Thursday, February 26, 2009

ആള്‍ക്കൂട്ടത്തിന്‍റെ നേതാവ് .

ഇന്നത്തെ മലയാളം പത്രങ്ങളുടെ തലക്കെട്ടുകളിലുടെ ഒന്നു കണ്ണോടിച്ചാല്‍ ഒരു കാര്യം നമുക്കു വ്യക്തമാകും . വി എസ് അവരെ വല്ലാതെ നിരാശപ്പെടുത്തി .മാര്‍ച്ചില്‍ പങ്കെടുക്കില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു . എല്ലാവരും അത് വിശ്വസിച്ചു .പിയേഴ്സണ്‍ പറഞ്ഞതു പോലെ "ബാപ്പ മാറിയാലും വാക്കു മാറരുത് " എന്ന ചൊല്ല് അദ്ദേഹം പൊളിച്ചു . നിലപാടുകളിലുള്ള മലക്കം മറിചിചിലായി ഇതിനെ വേണമെങ്കില്‍ വ്യാഖാനിക്കാം .ഒരു ഗറില്ലാ തന്ത്രമാണ് പ്രയോഗിച്ചത് എന്ന് തോന്നുന്നു . പ്രതിയോഗി ശക്തനായിരിക്കുമ്പോള്‍ പിന്‍മാറുക ,ദുര്‍ബലന്‍ ആകുമ്പോള്‍ ആക്രമിക്കുക ; എന്ന പ്രായോഗിക തത്വം നടപ്പാക്കി എന്ന് മാത്രം . ഒരു ഒറ്റയാന്‍ പരിവേഷം ചാര്‍ത്തി കൊടുത്തവരെല്ലാം വിഡ്ഢികളായി എന്നും തിരിച്ചറിയണം .ഗൌരിഅമ്മയുടെ ഗതി ആകാതിരിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ലല്ലോ . ഇന്നലെത്തെ T20 കളിപോലെ ആയിപ്പോയി .എതിരാളി എല്ലാ പഴുതുകളും അടച്ചു കൊണ്ടു മുന്നേറി .ഗ്യാലരിക്ക് വേണ്ടി കളിച്ചാല്‍ എങ്ങനെ കളി ജയിക്കും .

Wednesday, February 25, 2009

പ്രായമായവരുടെ എണ്ണം കൂടുമ്പോള്‍ .

എ ഡി ബി യുടെ ഒരു റിപ്പോര്‍ട്ടില്‍ ഏഷ്യയിലെ വര്‍ധിച്ചുവരുന്ന വൃദ്ധ സമുഹ ത്തെപ്പറ്റി മുന്നറിയിപ്പ് നല്കുന്നു .ജപ്പാനില്‍ രണ്ടായിരത്തി അമ്പതു ആകുമ്പോഴേക്കും അറുപതോ അതിലധികമോ പ്രായമുള്ളവരുടെ എണ്ണം അഞ്ചില്‍ രണ്ടാകും എന്നാണ് നിഗമനം . ഇന്ത്യയെ പ്പോലുള്ള രാജ്യങ്ങള്‍ക്ക് തല്ക്കാലം കുഴപ്പമില്ല എന്നും പറയുന്നു .ഈ അവസ്ഥയുടെ കുഴപ്പങ്ങള്‍ എന്താണെന്ന് അവര്‍ പറയുന്നതു ശ്രദ്ധിക്കുക . സര്‍ക്കാരുകളുടെ പെന്‍ഷന്‍ ,ആരോഗ്യ സംരക്ഷണം മുതലായവക്കുള്ള ചെലവുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കും .ജനങ്ങളെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിന് മാത്രം അല്ലെന്നാണ് അവരുടെ വാദം .പിന്നെ സര്‍ക്കാര്‍ എന്തിന് എന്ന് നമുക്കു സംശയം . നീതി നിര്‍വഹണ ചുമതല നിര്‍വഹിക്കാന്‍ എന്ന് ഉത്തരം . എന്ത് നീതി എന്നാനെന്കില്‍ വളരെ ക്കുറച്ചു പേര്‍ക്കു ബഹു ഭൂരിപക്ഷത്തെ ചുഷണം ചെയ്തു ജീവിക്കാനുള്ള അവസരം ഉണ്ടാകികൊടുക്കുക എന്ന നീതി . നമ്മുടെ സര്‍ക്കാര്‍ എ ഡി ബി ലോണ്‍ എടുത്തപ്പോള്‍ അവര്‍ ആദ്യം ആവശ്യപ്പെട്ട വ്യവസ്ഥകള്‍ എന്തായിരുന്നു എന്ന് ശ്രദ്ധിച്ചിരുന്നോ .
പ്രധാനമായി രണ്ടു മൂന്നു കാര്യങ്ങള്‍ ആണ് അവര്‍ ആവശ്യപ്പെട്ടത് . സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുക .നിയമന നിരോധനം മുതലായ നടപടികള്‍ സ്വീകരിക്കുക . ജനക്ഷേമ പരിപാടികളില്‍ നിന്നും സര്‍ക്കാര്‍ കഴിവതും പിന്തിരിയുക .there is no free lunch എന്ന് അര്‍ഥം .അമേരിക്കയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് അവതാളത്തില്‍ ആയതിന്റെ തിക്ത ഫലം അവിടുത്തുകാര്‍ അനുഭവിച്ചു കൊണ്ടിരിക്കയാണല്ലോ. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യം ഇല്ലന്ന്നാണ് അവരുടെ പക്ഷം .

