Saturday, January 31, 2009

ആന മയില്‍ ഒട്ടകം

ചെന്നിത്തലയുടെ ത്യാഗ മനോഭാവം കോണ്‍ഗ്രസ് ചരിത്ര പുസ്തകത്തില്‍ തങ്ക ലിപികളാല്‍ വരച്ചു ചേര്‍ക്കേണ്ട ഒരു അദ്ധ്യായം തന്നെയാണെന്ന് ആര്‍ക്കുംസംശയം ഉണ്ടാവില്ല . രാജ്യ സഭ യിലേക്ക് ഇല്ല എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം കോരിത്തരിപ്പോടെ മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. വേറൊരു കാലന്‍ അടുത്ത പ്രവാസി മന്ത്രി യും താന്‍ തന്നെ എന്ന് ആലപ്പുഴയില്‍ ഒരു ഉളുപ്പും ഇല്ലാതെ പ്രസ്താവിച്ചതും നാം കേട്ടു . വേറൊരു അവതാരം തണുത്ത ദില്ലി രാവുകള്‍ പകലാക്കി കഠിന അദ്ധ്വാനം ചെയ്യുന്നതും നാം കണ്ടു സായു‌ജ്യം അടഞ്ഞു . വടക്കനെ ഇവിടെ വേണ്ടെന്നു ഡി സി സി പ്രസിഡണ്ട്‌ പറഞ്ഞപ്പോള്‍ ദില്ലിയില്‍ പോയി മാവിയോടു പരാതി പറഞ്ഞതും നമ്മള്‍ കേട്ടു . മാണി സാര്‍ ഒന്നും കണ്ടില്ല എന്നും കേട്ടില്ല എന്നും പറഞ്ഞ്‌ ഒരു വേദാന്തി യുടെ കരിമ്പടം പുതയ്ക്കുന്നതും നമ്മള്‍ നിര്‍വൃതിയോടെ കണ്ടിരുന്നു .അച്ചുമാമന്‍ നവകേരള യാത്ര എങ്ങനെ പൊളിച്ചു അടുക്കാം എന്ന ചിന്തയില്‍ മഹാ മൌനം പൂണ്ടതും നാം കണ്ടു . ബി ജെ പി മുഴുവന്‍ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കുന്നതും നമ്മള്‍ കണ്ടു . തോല്‍ക്കാന്‍ കൂടുതല്‍ ആലോചിക്കണ്ടല്ലോ .എന്നും വാര്‍ത്ത ചാനലുകള്‍ നിര്‍ബന്ധമായും കാണുക .നേരം പോക്കിനും തമാശയ്ക്കും വഴി യുണ്ട് . മൂന്നു നാലും മാസം മുഴുനീള കോമഡി കള്‍ സുലഭം .ചാണ്ടിക്കുഞ്ഞ് കറന്റ് ചാര്‍ജ് കുറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് . മിക്കവാറും നടക്കും .പിന്നെ തെര്‍മല്‍ ചാര്‍ജ് പേടിക്കാതെ തമാശ കാണാം .

Friday, January 30, 2009

പാദസേവകര്‍ ഉണ്ടാകുന്നത് .

