പുലി പ്രഭാകരനെ ജീവനോടെ പിടിക്കുകയും ഇന്ത്യക്ക് കൈ മാറുകയും ഒക്കെ ആവാം .പക്ഷെ വീടും കൂടും ഉപേക്ഷിച്ചു കൂട്ടത്തോടെ പലായനം ചെയ്യുന്ന ലക്ഷ ക്കണക്കിന് തമിഴ് വംശജരുടെ നിലനില്‍പ്പ് പോലും അപകടത്തിലാണ് .യു എന്‍ സംഘത്തെ പ്പോലും ഈ മേഘലയിലേക്ക് കടക്കാന്‍ ലങ്കന്‍ ഭരണ കൂടം അനുവദിക്കുന്നില്ല .അഭയാര്‍ഥി ക്യാമ്പില്‍ എത്തി പെട്ടവര്‍ പോലും ആവശ്യത്തിനു ഭക്ഷണവും ,മരുന്നും ,വെള്ളവും കിട്ടാതെ ചത്തൊടുങ്ങുന്നു .2000 ത്തില്‍ അധികം ആളുകള്‍ മരിച്ചു എന്നാണു റെഡ് ക്രോസ്സിന്റെ കണക്ക് . അതില്‍ അധികം ആകാനെ വഴിയുള്ളൂ .ഈ ഹത ഭാഗ്യര്‍ നീതി അര്‍ഹിക്കുന്നില്ലേ .
തമിഴരര്‍ ആണെങ്കിലും ഇവരും ശ്രീലങ്കന്‍ പൌരന്മാരല്ലേ. പല രാജ്യങ്ങളും പറയുന്നതു പോലെ ഇത് ലങ്കയുടെ ആഭ്യന്തര പ്രശ്നം മാത്ര മല്ല . അവിടെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ അന്താരാഷ്ട്ര സമുഹത്തിന് കഴിയുമോ . പ്രഭാകരന് ഇവരെ മനുഷ്യ മറയായി ഉപയോഗിച്ചിട്ടുണ്ടാവാം .ലങ്കന്‍ പട്ടാളവും പുലികളും തമ്മിലുള്ള വെടിവെയ്പില്‍ എത്ര നിരപരാധികളുടെ ജീവന് പൊലിഞ്ഞു കാണും .
ഇന്ത്യാ സര്‍ക്കാര്‍ ഈ പട്ടാള നടപടിക്ക് പച്ചകൊടി കാട്ടിയോ എന്ന സംശയം മനസ്സില്‍ ഉടക്കുന്നു .
രണ്ടു പ്രധിനിധികളെ അങ്ങോട്ട് വിട്ട് ഒരു ചര്‍ച്ച നടത്തി ഒരു പ്രസ്താവനയും നല്കി ഇന്ത്യന്‍ ഭരണകര്താക്കള്‍ക്ക് ഇതില്‍ നിന്നും കൈ കഴുകാന്‍ പറ്റുമോ . കരുണാനിധി കാണിച്ച തറ വേല പോലെ . ഇവിടെ പ്രഭാകരനല്ല പ്രശ്നം .ലക്ഷ ക്കണക്കിന് നിസ്സഹായരായ ,നിരാലംബരായ മനുഷ്യ ജീവികളാണ് .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
April
(12)
- Bt വഴുതനങ്ങ ?
- മാധ്യമ സിന്‍ഡിക്കേറ്റ് അഥവാ മീഡിയ ഫയര്വാള് ?
- രാവണന് കോട്ട .
- ബാപ്പുവിന്റെ നേര് ശിഷ്യന്മാര് .
- നാളെ ഇല്ലാത്തവര്‍ .
- ശേഷം ചിന്ത്യം .....
- മലയാളികളേ ,നിങ്ങള്‍ പിച്ചക്കാര് ?????
- കോമരങ്ങള്‍ .
- ഖദറില്‍ പൊതിഞ്ഞ ചതി .........
- പുണ്യാളനും മിസൈലും ?????
- സി ബി ഐ യുടെ ക്രുരകൃത്യം !!!!!!!!!
- അമീര്‍ -ഒരു ദൃശ്യാനുഭവം
-
▼
April
(12)
2 comments:
കട്ടോനെ ക്ണ്ടില്ലെങ്കില് കണ്ടോനെ പിടിക്കും..
Indian politics always goes like this. otherwise most of our(including srilankan tamil's) political problems could have been solved long back.
It is the nasty politics for power is the great curse of our country.
I acknowledge healthy politics
Post a Comment