വെളിച്ചെണ്ണ യഥേഷ്ടം ഉപയോഗിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു .വെന്ത വെളിച്ചെണ്ണ യുടെ മണമുള്ള കുട്ടിക്കാലം നമുക്കെന്നോ നഷ്ടമായി .ദാഹത്തിനും വിശപ്പിനും ഇളനീര് കുടിച്ചിരുന്ന ശീലം നാം ഉപേക്ഷിച്ചു . എന്തിന് ? എവിടെയോ നമ്മള് മൂട് മറന്നു . അനുകരണ ഭ്രാന്തോ അതോ ഗോസായി പറയുന്നതെല്ലാം അപ്പടി വിശ്വസിച്ചതോ . വെളിച്ചെണ്ണ ആരോഗ്യത്തിനു ഹാനികരം ആണ് പോലും . നാം ദാല്‍ ഡാ ,പാമോഇല് ഇവയിലേക്കു തരിഞ്ഞു .നമ്മുടെ കേരകര്ഷകന് തേങ്ങക്ക് വിലയില്ലാതെ കടം കേറി മുടിഞ്ഞു . പെപ്സിയും ഫാന്റയും കരിക്കിനെ പുറംതള്ളി . ഇപ്പോള്‍ ഒരു സി എസ് ഇ വേണ്ടിവന്നു നമ്മളെ പല കാര്യങ്ങളും ബോധ്യ പ്പെടുത്താന് . ഭക്ഷ്യ എണ്ണ കളില്‍ വെളിച്ചെണ്ണയും മറ്റും താരതമ്മ്യേന അപകടം കുറഞ്ഞവയാണെന്നു കണ്ടെത്തി . വനസ്പതി യും മറ്റും പല രോഗങ്ങളും ഉണ്ടാക്കുമെന്ന് . വെളിച്ചെണ്ണ ചേര്‍ത്ത കറി കളുടെ സ്വാദ് നാം പാമോയിലിന് അടിയറവെച്ചു . പലതും നഷ്ടപ്പെടുന്നത് നാം വളരെ വൈകിയേ അറിയുന്നുള്ളൂ . ചെത്തിയും തുളസിയും ഇട്ട് കാച്ചിയ എണ്ണ തേച്ചുള്ള കുളി യുടെ സുഖം തിരിച്ചറിയാന്‍ മലയാളിക്ക് കഴിയണം . അതിന്റെ പേറ്റന്റ് ആണുങ്ങള് കൊണ്ടു പോകുമ്പോഴേ നമ്മള് വിവരം അറിയൂ .എന്നും ഒരു വന്ദന ശിവ സഹായത്തിനു ഉണ്ടാകണമെന്നില്ല .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
February
(13)
- ആള്‍ക്കൂട്ടത്തിന്റെ നേതാവ് .
- പ്രായമായവരുടെ എണ്ണം കൂടുമ്പോള്‍ .
- നികൃഷ്ട ബ്ലോഗന്മാര്
- പുക്കുട്ടി ജയ് ഹൊ .
- പ്രവാസികാര്യ മന്ത്രി ഉറങ്ങുകയാണോ ?
- ഡാര്‍വിനും ശ്രീ രാമ സേനയും .
- വി എസ്സിന് ഒരു തുറന്ന കത്ത് .
- ഭാരത രത്നം വില്പനയ്ക്ക് .
- എന്തുകൊണ്ട് ശ്രീനിവാസന്
- സുധാകര ഉവാച.
- സുന്ദര പുരുഷന് .
- മൂട് മറന്ന മലയാളി
- ഉപ്പളയിലെ ഉദയ സൂര്യന്
-
▼
February
(13)
6 comments:
കേരളത്തില്‍ തെങ് തന്നെ പോപ്പുലര്‍ ആയത് പോര്‍ചുഗീസുകാര്‍ വന്നതിന് ശേഷവും, ഡച്ചുകാര്‍ തെങ് തോട്ട വിളയായി കൃഷി ചെയ്യാന്‍ ആരംഭിച്ചതിനും ശേഷമാണ്. അതിന് മുന്‍പ് കേരളീയര്‍ക്ക് തെങ് കൃഷിയോ, വെളിച്ചെണ്ണ ഉപയോഗമോ സര്‍വ്വസാധാരണം ആയിരുന്നില്ല.