വളരെക്കാലം മുന്‍പ് വായിച്ച വി വിജയന്റെ 'ധര്‍മ പുരാണം ' ഓര്‍മയില്‍ വരുന്നു . പു ക സ നേതാവ് കേ ഇ എന്‍ രണ്ടു ദിവസ്സങ്ങളായി നടത്തുന്ന ജല്പനങ്ങള്‍ ആണെന്ന് തോന്നുന്നു ഇതിനു കാരണം . നല്ല മാധ്യമ ശ്രദ്ധയും കിട്ടുന്നുണ്ട്‌ . വി എസ് ഒന്നും പറയാത്തതാണ് പണ്ഡിത ശ്രേഷ്ടനെ ദേഷ്യപ്പെടുത്തിയത് . കൂലിക്ക് പ്രസംഗിക്കാന്‍ നടക്കുന്ന കുഞ്ഞമ്മതില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍ . പു ക സ വെറുമൊരു കുഴലൂത്ത് സംഘം ആയി മാറിക്കഴിഞ്ഞു . 'മന്ദബുദ്ധി ' പ്രയോഗം പിതൃ തുല്യനായ ഒരു മനുഷ്യന് നേരെ ആണെന്ന് ഓര്‍ത്താല്‍ നന്ന് . അദ്ദേഹത്തിന് ചില നിലപാടുകളുടെ പേരിലെങ്കിലും ചരിത്രത്തില്‍ സ്ഥാനമുണ്ടാകും .കുഞ്ഞമ്മതിനു ചളിക്കുണ്ട് തന്നെ വിധി . പിണറായി കളങ്കത്തിന്റെ ചെളി കഴുകി കളഞ്ഞു പുറത്തു വരെട്ടെ . നാട്ടില്‍ കോടതിയും നിയമവും ഉണ്ടല്ലോ .പിന്നെന്തിന് ഈ കോലാഹലങ്ങള്‍ . ജനം ഇതു വരെ വിധി എഴുതി കഴിഞ്ഞിട്ടില്ല . ആര്‍ജവമില്ലാത്ത വാക്കുകള്‍ കൊണ്ട് പകിട കളിക്കുന്ന നിങ്ങളെ രക്ഷിക്കാന്‍ നിങ്ങളുടെ നിഴലുകള്‍ പോലും ഉണ്ടാവില്ലാ . നിങ്ങളെ ജനം തിരിച്ചറിഞു കഴിഞ്ഞു .

Monday, January 26, 2009

ഇന്ത്യന്‍ താലിബാന്‍

മംഗലാപുരത്ത്‌ ശ്രീരാമസേന എന്നറിയപ്പെടുന്ന ഒരു പറ്റം ആളുകള്‍ ഒരു പബില്‍ കയറി പെണ്‍ക്കുട്ടികളെ മര്‍ദിച്ചു അവശരാക്കി എന്ന് വാര്‍ത്ത .ഇന്ത്യ വിഷനില്‍ ഇതിന്റെ ദയനീയ കാഴ്ചകള്‍ .
സ്ത്രീകളെ പട്ടിയെപ്പോലെ ഓടിച്ചിട്ട് തല്ലുന്നു .പ്രതിഷേധിച്ചവനും തല്ലിന്റെ പൂരം . ധര്‍മം പുനസ്ഥാപിക്കാന്‍ ആണത്രെ . സ്ത്രീകള്‍ കുടിക്കാന്‍ പാടില്ലത്രെ . ഇതു പറയാന്‍ ഇവര്‍ ആരാണ് . ഇന്ത്യന്‍ താലിബാന്‍ കാരോ ?. ഒരു നിയമ ലംഘനവും സ്ത്രീകള്‍ നടത്തിയതായി അറിവില്ല . പോലീസ് അധികാരം ഇവര്‍ക്ക് ആര് കൊടുത്തു . വലിയ താമസമില്ലാതെ സോഷ്യല്‍ പോലീസ് ഇവിടെ സതി നടപ്പാക്കണം എന്നും പറയും . കാടത്തരം കണ്ടു മിഴിച്ചിരിക്കുന്ന ഒരു സര്‍ക്കാരും . ഇതാണോ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തിന്റെ ധ്വനി . അതോ സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി എന്നാണോ .

Sunday, January 25, 2009

വി എസിന്റെ മൗനം .

