മഴക്കാലം ആരംഭിക്കുമ്പോള്‍ തന്നെ രോഗങ്ങളുടെ ഒരു വന്‍ പട നമ്മെ ആക്ക്രമിക്കാനായി അരയും തലയും മുറുക്കി ഇറങ്ങുകയാണല്ലോ .ചികുന്‍ ഗുനിയ ,ഡെങ്കി പനി ,കോളറ ,വൈറല്‍ ഫിവെര്‍ പിന്നെ പേരറിയാത്ത ഒട്ടനേകം രോഗങ്ങളും . ഇത് എല്ലാ മഴക്കാലത്തും ഒരു തുടര്‍ക്കഥ ആവുകയാണ് .
ആരോഗ്യ വകുപ്പ് എല്ലാ പ്രതിരോധ നടപടികളും എടുത്തു കഴിഞ്ഞു എന്ന് ആണയിട്ടു പറയുന്നുമുണ്ട് .
പോരാത്തതിന് ശ്രീമതി മന്ത്രിയുടെ ഉറപ്പും . പക്ഷെ എല്ലാ മഴക്കാലവും കടന്നു പോകുന്നത് പത്തു നൂറു പേരുടെ എങ്കിലും ജീവന്‍ അപഹരിച്ചു കൊണ്ടാണ് . ആരോട് പരാതി പറയാന്‍ .ചെണ്ട ചെന്നു മദ്ദള ത്തിനോട് പറയുന്നതു പോലെ . നമ്മുടെ ജലാശയങ്ങള്‍ എല്ലാം രോഗ വാഹിനികള്‍ ആയിട്ട് നാള് കുറെ
ആയി . പോരാത്തതിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിച്ചു നീരൊഴുക്ക് പോലും നമ്മള്‍ തടസ്സപ്പെടുത്തി കൊണ്ടിരിക്കയാണല്ലോ . മരുന്ന് കമ്പനികള്‍ക്കും മരുന്ന് കച്ചവടക്കാര്‍ക്കും ചാകര . മരുന്ന് വാങ്ങാന്‍ കിടപ്പാടം വില്‍ക്കേണ്ട അവസ്ഥ . ആശുപത്രിയില്‍ പുറംതിണ്ണയില്‍ പോലും സ്ഥലം
കിട്ടാത്ത അവസ്ഥ .
പേടിച്ചു വീട്ടില്‍ കുത്തിയിരുന്നാല്‍ അടുപ്പില്‍ തീ പുകയുമോ ? വരുന്നതു വരട്ടെ എന്ന് മലയാളി .
Saturday, May 30, 2009
Wednesday, May 27, 2009
എന്നെ തല്ലേണ്ട അമ്മാവാ ..........
തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്നു പരാജയ കാരണങ്ങള്‍ അന്വേഷിക്കുന്നതിനു പകരം ഉത്തരവാദിത്വം ആരുടെയെങ്കിലും തലയില്‍ വെച്ചുകെട്ടാനാണ് സി പി എം നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത് . എത്ര കൊണ്ടാലും പഠിക്കില്ല എന്ന വാശി പോലെ . ആയിരങ്ങള്‍ ചോരയും നീരും നല്കി പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനം രണ്ടു വ്യക്തി കളുടെ ബാലബല പരീക്ഷണങ്ങളുടെ വേദി ആയി മാറിയല്ലോ എന്ന് പരിതപിക്കുന്നവര്‍ ഏറെ ആണ് . സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് ഈ കൂട്ടര്‍ അറിയുന്നില്ല .
തിരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും ഉണ്ടാകുക സ്വാഭാവികമാണ് . പരാജയ കാരണങ്ങള്‍ അന്വേഷിക്കയും വേണം . പക്ഷെ ഇവിടെ നടക്കുന്നത് കുലംകുത്തല്‍ അല്ലെ . പാര്‍ട്ടി ഇത്ര അധപ്പതിച്ച കാലം വേറെ യില്ല.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ സംഘടന ദൌര്‍ബല്യം വളരെ
വ്യക്തമാകുകയും ചെയ്തു . ജനങ്ങള്‍ അകന്നു പോയതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .

Thursday, May 21, 2009
പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ?