ഇതിലൊക്കെ നമുക്കു എന്ത് കാര്യം എന്ന് തോന്നാം . നമ്മുടെ പിടലിക്കും പിടി വീണു കഴിഞ്ഞു .
അവരുടെ വ്യാകുലതക്ക് കാരണം മറ്റൊന്നാണ് . ജോലിചെയ്യുന്നവരുടെ എണ്ണം കുറയുമ്പോള്‍ കൂലിയും കൂടും . അപ്പോള്‍ മുന്നാം ലോകരാജ്യങ്ങളില്‍ നിന്നും കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടാതാവും . ബഹുരാഷ്ട്ര കുത്തകകളുടെ ലാഭം ഗണ്യമായി കുറയും . ലാഭം മാത്രം മുന്‍ നിര്‍ത്തിയുള്ള ഒരു വ്യവസ്ഥിതിയുടെ കൂലി പട്ടാളക്കാര്‍ക്ക് ഇതിനെപ്പറ്റി വ്യാകുലപ്പെടാതിരിക്കാന്‍ കഴിയില്ല .

Tuesday, February 24, 2009

നികൃഷ്ട ബ്ലോഗന്മാര്‍

ബ്ലോഗന്മാരെ മുട്ടിയിട്ടു നടക്കാന്‍ വയ്യെന്ന് ആയിരിക്കുന്നു .മലയാള ബൂലൊകത്തെ കഥയാണിത് . പല വിധത്തിലും തരത്തിലും ഉള്ള ബ്ലോഗന്മാര്‍ .പെണ്നെഴുതുകാര്‍ പിണങ്ങരുതേ . അവരെ എന്ത് വിളിക്കും . ബ്ലോഗന്മാര്‍ ഒരു പൊതുനാമം ആയി കരുതിയാല്‍ മതി . കുറച്ചു കാലത്തെ നിരീക്ഷണം കൊണ്ടു ഒരു കാര്യം പിടികിട്ടി .അന്യോന്യം പുറം ചൊറിയല്‍ ഒരു സ്ഥിരം കലാപരിപാടി ആണ് . പുതുതായി എഴുതി വരുന്നവനെ വെട്ടിനിരത്താന്‍ ഈനാംപീച്ചിയും മരപട്ടിയും ഒറ്റക്കെട്ട് . പിന്നെ അനോണിമസ് എന്ന മറവില്‍ പുലഭ്യം എഴുതുന്ന ആഭാസന്മാര്‍ . മൊഴി മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുന്ന വിവരദോഷികള്‍ . ഇതൊക്കെയാണ് ബുലോക പ്രയാണത്തിലെ കല്ലും മുള്ളും ചതികുഴികളും. ഇവയെ തരണം ചെയ്‌താല്‍ നമ്മുടെതായൊരു ലോകം കണ്ടെത്താം .

