Wednesday, December 31, 2008

യാരുക്കാകെ .......

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കി എന്നൊരു ചൊല്ലുണ്ടല്ലോ .
വിപ്ലവ പാര്‍ട്ടി യില്‍ ശുധികലശത്തിന്റെ കാലമാണല്ലോ .
പരിപ്പുവടയുടെയും കട്ടന്ക്കാപ്പിയുടെയും കൂടെ ആദര്‍ശവും പടിയിറങ്ങിയല്ലോ.
സഖാക്കള്‍ കൊട്ടാരങ്ങളില്‍ ഇരുന്നു താഴേക്ക്‌ നോക്കുന്നു .
കാല്‍ ചുവട്ടിലെ മണല്‍ ഒലിച്ചു പോകുന്നതറിയുന്നില്ല .
ജനം ശ്വാസം അടക്കി കണ്ടും കേട്ടും നില്കുന്നു .
വഴിയറിയാതെ പകച്ചു നില്ക്കുന്ന കുട്ടിയെപ്പോലെ .
സമ്പത്ത് കുമിഞ്ഞു കൂടുമ്പോള്‍ ഇതല്ലേ സംഭവിക്കു .
കാലൊടിഞ്ഞ ബഞ്ചും മേശയും തട്ടിന്‍പുറത്ത് ചിതലരിക്കട്ടെ.
വൃധാവിലായ ഒരു വര്‍ഷം കൂടി കടന്നു പോകുന്നു .

ആരാണിവര്‍ ?

നമ്മുടെ നാട്ടില്‍ ഏറ്റവും പഴി കേള്‍കുന്ന ഒരു വര്‍ഗം ആണെല്ലോ ഓട്ടോക്കാര്‍ .
നാട്ടുകാരുമായി എന്നും സംവദിക്കുന്ന ഇവര്‍ അത്ര കുഴപ്പക്കാര്‍ ആണോ ?
അല്ലറ ചില്ലറ കൂലി തര്‍ക്കങ്ങള്‍ ഉണ്ടെന്നു സമ്മതിച്ചാല്‍ പോലും .
പോലീസുകാര്‍ ഇവരെ എന്നും വേട്ടയാടുന്നു .
ഇവരുടെ സേവനങ്ങളെ നാം കണ്ടില്ലെന്നു നടിക്കരുതെ .
രാത്രി ആയാലും പകല്‍ ആയാലും നമ്മെ ഭദ്രമായി വീട്ടില്‍ എത്തിക്കുന്ന ജോലി ഇവര്‍ക്കാണ് .
പിന്നെ ഇവരുടെ ചില സംഭാവനകള്‍ നമുക്കു മറക്കാനാവില്ല .
മലയാള ഭാഷകക് ഇവര്‍ നല്കിയ പദാവലികള്‍ എത്രഎന്ന് തിട്ടപ്പെടുത്താന്‍ കാലമായി .
അടിപൊളി ,ചെത്ത് ,കടുംവെട്ട് മുതലായവ അവയില്‍ ചിലത് മാത്രം .
ഇനി പറയു ആരാണ് കുഴപ്പക്കാര്‍ .

Sunday, December 28, 2008

ഉദരം മൂലം ....

നമ്മുടെ സംസ്കരിക നായകന്മാര്‍ ഈയിടെ ഒന്നും മിണ്ടുന്നില്ല .
എന്തുപറ്റി ആവോ .
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കാലമല്ലേ .
ആരെയും ശത്രു ആക്കേണ്ട എന്ന് കരുതി ആകും .
ഒരു സീറ്റ് തരപ്പെട്ടാലോ .....

