Sunday, March 1, 2009
പ്രത്യയ ശാസ്ത്രം നാണം മറയ്ക്കില്ല .
മഹാ സമുദ്രവും മണലാരണ്യവും ഒരുപോലെ മലയാളിയെ വേട്ടയാടി ക്കൊണ്ടിരക്കയാണല്ലോ. മഹാസമുദ്രത്തില്‍ ഉപ്പുവെള്ളം കുടിച്ചു ചാകാം .മണലാരണ്യത്തില്‍ വെള്ളം കിട്ടാതെ ചാകാം . വര്‍ഗശത്രു ആരെന്നു തിരിച്ചറിയാന്‍ അണികള്‍ കവടി നിരത്തേണ്ട ഗതികേടിലായി . വര്‍ഗസമരം കൊടിഅടയാളം മാത്രമായപ്പോള്‍ കൊടികള്‍ വലിച്ചെറിയാന്‍ അണികള്‍ക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വരില്ല . നമുക്കു വേണ്ടാത്ത നമ്മെ വേണ്ടാത്ത നേതാക്കളെ ജനം തിരിച്ചറിഞ്ഞു തുടങ്ങി . നമുക്കു വേണ്ടത് നാം തീരുമാനിക്കുന്ന ,നമ്മുടെ മേല്‍ തീരുമാനങ്ങള്‍ അടിചെല്പ്പിക്കാത്ത ഒരു സംവിധാനം മാത്രമാണ് ഇന്നത്തെ ആവശ്യം . ജനകീയ പോരാട്ടങ്ങളുടെ വിജയം സമാന മനസ്കരായ ഒരുപറ്റം ആളുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളായി കരുതിയാല്‍ മതി .ഒരു രാഷ്ടീയ കക്ഷിയുടെയും ലേബല്‍ ഇല്ലാതെ സംരക്ഷണം ഇല്ലാതെ നേടിയെടുത്ത ഈ വിജയങ്ങള്‍ ഒരു സമൂഹത്തിന്റെ അനന്ത സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു .രാഷ്ട്രീയ കക്ഷി കളുടെ ഭരണം ഓരോ പുതിയ വരേണ്യ വര്‍ഗങ്ങളെ സംഭാവന ചെയ്തു എന്നല്ലാതെ മറ്റെന്തുണ്ട് .സാധാരണക്കാരുടെ ആശയാഭിലാഷങ്ങള്‍ പൂര്‍ത്തികരിക്കാന്‍ എന്ത് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് പരിശോധിക്കേണ്ടതാണ് . എല്ലാ അഞ്ചു വര്‍ഷവും ആയിരം കോടി രുപായോളം മുടക്കി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പ് മഹാമഹം ആര്‍ക്കു വേണ്ടി എന്ന ചോദ്യം മനസ്സിലുടക്കാത്ത ആരെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല . പക്ഷെ നാം ഇതില്‍ വീണു പോകുന്നു . നമുക്കാവശ്യം ഇല്ലാത്തവരെ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുന്നു . അരാഷ്ട്രീയ നിലപാടുകള്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ എളുപ്പമാണ് .രാഷ്ട്രീയ തിമിരം ബാധിക്കാത്ത ഒരു ജനതയുടെ വിഹ്വലതകള്‍ എന്ന് മനസ്സിലാക്കിയാല്‍ മതി . കണ്ണടച്ച് ഇരുട്ടാക്കാന്‍ പറ്റില്ലല്ലോ .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
March
(13)
- ഇങ്ങനെയും ജീവിക്കുന്നവര്‍ !!!!!!
- ദേശീയ ഗാനവും തരൂരും
- കോള രാഷ്ട്രീയം .
- ദ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് !!!!!
- മാത്യു ടി യെ എന്തിന് ബലി കൊടുത്തു !!!!!
- തിരുമേനിമാര് എന്തിന് സി പി എമ്മിനെ പേടിക്കുന്നു???
- ഗല്ലിവര് ഇന്‍ ലില്ലിപെട് !!!!
- വീട്ടമ്മമാരുടെ കുട്ടായ്മ !!!
- വിക്രമാദിത്യനും വേതാളവും !!
- മല്ലയ്യ മുതലാളി കീ ജയ് !
- മഹാത്മാവേ മാപ്പ് .
- പൂരം കാണാന്‍ പോയവര്‍ ?
- പ്രത്യയ ശാസ്ത്രം നാണം മറയ്ക്കില്ല .
-
▼
March
(13)
1 comment:
സത്യം എവ ജയതെ!!
Post a Comment