ചിലരുടെ ഗീര്‍വാണങ്ങള്‍ കേട്ടാല്‍ ഓക്കാനം വരും .ദിവസവും ആയിരം ഹിറ്റ് ഉണ്ടെന്നും അദ്ദേഹം സ്വയംഭു ആണെന്നും . അപ്പോള്‍ ശോഭ ഡേയ് യുടെയും മറ്റും ബ്ലോഗ് കണ്ടാല്‍ ഈ മഹാന്‍ ഉടുതുണിയില്‍ കെട്ടിയാന്നു ചത്തേനെ , തീര്‍ച്ച .

കൂട്ടത്തില്‍ മനോഹരമായ ചില ബ്ലോഗുകളും ഉണ്ടെന്നത് ആശ്വാസം . അവയൊക്കെ നിലനില്‍ക്കു എന്നതും സത്യം .

Monday, February 23, 2009

പുക്കുട്ടി ജയ് ഹൊ .

അഞ്ചലില്‍ നിന്നും കൊഡാക് തീയേറ്ററില്‍ .അത്ഭുതം തന്നെ ,അല്ലാതെന്തു പറയാന്‍ .സ്ലം ഡോഗിന്റെ കഥ പോലെ അവിശ്വസനീയം .പഴയ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തന്റെ മകന്‍ ലോകത്തിന്റെ നെറുകയില്‍ . മലയാളികള്‍ തിരിച്ചറിയാതെ പോയ പ്രതിഭ . സംഭാഷണത്തില്‍ മുംബൈ യോടുള്ള കടപ്പാട് അദ്ദേഹം വിസ്മരിച്ചില്ല . മലയാളികള്‍ അന്ഗീകരിക്കപ്പെടുമ്പോള്‍ നാം കൂടെ കയ്യടിക്കുന്നു . ഒരു ഇന്ത്യന്‍ ചിത്രം ആയിരുനെന്കില്‍ ഈ അംഗികാരം കിട്ടുമായിരുന്നോ എന്ന കാര്യം വേറെ . അഭിനന്ദനങ്ങള്‍ .

Saturday, February 21, 2009

പ്രവാസികാര്യ മന്ത്രി ഉറങ്ങുകയാണോ ?

കേന്ദ്ര ഇടക്കാല ബജറ്റും സംസ്ഥാന ബജറ്റും അവതരിപ്പിച്ചു കഴിഞ്ഞു .സ്വന്തമായി ഒരു ധനകാര്യ മന്ത്രി പോലുമില്ലാത്ത കേന്ദ്രം ഇടക്കാലം എന്ന് പറഞ്ഞു തടിതപ്പി .സംസ്ഥാനത്തിന് അങ്ങിനെ ഒഴിയാന്‍ പറ്റില്ലല്ലോ . കേന്ദ്രത്തിനെ ഞെട്ടിക്കുന്ന തെരഞ്ഞെടുപ്പ് ബജറ്റെന്ന് പ്രതിപക്ഷം .പരോക്ഷമായി കേന്ദ്രം ആളുകളെ കബളി പ്പിക്ക യാണെന്ന് സമ്മതിച്ച പോലെ തോന്നുന്നു . പറഞ്ഞു വരുന്നതു അതല്ല .നമുക്കു വിദേശ നാന്ണ്യം നേടിത്തരുന്ന പ്രവാസികളെ കേന്ദ്രം സൗകര്യ പൂര്‍വ്വം മറന്നു . അവരുടെ കയ്യില്‍നിന്നും പലവിധത്തില്‍ പിരിച്ചെടുത്ത പതിനായിരം കോടി രൂപയ്ക്കു മുകളില്‍ വരുന്ന ഫണ്ട് എന്തിനുവേണ്ടി ഉപയോഗിച്ചു എന്നും നമുക്കറിയില്ല .കൂട്ടത്തോടെ മടങ്ങി വരുന്ന ഈ പ്രവാസികള്‍ക്കായി കേന്ദ്രം ബജറ്റില്‍ ഒന്നും ചെയ്യ്തു കണ്ടില്ല . നമുക്കു ഒരു പ്രവാസി മന്ത്രി ഉണ്ടല്ലോ .ബജറ്റിനു മുമ്പുള്ള ചര്‍ച്ചയില്‍ അദ്ദേഹം ഈ ക്കാര്യം ബജറ്റ് അവതരിപ്പിച്ച മന്ത്രിയുമായി സംസാരിച്ചില്ല എന്നുണ്ടോ . പ്രവാസി കളുടെ കാര്യം നോക്കാനും അവര്‍ക്ക് വേണ്ട പുനരധിവാസ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമല്ലേ ഒരു മന്ത്രിയെ നിയോഗിച്ചിരിക്കുന്നത് . അതോ വിമാനത്തില്‍ കയറി അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തു പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്യാനോ . വാചകമടി മാത്രം തൊഴിലാക്കിയ ഒരു പണിയും ഇല്ലാത്ത കുറെ കേന്ദ്ര മന്ത്രി മാര്‍ . നാട്ടിലും വീട്ടിലും വേണ്ടാത്ത കുറേ കത്തിവേഷങ്ങള്‍ .രാജ്യം മുടിയാന്‍ വേറെ വല്ലതും വേണോ .