സ്മാരക ശിലകള്‍

മുത്തൂര്‍ .തിരുവല്ല ബസ്സ് സ്‌റ്റേഷനില്‍ നിന്നും ഏകദേശം ഒന്നെര കിലോമീറ്റര്‍ അകലെ ഉള്ള ഒരു നാല്‍കവല . ഒരു ചുമടുതാങ്ങിയും ഒരു കളതട്ടും ഇന്നും കാലത്തിന്റെ കുത്തൊഴിക്കില്‍ ഒലിച്ചു പോകാതെ നിലനില്ക്കുന്നു .ഏതോ സന്ദേശ കാവ്യത്തില്‍ ഈ പ്രദേശത്തെ ക്കുറിച്ച് പരാമര്‍ശം ഉണ്ടെന്നു പറയപ്പെടുന്നു.എന്റെ പല ബാല്യ കാല സ്മരണ കളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഈ പ്രദേശത്തെ ക്കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സില്‍ വരുന്ന മൂന്ന്‌ ചിത്രങ്ങള്‍ ഉണ്ട് . മുത്തൂര്‍ വായനശാല ,എച് എം സീ ആര്‍ട്സ് ക്ലബ്ബ് പിന്നെ മുത്തൂര്‍ ഭദ്രകാളി ക്ഷേത്രത്തിലെ ഉല്‍സവ രാത്രികള്‍ . .....


Friday, December 26, 2008

ഒരു തണുത്ത വെളുപ്പാന്‍ കാലതത്

ഒരു ക്രിസ്മസ് രാത്രി കൂടി കടന്നു പോയി.ജനം ആമോദത്തില്‍ ആറാടി.
നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കറിയാം.
ആഘോഷിക്കട്ടെ ആര്‍ക്കു ചേതം.
ആശംസകള്‍ കൈമാറുന്നു.
ചക്രം ചെലവില്ലല്ലോ. ഇ ഗ്രീടിങ്ങ്സ്.

Friday, December 19, 2008

പകല്‍ പൂരം

ഈയിടെയായി പങ്കന് ഒരു പൂതി.
സര്‍ക്കാരിന്റെ തിട്ടൂരങ്ങള്‍ അത് പടി പാലിക്കണം.
അടുത്തൂണ്‍ പറ്റി വെറുതെ യിരിക്കുമ്പോള്‍ വേറെനദു ചെയ്യാന്‍.
അതാ വരുന്നു ഒരെണ്ണം.
വൈദയുതി ഉപഭോഗം കുറയ്ക്കണം.
ശരിയാണ്.തലങ്ങുംവിലങ്ങുംആലോചിച്ചു.
മീറററിനെ വലം വച്ചു.
ഒടുവില്‍ തീരുമാനം ആയി.രാത്രിയില്‍ വിളക്ക് വേണ്ട.
വാമഭാഗം കലാപക്കൊടി ഉയര്‍ത്തി.പങ്കന്‍ സന്ധി ചെയ്തു.
രാത്രി ഒന്‍പതിന് ശേഷം വിളക്കും ടീവിയും വേണ്ട.
അത്താഴം നേരത്തെ വിഴുങ്ങി.
ഒന്‍പതു മണി വാര്‍ത്ത‍ ബന്ദ്.
കതകുകള്‍ നാലുപ്രാവശ്യം കുറ്റിയിട്ടു ഉറങ്ങാന്‍ കിടന്നു.
എപ്പോഴോ ഉറങ്ങി. നേരം വെളുത്തു പങ്കന്‍ ഉണര്‍ന്നു.
പക്ഷെ നേരം വെളുത്തിരുന്നില്ല.മണി രണ്ടേ ആയിട്ടുള്ളൂ.
പിന്നെ പങ്കന് ഉറങ്ങാന്‍ കഴിഞ്ഞില്ല.
തുടര്‍നുളള ദിവസങ്ങളും ഇങ്ങനെ പോയി.
മാസം ഒന്നു കഴിഞ്ഞു .പങ്കനെ നിദ്ര ഒഴിഞു.
പങ്കന്‍ പങ്കന്‍ അല്ലാതായി.
വൈദ്യന്‍ വന്നു.വിധിച്ചു.ഇന്സോംനിയ.
ഭാര്യ അലമുറയിട്ടു.പങ്കന്‍ ഒന്നും കേട്ടില്ല അറിഞ്ഞില്ല.Monday, December 15, 2008

