Saturday, May 30, 2009

ആരോഗ്യ നികേതനം .

മഴക്കാലം ആരംഭിക്കുമ്പോള്‍ തന്നെ രോഗങ്ങളുടെ ഒരു വന്‍ പട നമ്മെ ആക്ക്രമിക്കാനായി അരയും തലയും മുറുക്കി ഇറങ്ങുകയാണല്ലോ .ചികുന്‍ ഗുനിയ ,ഡെങ്കി പനി ,കോളറ ,വൈറല്‍ ഫിവെര്‍ പിന്നെ പേരറിയാത്ത ഒട്ടനേകം രോഗങ്ങളും . ഇത് എല്ലാ മഴക്കാലത്തും ഒരു തുടര്‍ക്കഥ ആവുകയാണ് .
ആരോഗ്യ വകുപ്പ് എല്ലാ പ്രതിരോധ നടപടികളും എടുത്തു കഴിഞ്ഞു എന്ന് ആണയിട്ടു പറയുന്നുമുണ്ട് .
പോരാത്തതിന് ശ്രീമതി മന്ത്രിയുടെ ഉറപ്പും . പക്ഷെ എല്ലാ മഴക്കാലവും കടന്നു പോകുന്നത് പത്തു നൂറു പേരുടെ എങ്കിലും ജീവന്‍ അപഹരിച്ചു കൊണ്ടാണ് . ആരോട് പരാതി പറയാന്‍ .ചെണ്ട ചെന്നു മദ്ദള ത്തിനോട് പറയുന്നതു പോലെ . നമ്മുടെ ജലാശയങ്ങള്‍ എല്ലാം രോഗ വാഹിനികള്‍ ആയിട്ട് നാള് കുറെ
ആയി . പോരാത്തതിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിച്ചു നീരൊഴുക്ക് പോലും നമ്മള്‍ തടസ്സപ്പെടുത്തി കൊണ്ടിരിക്കയാണല്ലോ . മരുന്ന് കമ്പനികള്‍ക്കും മരുന്ന് കച്ചവടക്കാര്‍ക്കും ചാകര . മരുന്ന് വാങ്ങാന്‍ കിടപ്പാടം വില്‍ക്കേണ്ട അവസ്ഥ . ആശുപത്രിയില്‍ പുറംതിണ്ണയില്‍ പോലും സ്ഥലം
കിട്ടാത്ത അവസ്ഥ .
പേടിച്ചു വീട്ടില്‍ കുത്തിയിരുന്നാല്‍ അടുപ്പില്‍ തീ പുകയുമോ ? വരുന്നതു വരട്ടെ എന്ന് മലയാളി .

5 comments:

Thaniyaavarthanam said...

വരുന്നത് വരട്ടെ എന്ന് കരുതി വീട്ടില്‍ ഇരുന്നാല്‍ പാവം നമ്മള്‍ മലയാളികള്‍ ചുറ്റിപ്പോകും !!!! പ്രധിരോധ മരുന്നുകല്‍ക്കുപോലും തീ പിടിച്ച വിലക്കയറ്റം. കലികാലം !!!!

shajkumar said...

പൊന്നു ചേട്ടാ ഈ മുടിഞ്ഞ തുളസി തിന്നുള്ള തുപ്പല്‍ തീര്‍ന്നാല്‍ തന്നെ ഗുണം പിടിക്കും...

ullas said...

അറുപതിനായിരം പേര്ക്കു പനി ബാധിച്ചിട്ടുണ്ടെന്ന് ഔദ്യോതിക കണക്കുകള്‍ പറയുന്നു .
പേടിയാകുന്നു .

Anonymous said...

nobody can resolve this issue in oneday, it will take time and need to educate people about general health and safety procedures also we need proper waste management system.

Anonymous said...

മഴക്കാലത്ത്‌ സ്കൂൾ അവധിയാക്കണം

http://keralahabitat.wordpress.com/

Sreekumar

About Me

My photo
a simple man with no pretentions.
Powered By Blogger