Wednesday, February 18, 2009

ഡാര്‍വിനും ശ്രീ രാമ സേനയും .

പരിണാമ സിദ്ധാന്തം അതിന്റെ നൂറ്റി അന്‍പതാം വര്‍ഷം പിന്നിടുകയാണല്ലോ .ജനിതക ശാസ്ത്രം ഇതിനു ശക്തിയും കരുത്തും പകര്‍ന്നു കൊണ്ടു മുന്നേറുന്ന കാഴ്ച യാണ് നാം കാണുന്നത് . ലോകത്തിലെ സകല ജീവ ജാലങ്ങളും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു എന്നതും നമുക്കു ബോധ്യപ്പെട്ടു കഴിഞ്ഞു . മനുഷ്യന്റെയും ആള്‍കുരങ്ങിന്റെയും DNA കള്‍ തമ്മില്‍ പ്രകടമായ സാദൃശ്യം കണ്ടെത്തിക്കഴിഞ്ഞു . നാച്ചുറല്‍ സെലക്ഷന്‍ അഥവാ പ്രകൃതി നിര്‍ധാരണം പരിണാമ സിദ്ധാന്തത്തിന്റെ ആധാര ശില ആണല്ലോ . ഇടക്കിടക്കു Mutation സംഭവിക്കുന്നു . പ്രകൃതി നിര്ധാരണത്തിന് സാഹചര്യം ഒരുക്കുക മാത്രമാണ് ഇവയുടെ കര്‍മം . മനുഷ്യരിലും ഈ Mutation സംഭവിക്കുന്നുണ്ട് എന്ന് ന്യായമായി വിശ്വസിക്കാം . മനുഷ്യന്റെയും കുരങ്ങിന്റെയും സ്വഭാവ വിശേഷങ്ങളോട് കൂടിയ ചില Mutants ഉണ്ടായിട്ടുണ്ട് എന്ന് ന്യായമായി സംശയിക്കത്തക്ക ചില സംഭവങ്ങള്‍ നമ്മുടെ മുമ്പില്‍ ഉണ്ടല്ലോ . ഉദാഹരണം ശ്രീ രാമ സേന . പബിലെ ദൃശ്യങ്ങള്‍ സൂഷ്മമായി വീക്ഷിച്ചാല്‍ പലതും നമുക്കു വ്യക്ത മാകും . കുരങ്ങിന്റെ ശരീരഭാഷ , കുരങ്ങിന്റെ ആക്രമണ സ്വഭാവം ,വല്ലവന്റെയും ഇണയെ തട്ടിയെടുക്കാനുള്ള ആര്‍ത്തി മുതലായവ . ശ്രീ രാമ സേന എന്ന പേരു തിരഞ്ഞെടുത്തത്‌ ബോധ പൂര്‍വ്വം ആണെന്ന് തോന്നുന്നു . ശ്രീ രാമന്റെ സേന വാനരപ്പട ആണല്ലോ . പേരു സൂചിപ്പിക്കുന്ന പോലെത്തന്നെ പ്രവൃത്തികളും .

