മമത കേരളത്തിനോട് മമത കാണിച്ചു  എന്ന് ചമത്കാര ഭാഷയില്‍ പറയാമെങ്കിലും ബജെട്ടില്  നമുക്കു എന്ത് കിട്ടി  എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും .ശരിയാണ്  നാല്‍പ്പതു അമ്പതു മേല്‍പ്പാലങ്ങള്‍ കിട്ടി പോരാത്തതിന് നാലഞ്ചു  ദീര്‍ഘ ദൂര വണ്ടികളും . പക്ഷെ ഈ വണ്ടികള്‍ എവിടെ ഓടിക്കും .ഉള്ള വണ്ടി തന്നെ സമയത്തിനു ഓടിക്കാന്‍ സാധിക്കുന്നില്ല പിന്നല്ലേ പുതിയത് . പാത ഇരട്ടിപ്പിക്കാതെ ഇനിയും  കേരളത്തിന് മുമ്പോട്ടു പോകാന്‍ കഴിയില്ല .പാത ഇരട്ടിപ്പിക്കലിന്  മാറ്റി വച്ച തുക കണ്ടാല്‍ നമുക്കു കാര്യംപിടികിട്ടും  . കുറച്ചു നാളായി നമ്മള്‍ ഒരു റെയില്‍വേ സോണിനു വേണ്ടി മുറവിളി കൂട്ടുന്നു .ഈ പ്രാവശ്യവും അതിനെ കുറിച്ചു ഒരക്ഷരം മിണ്ടിയിട്ടില്ല . പിന്നെ വാഗണ്‍ ഫാക്ടറി .
അഹമ്മദ് സാഹിബ് സഹ മന്ത്രി ആയപ്പോള്‍ ഇവിടെ എല്ലാം ശരിയായി  എന്ന് പത്രങ്ങള്‍ എല്ലാം എഴുതി.
  സ്വതന്ത്ര ചുമതല ഇല്ലാത്ത സഹ മന്ത്രി വെറും പി എ  മാത്ര മാണെന്ന് അന്നേ ആരോ പറഞ്ഞിരുന്നു .
പിന്നെ മമത സാഹിബിനു  അധികാരങ്ങള്‍ നല്‍കാന്‍ മടിക്കുന്നു  എന്ന് അന്നേ പത്ര വാര്‍ത്ത ഉണ്ടായിരുന്നു . ഏതായാലും  കേരളത്തിന് കൊണ്ഗ്രെസ്സ്കാര്‍ പ്രചരിപ്പിക്കുന്ന പോലെ പ്രത്യേക പരിഗണന ഒന്നും കിട്ടിയിട്ടില്ല . മമത സ്വന്തം നാടിനു നല്കിയ പാരിതോഷങ്ങള്‍ ഇതിന്റെ കൂടെ ചേര്‍ത്ത്  വായിക്കുക .
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിന്നും റെയില്‍വേക്ക്  കിട്ടിയത് 1230 കോടി രൂപ .
ബജറ്റില്‍ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വച്ചിരിക്കുന്നത്  വെറും 300 കോടി രൂപ .
ഈ അനുപാതം കണ്ടിട്ടും കേരളത്തിനു പ്രതീക്ഷ നല്കുന്ന ബജറ്റ്  എന്ന് വായ്ത്താരി ഇടുന്ന ആളുകളെ
സമ്മതിക്കണം .


2 comments:
jai jai mamathamahamed
വയറിലെനിയ്ക്കും തീയാണ്...
പിന്നെ കിട്ടുന്നതു വാങ്ങാതിരിയ്ക്കാന്‍ പറ്റില്ലല്ലോ..!
Post a Comment