നമ്മുടെ നാട്ടിലും രാഷ്ട്രീയക്കാരും ക്രിമിനലുകളും ആയുള്ള ബന്ധം കൂടി ക്കൂടി വരികയാണല്ലോ .ഇതൊക്കെ വടക്കെ ഇന്ത്യയില്‍ മാത്രം നടക്കുന്ന കാര്യമായി വിശ്വസിക്കാന്‍ നാം ശ്രമിക്കയാണെന്ന് തോന്നുന്നു .പക്ഷെ അങ്ങനെ അല്ല സംഭവിക്കുന്നത് എന്ന് വിചാരിക്കാന്‍ ന്യായമായ കാരണങ്ങള്‍ ഉണ്ട് .ഈ തിരഞ്ഞെടുപ്പ് കാലത്ത് ഒരു ഗുണ്ടാ സംഘം കണ്ണൂരില്‍ എന്തിനാണ് വന്നതെന്നും ആരുടെ ആവശ്യ പ്രകാരമാണ് വന്നതെന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു .അതില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് സുധാകരന്‍ എം എല്‍ എ അവരെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കാന്‍ നടത്തിയ നാടകങ്ങളും എല്ലാവരും ചാനലുകളില്‍ കണ്ടതാണ് . ഇവരെല്ലാം സുധാകരെന്റെ സുഹൃത്തുക്കളോ ബിസിനെസ്സ് പങ്കാളികളോ ആണെന്നാണ് അദ്ദേഹം പറയുന്നത് . തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ ഇവര്‍ കുപ്രസിദ്ധ ഗുണ്ടാകളാണ് എന്നാണ് അറിയുന്നത് . സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശ വാഹകരായ കോണ്‍ഗ്രസുകാര്‍ ഇങ്ങനെ പാടുണ്ടോ. കമ്മ്യൂണിസ്റ്റ്കാര്‍ അക്രമം കാണിക്കാന്‍ മടിയില്ലാത്തവരാനെന്നു പണ്ടേ മുദ്ര കുത്തപ്പെട്ടവരാണല്ലോ . അത് പോലെയാണോ ഗാന്ധിജിയുടെ പിന്മുറക്കാരായ കോണ്‍ഗ്രസുകാര്‍ . സദാചാര മൂല്യങ്ങള്‍ രാഷ്ടീയത്തിനോട് വിട പറഞ്ഞിട്ട് നാളുകള്‍ ഒരുപാടായി . ഉമ്മന്‍ ചാണ്ടി എന്തിന് തിരക്ക് പിടിച്ചു കണ്ണൂരേക്ക് പറന്നു .അവിടെ ലോ ആന്‍ഡ് ഓര്‍ഡര്‍ കൈ കാര്യം ചെയ്യാന്‍ പോലീസും പട്ടാളവും ധാരാളം ഉണ്ടായിരുന്നല്ലോ . പിന്നെന്തിനു ഈ രഹസ്യ സന്ദര്‍ശനം .ഇപ്പോള്‍ പരസ്യം ആയെങ്കിലും .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
April
(12)
- Bt വഴുതനങ്ങ ?
- മാധ്യമ സിന്‍ഡിക്കേറ്റ് അഥവാ മീഡിയ ഫയര്വാള് ?
- രാവണന് കോട്ട .
- ബാപ്പുവിന്റെ നേര്‍ ശിഷ്യന്മാര്‍ .
- നാളെ ഇല്ലാത്തവര്‍ .
- ശേഷം ചിന്ത്യം .....
- മലയാളികളേ ,നിങ്ങള്‍ പിച്ചക്കാര് ?????
- കോമരങ്ങള്‍ .
- ഖദറില്‍ പൊതിഞ്ഞ ചതി .........
- പുണ്യാളനും മിസൈലും ?????
- സി ബി ഐ യുടെ ക്രുരകൃത്യം !!!!!!!!!
- അമീര്‍ -ഒരു ദൃശ്യാനുഭവം
-
▼
April
(12)
1 comment:
ബാപ്പുവിനു മാപ്പ്
Post a Comment