Saturday, February 21, 2009
പ്രവാസികാര്യ മന്ത്രി ഉറങ്ങുകയാണോ ?
കേന്ദ്ര ഇടക്കാല ബജറ്റും സംസ്ഥാന ബജറ്റും അവതരിപ്പിച്ചു കഴിഞ്ഞു .സ്വന്തമായി ഒരു ധനകാര്യ മന്ത്രി പോലുമില്ലാത്ത കേന്ദ്രം ഇടക്കാലം എന്ന് പറഞ്ഞു തടിതപ്പി .സംസ്ഥാനത്തിന് അങ്ങിനെ ഒഴിയാന്‍ പറ്റില്ലല്ലോ . കേന്ദ്രത്തിനെ ഞെട്ടിക്കുന്ന തെരഞ്ഞെടുപ്പ് ബജറ്റെന്ന് പ്രതിപക്ഷം .പരോക്ഷമായി കേന്ദ്രം ആളുകളെ കബളി പ്പിക്ക യാണെന്ന് സമ്മതിച്ച പോലെ തോന്നുന്നു . പറഞ്ഞു വരുന്നതു അതല്ല .നമുക്കു വിദേശ നാന്ണ്യം നേടിത്തരുന്ന പ്രവാസികളെ കേന്ദ്രം സൗകര്യ പൂര്‍വ്വം മറന്നു . അവരുടെ കയ്യില്‍നിന്നും പലവിധത്തില്‍ പിരിച്ചെടുത്ത പതിനായിരം കോടി രൂപയ്ക്കു മുകളില്‍ വരുന്ന ഫണ്ട് എന്തിനുവേണ്ടി ഉപയോഗിച്ചു എന്നും നമുക്കറിയില്ല .കൂട്ടത്തോടെ മടങ്ങി വരുന്ന ഈ പ്രവാസികള്‍ക്കായി കേന്ദ്രം ബജറ്റില്‍ ഒന്നും ചെയ്യ്തു കണ്ടില്ല . നമുക്കു ഒരു പ്രവാസി മന്ത്രി ഉണ്ടല്ലോ .ബജറ്റിനു മുമ്പുള്ള ചര്‍ച്ചയില്‍ അദ്ദേഹം ഈ ക്കാര്യം ബജറ്റ് അവതരിപ്പിച്ച മന്ത്രിയുമായി സംസാരിച്ചില്ല എന്നുണ്ടോ . പ്രവാസി കളുടെ കാര്യം നോക്കാനും അവര്‍ക്ക് വേണ്ട പുനരധിവാസ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമല്ലേ ഒരു മന്ത്രിയെ നിയോഗിച്ചിരിക്കുന്നത് . അതോ വിമാനത്തില്‍ കയറി അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തു പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്യാനോ . വാചകമടി മാത്രം തൊഴിലാക്കിയ ഒരു പണിയും ഇല്ലാത്ത കുറെ കേന്ദ്ര മന്ത്രി മാര്‍ . നാട്ടിലും വീട്ടിലും വേണ്ടാത്ത കുറേ കത്തിവേഷങ്ങള്‍ .രാജ്യം മുടിയാന്‍ വേറെ വല്ലതും വേണോ .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
February
(13)
- ആള്‍ക്കൂട്ടത്തിന്റെ നേതാവ് .
- പ്രായമായവരുടെ എണ്ണം കൂടുമ്പോള്‍ .
- നികൃഷ്ട ബ്ലോഗന്മാര്
- പുക്കുട്ടി ജയ് ഹൊ .
- പ്രവാസികാര്യ മന്ത്രി ഉറങ്ങുകയാണോ ?
- ഡാര്‍വിനും ശ്രീ രാമ സേനയും .
- വി എസ്സിന് ഒരു തുറന്ന കത്ത് .
- ഭാരത രത്നം വില്പനയ്ക്ക് .
- എന്തുകൊണ്ട് ശ്രീനിവാസന്
- സുധാകര ഉവാച.
- സുന്ദര പുരുഷന് .
- മൂട് മറന്ന മലയാളി
- ഉപ്പളയിലെ ഉദയ സൂര്യന്
-
▼
February
(13)
No comments:
Post a Comment