Monday, February 16, 2009

വി എസ്സിന് ഒരു തുറന്ന കത്ത് .

സഖാവേ ,
ഈ വിഴുപ്പു ഭാണ്ഡവും ചുമന്നു കൊണ്ടു എത്ര നാള്‍ അങ്ങേക്ക് മുന്നോട്ടു പോകാനാകും .
അഴിമതിക്ക് എതിരെ ഉള്ള കുരിശു യുദ്ധം യു ഡി എഫ് നേതാക്കള്‍ക്കെതിരെ മാത്രമായി പരിമിതപ്പെടുതിയോ ?
സ്വന്തം പാര്‍ട്ടി സെക്രട്ടറി ആരോപണത്തിന്റെ കരിനിഴലില്‍ നില്‍കുമ്പോള്‍ താങ്കള്‍ എങ്ങനെ ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിപറയും .
ജനങ്ങള്‍ക്ക്‌ സംശയം ഉണ്ട് .പാര്‍ടിക്കു ഇല്ലെന്നു പറഞ്ഞാലും .
മുഖ്യമന്ത്രി കസേര താങ്കള്‍ക്ക് ഇത്ര പ്രിയപ്പെട്ടതാണോ ?
ഈ കസേര താങ്കള്‍ക്ക് നല്കിയത് ജനങ്ങള്‍ ആണെന്ന കാര്യം അങ്ങ് മറന്നുവോ .
പഴയ പടയോട്ടങ്ങള്‍ പറഞ്ഞു മേനി നടിക്കാനുള്ള സമയം ഇതല്ല .
മനസാക്ഷി ക്കുത്തില്ലാതെ വോട്ട് ചോദിക്കാന്‍ അങ്ങേക്ക് കഴിയുമോ .
താങ്കള്‍ വെറും ഉല്‍പ്പന്നംആണെന്ന് പറഞ്ഞു കഴിഞ്ഞു .
ഒരു പരാജിതന്റെ ശരീര ഭാഷയാണ് ഇപ്പോള്‍ താങ്കള്‍ക്ക് ഉള്ളത് എന്ന് ഖേദപൂര്‍വ്വം പറയട്ടെ .
ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം ഞങ്ങളുടെ പഴയ വി എസ്സിനെ കാണാന്‍ കഴിഞ്ഞെങ്കില്‍ .

Saturday, February 14, 2009

ഭാരത രത്നം വില്പനയ്ക്ക് .

ഇന്നലെ ഒരു വലിയ തമാശ ഉണ്ടായി .ആരും ചിരിച്ചു മണ്ണ് കപ്പി പോകും . ജോര്‍ജ് ബുഷിന്‌ "ഭാരതരത്നം" പുരസ്കാരം നല്‍കണമെന്ന് കോണ്ഗ്രസ് വക്താവ് സാങ്ങ്വി യുടെ നിര്‍ദേശം .ബുഷ് ഇന്ത്യക്ക് നല്കിയ സംഭാവനകള്‍ക്ക് പ്രത്യുപകാരമായി ഇതില്‍ കുറഞ്ഞത് എന്ത് നല്‍കാന്‍ .പ്രത്യേകിച്ച് ആണവക്കരാര്‍ ഈ യുഗത്തിലെ ഏറ്റവും വലിയ നേട്ടം ആയി പരിഗണിക്കുമ്പോള്‍ . അമേരിക്കയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ ബുഷിനെ ഒരു യുദ്ധ വെറിയനായി മാത്രം കാണുമ്പോള്‍ ആണ് ഈ നിര്‍ദേശം എന്ന് ഓര്‍ക്കണം . ബുഷിനെ യുദ്ധ കുറ്റങ്ങള്‍ക്കായി വിചാരണ ചെയ്യണം എന്ന ആവശ്യം പോലും അമേരിക്കയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട് . സാമ്പത്തിക രംഗത്തെ തകര്‍ച്ചയുടെ കാര്യം പറയുകയും വേണ്ട . കച്ചവട താല്പര്യങ്ങള്‍ക്കായി നാടിനെയും ലോകത്തെയും താറുമാറാക്കിയ ഒരു ഭരണാധിപന്‍ എന്ന പട്ടം മനുഷ്യ മനസാക്ഷി അദ്ദേഹത്തിന് എന്നേ നല്‍കിക്കഴിഞ്ഞു . നമ്മുടെ നേതാക്കളുടെ അമേരിക്കന്‍ വിധേയത്വത്തിന് അറുതി ഉണ്ടാകില്ലേ . ആണവ ക്കരാരിന്റെ കാണാചരടുകള്‍ നമ്മെ ചുറ്റി വരിയുന്ന കാലം അതിവിദൂരമല്ല .സ്വിസ് ബാങ്കില്‍ നിക്ഷേപം ഉള്ളവര്‍ക്ക് ഇതൊന്നും ബാധകം അല്ലല്ലോ . "കള്ളന് കഞ്ഞി വച്ചവര്‍ ".

