Tuesday, March 24, 2009

ദേശീയ ഗാനവും തരൂരും

ദേശീയ ഗാനാലാപന വേളയില്‍ അതിനെ അവമതിക്കുന്ന രീതിയില്‍ പെരുമാറിയതിന് ശശി തരൂരിന് കോടതി സമന്‍സ് അയച്ചു .മു‌ന്നു സാക്ഷികളെ വിസ്തരിച്ചതിനു ശേഷമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത് .ഇതും തെരഞ്ഞെടുപ്പും ആയി എന്ത് ബന്ധം എന്ന് ചോദിക്കുന്നവരുണ്ടാകാം .ഒന്നേ പറയാനുള്ളൂ .ദേശീയ ഗാനം ,ദേശീയ പതാക മുതലായവ ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ ,രാജ്യസ്നേഹത്തിന്റെ പ്രതീകങ്ങളാണ് . ഈ പ്രതീകങ്ങളെ ആര് അവമാനിച്ചാലും അവര്‍ക്ക് വേദന ഉണ്ടാകും .
ഓരോ രാജ്യവും അവരുടെ ദേശീയ ഗാനത്തെ ആദരിക്കുന്നത് അവരവരുടെ പ്രത്യേക രീതിയില്‍ ആയിരിക്കും .അമേരിക്കക്കാരന്‍ ചെയ്യുന്നത് പോലെ നാമും ചെയ്യണം എന്ന് പറയുന്നത് രാജ്യത്തോട് കൂറ് ഇല്ലാത്തത് കൊണ്ടല്ലേ .
മുമ്പും ഉന്നയിച്ച ഒരു സംശയം ആവര്‍ത്തിക്കുന്നു .ഈ "ലോക പൌരന്റെ" കൂറ് ആരോടാണ് . നമ്മോടോ അതോ അമേരിക്കയോടോ . അദ്ദേഹത്തിന് തിരഞ്ഞെടുപ്പിന് മല്‍സരിക്കാന്‍ പോലും അര്‍ഹത ഉണ്ടോ എന്ന് സംശയിക്കുന്നു .വാക്കിലും പ്രവൃത്തിയിലും അമേരിക്കന്‍ വിധേയത്വം വച്ചു പുലര്‍ത്തുന്ന ഈ മഹാന്‍ എങ്ങനെ കേരളത്തിലെ ഒരു മണ്ഡലത്തിന്റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളും .
ജനകീയ ചെറുത്തു നില്‍പ്പുകളോട് ഇദ്ദേഹത്തിനു പണ്ടേ പുഛമാണ്. ജനകീയ കോടതിയിലും നീതിന്യായ കോടതിയിലും ഇദ്ദേഹത്തിന്റെ മാറ്റ് ഉരച്ചു നോക്കപ്പെടും .

5 comments:

Anonymous said...

If Tarur wins, and the congress also wins, he will definitely be the minister for foreign affairs.
Then what will be foreign policy? Just imagine. What do you feel? It will just be beyond our imagination.
So I suspect American intervention behind his candidature.

shajkumar said...

the real malayali in english shoe

ullas said...

വാക്കിലും പ്രവൃത്തിയിലും അമേരിക്കന്‍ വിധേയത്വം വച്ചു പുലര്‍ത്തുന്ന ഈ മഹാന്‍ എങ്ങനെ കേരളത്തിലെ ഒരു മണ്ഡലത്തിന്റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളും

ശ്രീഇടമൺ said...

ദേശീയ ഗാനം ,ദേശീയ പതാക മുതലായവ ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ, രാജ്യസ്നേഹത്തിന്റെ പ്രതീകങ്ങളാണ്

തീര്‍ച്ചയായും......*

Faizal Bin Mohammed™ said...

ശശി തരൂര്‍ ആരുടെ സ്ഥാനാര്‍ഥി എന്നത് കോണ്‍ഗ്രസിന്‌ പോലും തീര്‍ച്ചയില്ല .കോണ്‍ഗ്രസിന്‍റെതാണോ അല്ല അമേരിക്കയുടെതാണോ അതുമല്ല ഇസ്രായേലിന്‍റെതാണോ അറിയില്ല ഇതാണ് ഇന്നത്തെ അവസ്ഥ . കാത്തിരുന്നു കാണാം . വീണ്ടും പൊതുജനം വെറും കഴുതകള്‍ ...

About Me

My photo
a simple man with no pretentions.
Powered By Blogger