Saturday, January 31, 2009

ആന മയില്‍ ഒട്ടകം

ചെന്നിത്തലയുടെ ത്യാഗ മനോഭാവം കോണ്‍ഗ്രസ് ചരിത്ര പുസ്തകത്തില്‍ തങ്ക ലിപികളാല്‍ വരച്ചു ചേര്‍ക്കേണ്ട ഒരു അദ്ധ്യായം തന്നെയാണെന്ന് ആര്‍ക്കുംസംശയം ഉണ്ടാവില്ല . രാജ്യ സഭ യിലേക്ക് ഇല്ല എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം കോരിത്തരിപ്പോടെ മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. വേറൊരു കാലന്‍ അടുത്ത പ്രവാസി മന്ത്രി യും താന്‍ തന്നെ എന്ന് ആലപ്പുഴയില്‍ ഒരു ഉളുപ്പും ഇല്ലാതെ പ്രസ്താവിച്ചതും നാം കേട്ടു . വേറൊരു അവതാരം തണുത്ത ദില്ലി രാവുകള്‍ പകലാക്കി കഠിന അദ്ധ്വാനം ചെയ്യുന്നതും നാം കണ്ടു സായു‌ജ്യം അടഞ്ഞു . വടക്കനെ ഇവിടെ വേണ്ടെന്നു ഡി സി സി പ്രസിഡണ്ട്‌ പറഞ്ഞപ്പോള്‍ ദില്ലിയില്‍ പോയി മാവിയോടു പരാതി പറഞ്ഞതും നമ്മള്‍ കേട്ടു . മാണി സാര്‍ ഒന്നും കണ്ടില്ല എന്നും കേട്ടില്ല എന്നും പറഞ്ഞ്‌ ഒരു വേദാന്തി യുടെ കരിമ്പടം പുതയ്ക്കുന്നതും നമ്മള്‍ നിര്‍വൃതിയോടെ കണ്ടിരുന്നു .അച്ചുമാമന്‍ നവകേരള യാത്ര എങ്ങനെ പൊളിച്ചു അടുക്കാം എന്ന ചിന്തയില്‍ മഹാ മൌനം പൂണ്ടതും നാം കണ്ടു . ബി ജെ പി മുഴുവന്‍ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കുന്നതും നമ്മള്‍ കണ്ടു . തോല്‍ക്കാന്‍ കൂടുതല്‍ ആലോചിക്കണ്ടല്ലോ .എന്നും വാര്‍ത്ത ചാനലുകള്‍ നിര്‍ബന്ധമായും കാണുക .നേരം പോക്കിനും തമാശയ്ക്കും വഴി യുണ്ട് . മൂന്നു നാലും മാസം മുഴുനീള കോമഡി കള്‍ സുലഭം .ചാണ്ടിക്കുഞ്ഞ് കറന്റ് ചാര്‍ജ് കുറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് . മിക്കവാറും നടക്കും .പിന്നെ തെര്‍മല്‍ ചാര്‍ജ് പേടിക്കാതെ തമാശ കാണാം .

3 comments:

shajkumar said...

നാണം കെട്ടവരുടെയല്ലാം പുറകില്‍ ആലു കിളിച്ചാല്‍.. ആരു വെട്ടും?

Anonymous said...

പുസ്തകങ്ങള്‍ പ്രി പബ്ലിക്കേഷനില്‍ എടുത്താല്‍ കാശ് കുറയും. അതുപോലെ വില്‍കാന്‍ വെച്ചിരിക്കുന്ന വോട്ടും പ്രീ-പബ് (നോപണ്‍ ഇന്റന്‍ഡഡ്) ആയി എടുത്ഥാല്‍ ഡിസ്കൌണ്ട് കിട്ടുമായിരിക്കും. സാധനം വിറ്റുപോയിക്കഴിഞ്ഞാല്‍ പിന്നെ ഫ്ലെക്സും പോസ്റ്ററുമൊക്കെ കുറച്ച് മതി.

varier said...

Moopparei valathukaal vechchu keriyittund Keriyatheyulloo Vayana pinnid

About Me

My photo
a simple man with no pretentions.
Powered By Blogger