Friday, January 30, 2009
പാദസേവകര്‍ ഉണ്ടാകുന്നത് .
വളരെക്കാലം മുന്‍പ് വായിച്ച ഒ വി വിജയന്റെ 'ധര്‍മ പുരാണം ' ഓര്‍മയില്‍ വരുന്നു . പു ക സ നേതാവ് കേ ഇ എന്‍ രണ്ടു ദിവസ്സങ്ങളായി നടത്തുന്ന ജല്പനങ്ങള്‍ ആണെന്ന് തോന്നുന്നു ഇതിനു കാരണം . നല്ല മാധ്യമ ശ്രദ്ധയും കിട്ടുന്നുണ്ട് . വി എസ് ഒന്നും പറയാത്തതാണ് പണ്ഡിത ശ്രേഷ്ടനെ ദേഷ്യപ്പെടുത്തിയത് . കൂലിക്ക് പ്രസംഗിക്കാന്‍ നടക്കുന്ന കുഞ്ഞമ്മതില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍ . പു ക സ വെറുമൊരു കുഴലൂത്ത് സംഘം ആയി മാറിക്കഴിഞ്ഞു . 'മന്ദബുദ്ധി ' പ്രയോഗം പിതൃ തുല്യനായ ഒരു മനുഷ്യന് നേരെ ആണെന്ന് ഓര്‍ത്താല്‍ നന്ന് . അദ്ദേഹത്തിന് ചില നിലപാടുകളുടെ പേരിലെങ്കിലും ചരിത്രത്തില്‍ സ്ഥാനമുണ്ടാകും .കുഞ്ഞമ്മതിനു ചളിക്കുണ്ട് തന്നെ വിധി . പിണറായി കളങ്കത്തിന്റെ ചെളി കഴുകി കളഞ്ഞു പുറത്തു വരെട്ടെ . നാട്ടില്‍ കോടതിയും നിയമവും ഉണ്ടല്ലോ .പിന്നെന്തിന് ഈ കോലാഹലങ്ങള്‍ . ജനം ഇതു വരെ വിധി എഴുതി കഴിഞ്ഞിട്ടില്ല . ആര്‍ജവമില്ലാത്ത വാക്കുകള്‍ കൊണ്ട് പകിട കളിക്കുന്ന നിങ്ങളെ രക്ഷിക്കാന്‍ നിങ്ങളുടെ നിഴലുകള്‍ പോലും ഉണ്ടാവില്ലാ . നിങ്ങളെ ജനം തിരിച്ചറിഞു കഴിഞ്ഞു .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
January
(20)
- ആന മയില്‍ ഒട്ടകം
- പാദസേവകര്‍ ഉണ്ടാകുന്നത് .
- ഇന്ത്യന്‍ താലിബാന്
- വി എസിന്റെ മൗനം .
- ലാവ്ലിനും പിന്നെ നമ്മളും
- വാന പ്രസ്ഥം
- രാഷ്ട്ര മീമാംസ .
- രാജാവ് നഗ്നനാണ് .
- പാപിയുടെ കുമ്പസാരം .
- പാറ്റ വളര്‍ത്തല്‍ .
- മോഡി പര്‍വ്വം ?
- ഫോട്ടോ ഗാലറി
- വാളെടുക്കുന്നവന്‍.............................
- സൈബര്‍ വിപ്ലവം .
- ഒരു ചാണക്ക്യനെ ആവശ്യമുണ്ട് .
- പണിക്കര്‍ ചേട്ടനും പാവകളും
- കടലാസ് പുലി
- റിയാലിറ്റി ഷോ ?
- വഴിയോര കാഴ്ചകള്‍
- ഒരു വിലാപം
-
▼
January
(20)
1 comment:
ഒരു കാലത്ത് മുസ്ലിം മതത്തിനെതിരായി വാചാലനാവാന്‍ പാര്‍ട്ടി ആടയാഭരണങ്ങളോടെ അണിയിച്ചു നിര്‍ത്തിയ ഭൂതമായിരുന്നു. ഇന്ന് മുസ്ലിം ഫണ്ടമെന്റലിസ്റ്റുകളുടെ ഓമന പുത്രനാണീ ദുര്‍ഭൂതം. കുടത്തിലടച്ച ഈ ഭൂതം പാര്‍ട്ടി പറയുന്നത് പാടി കൊണ്ടേയിരിക്കും. അസാമാന്യമായ വാചക കസര്‍ത്തോടെ, ബുദ്ധിജീവി നാട്യങ്ങളോടെ...... ഇന്ന് ആളുകളുടെ ബോധത്തെ പാര്‍ട്ടി ക്ലാസ്സുകളിലോ ദേശാഭിമാനിയിലോ പ്രസംഗപീഠങ്ങളിലോ ഒതുക്കുനിര്‍ത്താന്‍ കഴിയില്ലെന്ന കാര്യം മൂപ്പര് മറന്ന മട്ടാ.
Post a Comment