Sunday, July 12, 2009

ഗുമസ്ഥന്മാര്‍ നമുക്കു ഇനിയും വേണോ ?

പാരലല്‍ കോളേജുകള്‍ കൂണുകള്‍ പോലെ പൊട്ടി മുളച്ചിരുന്ന ഒരു കാലം ഉണ്ടായിരിന്നു‌ .ഇപ്പോള്‍
സ്ഥാനം സര്‍വകലാശാലകള്‍ കയ്യടക്കി കൊണ്ടിരിക്കുന്നു . ഓരോ ജില്ലയിലും രണ്ടോ മൂന്നോ
സര്‍വകലാശാലകള്‍ എന്ന അവസ്ഥ . സംസ്ഥാനത്തിന്റെ വക മലയാളം .മെഡിക്കല്‍ ,സാങ്കേതിക
സര്‍വകലാശാലകള്‍ . കേന്ദ്രത്തിന്റെ വക അലിഗഡ് സര്‍വകലാശാല .മലയാളിയുടെ മനസ്സു
നിറയാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം . സര്‍വകലാശാലകളുടെ എണ്ണം പെരുകിയാല്‍ ഉന്നത
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുമോ ? ഒരു സംശയം . യു ജി സി യില്‍ നിന്നും കിട്ടുന്ന ഗ്രാന്റ് പോലും
ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ നിലവിലുള്ള യുനിവേര്സിടി കള്‍ക്ക് കഴിയുന്നില്ല . ഒരു സംസ്കൃത
സര്‍വകലാശാല ഉണ്ടാക്കിയിട്ട് അതിന്റെ ഗതി എന്തായി . നമ്മുടെ സര്‍വകലാശാലകള്‍ ഗവേഷണ
രംഗത്ത് എത്ര മുന്നേറിയിട്ടുണ്ട് .
ഒരു ഐ ഐ ടി കേരളത്തിന് വേണമെന്നു യാചിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി . പകരം പ്രവാസി
സര്‍വകലാശാലയുടെ വാഗ്ദാനം . ഇങ്ങനെ ആണ് കാര്യങ്ങളുടെ പോക്ക് . വിരലില്‍ എണ്ണാന്‍ കഴിയുന്ന
സ്ഥാപനങ്ങള്‍ ഒഴിച്ചാല്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന എത്ര ഗവേഷണ സ്ഥാപനങ്ങള്‍ നമുക്കുണ്ട് .
കേരളത്തിനെക്കാളും ഭൌതിക സാഹചര്യങ്ങള്‍ മോശമായ എത്രയോ സംസ്ഥാനങ്ങളില്‍ ലോകോത്തര ഗവേഷണ സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്നു .
നമുക്കു തൊടുന്നതെല്ലാം" പൊന്നാക്കുന്ന" വിദ്യാഭ്യാസ മന്ത്രി ഉണ്ടല്ലോ . പ്രസംഗം നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ഉള്ള കാലം അതിക്രമിച്ചു . അല്ലെങ്കില്‍ നമ്മുടെ കുട്ടികളുടെ ഭാവി അധോഗതി .

2 comments:

shajkumar said...

റബ്ബര്‍ തോട്ടങ്ങള്‍ വെട്ടുക..സ്വാശ്രയ കോളെജുകള്‍ ഉയരട്ടെ..
മാറ്റുക വിദ്യ -അഭ്യാസ ചട്ടങ്ങള്‍..
ദീപസ്തംഫം ! എല്ലാ ജാതിക്കും ഇരിക്കട്ടെ ഒരു തകര്‍പന്‍ പള്ളി കൂടം!!
പഠിക്കാന്‍ ഇനിയും പിള്ളാരെ ഉണ്ടാക്കി തൊടങ്ങാം..
മാറ്റുക ഗര്‍ഫ" നിരോധനങ്ങള്‍..
ഇല്ലെങ്കില്‍ സ്വയം അത് മാറ്റും...ഇനി എല്ലാ പിള്ളാരും ഡോക്ടര്‍മാര്‍ ...എന്ജിനീര്‍ മാര്‍...
ജനിക്കുമ്പോഴേ..ഡിഗ്രി റെടി...

Thaniyaavarthanam said...

വിദ്യയും അഭ്യാസവും രണ്ടും രണ്ടുതരത്തില്‍ ആണ് ഇപ്പോള്‍.. കൂടുതലും അഭ്യാസം മാത്രമേ ഉള്ളു എന്നതില്‍ തര്‍ക്കമൊന്നുമില്ല എന്നാണ് വിശ്വാസം. ഈ വിശുദ്ധ അഭ്യാസത്തില്‍ എല്ലാവരും ഭാഗഭക്കാവട്ടെ.. പ്രത്യേഗിച്ചും താങ്കള്‍ പറഞ്ഞപോലെ വിദ്ദ്യാഭ്യാസ മന്ത്രി!!!!

About Me

My photo
a simple man with no pretentions.
Powered By Blogger