Tuesday, April 21, 2009

നാളെ ഇല്ലാത്തവര്‍ .

നമ്മടെ നാട് ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും മുക്തമല്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കയാണല്ലോ .അങ്ങനെയല്ല എന്ന് നമ്മളെ വിശ്വസിപ്പിക്കാന്‍ പ്രധാന മന്ത്രിയും കൂട്ടരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് .തിരഞ്ഞെടുപ്പ് കഴിയുന്നത്‌ വരെയെങ്കിലും ജനങ്ങളുടെ കണ്ണില്‍ പൊടി ഇടണമല്ലോ . ചില തലതിരിഞ്ഞ വികസനങ്ങളുടെ കണക്കു പറഞ്ഞു മേനി നടിക്കാന്‍ ശ്രമിക്കയാണവര്‍. 2006 തൊട്ട് ഉള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും . യു എന്‍ ഹ്യൂമന്‍ റിസോര്‍സ് index ഇല്‍ ഇന്ത്യയുടെ സ്ഥാനം 132 ആണ് .അതും ഭു‌ട്ടാനിനും താഴെ .പോഷക ആഹാരങ്ങള്‍ കിട്ടാതെ മരിച്ചു ജീവിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും ഭയാനകമായ രീതിയില്‍ കൂടി കൊണ്ടിരിക്കയാണ് .തൊഴില്‍ ഇല്ലാത്തവരുടെ ഒരു വന്‍ സേന തന്നെ നമുക്കു സ്വന്തമാണ് .നഗരങ്ങളില്‍ നിന്നും തൊഴിലില്ലാതെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന ഈ സേനയെ ഉള്‍കൊള്ളാന്‍ ഇപ്പോഴത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കഴിയില്ല എന്നതും സത്യം . അപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പറയുന്നതു പോലെ കാര്യങ്ങള്‍ അത്ര ശുഭ സൂചകമല്ല .കുറച്ചു കോടി കോടി പതികള്‍ ഉണ്ടായി എന്നത് സത്യം തന്നെ .പക്ഷെ അതാണോ ഒരു രാജ്യത്തിന്റെ പുരോഗതിയുടെ സൂചകം .
ഒരു സുഹൃത്ത് ചോദിച്ച പോലെ "ഇന്ത്യ മുഴുവന്‍ ഒരു രൂപയ്ക്കു ഫോണ്‍ വിളിക്കാം , അത് പോരെ ". നമ്മുടെ മധ്യ വര്‍ഗം ഇങ്ങനെ ചിന്തിക്കുന്നു . ഭരണ കൂടവും ഈ ചിന്ത തന്നെ പ്രതിഫലിപ്പിക്കുന്നു .

4 comments:

Rejeesh Sanathanan said...

ഒരു രൂപായ്ക്ക് ഫോണ്‍ വിളിക്കാം.....പക്ഷെ വിശക്കുമ്പോള്‍ ഫോണ്‍ വിളിച്ചാല്‍ വിശപ്പുമാറില്ലല്ലോ..........

നല്ല പോസ്റ്റ് മാഷേ........

കാസിം തങ്ങള്‍ said...

മാന്ദ്യം പടര്‍ന്നുകൊണ്ടിരിക്കുക തന്നെയാണ്. പക്ഷെ ആ യഥാര്‍തഥ്യം ഉള്‍ക്കോള്ളാന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല. പകരം ഇല്ലാത്ത കണക്കുകളും വേണ്ടാത്ത ന്യായവാദങ്ങളും നിരത്തുകയാണിവര്‍. ആശംസകള്‍.

shajkumar said...

മധ്യവര്‍ത്തി വര്‍ഗം ...മോഹങ്ങള്‍ക്കതിരില്ലാ വര്‍ഗം.

ullas said...

കമന്റുകള്‍ക്കു നന്ദി .എല്ലാ അഞ്ചു വര്‍ഷവും വോട്ട് ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ട നമ്മുടെ വ്യഥകള്‍ പങ്കു വക്കാം .

About Me

My photo
a simple man with no pretentions.
Powered By Blogger