Tuesday, May 12, 2009

കളിയല്ല കല്ല്യാണം .

പല കാര്യങ്ങളിലും നമ്മുടെ കൊച്ചു കേരളം ഇതര സംസ്ഥാനങ്ങളെക്കാള്‍ മുന്നില്‍ ആണല്ലോ .
ഇതിനെ കേരള മോഡല്‍ എന്ന് വിളിച്ച് പ്രകീര്‍ത്തിക്കുന്നുമുണ്ട് .പക്ഷെ നാം കാണാതെ പോയ അല്ലെങ്കില്‍ കണ്ടില്ല എന്ന് നടിക്കുന്ന ഒരു സാമുഹ്യ വിപത്ത് പകര്‍ച്ച വ്യാധിയുടെ നിലയിലേക്ക് മാറിക്കൊണ്ടിരിക്കയാണ്
. പെരുകുന്ന വിവാഹ മോചനങ്ങള്‍ . കുടുംബ കോടതികളുടെ പരിസരത്ത് കൂടി ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ക്ക് ഈ കാര്യം മനസ്സിലാകും .കോടതികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിലും അധികം കേസുകള്‍ .ഭാര്യയും ഭര്‍ത്താവും ഒന്നു പരിചയപ്പെട്ടു വരുന്നതിനു മുമ്പ് തകര്‍ന്നു പോകുന്ന ബന്ധങ്ങള്‍ . വിവാഹ ബന്ധത്തിന് ഒരു ഉടമ്പടി യുടെ വില മാത്രം കല്‍പ്പിക്കുന്ന തലമുറ .use and throw സംസ്ക്കാരത്തില്‍ വളര്‍ന്നു വന്ന അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .ആര്‍ക്കും ആരോടും ഒരു ബാധ്യതയും ഇല്ലാത്ത അവസ്ഥ .തന്റെ ചുറ്റും കറങ്ങുന്ന ലോകം .വളരെ നിസ്സാരമായ കാര്യങ്ങള്‍ പോലും ഊതി വീര്‍പ്പിച്ച് ഇണങ്ങാത്ത കണ്ണികള്‍ ആക്കുന്ന മാതാ പിതാക്കള്‍ .മറ്റുള്ളവരുടെ സ്വാതന്ത്ര്യം അംഗീകരിക്കുമ്പോള്‍ മാത്രമേ നമ്മുടെ സ്വാതന്ത്ര്യം സഫലം ആകു എന്ന തിരിച്ചറിവില്ലായ്മ .
മറ്റുള്ള എല്ലാ കാര്യങ്ങളിലും ഒരു മിനിമം യോഗ്യത നിഷ്കര്‍ഷിക്കുന്ന സമുഹം വിവാഹത്തിന് മാത്രം ഒരു യോഗ്യതയും ആവശ്യ മില്ലെന്ന നിലപാടെടുക്കുന്നു .ഇങ്ങനെ പറഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ . ത്രീവ്ര ചികിത്സ ആവശ്യമായ ഈ ദുരന്തത്തെ നാം കണ്ടില്ലെന്നു നടിച്ചു കൂടാ .

6 comments:

shajkumar said...

an auto biography!

ullas said...

not at all.

Anonymous said...

a blog fromexperience!

Thaniyaavarthanam said...

വിവാഹത്തിന് ഒരു മിനിമം യോഗ്യത തീരുമാനിച്ചാല്‍ ഇന്ന് പലര്‍ക്കും ആ ഭാഗ്യം ഉണ്ടായന്നെ വരില്ല എന്നാ കാര്യം വിസ്മരിക്കാന്‍ പാടില്ലാത്തതല്ലേ എന്നാണ് ഈ പാവപെട്ടവന്റെ അഭിപ്രായം. വിവാഹ മോജനങ്ങള്‍ പെരുകുന്ന ഈ കാലഘട്ടത്തില്‍ അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് സമൂഹം ചിന്തിക്കെണ്ടിരിക്കുന്നു. use and throw എന്ന പ്രതിഭാസം ഒരു പരിധി വരെ പാശ്ചാത്യ സംസ്കാരത്തിന്റെ അനുഭവമാണ്. മറ്റേതു സംസ്കാരങ്ങളും തൊണ്ടതൊടാതെ വിഴുങ്ങുന്നുവരല്ലേ നമ്മള്‍ മലയാളികള്‍ എന്ന് ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല എന്നാ വസ്തുത തികച്ചും സ്ത്യമയതുമാണ്. അതുമാത്രവുമല്ല നമ്മുടെ കഴിവുകേടിനെ മറയ്ക്കാന്‍ മറ്റുള്ളവരെ പഴിച്ചരുന്നതും മലയാളിയുടെ ഔര്‍ typical സ്വഭാവം ആണല്ലോ (ഇപ്പോള്‍ ഞാന്‍ ചെയ്തതുപോലെ )!! സിനിമയും ഇന്നത്തെ മെഗാ സീരിയലുകളും സാധാരണ ജീവിതത്തെ നല്ലവണ്ണം ബാധിക്കുന്നുണ്ട്. എന്ത് സംസ്കാരം വന്നാലും സ്വയം ചിന്തിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഈ മാരക രോഗത്തിന് വേറെ ചികത്സ ഇതുവരെ ആരും കണ്ടു പിടിച്ചിട്ടില്ലത്തനാല്‍ ഏതായാലും മരുന്ന് കഴിച്ചും വാങ്ങിയും ആരും ബുദ്ധിമുട്ടേണ്ടി വരില്ല....
കുറിപ്പ് : മിക്കവാറും ഏതെങ്ങിലുംഏതെങ്കിലും ഒരു നഗരത്തില്‍ ഈ രോഗത്തിന്റെ വിദഗ്ത്തന്‍ ഉടനെ പ്രത്യക്ഷപ്പെടുമോ എന്നാണേ ഇപ്പോഴത്തെ സംശയം.

bright said...

There is a very serious flaw in your logic.You already assume 'living happily ever after' as normal and separating after either party finds out their incompatibility as abnormal.Suppose separating after some time is normal and it is staying married to the same person that is unusual?

We usually don't have friends for life.Getting bored with each others company is nothing unusual and we don't write blogs about it.You won't say ''സാമുഹ്യ വിപത്ത് പകര്‍ച്ച വ്യാധിയുടെ നിലയിലേക്ക് മാറിക്കൊണ്ടിരിക്കയാണ്''about two friends not in talking terms (for whatever reason)

First you have to show that a male and a female bonded emotionally and sexually for life is biological.
You are committing moralistic fallacy,ie the tendency to believe that what is good is natural; that what ought to be, is.

Anonymous said...

What is tinylogo.com??

About Me

My photo
a simple man with no pretentions.
Powered By Blogger