പുതിയ കേന്ദ്ര മന്ത്രി സഭ നാളെ സത്യ പ്രതിജ്ഞ ചെയ്യാന്‍ പോവുകയാണല്ലോ . ഈ അവസരത്തില്‍ കഴിഞ്ഞ മന്ത്രി സഭയിലെ മലയാളി മന്ത്രിമാരുടെ പെര്‍ഫോമന്‍സ് ഒന്നു വിലയിരുത്തുന്നത് നന്നായിരിക്കും . താരതമേന്യ നല്ല പ്രകടനം കാഴ്ച വച്ചത് ആന്റണി തന്നെയാണ് . ആയുധ ഇടപാടുകളില്‍ സുതാര്യതയും സത്യസന്ധതയും പുലര്‍ത്താന്‍ ശ്രമിച്ചു എന്ന് തോന്നിപ്പിക്കാന്‍ കഴിഞ്ഞു .എങ്കിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടു മുമ്പു ഇസ്രൈലുമായി ഏര്‍പ്പെട്ട മിസൈല്‍ കരാര്‍ അത്ര സുതാര്യം ആയിരുന്നു എന്ന് തോന്നുന്നില്ല .1200 കോടി രുപയുടെ കോഴ ഇതില്‍ ഉണ്ട് എന്ന് DNA പത്രം തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തതാണല്ലോ .ഈ ആരോപണങ്ങളെ വെറും വാക്കുകള്‍ കൊണ്ടു നിഷേധിക്കാന്‍ അല്ലാതെ വ്യക്തമായ മറുപടി പറയാന്‍ ആന്റണിക്ക് ഇതുവരെ കഴിഞിട്ടില്ല .
പ്രവാസി മന്ത്രി ആയ വയലാര്‍ രവി പ്രവാസി ക്ഷേമത്തിന് എന്ത് ചെയ്തു എന്ന് എന്ന് ചോദിച്ചാല്‍ വട്ട പൂജ്യം എന്ന് ഉത്തരം .സര്‍ക്കാര്‍ ചിലവില്‍ കുറച്ചു വിദേശ യാത്രകള്‍ നടത്തി എന്നല്ലാതെ വേറെ എന്തുണ്ട് എടുത്തു പറയത്തക്കതായി .ഇങ്ങനെ ഒരു മന്ത്രി ആവശ്യമില്ല എന്ന് പല പ്രവാസി മലയാളികളും പറഞ്ഞു കേട്ടിട്ടുണ്ട് .
പിന്നെ ഇ അഹമ്മദ് . അങ്ങനെ ഒരു മന്ത്രി ഉള്ളതായി സാമാന്യ ജനത്തിന് തോന്നിയിട്ടില്ല .മുസ്ലിം സമുഹത്തിന് ഗുണം ഉണ്ടായോ അതും ഇല്ല .മുസ്ലിം ലീഗ് മന്ത്രി ആണല്ലോ . വെറും പാഴ് ചെലവ് .
ഈ പ്രാവശ്യം ആരൊക്കെ ആണോ വരാന്‍ പോകുന്നത് .കാത്തിരുന്നു കാണാം .

Sunday, May 17, 2009
എല്ലാം നല്ലതിന് .
ഇടതു മുന്നണി കട്ടയും പടവും മടക്കി കളം കാലിയാക്കിയതിനു കൂടുതല്‍ കാരണങ്ങള്‍ കണ്ടെത്താന്‍ സമയം കളയേണ്ട കാര്യമില്ല . മദനി,ലാവലിന്‍ ,സഭയുടെ രണ്ടാം വിമോചന സമരം . ഇതൊക്കെ തന്നെ ധാരാളം .2004തിരഞ്ഞെടുപ്പില്‍ വലതു മുന്നണിക്കും ഇതേ ഗതികേട് തന്നെ ഉണ്ടായി .ഒരു "പണ്ഡിതന്‍ "
പറഞ്ഞ പോലെ ചെറുപ്പക്കാര്‍ ഒന്നായി മാറ്റത്തിന് വോട്ട് ചെയ്തു എന്നതല്ല കാരണം .ചെറുപ്പക്കാര്‍ തിരഞ്ഞെടുപ്പിനോട് പൊതുവെ നിസ്സംഗതയാണ് പുലര്‍ത്തിയത് .പോളിംഗ് ബൂത്തില്‍ വല്യപ്പന്മാരുടെയും വല്ല്യമ്മമാരുടെയും നീണ്ട നിരയാണ് പകരം കണ്ടത് .