Thursday, February 12, 2009

എന്തുകൊണ്ട് ശ്രീനിവാസന്‍

നടന്‍ ശ്രീനിവാസന്‍ എന്തുകൊണ്ട് നമുക്കെല്ലാം പ്രിയങ്കരന്‍ ആകുന്നു . തീര്‍ച്ചയായും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ എവിടെയോ ഒരു പോറല്‍ ,നൊമ്പരം ഉണ്ടാക്കിയിട്ടിണ്ട് .രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ തീരുമാനിക്കുന്നു . തട്ടുപൊളിപ്പന്‍ അഭിനയമോ , വാചക കസര്‍തതുകളോ ഒന്നും ഇവിടെ പ്രതീക്ഷിക്കണ്ട . എന്തിന് നായക സങ്കല്‍പ്പത്തെ പ്പോലും നിരാകരിക്കുന്നു .സാധാരണയില്‍ സാധാരണക്കാരുടെ നിറം ചേര്‍ക്കാത്ത ദയനീയ ചിത്രങ്ങള്‍ . അവരുടെ കോമാളിത്തരങ്ങള്‍ ,നിസ്സഹായതകള്‍ . ഇവരെല്ലാം നാം തന്നെ ആണെന്ന് നമുക്കറിയാം .പക്ഷെ വേറൊരു ആളാണെന്നു സ്വയം വിശ്വസിച്ചു ചിരിക്കുന്നു ,സഹതപിക്കുന്നു . അമാനുഷികര്‍ ആകാനാല്ലോ എപ്പോഴും നാം ശ്രമിക്കുന്നത് . ഇവിടെ ആണ് ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ തട്ടകം ഉറപ്പിക്കുന്നത് . തന്റെ ശക്തിയും പരിമിതിയും തിരിച്ചറിഞ്ഞു മുന്നേറുന്നു .ഒരു പാവത്തിന്റെ നോട്ടം , പമ്മി പമ്മി യുള്ള നടത്തം ഇതെല്ലാം ആവര്‍ത്തിക്കപ്പെടുന്നു . നമ്മളറിയാതെ ആ കെണിയില്‍ നാം വീഴുന്നു . സ്വപ്നങ്ങള്‍ വില്‍ക്കാന്‍ മിനക്കെടുന്നില്ല . താദാമ്യം പ്രാപിക്കാന്‍ ഒരവസരവും തരാതെ ഒഴിഞ്ഞു മാറുന്നു .

Monday, February 9, 2009

സുധാകര ഉവാച.