വി എസിന്റെ വാചാലമായ മൗനം നന്നേ പിടിച്ചു . സി ബി അന്വേഷിക്കുന്ന ഒരു കേസിനെ ക്കുറിച്ച് അദ്ദേഹം എന്തിന് പ്രതികരിക്കണം .അഭിപ്രായം പറയേണ്ട ഫോറങ്ങളില്‍ പറഞ്ഞിട്ടുമുണ്ടല്ലോ . ചാണ്ടിയും ചെന്നിത്തലയും അദ്ദേഹത്തിന്റെ പ്രതികരണത്തിനായി എന്നും കേഴുന്നു . പിണറായി വിജയന്‍ ക്രിമിനല്‍ കോണ്‍സ്പിരസി നടത്തി എന്നാണല്ലോ സി ബി കണ്ടെത്തല്‍ . അങ്ങനെ ആണെങ്കില്‍ കേന്ദ്ര ബോര്‍ഡിന്റെ എതിര്‍പ്പിനെ അവഗണിച്ച് ലാവലിനുമായി എം യു ഒപ്പിട്ട കാര്‍ത്തികേയന്‍ മന്ത്രിയുടെ പങ്കെന്താണ്‌ ? കാന്‍സര്‍ സെന്ററിനു കിട്ടേണ്ട കാശ് വാങ്ങാന്‍ ശ്രമം നടത്താതിരുന്ന ആര്യാടെന്റെ പങ്കെന്താണ്‌ ? ന്യായമായ സംശയങ്ങള്‍ . യു ഡി എഫും എല്‍ ഡി എഫും പന്ത് അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടി കളിക്കുന്നു .സത്യം എവിടെയോ ഒളിച്ചിരിക്കുന്നു . കോട്ടയം സഭയുടെ നിലവാരത്തിലേക്ക് പി ബി തരം താണതും ലജ്ജിപ്പിക്കുന്നു . കോടതി അന്വേഷിക്കാന്‍ ആവശ്യപ്പെട്ട ഒരു കാര്യം എങ്ങനെ രാഷ്ട്രീയമായി നേരിടും . ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണം എന്ന് തന്നെ ആണ് ജനവും താല്‍പര്യപ്പെടുന്നത്‌ . പക്ഷെ അങ്ങനെ സംഭവിച്ച ചരിത്രം രാഷ്ട്രീയത്തില്‍ ഇല്ലന്നു തന്നെ പറയാം . നമ്മുടെ മഹത്തായ ജനാധിപത്യത്തില്‍ . എത്ര അന്വേഷണങ്ങള്‍ ,കണ്ടെത്തലുകള്‍ . ഇവിടെയാണ്‌ വി എസിന്റെ മൗനം പ്രസക്തമാകുന്നത് .

Friday, January 23, 2009

ലാവ്ലിനും പിന്നെ നമ്മളും

ലാവ്‌ലിന്‍ കോലാഹലം വീണ്ടും ചൂടു പിടിച്ചു തുടങ്ങി . രാഷ്ട്രീയ പ്രേരിതമെന്നും രാഷ്ടീയമായി നേരിടുമെന്നും സി പി എം . അന്വേഷണത്തിന്റെ സ്വാഭാവിക പരിണാമം എന്നും പിണറായി സെക്രട്ടറി സ്ഥാനം ഒഴിയണം എന്നും കോണ്‍ഗ്രസ് . ഏതായാലും ഉഗ്രന്‍ timing. നവ കേരള യാത്ര പൊളിച്ചു അടുക്കിയ പോലെ തോന്നുന്നു . സി എ ജി റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന് കോടി ക്കണക്കിന് രൂപ യുടെ നഷ്ടം ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തം .ആര് വരുത്തി ? എല്‍ ഡി എഫ് ഓ യു ഡി എഫ് ഓ . ആരാണെന്ന് അറിയാന്‍ ഇനിയും എത്ര കാത്തിരക്കണം. അതോ ബോഫോര്‍സ് മുതല്‍ കോറി ഡോര്‍ വരെ യുള്ള കുംഭ കോണങ്ങള്‍ പോലെ ആകുമോ . ആ ,ആര്‍ക്കറിയാം . മടുത്തു .
വാല്‍ക്കഷ്ണം .

വൃദ്ധശാപം ഫലിക്കും .