സാധു മിരണ്ടാല്‍

പണിക്കര് ചേട്ടന്‍ ഇത്ര പാവം ആയിപ്പോയല്ലോ.
നായരേ വോട് ബാങ്ക് ആക്കണം എന്നാഗ്രഹം.
നാലു നായര് ചേര്‍ന്നാല്‍ അഞ്ചു അഭിപ്രായം.
ചേട്ടാ, പാവപെട്ട നായര്‍ക്കു അഷ്ട്ടിക്ക് വക ഉണ്ടാക്കാനുള്ള മാര്‍ഗം ആലൊചിക്കരുതോ.
പോട്ടെ,ഉള്ള സ്ഥാപനങ്ങള്‍ നല്ലപോലെ നടത്താന്‍ നോക്കരുതൊ.
നായര് മുടിഞ്ഞാല്‍ കാപ്പിക്കട എന്നല്ലോ പ്രമാണം.
ഇപ്പോ,പരിപ്പ് വടയുംസുഖിയനുംആര്‍ക്കും വേണ്ടല്ലോ.
കാവി ക്യാമ്പിലീകുള്ള ഉളിഞ്ഞുനോട്ടം ആരും കണ്ടില്ലെന്നു കരുതരുതേ.
നായരേ വിട്ടേക്കു.
Saturday, December 13, 2008

സ്ടിമുലുസ് പാക്കേജ്

ഡല്‍ഹിയില്‍ വീണ്ടും ഷീല ദീക്ഷിറ്റ്.
ഊര്‍ധന്‍ വലിച്ചു കിടന്ന മദാമ്മപാര്‍ട്ടി എക്ക് വടികുത്തി നടക്കാമെന്നായി.
കാവിപ്പാര്‍ടി കിഴവന്മാര്‍ അന്യോന്യം കൊഞ്ഞനം കുത്തി.
മുംബൈ നടപടി ജനം അംഗീകരിച്ചെന്നു ചിലര്‍.
യുവരാജാവിന്റെ നേതൃ പാടവമെന്നു മറ്റു ചിലര്‍.
ദീപസ്തംഭം മഹാച്ചര്യം നമുക്കും കിട്ടണം പണം.

Wednesday, December 10, 2008

കേഴുക പ്രിയനാടേ

സഖാക്കള്‍ വാല്‍പയട്ടു നടത്തുന്നു.
മന്ത്രിമാര്‍ പകര്‍നാടുന്നു,
അച്ചന്മാരും കന്യാസ്ത്രീകളും കൂട്ട ഉപവാസം നടത്തുന്നു.
ഇതു പുണ്യ മാസം.

ഷോപ്പിങ്ങ് ഫെസ്റിവല്‍ പൊടി പൂരം.

പോരെ മനസ്സു നിറയാന്‍.Friday, December 5, 2008

ഇറക്കം

എല്ലാം വളരെ പെട്ടന്നായിരുന്നു.
കോണി ഇറങ്ങി വന്നപ്പോള്‍ കാല്‍ വഴുതി വീണു.
ആരും എഴുനെല്പിക്കാന്‍ വന്നില്ല.
പതിയെ ബോധം പോയി.
ഉണര്‍നപ്പോള്‍ ഒരു ഇരുണ്ട മുറിയില്‍.
വിളിച്ചു നേക്കി.
ശബ്ദം വന്നില്ല.
അതൊരു സ്വപ്നം ആയിരുന്നു. ആയിരുന്നോ?

ARE WE SAFE?

Our Defence Minister, Sri. A K Antony announced yesterday that we can expect an air strike like the 9/11 one any moment.
What We, the defenceless are expected to do.
A word of caution.
The prognosis of a cross boarder terrorist attack through sea by the very same man came true.
Live and sleep in the open.
We can join the millions who are doing the same ever since their birth.
Avoid high rise buildings.
see next time if it is possible.

Thursday, December 4, 2008

Political Tamasha

A political Tamasha is happening in Gods Own Country.When the country is facing a bloody and ruthless terrorist attack our politicians are grinding their own axe.They want the head of a chief Minister for allegdly making a normal retort.One thing is sure, he took a principled stand in many controversial issues where others hid their heads in sand.Grand old Man, people of Keralaknow you very well. 

About Me

My photo
a simple man with no pretentions.