സുധാകര തിരുവടികളുടെ മൊഴി മുത്തുകള്‍ ഭാവി തലമുറകള്‍ക്കായി നാം സൂക്ഷിച്ചു വയ്ക്കണം .അല്ലെങ്കില്‍ വരും തലമുറകള്‍ നമുക്കു മാപ്പു തരില്ല . ജീവിത യാത്രയില്‍ ഈ ദര്‍ശനങ്ങള്‍ കുട്ടികള്‍ക്ക് വഴികാട്ടിയാകും എന്ന കാര്യത്തില്‍ സംശയമില്ല . ഗുരു ഭക്തി ഗുരു നിന്ദ തന്നെ എന്ന പാഠഭേദം സവിശേഷമത്രേ. ഏഴാം ക്ലാസ്സിലെ സാമുഹ്യ പാഠ പുസ്തകത്തില്‍ ഒരു ഭാഗം ഇതിനായി മാറ്റിവയ്ക്കാവുന്നതാണ് . തുടര്‍ വായനക്കായി അദ്ദേഹത്തിന്റെ കവിതകളും മറ്റും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും . മലയാള ഭാഷക്ക് അദ്ദേഹം എത്ര പദങ്ങള്‍ സംഭാവന ചെയ്തിരിക്കുന്നു . 'പോഴന്മാര്‍ ',' കൊഞ്ഞാണന്മാര്‍ ' എന്നീ വിശേഷണ പദങ്ങള്‍ കേട്ടാല്‍ വാലും ചുരുട്ടി മാളത്തില്‍ ഒളിക്കാത്ത ഏതു എതിരാളി ഉണ്ടാകും . എന്തൊരു തലയെടുപ്പ് ,എന്തൊരു ഗൗരവം .ഒറ്റനോട്ടത്തില്‍ എതിരാളികള്‍ ഭസ്മമായി പോകും . ഭരണഘടനയെയും നിയമങ്ങളെയും ഉള്ളംകയ്യില്‍ ഇട്ട് അമ്മാനമാടുന്ന കൈവഴക്കം ആരാണ് അംഗീകരിക്കാത്തത് .എന്നാണു മലയാളിയുടെ മുഖത്ത് നോക്കി 'പോടാ പുല്ലേ ' എന്ന് അദ്ദേഹം മൊഴിയുന്നത് എന്ന് പ്രതീക്ഷിച്ചിരിക്കയാണ് ജനം . ജന്മം സഫല മായി .

Saturday, February 7, 2009

സുന്ദര പുരുഷന്‍ .

ഒരു സുന്ദര സുകുമാര കളേബരന്‍ നമ്മുടെ കണ്ണിനെയും കരളിനെയും പുളകമണിയിക്കാനായി ഈയിടെ മിക്കവാറും പെട്ടിയില്‍ പ്രത്യക്ഷ പ്പെടാറുണ്ട് . കോളമിസ്റ്റ് ആയും നോവലിസ്റ്റ്‌ ആയും നമുക്കു ഒരുപാടു സന്തോഷം പകര്‍ന്നു തന്നിട്ടുണ്ട് . യു എന്‍ സെക്രടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റതില്‍ പിന്നെ കേരളത്തിലേക്ക് പോന്നെന്നു തോന്നുന്നു . ആര് തള്ളി പറഞ്ഞാലും പെറ്റമ്മ തള്ളി പറയില്ലല്ലോ .അദ്ദേഹം ഈയിടെ ഒരു സത്യം കണ്ടെത്തി .അദ്ദേഹത്തിന്റെയും കോണ്‍ഗ്രസിന്റെയും ആശയങ്ങള്‍ സമാനമാണെന്ന് .വേറൊന്ന് കൂടി പറഞ്ഞു . എല്ലാവര്‍ക്കും കൊടുത്തുകഴിഞ്ഞു കോണ്‍ഗ്രസില്‍ ബാക്കി സീറ്റ് ഉണ്ടെങ്കില്‍ അദ്ദേഹം ലോകസഭയിലേക്ക് മത്സരിക്കാമെന്ന് . എന്തൊരു വിനീത വിധേയന്‍ .വടക്കനെ പോലെ അല്ലെ അല്ല . ഇത്ര നാളും ഭാരതത്തെ സേവിച്ചു ഇനിയും കേരളത്തെ സേവിക്കാന്‍ ഒരു മോഹം അത്രമാത്രം . അതാവശ്യം മംഗ്ലീഷ് പറയാന്‍ അറിയാമല്ലോ . ഭരണ ചാതുര്യം വേറെ .ഇതെക്കെ പോരെ ഒരു സ്ഥാനാര്‍ഥി ആകാന്‍ .