Wednesday, January 21, 2009

വാന പ്രസ്ഥം

സര്‍ക്കാര്‍ ജീവനക്കാരും ,പൊതുമേഖല ജീവനക്കാരും ,അധ്യാപകരും മറ്റെല്ലാ മേഖലയില്‍ ഉള്ളവരും ഒരു നിശ്ചിത പ്രായം കഴിഞ്ഞാല്‍ സര്‍വീസില്‍ നിന്നും പിരിയണമെന്നു വ്യവസ്ഥയുണ്ട് . പ്രായമായി കഴിഞ്ഞാല്‍ ഇവരുടെ കാര്യക്ഷമത കുറയുന്നു എന്നതാവാം കാരണം . അല്ലെങ്കില്‍ കൂടുതല്‍ കാര്യ പ്രാപ്തി ഉള്ള ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ വേണ്ടി ആവാം . രണ്ടായാലും പ്രായം ഏറുന്നവര്‍ സ്ഥലം കാലിയാക്കിയെ മതിയാവു . മുതിര്‍ന്നവര്‍ ചെറുപ്പക്കാര്‍ക്ക് വഴി മാറി കൊടുത്തേ പറ്റു എന്ന പ്രകൃതി നിയമത്തിനു അപവാദം ഒരു കൂട്ടരേ ഉള്ളു . നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ . മരിച്ചാലേ കസേര ഒഴിയു എന്ന മനോഭാവം . പരസഹായം കൂടാതെ നടക്കാനും ഇരിക്കാനും വയ്യ . എങ്കിലും പൊതു വേദികളില്‍ ഇരുന്നു ഉറക്കം തൂങ്ങിയെ പറ്റു . കോമിക് റിലീഫിനു വേണ്ടി ക്യാമറ കണ്ണുകള്‍ ഈ രംഗം ഒപ്പി എടുക്കാറുണ്ട് . ലോകത്ത് മറ്റൊരിടത്തും ഈ രംഗം കാണാന്‍ പറ്റും എന്ന് തോന്നുന്നില്ല . മുതിര്‍ന്നവരെ ബഹുമാനിക്കണം . അപഹസിക്കരുത് . senile ആയ മനസ്സുകള്‍ക്ക് എങ്ങനെ പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും . ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ തകര്‍ക്കാന്‍ ഇവരെ അനുവദിക്കരുത് .

Tuesday, January 20, 2009

രാഷ്ട്ര മീമാംസ .

നമ്മുടെ അന്തോണിച്ചന്‍ കടുത്ത തീരുമാനങ്ങള്‍ എടുത്തു തുടങ്ങി .തീവ്രവാദി ആക്രമണ പശ്ചാത്തലത്തില്‍ ചുണയുള്ള പല പ്രസ്താവനകളും അദ്ദേഹം ചെയ്തു .ഒരു സൈനിക നടപടി വേണ്ടിവന്നാല്‍ അതിനും മടിക്കില്ലെന്നും പറഞ്ഞു കഴിഞ്ഞു .മലയാളി ആയാല്‍ ഇങ്ങനെ വേണം .ശ്രീ ശാന്തിനെ പ്പോലെ .ഈയിടെ beml ഇന്റെ ഫാക്ടറി എക്ക് തറക്കല്ല് ഇടാന്‍ വന്നപ്പോള്‍ അദ്ദേഹം വേറൊരു വെടി പൊട്ടിച്ചു .കേരളത്തില്‍ ഇപ്പോള്‍ ശകുനം മുടക്കികള്‍ ഇല്ലെന്ന് .മുഖ്യന്‍ വിടുമോ . അവറ്റകളെ പടി അടച്ചു പിണ്ഡം വെച്ചു പുറത്താക്കിയത് തങ്ങളാണെന്ന് . അന്തോണിച്ചന്‍ ആരെ ആണ് ഉദ്ദേശിച്ചത് എന്ന് മാത്രം മനസ്സിലായില്ല . സ്വന്തം പാര്‍ട്ടിക്കാരെ തന്നെയാണോ ? തറക്കല്‍ ഇടീല്‍ കൂടി ക്കൂടി കല്ലിനു ക്ഷാമമായി എന്നും വാര്‍ത്ത .
പുര കത്തുന്നതിന് മുമ്പു അത്ഭുത ക്കുട്ടി പുറത്തു ചാടി . വേണമെങ്കില്‍ സഹായിക്കാമെന്നു ബി ജെ പി .
കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വലയും ആയി പലരും ഓടി നടക്കുന്നു .
മാണി സാര്‍ പതിവു പല്ലവിയുമായി രംഗത്തുണ്ട് . നടക്കില്ല എന്നറിയാം .കോട്ടയം എങ്കിലും മതി . മകനെ എവിടെ എങ്കിലും തിരുകി കയറ്റി ഇല്ലങ്കില്‍ പിന്നെ എന്ത് അച്ഛനാ .
ഈ പ്രാവശ്യം എന്‍ എസ് എസ് തുണക്കും എന്ന് വിശ്വാസം .

About Me

My photo
a simple man with no pretentions.
Powered By Blogger