Thursday, April 9, 2009

മലയാളികളേ ,നിങ്ങള്‍ പിച്ചക്കാര്‍ ?????

സോണിയ ഗാന്ധിയുടെ ചുഴലിക്കാറ്റ് തിരഞ്ഞെടുപ്പ് പര്യടനെത്തില്‍ മുഴങ്ങി കേട്ട ഒരു വാക്യമുണ്ട്; "കേരളത്തില്‍ 40000 കോടി രു‌പയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തി " .ആത്മാഭിമാനമുള്ള മലയാളിയുടെ മുഖത്തടിച്ച പോലെയായി ആ പ്രസ്താവം . കപ്പം നല്കുന്ന സാമന്ദന്‍മാരോടുള്ള രാജാവിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം പോലെയായി ഇത് . കേരളം ആരുടേയും ഔദാര്യം പറ്റി ജീവിക്കുന്ന ഒരു സംസ്ഥാനമല്ല എന്ന് ഇവിടുത്തെ കോണ്‍ഗ്രെസ്സുകാരെന്കിലും മനസ്സിലാക്കിയാല്‍ നന്ന് . പ്രവാസി മലയാളികള്‍ നാട്ടിലേക്ക് ഒഴുക്കുന്ന വിദേശ നാണ്യം കേന്ദ്ര ഖജനാവിനെ എത്രമാത്രം താങ്ങി നിര്‍ത്തുന്നു എന്ന കാര്യം കോണ്‍ഗ്രസ് നേതാവ് സൌകര്യ പൂര്‍വ്വം മറന്നു കളഞ്ഞു .നമുക്കെന്തോ പിച്ച തന്നത് പോലെയല്ലേ അവരുടെ സംസാരം .
കേന്ദ്രം കേരളത്തിനോട് കാണിച്ച ചിറ്റമ്മ നയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പാലക്കാട് റെയില്‍വേ ഡിവിഷന്റെ വിഭജനം .ഇത് ആരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ചെയ്തതെന്ന് നമുക്കറിയാം . റെയില്‍വേക്ക് നല്ല ലാഭം ഉണ്ടാക്കി കൊടുക്കുന്ന പ്രമുഖ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നും നാം ഓര്‍ക്കണം .ഒരു സോണിനു വേണ്ടിയുള്ള നമ്മുടെ അഭ്യര്‍ഥനകള്‍ ആര് കേള്‍ക്കാന്‍ .
എഴിമല നാവിക അക്കാദമി നമ്മോടു കാണിച്ച ഔദാര്യ മായി വ്യാഖ്യാനിക്കപ്പെടുന്നതാണ് അതിലും കഷ്ടം .ഇന്ത്യയില്‍ വേറൊരു ഏഴിമല കണ്ടെത്താന്‍ ആകുമോ .എഴിമലയുടെ തന്ത്ര പ്രാധാന്യം വിവരമുള്ളവര്‍ക്ക് മനസ്സിലാകും .
വ്യവസായ ലോബിയുടെ ഇംഗിതത്തിനു വഴങ്ങി നമ്മുടെ നാണ്യ വിളകളുടെ വില സ്ഥിരത തകര്‍ത്തതും നാം മറക്കണോ.കേന്ദ്രത്തില്‍ ഷുഗര്‍ ലോബിയുടെയും ടയര്‍ ലോബിയുടെയും താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആളുണ്ട് . കേരളത്തിലെ പാവം കര്‍ഷകന് കേന്ദ്രത്തില്‍നിന്നും എന്താണ് പ്രതീക്ഷിക്കാനുള്ളത്‌ .
APL വിഭാഗത്തില്‍ പെട്ടവര്‍ക്ക് വിതരണം ചെയ്യാനുള്ള അരിയുടെ 75 % കേന്ദ്രം വെട്ടിക്കുറച്ചു .
നാണമാവില്ലേ ഇവറ്റകള്‍ക്ക് .ഇലക്ഷന്‍ അടുക്കുമ്പോള്‍ വന്നിട്ട് കേരളത്തിന് പിച്ച തന്നതിനെ പ്പറ്റി മേനി പറയാന്‍ .

5 comments:

അല്‍ഭുത കുട്ടി said...

pantu muthalkke gandi kudumpakkaarude kudiyanmaaran ivideyulla janangal. ellaathinteyum bakki soniayayum paranju enn mathram.

ullas said...

നെഹ്‌റു കുടുംബത്തില്‍ നിന്നും നമുക്ക് ചിലവിനു നെല്ല് അളന്നു തരുന്ന പോലെ ആയി കാര്യങ്ങള്‍ .

shajkumar said...

കുതിരക്കാരനായി വന്നവന്‍..കുടുംബക്കാരനായാല്‍..

ullas said...

"കേരള സര്‍ക്കാര്‍ നന്ദികേട്‌ കാണിച്ചു " അന്തോണി പറഞ്ഞു .എന്താ അയാളുടെ കുടുംബത്തില്‍ നിന്നും തരുന്നതാനോ ഇതൊക്കെ. എന്തൊരു അഹങ്കാരം.

Kavitha sheril said...

ഹമ്മൊ.....

About Me

My photo
a simple man with no pretentions.
Powered By Blogger