Saturday, May 9, 2009

അക്ഷമനായ മനുഷ്യന്‍ ..

ഒരു പരസ്യ ചിത്രത്തിലെ ഈ തല വാചകം ശ്രദ്ധിക്കുക -impatient is the new life .പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നു തോന്നാമെങ്കിലും അങ്ങനെ ആണോ ? അക്ഷമയാണ് പുതിയ തലമുറയുടെ മുഖ മുദ്ര എന്നല്ലേ പറഞ്ഞു വയ്ക്കുന്നത് . ക്ഷമയോടെ ജീവിക്കുന്നവന്‍ ഈ കാലഘട്ടത്തിനു യോജിച്ചവനല്ല എന്നും വായിക്കാം . ശരിയാണ് .ഒരു തിരക്കുമില്ലാത്തവനും നിരത്ത് കുറുകെ കടക്കാന്‍ ഒരു മിനിട്ട് വൈകിയാല്‍ അക്ഷമയായി ,ദേഷ്യമായി, കുറ്റപ്പെടുത്തല്‍ ആയി . എല്ലാര്‍ക്കും തിരക്കോട് തിരക്ക് .ഓഫീസില്‍ പോകുന്ന കാലത്ത് ഉള്ള ഒരു സുഹൃത്തിന്റെ രസകരമായ സ്വഭാവ വിശേഷം പറയാം .അദ്ദേഹം വരുന്നതിനു മുമ്പു ട്രെയിന്‍ വന്നാല്‍ ദേഷ്യമായി .അതേപോലെ അദ്ദേഹം വന്നതിനു ശേഷം അഞ്ചു മിനിട്ട് ട്രെയിന്‍ വൈകിയാല്‍ വീണ്ടും ദേഷ്യം . അദ്ദേഹം ഒരിക്കലും ട്രെയിനിന്റെ സമയത്ത് വരാറുമില്ല . ഇങ്ങനെ അല്ലെ നാമെല്ലാവരും .ലോകം നമ്മള്‍ വിചാരിക്കുന്ന പോലെ നീങ്ങി കൊള്ളണം .അല്ലെങ്കില്‍ പരിഭവമായി ,പരാതിയായി . ആവലാതികള്‍ കേള്‍ക്കാതെ ,പറയാതെ ഒരു ദിവസവും കടന്നു പോകാറില്ല .
ശ്രീ രജനീഷ് പറഞ്ഞത് പോലെ "ഒരു പട്ടിയുടെ കുര നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കില്‍ അതിന് കാരണം പട്ടിയല്ല മറിച്ചു പട്ടി കുരക്കുന്നതു നിങ്ങളെ അലോസരപ്പെടുത്താന്‍ ആണെന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ."
ഈ അക്ഷമ നമ്മളെ രോഗികള്‍ ആക്കി അത്ര മാത്രം .

5 comments:

Akshay S Dinesh said...

ക്ഷമ കൈമോശം വരുന്നത് നമ്മള്‍ ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നടക്കാത്തപ്പോള്‍ തന്നെ. പക്ഷെ, അത് നടക്കാതെ പോകുന്നത് മറ്റുള്ളവരുടെ കുറവ് കൊണ്ടാണെങ്കില്‍ അക്ഷമാരാകുന്നതില്‍ എന്താണ് തെറ്റ്?
ഇപ്പറഞ്ഞ പരസ്യം എയര്‍ടെല്‍ ബ്രോഡ്‌ ബാന്‍ഡ് ഇന്റെതാനല്ലോ . അതില്‍ പറഞ്ഞിരിക്കുന്നത് വളരെ ശരിയാണ് . പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങള്‍ കഴിയുന്ന കാലം ആണ് ഇത്. ഈ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന യുവ തലമുറയ്ക്ക് തിരക്കൊഴിഞ്ഞ സമയവും ഇല്ല.

പക്ഷെ തിരക്കില്ലാതവര്‍ക്കും സ്വയം സമയം പാഴാക്കിയവര്‍ക്കും അക്ഷമാരാകാന്‍ യോഗ്യതയില്ല.
- അക്ഷയ്‌

തറവാടി said...

>>-impatient is the new life <<

നല്ലൊരു പരസ്യവാചമായാണ് തോന്നിയത്.

ആഴ്ചകള്‍ ഇടവിട്ട് രണ്ട് മാസത്തോളമായി ഒരു ഡോക്റ്ററെ കാണാന്‍ പൊകുന്നുണ്ട്, ഒന്നരവയസ്സുള്ള മകന്‍‌റ്റെ തൊലിയിലുള്ള റാഷിനാണ് ചികില്‍സ, ജബല്‍ അലിയില്‍ നിന്നും വളരെ തിരക്കുള്ള റോടില്‍
മുക്കാല്‍ മണിക്കൂറോളം ഡ്രൈവ് ചെയ്യണം ക്ലിനിക്കിലേക്ക് , രണ്ട് മാസത്തില്‍ അധികമായി ഇന്നവരെ ഒരിക്കല്‍ പോലും ഒരു മണിക്കൂറില്‍ കുറവായവിടെ കാത്ത് നില്‍‌ക്കാതെ ഡോകടരെ കാണാനൊത്തിട്ടില്ല.

