ഈയിടെയായി പങ്കന് ഒരു പൂതി.
സര്‍ക്കാരിന്റെ തിട്ടൂരങ്ങള്‍ അത് പടി പാലിക്കണം.
അടുത്തൂണ്‍ പറ്റി വെറുതെ യിരിക്കുമ്പോള്‍ വേറെനദു ചെയ്യാന്‍.
അതാ വരുന്നു ഒരെണ്ണം.
വൈദയുതി ഉപഭോഗം കുറയ്ക്കണം.
ശരിയാണ്.തലങ്ങുംവിലങ്ങുംആലോചിച്ചു.
മീറററിനെ വലം വച്ചു.
ഒടുവില്‍ തീരുമാനം ആയി.രാത്രിയില്‍ വിളക്ക് വേണ്ട.
വാമഭാഗം കലാപക്കൊടി ഉയര്‍ത്തി.പങ്കന് സന്ധി ചെയ്തു.
രാത്രി ഒന്‍പതിന് ശേഷം വിളക്കും ടീവിയും വേണ്ട.
അത്താഴം നേരത്തെ വിഴുങ്ങി.
ഒന്‍പതു മണി വാര്‍ത്ത ബന്ദ്.
കതകുകള്‍ നാലുപ്രാവശ്യം കുറ്റിയിട്ടു ഉറങ്ങാന്‍ കിടന്നു.
എപ്പോഴോ ഉറങ്ങി. നേരം വെളുത്തു പങ്കന് ഉണര്‍ന്നു.
പക്ഷെ നേരം വെളുത്തിരുന്നില്ല.മണി രണ്ടേ ആയിട്ടുള്ളൂ.
പിന്നെ പങ്കന് ഉറങ്ങാന്‍ കഴിഞ്ഞില്ല.
തുടര്‍നുളള ദിവസങ്ങളും ഇങ്ങനെ പോയി.
മാസം ഒന്നു കഴിഞ്ഞു .പങ്കനെ നിദ്ര ഒഴിഞു.
പങ്കന് പങ്കന് അല്ലാതായി.
വൈദ്യന് വന്നു.വിധിച്ചു.ഇന്‍സോംനിയ.
ഭാര്യ അലമുറയിട്ടു.പങ്കന് ഒന്നും കേട്ടില്ല അറിഞ്ഞില്ല.
2 comments:
nalla ezhuthaanallo ullasamman :)
ഉറപ്പിക്കുന്നു. ഇതു ആ അസുഖം തന്നെ
Post a Comment