ബ്ലോഗന്മാരെ മുട്ടിയിട്ടു നടക്കാന്‍ വയ്യെന്ന് ആയിരിക്കുന്നു .മലയാള ബൂലൊകത്തെ കഥയാണിത് . പല വിധത്തിലും തരത്തിലും ഉള്ള ബ്ലോഗന്മാര്‍ .പെണ്നെഴുതുകാര്‍ പിണങ്ങരുതേ . അവരെ എന്ത് വിളിക്കും . ബ്ലോഗന്മാര്‍ ഒരു പൊതുനാമം ആയി കരുതിയാല്‍ മതി . കുറച്ചു കാലത്തെ നിരീക്ഷണം കൊണ്ടു ഒരു കാര്യം പിടികിട്ടി .അന്യോന്യം പുറം ചൊറിയല്‍ ഒരു സ്ഥിരം കലാപരിപാടി ആണ് . പുതുതായി എഴുതി വരുന്നവനെ വെട്ടിനിരത്താന്‍ ഈനാംപീച്ചിയും മരപട്ടിയും ഒറ്റക്കെട്ട് . പിന്നെ അനോണിമസ് എന്ന മറവില്‍ പുലഭ്യം എഴുതുന്ന ആഭാസന്മാര്‍ . മൊഴി മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുന്ന വിവരദോഷികള്‍ . ഇതൊക്കെയാണ് ബുലോക പ്രയാണത്തിലെ കല്ലും മുള്ളും ചതികുഴികളും. ഇവയെ തരണം ചെയ്‌താല്‍ നമ്മുടെതായൊരു ലോകം കണ്ടെത്താം .
ചിലരുടെ ഗീര്‍വാണങ്ങള്‍ കേട്ടാല്‍ ഓക്കാനം വരും .ദിവസവും ആയിരം ഹിറ്റ് ഉണ്ടെന്നും അദ്ദേഹം സ്വയംഭു ആണെന്നും . അപ്പോള്‍ ശോഭ ഡേയ് യുടെയും മറ്റും ബ്ലോഗ് കണ്ടാല്‍ ഈ മഹാന്‍ ഉടുതുണിയില്‍ കെട്ടിയാന്നു ചത്തേനെ , തീര്‍ച്ച .
കൂട്ടത്തില്‍ മനോഹരമായ ചില ബ്ലോഗുകളും ഉണ്ടെന്നത് ആശ്വാസം . അവയൊക്കെ നിലനില്‍ക്കു എന്നതും സത്യം .
1 comment:
സര്‍ ഇതില്‍ പറഞ്ഞതില്‍ പല കാര്യങ്ങളും സത്യമാണ്. നല്ലതും ചീത്തയും എവിടെയുമുണ്ടാകും പക്ഷേ ഒരാളുടെ ബ്ലോഗ് മറ്റൊരാള്‍ മോഷ്ടിക്കുന്നതിനെപറ്റി എന്താണ് താങ്കളുടെ അഭിപ്രായം? സസ്നേഹം രസികന്‍
Post a Comment