗാലറി
 - വാളെടുക്കുന്നവന്‍.............................
 - സൈബര്‍ വിപ്ലവം .
 - ഒരു ചാണക്ക്യനെ ആവശ്യമുണ്ട് .
 - പണിക്കര്‍ ചേട്ടനും പാവകളും
 - കടലാസ് പുലി
 - റിയാലിറ്റി ഷോ ?
 - വഴിയോര കാഴ്ചകള്‍
 - ഒരു വിലാപം
 
 
 - 
        ▼ 
      
January
(20)
 


1 comment:
ഒരു കാലത്ത് മുസ്ലിം മതത്തിനെതിരായി വാചാലനാവാന്‍ പാര്‍ട്ടി ആടയാഭരണങ്ങളോടെ അണിയിച്ചു നിര്‍ത്തിയ ഭൂതമായിരുന്നു. ഇന്ന് മുസ്ലിം ഫണ്ടമെന്റലിസ്റ്റുകളുടെ ഓമന പുത്രനാണീ ദുര്‍ഭൂതം. കുടത്തിലടച്ച ഈ ഭൂതം പാര്‍ട്ടി പറയുന്നത് പാടി കൊണ്ടേയിരിക്കും. അസാമാന്യമായ വാചക കസര്‍ത്തോടെ, ബുദ്ധിജീവി നാട്യങ്ങളോടെ...... ഇന്ന് ആളുകളുടെ ബോധത്തെ പാര്‍ട്ടി ക്ലാസ്സുകളിലോ ദേശാഭിമാനിയിലോ പ്രസംഗപീഠങ്ങളിലോ ഒതുക്കുനിര്‍ത്താന്‍ കഴിയില്ലെന്ന കാര്യം മൂപ്പര് മറന്ന മട്ടാ.
Post a Comment