പിന്നെ ദാഹം വരുമ്പോള്‍ എളനീര് കുടിച്ചിരുന്ന മലയാളി എന്നൊക്കെ അങിനെ പറയല്ലേ. പാരമ്പര്യം പറയും മുന്‍പ് ഒന്ന് ചരിത്രം വായിക്കുക്ക
അനോണീ,
പറഞ്ഞുവരുമ്പോൾ ഈ യൂറോപ്യൻസ് താങ്കളുടെ ആരായിട്ടുവരും????
എണ്റ്റെ ചേട്ടാ..പെറ്റ തള്ളയുടെ മുന്പില് ..തൂക്കു ത്രാസും അകത്തിട്ട ബെര്മുടയുമായി നടക്കുന്ന ആണ്മക്കളൊ? ഏതെണ്ണയിലാ..കുളി....
കാര്യം ആരു പറഞ്ഞാലും
കൈ അടിക്കണം
എന്നാ ത്രേസ്യാചേടത്തി പറയറ്..
അതു കൊണ്ട് ഇന്നാ ഒരു കയ്യടി.
നല്ല പച്ച വെളിച്ച ഒഴിച്ച ഓലനും,അവിയലും മീന്‍ പറ്റിച്ചതും ഹാ ഹ ഹാ! എന്താ സ്വാദ്?
ഏറ്റവും പുതിയ കണ്ടു പിടുത്തം
“ഡെര്മെറ്റിക് എക്സീമ” എന്ന് പറയുന്ന അലെര്‍ജി [ചെറിയ കുട്ടികളില്‍ ഈയിടെ കൂടുതലാണ് ചൊറിച്ചിലും വരണ്ട ചര്‍മ്മവും ]
എറ്റവും നല്ലത് ഉരുക്ക് വെളിച്ചെണ്ണ. [തേങ്ങാപ്പാല്‍ പറ്റിച്ചെടുക്കുന്നത്].
പതിറ്റാണ്ടുകള്‍ കൊര്‍ട്ടിസോണ്‍ ചേര്‍ന്ന ഒയിന്റ്മെന്റുകള്ക്ക് ഇപ്പൊ വിട.
ഹോ ഇതോക്കെയാണെലും പറയാതിരിക്കാന്‍ വയ്യ ചിലപെണ്ണുങ്ങളുടെ തലയിലെ കനച്ച വെളിച്ചണ്ണയുടെ മണം....
ഒ.ടൊ:
ദാഹശമനി- മോരിന് വെള്ളമെന്ന സംഭാരവും
ഉപ്പിട്ട കഞ്ഞിവെള്ളവും ആയിരുന്നു , ഇളനീര് എന്നും വെട്ടിയാല്‍ കാര്ന്നൊമ്മാര് മുട്ടുകാല് തല്ലിയൊടിക്കും ...
വളരെ വാസ്തവമായ കാര്യങ്ങള്‍. ഞങ്ങളിപ്പോഴും വെന്ത വെളിച്ചെണ്ണയാ ഉപയോഗിക്കുന്നത്. എന്റെ കുട്ടിക്കാലത്ത് കഞ്ഞി കുടിക്കുമ്പോള്‍ അതില്‍ തേങ്ങ ചിരകിയത് ഇട്ട് തരും.
ചിലപ്പോള്‍ വൈകിട്ട് കറികള്‍ കുറവാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കുഴക്കും...
കറികളൊന്നുമില്ലെങ്കിലും ചോറുണ്ണാം...
ഇപ്പോള്‍ വെളിച്ചെണ്ണ പലരും ഒഴിവാക്കുന്നുണ്ട്...
അജ്ഞതയാകാം...
ഇത്തരത്തിലുള്ള കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..
valare nalla post..ishtamaayi
Post a Comment