സി പി എം ഒരു അടി അര്‍ഹിച്ചിരുന്നു . അത് ജനം കൊടുത്തു .അത്രേ ഉള്ളു . ഇടതു മുന്നണിയിലെ പടല പിണക്കങ്ങള്‍ പലയിടത്തും ദോഷം ചെയ്തു . പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകള്‍ മറിഞ്ഞു പോയി . സമസ്ത ജാതികളും ഇടതു മുന്നണിക്ക് എതിരായി . പള്ളികള്‍ കൂട്ടമണിയടിച്ചു അപകട മുന്നറിയിപ്പ് നല്കി ."നികൃഷ്ട ജീവി " പ്രയോഗങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിച്ചു .സുധാകരനെ പോലുള്ള മന്ത്രിമാര്‍ പ്രചരണം നടത്തിയാല്‍ കേട്ടു നില്ക്കുന്ന സ്വന്തം തന്ത പോലും വോട്ടു ചെയ്യില്ല .
പക്ഷെ ,ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്ന പോലെയായി .സി പി ഐ യുടെ എല്ലാ സീറ്റും പോയി .സി പി എം നാല് സീറെന്കിലും നേടി മുഖം രക്ഷിച്ചു .
സംഭവാമി യുഗേ യുഗേ.

Tuesday, May 12, 2009
കളിയല്ല കല്ല്യാണം .
പല കാര്യങ്ങളിലും നമ്മുടെ കൊച്ചു കേരളം ഇതര സംസ്ഥാനങ്ങളെക്കാള്‍ മുന്നില്‍ ആണല്ലോ .
ഇതിനെ കേരള മോഡല്‍ എന്ന് വിളിച്ച് പ്രകീര്‍ത്തിക്കുന്നുമുണ്ട് .പക്ഷെ നാം കാണാതെ പോയ അല്ലെങ്കില്‍ കണ്ടില്ല എന്ന് നടിക്കുന്ന ഒരു സാമുഹ്യ വിപത്ത് പകര്‍ച്ച വ്യാധിയുടെ നിലയിലേക്ക് മാറിക്കൊണ്ടിരിക്കയാണ് . പെരുകുന്ന വിവാഹ മോചനങ്ങള്‍ . കുടുംബ കോടതികളുടെ പരിസരത്ത് കൂടി ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ക്ക് ഈ കാര്യം മനസ്സിലാകും .കോടതികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിലും അധികം കേസുകള്‍ .ഭാര്യയും ഭര്‍ത്താവും ഒന്നു പരിചയപ്പെട്ടു വരുന്നതിനു മുമ്പ് തകര്‍ന്നു പോകുന്ന ബന്ധങ്ങള്‍ . വിവാഹ ബന്ധത്തിന് ഒരു ഉടമ്പടി യുടെ വില മാത്രം കല്‍പ്പിക്കുന്ന തലമുറ .use and throw സംസ്ക്കാരത്തില്‍ വളര്‍ന്നു വന്ന അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .ആര്‍ക്കും ആരോടും ഒരു ബാധ്യതയും ഇല്ലാത്ത അവസ്ഥ .തന്റെ ചുറ്റും കറങ്ങുന്ന ലോകം .വളരെ നിസ്സാരമായ കാര്യങ്ങള്‍ പോലും ഊതി വീര്‍പ്പിച്ച് ഇണങ്ങാത്ത കണ്ണികള്‍ ആക്കുന്ന മാതാ പിതാക്കള്‍ .മറ്റുള്ളവരുടെ സ്വാതന്ത്ര്യം അംഗീകരിക്കുമ്പോള്‍ മാത്രമേ നമ്മുടെ സ്വാതന്ത്ര്യം സഫലം ആകു എന്ന തിരിച്ചറിവില്ലായ്മ .
മറ്റുള്ള എല്ലാ കാര്യങ്ങളിലും ഒരു മിനിമം യോഗ്യത നിഷ്കര്‍ഷിക്കുന്ന സമുഹം വിവാഹത്തിന് മാത്രം ഒരു യോഗ്യതയും ആവശ്യ മില്ലെന്ന നിലപാടെടുക്കുന്നു .ഇങ്ങനെ പറഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ . ത്രീവ്ര ചികിത്സ ആവശ്യമായ ഈ ദുരന്തത്തെ നാം കണ്ടില്ലെന്നു നടിച്ചു കൂടാ .

Saturday, May 9, 2009
അക്ഷമനായ മനുഷ്യന്‍ ..
