Sunday, January 25, 2009

വി എസിന്റെ മൗനം .

വി എസിന്റെ വാചാലമായ മൗനം നന്നേ പിടിച്ചു . സി ബി അന്വേഷിക്കുന്ന ഒരു കേസിനെ ക്കുറിച്ച് അദ്ദേഹം എന്തിന് പ്രതികരിക്കണം .അഭിപ്രായം പറയേണ്ട ഫോറങ്ങളില്‍ പറഞ്ഞിട്ടുമുണ്ടല്ലോ . ചാണ്ടിയും ചെന്നിത്തലയും അദ്ദേഹത്തിന്റെ പ്രതികരണത്തിനായി എന്നും കേഴുന്നു . പിണറായി വിജയന്‍ ക്രിമിനല്‍ കോണ്‍സ്പിരസി നടത്തി എന്നാണല്ലോ സി ബി കണ്ടെത്തല്‍ . അങ്ങനെ ആണെങ്കില്‍ കേന്ദ്ര ബോര്‍ഡിന്റെ എതിര്‍പ്പിനെ അവഗണിച്ച് ലാവലിനുമായി എം യു ഒപ്പിട്ട കാര്‍ത്തികേയന്‍ മന്ത്രിയുടെ പങ്കെന്താണ്‌ ? കാന്‍സര്‍ സെന്ററിനു കിട്ടേണ്ട കാശ് വാങ്ങാന്‍ ശ്രമം നടത്താതിരുന്ന ആര്യാടെന്റെ പങ്കെന്താണ്‌ ? ന്യായമായ സംശയങ്ങള്‍ . യു ഡി എഫും എല്‍ ഡി എഫും പന്ത് അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടി കളിക്കുന്നു .സത്യം എവിടെയോ ഒളിച്ചിരിക്കുന്നു . കോട്ടയം സഭയുടെ നിലവാരത്തിലേക്ക് പി ബി തരം താണതും ലജ്ജിപ്പിക്കുന്നു . കോടതി അന്വേഷിക്കാന്‍ ആവശ്യപ്പെട്ട ഒരു കാര്യം എങ്ങനെ രാഷ്ട്രീയമായി നേരിടും . ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണം എന്ന് തന്നെ ആണ് ജനവും താല്‍പര്യപ്പെടുന്നത്‌ . പക്ഷെ അങ്ങനെ സംഭവിച്ച ചരിത്രം രാഷ്ട്രീയത്തില്‍ ഇല്ലന്നു തന്നെ പറയാം . നമ്മുടെ മഹത്തായ ജനാധിപത്യത്തില്‍ . എത്ര അന്വേഷണങ്ങള്‍ ,കണ്ടെത്തലുകള്‍ . ഇവിടെയാണ്‌ വി എസിന്റെ മൗനം പ്രസക്തമാകുന്നത് .

2 comments:

shajkumar said...

മൌനം വിദ്വാനു ഭൂഷണം. അതി മൌനം ഭ്രാന്തിണ്റ്റെ ലക്ഷണം.

Help said...

കോട്ടയം സഭ പോലും സി.ബി.ഐ യെ ഇത്ര കണ്ട് കുറ്റം പറഞ്ഞിട്ടില്ല. നിയമപരമായ വഴികളേ നോക്കിയിട്ടുള്ളൂ... നിയമത്തില്‍‌ വിശ്വാസവും കാണിക്കുന്നു. ഇവിടെ പക്ഷേ അങ്ങിനയല്ലല്ലോ? വളരെപെട്ടന്ന് സിബിഐ നികൃഷ്ടജീവികളായി; ഇഷ്ടമില്ലാത്ത വിധികള്‍‌ വരുമ്പോഴെല്ലാം കോടതിയെ തെറി പറയുന്നവര്‍ ഈ വിധി കൂടി നടത്തിയാല്‍‌ കേരളം ഒരു പക്ഷേ നിന്നു കത്തുന്നതു കാണാം.

വിട
-H

About Me

My photo
a simple man with no pretentions.
Powered By Blogger