ഉപഭോക്തൃ സംസ്കാരത്തിന്റെ നീരാളി പിടുത്തത്തില്‍ നിന്നും കുതറി മാറാനുള്ള ശ്രമത്തില്‍ ഏര്പ്പെട്ടെരിക്കുന്ന ഒരു പറ്റം ആളുകളെ ഫ്രീജന്സ് എന്ന് വിളിക്കാം .ഒരു ബദല്‍ ജീവിത ശൈലി കരുപ്പിടിപ്പിക്കാന്‍ ഉള്ള ശ്രമം നടത്തുക്കയാണിവര് . എന്ത് കുടില തന്ത്രങ്ങള്‍ ഉപയോഗിച്ചും ലാഭം ഉണ്ടാക്കുക എന്ന ഉദ്ദേശം വച്ച് ഉല്‍പ്പാദനം നടത്തുന്ന കോര്‍പ്പറേറ്റ് കളെ ചെറുത്തു തോല്‍പ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം .
പ്രതി സംസ്കാരമെന്നോ ,ബദല്‍ ജീവിത രീതി എന്നോ വിശേഷിപ്പിക്കാവുന്ന ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശങ്ങള്‍ എന്താണെന്ന് പരിശോധിക്കാം . മുതലാളിത്ത സമ്പദ് വ്യവസ്ഥയെയും പണാധി പത്യത്തെയും ചെറുത്തു തോല്‍പ്പിക്കലാണ് ഇവരുടെ ലക്ഷ്യം . വാങ്ങല്‍ എന്ന പ്രക്രിയ തന്നെ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നു . പണം സമ്പാദിക്കാന്‍ വേണ്ടി ഇവര്‍ ജോലി ചെയുന്നില്ല .ജീവിക്കുന്നത് തന്നെ പണമുണ്ടാക്കാന്‍ വേണ്ടി ആണെന്ന് വിശ്വസിക്കുന്ന ഈ കാലത്ത് ഇവര്‍ ആ വഴി മാറി നടക്കുന്നു .
അസാന്മാര്ഗിക മാര്‍ഗങ്ങളിലുടെ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റ് കളെ ഒഴിവാക്കി ചിന്തിച്ചു തുടങ്ങിയ ഇവര്‍ കാലക്രെമേണ തിരിച്ചറിവിന്റെ പാതയില്‍ എത്തുന്നു .എല്ലാ മൂലധന വ്യവസ്ഥയുടെയും ലക്ഷ്യം കൂടുതല്‍ ലാഭം തന്നെ എന്ന് .
ഫ്രീ എന്നും വെഗാന്‍ എന്നും രണ്ടു വാക്കുകള്‍ കൂടി ചേരുന്നതാണ് ഫ്രീഗന് . മൃഗങ്ങളില്‍ നിന്നും ഉള്ള ഉല്പന്നങ്ങള് പരമാവധി ഒഴിവാക്കാന്‍ ഇവര്‍ ശ്രമിക്കുന്നു .ഇവര്‍ എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്ന് സംശയിക്കുന്നവര്‍ ഉണ്ടാകാം ."അര്‍ബന്‍ ഫോരിങിന്ഗ് " എന്നാണ് ഇവരുടെ ഭക്ഷണ സമ്പാദന രീതിയെ ക്കുറിച്ച് പറയുന്നത് .പക്ഷി മൃഗാദികള്‍ എങ്ങനെ ഭക്ഷണം തേടുന്നുവോ ആ രീതി തന്നെ .ഭക്ഷണ ശാലകളില്‍ നിന്നും മറ്റും ഉപേക്ഷിക്കുന്ന കേടുവരാത്ത വിഭവങ്ങളില്‍ ഇവര്‍ അഭയം കണ്ടെത്തുന്നു .താമസിക്കുന്നതോ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളില്‍ അല്ലെങ്കില്‍ പുറമ്പോക്കുകളില്‍ . ഭിക്ഷക്കാരും അങ്ങനെ ആണല്ലോ എന്ന് ചോദിക്കാം .ഭിക്ഷക്കാര് നിവൃതികേടുകൊണ്ടും ഇവര്‍ സ്വയം തിരഞ്ഞെടുത്തതും .വ്യത്യാസം അതാണ് .അമേരിക്കയിലും യുറോപ്പിലും ഈ പ്രസ്ഥാനം വ്യാപിച്ചു കഴിഞ്ഞു .മുതലാളിത്തത്തിന്റെ ഭീകരത അവര്‍ അത്ര മാത്രം അവര്‍ അനുഭവിച്ചു കഴിഞ്ഞു . പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള ഒരു പോരാട്ടമായി ഇതിനെ വിശേഷിപ്പിക്കാം .മനുഷ്യന് പ്രകൃതിയെ അത്ര മാത്രം ചൂഷണം ചെയ്തു കഴിഞല്ലോ .ഫോസ്സില്‍ ഫുവലിന്റെ ഉപഭോഗം പരമാവധി കുറക്കാന്‍ ഇവര്‍ പല ശ്രമങ്ങളും നടത്താറുണ്ട് .പരസ്യത്തിന്റെ മായിക വലയത്തില്‍ വീണു പലപ്പോഴും അത്യാവശ്യമില്ലാത്ത പലതും നാം വാങ്ങി കൂട്ടാറുണ്ട്. ചിന്തിക്കുക , നഷ്ടം ആര്‍ക്കു ?
