ലാവ്ലിന് കോലാഹലം വീണ്ടും ചൂടു പിടിച്ചു തുടങ്ങി . രാഷ്ട്രീയ പ്രേരിതമെന്നും രാഷ്ടീയമായി നേരിടുമെന്നും സി പി എം . അന്വേഷണത്തിന്റെ സ്വാഭാവിക പരിണാമം എന്നും പിണറായി സെക്രട്ടറി സ്ഥാനം ഒഴിയണം എന്നും കോണ്‍ഗ്രസ് . ഏതായാലും ഉഗ്രന്‍ timing. നവ കേരള യാത്ര പൊളിച്ചു അടുക്കിയ പോലെ തോന്നുന്നു . സി എ ജി റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന് കോടി ക്കണക്കിന് രൂപ യുടെ നഷ്ടം ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തം .ആര് വരുത്തി ? എല്‍ ഡി എഫ് ഓ യു ഡി എഫ് ഓ . ആരാണെന്ന് അറിയാന്‍ ഇനിയും എത്ര കാത്തിരക്കണം. അതോ ബോഫോര്സ് മുതല്‍ കോറി ഡോര്‍ വരെ യുള്ള കുംഭ കോണങ്ങള്‍ പോലെ ആകുമോ . ആ ,ആര്‍ക്കറിയാം . മടുത്തു .
വാല്‍ക്കഷ്ണം .
വൃദ്ധശാപം ഫലിക്കും .
1 comment:
familiarity leads to contempt ...
Post a Comment