അടുത്ത പ്രാവശ്യം നിങ്ങള്‍ വഴുതനങ്ങ മെഴുക്കു പുരട്ടി ഉണ്ടാക്കി കഴിക്കുമ്പോള്‍ സൂക്ഷിക്കുക .നിങ്ങള്‍ ഉപയോഗിക്കുന്ന വഴുതനങ്ങ ജനിതക മാറ്റങ്ങള്‍ വരുത്തിയതാവാം .അസാധാരണ വലിപ്പമോ നിറമോ ഉള്ള പച്ചക്കറികള്‍ ഈ കൂട്ടത്തില്‍ പെട്ടതാവാം .അമിതമായ കീടനാശിനികളുടെ പ്രയോഗം മൂലം ഇപ്പോള്‍ തന്നെ എല്ലാ ഭക്ഷ്യ വസ്തുക്കളും വിഷലിപ്തമായി കഴിഞ്ഞിരിക്കയാണ് . ജനിതക മാറ്റം വരുത്തിയ പച്ചക്കറികളും മറ്റും ഇതുവരെ കണ്ടിട്ടില്ലാത്ത പല രോഗങ്ങളും ഉണ്ടാക്കാന്‍ വഴി വയ്ക്കും എന്ന് വിദഗ്ദ്ധര്‍ പറയുന്നു . സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ജനിതക മാറ്റം വരുത്തിയ പച്ചക്കറികളുടെ കൃഷി തല്ക്കാലം നിര്‍ത്തി വച്ചിക്കയാണെങ്കിലും കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചു പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് എന്നാണ് അറിയുന്നത് .ഈ കുടില തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് Monsanto എന്ന അമേരിക്കന്‍ കമ്പനി ആണ് .അമേരിക്കയില്‍ ,ജൈവ ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന കടകള്‍ക്കെതിരെ നിയമ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടിരക്കയാണ് ഈ കമ്പനി .മെക്സിക്കോ പോലെയുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഈ കമ്പനിയെ പടിക്ക് പുറത്തു നിര്‍ത്തിയിരക്കയാണ് . പക്ഷെ ഇന്ത്യന്‍ ഭരണകൂടം ഈ കമ്പനിയെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കയാണെന്നും മനസ്സിലാക്കണം .ഭക്ഷ്യ ക്ഷാമം തീര്‍ക്കാന്‍ ഇതല്ലാതെ വേറെ പോംവഴി ഇല്ല എന്നാണു ഇവരുടെ വാദം . പക്ഷെ രൂക്ഷമായ ഭക്ഷ്യ ക്ഷാമം നേരിടുന്ന ആഫ്രികന്‍ രാജ്യങ്ങള്‍ പോലും ഈ കമ്പനിയെ സ്വീകരിക്കുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ് .
പത്തു പതിനഞ്ചു വര്‍ഷം കൊണ്ട് നമ്മുടെ നാട്ടിലെ ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനവും വിതരണവും അവരുടെ കൈപ്പിടിയില്‍ ആക്കുക എന്നതാണ് ലക്‌ഷ്യം .മറ്റു നാടുകള്‍ ഈ വിപത്ത് മനസ്സിലാക്കി ,പക്ഷെ നമ്മളോ .ഇവിടെ ആണ് ജനകീയ പ്രതിരോധങ്ങളുടെ പ്രസക്തി ഏറുന്നത് .വിപണിയില്‍ Bt ഉത്പന്നങ്ങള്‍ അല്ലാതെ മറ്റൊന്നും കിട്ടാത്ത അവസ്ഥ ഉണ്ടായിക്കൂടാ .കേരളത്തിലെ ഭരണകൂടവും ഗേറ്റ്സ് ഫൌണ്ടേഷന്‍ നല്‍കുന്ന പണം ഉപയോഗിച്ച് ജനിതക മാറ്റം വരുത്തിയ നെല്‍വിത്തുകള്‍ വികസിപ്പിക്കാന്‍ ആലോചിക്കുന്നു എന്ന് പത്ര വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു. തലതിരിഞ്ഞ വികസന സ്വപ്നങ്ങളുമായി നടക്കുന്ന ഈ വര്‍ഗങ്ങളെ നേര്‍ വഴിക്ക് നടത്താന്‍ ജനങ്ങളുടെ കൂട്ടായ്മകള്‍ക്കെ കഴിയു .വരും തലമുറയെ നാശത്തിലേക്ക് തള്ളിവിടാന്‍ നമുക്ക് ആരും അധികാരം തന്നിട്ടില്ല .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
April
(12)
- Bt വഴുതനങ്ങ ?
- മാധ്യമ സിന്‍ഡിക്കേറ്റ് അഥവാ മീഡിയ ഫയര്വാള് ?
- രാവണന് കോട്ട .
- ബാപ്പുവിന്റെ നേര്‍ ശിഷ്യന്മാര് .
- നാളെ ഇല്ലാത്തവര്‍ .
- ശേഷം ചിന്ത്യം .....
- മലയാളികളേ ,നിങ്ങള്‍ പിച്ചക്കാര് ?????
- കോമരങ്ങള്‍ .
- ഖദറില്‍ പൊതിഞ്ഞ ചതി .........
- പുണ്യാളനും മിസൈലും ?????
- സി ബി ഐ യുടെ ക്രുരകൃത്യം !!!!!!!!!
- അമീര്‍ -ഒരു ദൃശ്യാനുഭവം
-
▼
April
(12)
3 comments:
നാടോടുമ്പോള്‍ നെടുകെ ഓടുക എന്നുള്ളതാണല്ലോ. വെളീച്ചെണ്ണുയെ പടിയടച്ചു പിണ്ഡം വച്ച് പാമൊലിനെ പുല്‍കിയനാട്ടില്‍ അങ്ങയുടെ നിലവിളി ഒരു വനരോദനം ആകുമോ
ഈ വേവലാതി നല്ലത് തന്നെ.
വീ സ്വാന്‍
ദൈവമെ ഇനി ബി.റ്റി. ജട്ടികളും ബനിയനുമോ?
ആഫ്രിക്ക പോലെ ഉള്ള രാജ്യങ്ങള്‍ പോലും സ്വീകരിക്കാത്ത ഈ കുത്തതകളെ നമ്മള്‍ എന്തിനു വച്ചുപുലര്‍ത്തനം ???? ജനങ്ങള്‍ ചിന്തിക്കന്ടെരിക്കുന്നു
Post a Comment