ഒരിക്കലോ രണ്ടോ തവണ ഓ.കെ എന്നാല്‍ പതിവായി അതും ബുക്ക് ചെയ്ത് കൃത്യസമയത്താണ് എല്ലാവരും എത്തുന്നത്. കഴിഞ്ഞ തവണ ക്ഷമ കെട്ടു ഡോക്ടര്‍ അല്ലെന്ന് കരുതി ക്ഷമിക്കയായിരുന്നു ഇതുവരെ, ചിലര്‍ അധികം സമയമെടുക്കും പോലും.

ഡോകടറുടെ കഴിവ് കേട് , അയാളുടെ ഓര്‍ഗനസിങ്ങിന്‍‌റ്റെ കുഴപ്പം , അരമണികൂര്‍ വരെ സമ്മതിക്കാം ഒരു മണിക്കൂറില്‍ കൂടുതല്‍ അതും എല്ലാ തവണയും. എന്നാപിന്നെ നമ്മള്‍ ലേറ്റായി ചെന്നാല്‍ രണ്ട് മണിക്കൂര്‍ തമുഴിഞ്ഞില്ലെങ്കില്‍ കാണാതെ മടങ്ങാം. വൈകുന്നത് കണ്ടാല്‍ വരുന്നവരെ വിളിച്ചറിയീച്ചാല്‍ എത്ര പേര്‍ക്ക് പ്രഷര്‍ കുറക്കാം അപ്പോള്‍ വേണ്ടത് ?

കമന്‍‌റ്റ് നീണ്ടതിന് :(

shajkumar said...

ബുദ്തം...ശരണം...ഗച്ചാമി...

Thaniyaavarthanam said...

ക്ഷമയോടെ ജീവിക്കുന്നവന്‍ ഈ കാലഘട്ടത്തിന് ചേരുന്നവന്‍ അല്ല എന്നത് ഒരു പരിധി വരെ സത്യം ആണെന്ന് സമ്മതിക്കാതെ തരമില്ല. ട്രെയിന്‍ ഉള്ള സുഹൃത്തിന്‍റെ ഉദാഹരണം അസ്സലായി. ട്രെയിന്‍ 5 മിനിട്ട് താമസിച്ചാല്‍ ബഹുമാനപെട്ട റെയില്‍വേ മന്ദ്രിയെപ്പോലും കുറ്റം പറയുന്ന അഭയസ്ഥ വിദ്യര്‍ നമ്മുടെ നാട്ടിലുണ്ട്. ഒരു കാര്യവും ഇല്ലാതെ ധൃതി കാട്ടുന്നവരന് നമ്മളില്‍ പലരും.എന്നാല്‍ മറ്റുള്ള സഹകരണ മേഖലകളിലും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അല്ലങ്കില്‍ വേറെ ഒരു ഇടത്തും കാണാന്‍ സാധിക്കാത്ത ഒ‌രു അച്ചടക്കവും ക്ഷമാ ശീലവും കണ്ടുവരുന്നത്‌ നമ്മുടെ വൈന്‍ ഷോപ്പുകളുടെ നീണ്ട നിരയിലാണ്. ആര്‍ക്കും പരിഭവുമില്ല, പിണക്കവുമില്ല. വളരെ സൌമ്യമായ് വന്നു വേണ്ടത് വാങ്ങിക്കൊണ്ടു പോകുന്നു. എന്തൊരു വിരോധാഭാസം അല്ലെ??? ഏതായാലും ആ ട്രെയിന്‍ ഉള്ള സുഹൃത്തിനെ മേല്‍ പറഞ്ഞ ആ വരിയില്‍ ഒന്ന് നിര്‍ത്തി നോക്കിയാല്‍ ഒരുപക്ഷെ വ്യത്യാസങ്ങള്‍ കാണുവാന്‍ സാധിച്ചേക്കും,
പ്രിയ ""തറവാടി"" സുഹൃത്ത്‌ പറഞ്ഞത് ഒരിക്കലും ഒരു അക്ഷമയായി കാണേണ്ടതില്ല, കാരണം എല്ലാ മാസവും മണിക്കൂറുകള്‍ വെയിറ്റ് ചെയ്ത് ഒരു ഡോക്ടര്‍ നെ കാണുമ്പോള്‍ ആര്‍ക്കാണ് ക്ഷമകെടാത്തത്. ഈ ഉള്ളവനും അനുഭവസ്ഥനാണ്...... :)
ശ്രീ രജനീഷ് സാറിന്റെ അഭിപ്രായത്തോടും പൂര്‍ണമായും യോജിക്കാന്‍ ഒരു ചെറിയ വൈക്ലഭ്യം ഉണ്ട്, കാരണം അദ്ദേഹം പറഞ്ഞു "ഒരു പട്ടിയുടെ കുര നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കില്‍ അതിന് കാരണം പട്ടിയല്ല മറിച്ചു പട്ടി കുരക്കുന്നതു നിങ്ങളെ അലോസരപ്പെടുത്താന്‍ ആണെന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ."എന്നാല്‍ പട്ടി കുരക്കുന്നതു ചില സമയം അരോചകമാണ്, അത് നമ്മുടെ ചിന്താഗതി അങ്ങനെ ആവുന്നതുകൊണ്ടാല്ല ചില സമയം നമ്മള്‍ അക്ഷമാരവുന്നു എന്നല്ലേ എന്നാണ് ഈ ഉള്ളവന്‍റെ അഭിപ്രായം!!!!!!!! പാവം പട്ടികക്ക് കുരക്കാനല്ലേ അറിയൂ . അല്ലാതെ പാട്ട് പാടില്ലല്ലോ....!

ullas said...

thanks to all who have commented.

About Me

My photo
a simple man with no pretentions.
Powered By Blogger