ഒരു പരസ്യ ചിത്രത്തിലെ ഈ തല വാചകം ശ്രദ്ധിക്കുക -impatient is the new life .പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നു തോന്നാമെങ്കിലും അങ്ങനെ ആണോ ? അക്ഷമയാണ് പുതിയ തലമുറയുടെ മുഖ മുദ്ര എന്നല്ലേ പറഞ്ഞു വയ്ക്കുന്നത് . ക്ഷമയോടെ ജീവിക്കുന്നവന്‍ ഈ കാലഘട്ടത്തിനു യോജിച്ചവനല്ല എന്നും വായിക്കാം . ശരിയാണ് .ഒരു തിരക്കുമില്ലാത്തവനും നിരത്ത് കുറുകെ കടക്കാന്‍ ഒരു മിനിട്ട് വൈകിയാല്‍ അക്ഷമയായി ,ദേഷ്യമായി, കുറ്റപ്പെടുത്തല്‍ ആയി . എല്ലാര്‍ക്കും തിരക്കോട് തിരക്ക് .ഓഫീസില്‍ പോകുന്ന കാലത്ത് ഉള്ള ഒരു സുഹൃത്തിന്റെ രസകരമായ സ്വഭാവ വിശേഷം പറയാം .അദ്ദേഹം വരുന്നതിനു മുമ്പു ട്രെയിന്‍ വന്നാല്‍ ദേഷ്യമായി .അതേപോലെ അദ്ദേഹം വന്നതിനു ശേഷം അഞ്ചു മിനിട്ട് ട്രെയിന്‍ വൈകിയാല്‍ വീണ്ടും ദേഷ്യം . അദ്ദേഹം ഒരിക്കലും ട്രെയിനിന്റെ സമയത്ത് വരാറുമില്ല . ഇങ്ങനെ അല്ലെ നാമെല്ലാവരും .ലോകം നമ്മള്‍ വിചാരിക്കുന്ന പോലെ നീങ്ങി കൊള്ളണം .അല്ലെങ്കില്‍ പരിഭവമായി ,പരാതിയായി . ആവലാതികള്‍ കേള്‍ക്കാതെ ,പറയാതെ ഒരു ദിവസവും കടന്നു പോകാറില്ല .
ശ്രീ രജനീഷ് പറഞ്ഞത് പോലെ "ഒരു പട്ടിയുടെ കുര നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കില്‍ അതിന് കാരണം പട്ടിയല്ല മറിച്ചു പട്ടി കുരക്കുന്നതു നിങ്ങളെ അലോസരപ്പെടുത്താന്‍ ആണെന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ."
ഈ അക്ഷമ നമ്മളെ രോഗികള്‍ ആക്കി അത്ര മാത്രം .

Tuesday, May 5, 2009
zoozoos.
ഓവറുകള്‍ക്കിടയിലുള്ള പരസ്യങ്ങള്‍ മിക്കപ്പോഴും രസം കൊല്ലിയായി മാറാറുണ്ട് . പക്ഷെ വോഡഫോണിന്റെ പുതിയ പരസ്യ പരമ്പര ഈ ചെറിയ ഇടവേളകള്‍ രസകരമാക്കുന്നു . സൂ സൂ എന്ന പേരിലറിയപ്പെടുന്ന ഈ കഥാപാത്രങ്ങള്‍ എല്ലാവരുടെയും മനം കവര്‍ന്നു കഴിഞ്ഞു . ബോളിവുഡ് താരങ്ങളുടെ മോന്ത കണ്ടു മടുത്ത ജനത്തിന് ആശ്വാസത്തിന്റെ കുളിര്‍ തെന്നല്‍ . മൊട്ട തലയന്മാരും തലച്ചികളും ചേര്‍ന്ന് ഒരുക്കുന്ന കാഴ്ചകള്‍ അതീവ രസകരമാണ് . animated കഥാപാത്രങ്ങള്‍ ആണെന്ന് തോന്നിപ്പിക്കുമെങ്കിലും വാസ്തവത്തില്‍ മേക്കപ്പ് അണിഞ്ഞ സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത് . കോഴിമുട്ട പോലുള്ള തലയും ഉണക്ക കമ്പ് പോലുള്ള കൈയുംകാലും ഉള്ള ഇവര്‍ സൃഷ്ടിക്കുന്ന നര്‍മ മുഹൂര്തങ്ങള്‍ നിരവധി ആണ് . സ്റ്റോക്ക് അലെര്ട്സിനെ സൂചിപ്പിക്കുന്ന പരസ്യമാണ് ഏറ്റവും രസകരമായി തോന്നിയത് . മറ്റുള്ളവ മോശമാണെന്നല്ല . ഇന്ത്യയിലെ തന്നെ ഒരു പരസ്യ ഏജന്‍സി ആണ് ഈ commercial നിര്‍മിച്ചിരിക്കുന്നത് . അനുദിനം ഫാന്‍സിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ് . zoozzoos പുതിയ പുതിയ രൂപത്തില്‍ ദിവസവും നമ്മുടെ മുന്നില്‍ എത്തട്ടെ .
Subscribe to:
Posts (Atom)