അണ്ണാറ ക്കണ്ണനും തന്നാലായത് .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
March
(13)
- ഇങ്ങനെയും ജീവിക്കുന്നവര്‍ !!!!!!
- ദേശീയ ഗാനവും തരൂരും
- കോള രാഷ്ട്രീയം .
- ദ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് !!!!!
- മാത്യു ടി യെ എന്തിന് ബലി കൊടുത്തു !!!!!
- തിരുമേനിമാര് എന്തിന് സി പി എമ്മിനെ പേടിക്കുന്നു???
- ഗല്ലിവര് ഇന്‍ ലില്ലിപെട് !!!!
- വീട്ടമ്മമാരുടെ കുട്ടായ്മ !!!
- വിക്രമാദിത്യനും വേതാളവും !!
- മല്ലയ്യ മുതലാളി കീ ജയ് !
- മഹാത്മാവേ മാപ്പ് .
- പൂരം കാണാന്‍ പോയവര്‍ ?
- പ്രത്യയ ശാസ്ത്രം നാണം മറയ്ക്കില്ല .
-
▼
March
(13)
5 comments:
ചൂഷണങ്ങളുപേക്ഷിച്ചു പ്രകൃതിയോടിണങ്ങി ആർഭാടങ്ങളൊഴിവാക്കി ആവശ്യങ്ങൾക്കുള്ളതു മാത്രമുപയോഗിച്ചു ജീവിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു.ഇന്നു വളരെ പ്രസക്തമായ പോസ്റ്റ്.(മലയാളത്തിലെഴുതിയ ചില ഇങ്ഗ്ലിഷ് വാക്കുകൾ പിടി കിട്ടിയില്ല)
really interesting except in the case of FOOD!
pavathaan :i meant "urban foraging",rummaging through garbage of retailers, households etc etc.
shajkumar: yes interesting,worth trying with some modifications .
thanks both of you.
Thanks for the clarification.
നമുക്കും ചിന്തിക്കാം . പ്രവര്‍ത്തിക്കാന്‍ ശ്രമിക്കാം നമ്മെ കൊണ്ടാവുന്നത് പോലെ . വിജയം ഒരു ദിനം കൊണ്ടുണ്ടാവില്ലെന്കിലും .. ലോക ഭകഷ്യ പ്രതിസന്ധി ... ആഗോള സാമ്പത്തിക പ്രതിസന്ധി ....പ്രതിസന്ധികള്‍ ഒരുപാട് . പരിഹാരം അറിയില്ല എന്നല്ല കാണാന്‍ മനസില്ല .. ശരിയായ അഹങ്കാരം..... അതിനിടയില്‍ ഇങ്ങനെ ചില മുവ്മെന്റുകള്ഈ ഭൂമിക്കു ഇനിയും ആയുസ്സ് കൊടുക്കുമെന്ന പ്രതീക്ഷ. വളരെ ഉപകാര പ്രഥമായ ഒരറിവ് തന്നതിനു ഒരായിരം നന്ദി ....
സ്നേഹപൂര്‍വ്വം
Post a Comment