പുതിയ കേന്ദ്ര മന്ത്രി സഭ നാളെ സത്യ പ്രതിജ്ഞ ചെയ്യാന്‍ പോവുകയാണല്ലോ . ഈ അവസരത്തില്‍ കഴിഞ്ഞ മന്ത്രി സഭയിലെ മലയാളി മന്ത്രിമാരുടെ പെര്‍ഫോമന്‍സ് ഒന്നു വിലയിരുത്തുന്നത് നന്നായിരിക്കും . താരതമേന്യ നല്ല പ്രകടനം കാഴ്ച വച്ചത് ആന്റണി തന്നെയാണ് . ആയുധ ഇടപാടുകളില്‍ സുതാര്യതയും സത്യസന്ധതയും പുലര്‍ത്താന്‍ ശ്രമിച്ചു എന്ന് തോന്നിപ്പിക്കാന്‍ കഴിഞ്ഞു .എങ്കിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടു മുമ്പു ഇസ്രൈലുമായി ഏര്‍പ്പെട്ട മിസൈല്‍ കരാര്‍ അത്ര സുതാര്യം ആയിരുന്നു എന്ന് തോന്നുന്നില്ല .1200 കോടി രുപയുടെ കോഴ ഇതില്‍ ഉണ്ട് എന്ന് DNA പത്രം തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തതാണല്ലോ .ഈ ആരോപണങ്ങളെ വെറും വാക്കുകള്‍ കൊണ്ടു നിഷേധിക്കാന്‍ അല്ലാതെ വ്യക്തമായ മറുപടി പറയാന്‍ ആന്റണിക്ക് ഇതുവരെ കഴിഞിട്ടില്ല .
പ്രവാസി മന്ത്രി ആയ വയലാര്‍ രവി പ്രവാസി ക്ഷേമത്തിന് എന്ത് ചെയ്തു എന്ന് എന്ന് ചോദിച്ചാല്‍ വട്ട പൂജ്യം എന്ന് ഉത്തരം .സര്‍ക്കാര്‍ ചിലവില്‍ കുറച്ചു വിദേശ യാത്രകള്‍ നടത്തി എന്നല്ലാതെ വേറെ എന്തുണ്ട് എടുത്തു പറയത്തക്കതായി .ഇങ്ങനെ ഒരു മന്ത്രി ആവശ്യമില്ല എന്ന് പല പ്രവാസി മലയാളികളും പറഞ്ഞു കേട്ടിട്ടുണ്ട് .
പിന്നെ ഇ അഹമ്മദ് . അങ്ങനെ ഒരു മന്ത്രി ഉള്ളതായി സാമാന്യ ജനത്തിന് തോന്നിയിട്ടില്ല .മുസ്ലിം സമുഹത്തിന് ഗുണം ഉണ്ടായോ അതും ഇല്ല .മുസ്ലിം ലീഗ് മന്ത്രി ആണല്ലോ . വെറും പാഴ് ചെലവ് .
ഈ പ്രാവശ്യം ആരൊക്കെ ആണോ വരാന്‍ പോകുന്നത് .കാത്തിരുന്നു കാണാം .
2 comments:
ഇനിയും പാഴ്ചിലവുകള്‍ തുടര്‍ക്കഥ ആവുമോ??? കാത്തിരുന്നു കാണാം!!!
ഇനിയിപ്പം എന്നാ ചെയ്യും... വയലാറ് മുഹമ്മെദ്?
Post a Comment