Friday, February 6, 2009

മൂട് മറന്ന മലയാളി

വെളിച്ചെണ്ണ യഥേഷ്ടം ഉപയോഗിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു .വെന്ത വെളിച്ചെണ്ണ യുടെ മണമുള്ള കുട്ടിക്കാലം നമുക്കെന്നോ നഷ്ടമായി .ദാഹത്തിനും വിശപ്പിനും ഇളനീര്‍ കുടിച്ചിരുന്ന ശീലം നാം ഉപേക്ഷിച്ചു . എന്തിന് ? എവിടെയോ നമ്മള്‍ മൂട് മറന്നു . അനുകരണ ഭ്രാന്തോ അതോ ഗോസായി പറയുന്നതെല്ലാം അപ്പടി വിശ്വസിച്ചതോ . വെളിച്ചെണ്ണ ആരോഗ്യത്തിനു ഹാനികരം ആണ് പോലും . നാം ദാല്‍ ഡാ ,പാമോഇല്‍ ഇവയിലേക്കു തരിഞ്ഞു .നമ്മുടെ കേരകര്‍ഷകന്‍ തേങ്ങക്ക് വിലയില്ലാതെ കടം കേറി മുടിഞ്ഞു . പെപ്സിയും ഫാന്റയും കരിക്കിനെ പുറംതള്ളി . ഇപ്പോള്‍ ഒരു സി എസ് വേണ്ടിവന്നു നമ്മളെ പല കാര്യങ്ങളും ബോധ്യ പ്പെടുത്താന്‍ . ഭക്ഷ്യ എണ്ണ കളില്‍ വെളിച്ചെണ്ണയും മറ്റും താരതമ്മ്യേന അപകടം കുറഞ്ഞവയാണെന്നു കണ്ടെത്തി . വനസ്പതി യും മറ്റും പല രോഗങ്ങളും ഉണ്ടാക്കുമെന്ന് . വെളിച്ചെണ്ണ ചേര്‍ത്ത കറി കളുടെ സ്വാദ് നാം പാമോയിലിന് അടിയറവെച്ചു . പലതും നഷ്ടപ്പെടുന്നത് നാം വളരെ വൈകിയേ അറിയുന്നുള്ളൂ . ചെത്തിയും തുളസിയും ഇട്ട് കാച്ചിയ എണ്ണ തേച്ചുള്ള കുളി യുടെ സുഖം തിരിച്ചറിയാന്‍ മലയാളിക്ക് കഴിയണം . അതിന്റെ പേറ്റന്റ് ആണുങ്ങള്‍ കൊണ്ടു പോകുമ്പോഴേ നമ്മള്‍ വിവരം അറിയൂ .എന്നും ഒരു വന്ദന ശിവ സഹായത്തിനു ഉണ്ടാകണമെന്നില്ല .

Tuesday, February 3, 2009

ഉപ്പളയിലെ ഉദയ സൂര്യന്‍

വിപ്ലവാഭിവാദനങ്ങള്‍ . ഉപ്പള നവ കേരളത്തെ സ്വാഗതം ചെയ്തു .തിരുവനന്തപുരത്ത് എത്തുമ്പോള്‍ കേരളം കീഴ്‌മേല്‍ മറിയുമോ ? ജനം ഉറ്റു നോക്കി ഇരിക്കയാണ് . പത്രക്കാര്‍ വി എസ് നെ വിടാതെ പിടികൂടിയിരിക്കയാണ് .അവസാനം പറഞ്ഞു ...ഇല്ല ഇല്ല . എസ് ആര്‍ പി യുടെ പ്രസംഗം ലാവലിന്‍ പ്രസംഗം ആയി പ്പോയി . അടുത്ത പാര്‍ട്ടി സെക്രട്ടറി എസ് ആര്‍ പി യോ ? ഒരു സൂചന പോലെ തോന്നി . പിണറായി എക്ക് നോട്ടു മാലകള്‍ . വക്കീലിന് കൊടുക്കാന്‍ കാശ് വേണ്ടേ . വേദിയില്‍ ഇരുന്ന പലരുടെയും മുഖം കടുന്നല് കുത്തിയ പോലെ . ആകെപ്പാടെ ഒരു ഉന്മേഷ ക്കുറവു. അണികളില്‍ അമിതാവേശം ഇല്ല .

About Me

My photo
a simple man with no pretentions.