Wednesday, May 27, 2009

എന്നെ തല്ലേണ്ട അമ്മാവാ ..........

തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്നു പരാജയ കാരണങ്ങള്‍ അന്വേഷിക്കുന്നതിനു പകരം ഉത്തരവാദിത്വം ആരുടെയെങ്കിലും തലയില്‍ വെച്ചുകെട്ടാനാണ് സി പി എം നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത് . എത്ര കൊണ്ടാലും പഠിക്കില്ല എന്ന വാശി പോലെ . ആയിരങ്ങള്‍ ചോരയും നീരും നല്കി പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനം രണ്ടു വ്യക്തി കളുടെ ബാലബല പരീക്ഷണങ്ങളുടെ വേദി ആയി മാറിയല്ലോ എന്ന് പരിതപിക്കുന്നവര്‍ ഏറെ ആണ് . സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് ഈ കൂട്ടര്‍ അറിയുന്നില്ല .
തിരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും ഉണ്ടാകുക സ്വാഭാവികമാണ് . പരാജയ കാരണങ്ങള്‍ അന്വേഷിക്കയും വേണം . പക്ഷെ ഇവിടെ നടക്കുന്നത് കുലംകുത്തല്‍ അല്ലെ . പാര്‍ട്ടി ഇത്ര അധപ്പതിച്ച കാലം വേറെ യില്ല.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ സംഘടന ദൌര്‍ബല്യം വളരെ
വ്യക്തമാകുകയും ചെയ്തു . ജനങ്ങള്‍ അകന്നു പോയതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .

3 comments:

കാസിം തങ്ങള്‍ said...

നിര്‍ണ്ണായകമായ തെരെഞ്ഞെടുപ്പ് വേളകളില്‍ പോലും പരസ്പരം പാര പണിത് പരാജയം ഇരന്നുവാ‍ങ്ങുകയായിരുന്നു ഇവര്‍. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പാര്‍ട്ടിയെ പോലും ബലികൊടുക്കുന്നിടം വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.

shajkumar said...

പാര്‍ട്ടിയെ പോലും ബലികൊടുക്കുന്നിടം

Thaniyaavarthanam said...

സംഭവിക്കാനുള്ളത് സംഭവിച്ചേ പറ്റു. മാറ്റങ്ങള്‍ നല്ലതിനായാല്‍ എത്ര നന്നായി !!!! മറിച്ച് ചിന്തിക്കുമ്പോള്‍ ആശയക്കുഴപ്പം ഇല്ലാതില്ല

About Me

My photo
a simple man with no pretentions.
Powered By Blogger