ആയിരം പുര്‍ണചന്ദ്രന്മാരെ കണ്ട രണ്ടു വയോധികര്‍ പൊതുനിരത്തില്‍ ഇറങ്ങി അന്യോന്യം മുണ്ട് പൊക്കി കാണിക്കുന്നു . അത് കണ്ടു കയ്യടിക്കാനും പ്രോല്‍സാഹിപ്പിക്കാനും കുറെ മാധ്യമങ്ങളും കുറെ കിഴങ്ങന്മാരും.
മനുഷ്യന്‍ ആണെങ്കില്‍ പനിപിടിച്ചു നെട്ടോട്ടം ഓടുകയാണ് ,മരുന്നിനു തീ പിടിച്ച വില അതിന് എതിരെ
പ്രതികരിക്കാന്‍ ഒരു കുഞ്ഞുമില്ല ,കുഞ്ഞുഞുമില്ല . ഇതല്ലേ ഏറ്റവും വലിയ ആഭാസം .
"എട്ടുകാലി മമ്മുഞ്ഞു കോംപ്ലക്സ് " ആയി നടക്കുന്ന ഒരു സാംസ്കാരിക നായകന്‍ .ചത്തില്ലെന്നു നാട്ടുകാരെ
അറിയിക്കാന്‍ ആഴ്ചയില്‍ ഓരോ പ്രസ്താവന . തന്റെ പ്രസംഗമോ ലേഖനമോ ആണ് ലോകത്തിന്റെ ഗതി
നിര്‍ണയിക്കുന്നത് എന്ന് ധരിച്ചു വശായ ഒരു മൂഢന്‍ കിഴവന്‍ .
"അമ്മാവന് അടുപ്പിലും തൂറാം " എന്ന് ബലമായി വിശ്വസിക്കുന്ന മറ്റൊരു കിഴവന്‍ .മുഖ്യമന്ത്രി ആയതു
കൊണ്ടു അദ്ദേഹത്തിന്റെ അവനവന്‍ മിമിക്രി ജനം ഇത്രനാളും സഹിച്ചു . ഇനിയും എത്ര നാള്‍ .ഒന്നും
ചെയ്യാന്‍ കഴിവില്ലാത്തവന്‍ കസേര നിലനിര്‍ത്താന്‍ പെടാപ്പാടു നടത്തുന്നത് കണ്ടു ജനം നെടുവീര്‍പ്പിടുന്നു .
ഇമ്മാതിരിയുള്ള കിഴവന്മാരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കയാണ് .
പട്ടിയൊട്ടു പുല്ലു തിന്നുകയും ഇല്ല , പശുവിനെ ഒട്ടു തീറ്റുകയും ഇല്ല .
ആരായാലും മനം നൊന്തു പ്രാകി പോകും .
5 comments:
നോക്കി വായിക്കതെ ഒരു പ്രസഗം പോലും പറയാന്‍ അറിയാത്ത കിളവനെ പിടിച്ചു മുഖ്യമന്ത്രി കസേരയിലിരുത്തിയവരെ അല്ലെ പറയെണ്ടത്?
പ്രസംഗം എന്നു മലയാളത്തിലെഴുതാന്‍ അറിയാത്തവനെയോ?
ഒരാള്‍ക്കെതിരെ വിരല്‍ ചൂണ്ടുമ്പോള്‍ മറ്റു മൂന്നു വിരലുകള്‍ തനിക്കെതിരെയാവുമെന്നു തിരിച്ചറിയുക. :)
(തല്‍ക്കാലം അണോണീ )
Superb concept ullas Ji
ഇമ്മാതിരിയുള്ള കിഴവന്മാരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കയാണ് .
അമ്മാവന് അടുപ്പിലും തൂറാം എന്ന പ്രയോഗം നന്നായി. കാരണം ഒരു നിരൂപകനും മറ്റൊരു നേതാവിനും വേറെ പണി ഒന്നുമില്ലേ എന്ന ചോദ്യത്തിന് പ്രസക്തി ഔര്പാട് തോന്നിപ്പോകുന്നു. ഒരിക്കല്‍ ഒരു പ്രസ്താവന പുറപ്പെടുവിക്കുക പിന്നെ അതിനെ വളച്ചൊടിച്ചു മാറ്റുക, ഇതൊന്നും അഭ്യസ്ത വിദ്യരയവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന് അവര്‍ മനസ്സിലാക്കിയാല്‍ എത്ര നന്നായിരുന്നു.... ആര്‍ക്കും ആരെയും വിമര്‍ശിക്കാം എന്നാ തോന്നലാണ് ചിലര്‍ക്ക്!!! ഈ അവസ്ഥാവിശേഷം മാറുമായിരിക്കും.. മാറട്ടെ. മാറിയാല്‍ നന്ന്...........
Post a Comment