എ ഡി ബി യുടെ ഒരു റിപ്പോര്‍ട്ടില്‍ ഏഷ്യയിലെ വര്‍ധിച്ചുവരുന്ന വൃദ്ധ സമുഹ ത്തെപ്പറ്റി മുന്നറിയിപ്പ് നല്കുന്നു .ജപ്പാനില്‍ രണ്ടായിരത്തി അമ്പതു ആകുമ്പോഴേക്കും അറുപതോ അതിലധികമോ പ്രായമുള്ളവരുടെ എണ്ണം അഞ്ചില്‍ രണ്ടാകും എന്നാണ് നിഗമനം . ഇന്ത്യയെ പ്പോലുള്ള രാജ്യങ്ങള്‍ക്ക് തല്ക്കാലം കുഴപ്പമില്ല എന്നും പറയുന്നു .ഈ അവസ്ഥയുടെ കുഴപ്പങ്ങള്‍ എന്താണെന്ന് അവര്‍ പറയുന്നതു ശ്രദ്ധിക്കുക . സര്‍ക്കാരുകളുടെ പെന്‍ഷന്‍ ,ആരോഗ്യ സംരക്ഷണം മുതലായവക്കുള്ള ചെലവുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കും .ജനങ്ങളെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിന് മാത്രം അല്ലെന്നാണ് അവരുടെ വാദം .പിന്നെ സര്‍ക്കാര്‍ എന്തിന് എന്ന് നമുക്കു സംശയം . നീതി നിര്‍വഹണ ചുമതല നിര്‍വഹിക്കാന്‍ എന്ന് ഉത്തരം . എന്ത് നീതി എന്നാനെന്കില്‍ വളരെ ക്കുറച്ചു പേര്‍ക്കു ബഹു ഭൂരിപക്ഷത്തെ ചുഷണം ചെയ്തു ജീവിക്കാനുള്ള അവസരം ഉണ്ടാകികൊടുക്കുക എന്ന നീതി . നമ്മുടെ സര്‍ക്കാര്‍ എ ഡി ബി ലോണ്‍ എടുത്തപ്പോള്‍ അവര്‍ ആദ്യം ആവശ്യപ്പെട്ട വ്യവസ്ഥകള്‍ എന്തായിരുന്നു എന്ന് ശ്രദ്ധിച്ചിരുന്നോ .
പ്രധാനമായി രണ്ടു മൂന്നു കാര്യങ്ങള്‍ ആണ് അവര്‍ ആവശ്യപ്പെട്ടത് . സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുക .നിയമന നിരോധനം മുതലായ നടപടികള്‍ സ്വീകരിക്കുക . ജനക്ഷേമ പരിപാടികളില്‍ നിന്നും സര്‍ക്കാര്‍ കഴിവതും പിന്തിരിയുക .there is no free lunch എന്ന് അര്‍ഥം .അമേരിക്കയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് അവതാളത്തില്‍ ആയതിന്റെ തിക്ത ഫലം അവിടുത്തുകാര്‍ അനുഭവിച്ചു കൊണ്ടിരിക്കയാണല്ലോ. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യം ഇല്ലന്ന്നാണ് അവരുടെ പക്ഷം .
ഇതിലൊക്കെ നമുക്കു എന്ത് കാര്യം എന്ന് തോന്നാം . നമ്മുടെ പിടലിക്കും പിടി വീണു കഴിഞ്ഞു .
അവരുടെ വ്യാകുലതക്ക് കാരണം മറ്റൊന്നാണ് . ജോലിചെയ്യുന്നവരുടെ എണ്ണം കുറയുമ്പോള്‍ കൂലിയും കൂടും . അപ്പോള്‍ മുന്നാം ലോകരാജ്യങ്ങളില്‍ നിന്നും കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടാതാവും . ബഹുരാഷ്ട്ര കുത്തകകളുടെ ലാഭം ഗണ്യമായി കുറയും . ലാഭം മാത്രം മുന്‍ നിര്‍ത്തിയുള്ള ഒരു വ്യവസ്ഥിതിയുടെ കൂലി പട്ടാളക്കാര്‍ക്ക് ഇതിനെപ്പറ്റി വ്യാകുലപ്പെടാതിരിക്കാന്‍ കഴിയില്ല .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
February
(13)
- ആള്‍ക്കൂട്ടത്തിന്റെ നേതാവ് .
- പ്രായമായവരുടെ എണ്ണം കൂടുമ്പോള്‍ .
- നികൃഷ്ട ബ്ലോഗന്മാര്
- പുക്കുട്ടി ജയ് ഹൊ .
- പ്രവാസികാര്യ മന്ത്രി ഉറങ്ങുകയാണോ ?
- ഡാര്‍വിനും ശ്രീ രാമ സേനയും .
- വി എസ്സിന് ഒരു തുറന്ന കത്ത് .
- ഭാരത രത്നം വില്പനയ്ക്ക് .
- എന്തുകൊണ്ട് ശ്രീനിവാസന്
- സുധാകര ഉവാച.
- സുന്ദര പുരുഷന് .
- മൂട് മറന്ന മലയാളി
- ഉപ്പളയിലെ ഉദയ സൂര്യന്
-
▼
February
(13)
1 comment:
തൊണ്ണൂറിലും കോണ്ടം...ഒരു ശീലമാക്കിയാല്‍ അടുത്ത തലമുറയുടെ വരവും തടയാം.
Post a Comment