കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കി എന്നൊരു ചൊല്ലുണ്ടല്ലോ .
വിപ്ലവ പാര്‍ട്ടി യില്‍ ശുധികലശത്തിന്റെ കാലമാണല്ലോ .
പരിപ്പുവടയുടെയും കട്ടന്ക്കാപ്പിയുടെയും കൂടെ ആദര്‍ശവും പടിയിറങ്ങിയല്ലോ.
സഖാക്കള്‍ കൊട്ടാരങ്ങളില്‍ ഇരുന്നു താഴേക്ക് നോക്കുന്നു .
കാല്‍ ചുവട്ടിലെ മണല്‍ ഒലിച്ചു പോകുന്നതറിയുന്നില്ല .
ജനം ശ്വാസം അടക്കി കണ്ടും കേട്ടും നില്കുന്നു .
വഴിയറിയാതെ പകച്ചു നില്ക്കുന്ന കുട്ടിയെപ്പോലെ .
സമ്പത്ത് കുമിഞ്ഞു കൂടുമ്പോള്‍ ഇതല്ലേ സംഭവിക്കു .
കാലൊടിഞ്ഞ ബഞ്ചും മേശയും തട്ടിന്‍പുറത്ത് ചിതലരിക്കട്ടെ.
വൃധാവിലായ ഒരു വര്‍ഷം കൂടി കടന്നു പോകുന്നു .
No comments:
Post a Comment