അവസാനം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി . മൂന്നു സിറ്റിംഗ് എം എല്‍ എ മാരും പട്ടികയില്‍ സ്ഥാനം നേടി . ചെറുപ്പക്കാരെയും വനിതകളെയും വേണ്ടവിധം പരിഗണിച്ചില്ല എന്ന് പരക്കെ പരാതി . കൂട്ടത്തില്‍ മുകളില്‍ നിന്നും കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളും .
രാഹുല്‍ഗാന്ധിയുടെ ഹൈ ടെക് ഉപദേശ സമതിയിലെ അംഗമായ ശശി തരൂര്‍ സ്ഥാനാര്‍ഥി ആയതില്‍ ആരും അത്ഭുതപ്പെടെണ്ട കാര്യമില്ല . ഇതില്‍ രാഹുല്‍ ഗാന്ധിയുടെ താല്പര്യം മാത്രമേ ഉള്ളോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു . അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്പര്യവും ഇതിലുണ്ട് എന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ പ്രയാസമാകും .തരൂര്‍ ഇപ്പോള്‍ ഒരു കോള കമ്പനിയുടെ ഉപദേഷ്ടാവ് കൂടിയാണ് .ഈ കോള കമ്പനിക്ക് എതിരെ ഇപ്പോളും പ്ലാച്ചിമടയില്‍ സമരം നടന്നു കൊണ്ടിരിക്കയാണല്ലോ .ഈ കമ്പനി പ്ലാച്ചിമടയില്‍ ജല ചൂഷണവും പരിസ്ഥിതി മലിനീകരണവും നടത്തി എന്നതാണല്ലോ സമരത്തിന് ആധാരമായ കാര്യം . ഈയിടെ കോള കമ്പനിയുടെ പ്രവൃത്തികളെ ന്യായികരിച്ചുകൊണ്ടു തരൂര്‍ ഒരു പത്ര പ്രസ്താവന ഇറക്കിയത് മിക്കവാറും എല്ലാവരും കണ്ടു കാണും . അപ്പോള്‍ തരൂരിന്റെ കൂറ് ആരോടാണെന്ന് വ്യക്തമല്ലേ .കോര്‍പ്പറേറ്റ് താല്പര്യങ്ങള്ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു വ്യക്തിയെ , എത്ര വലിയവന്‍ ആണെങ്കിലും, അംഗീകരിക്കുന്നത് ആത്മഹത്യാപരമല്ലേ . പ്ലാച്ചിമട സമര നായിക മയിലമ്മയുടെ ആത്മാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള അവസരമായി നമുക്കു ഈ അവസരം ഉപയോഗിച്ചു കൂടെ .
ഇന്ന് ലോക ജല ദിനം .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
March
(13)
- ഇങ്ങനെയും ജീവിക്കുന്നവര്‍ !!!!!!
- ദേശീയ ഗാനവും തരൂരും
- കോള രാഷ്ട്രീയം .
- ദ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് !!!!!
- മാത്യു ടി യെ എന്തിന് ബലി കൊടുത്തു !!!!!
- തിരുമേനിമാര് എന്തിന് സി പി എമ്മിനെ പേടിക്കുന്നു???
- ഗല്ലിവര് ഇന്‍ ലില്ലിപെട് !!!!
- വീട്ടമ്മമാരുടെ കുട്ടായ്മ !!!
- വിക്രമാദിത്യനും വേതാളവും !!
- മല്ലയ്യ മുതലാളി കീ ജയ് !
- മഹാത്മാവേ മാപ്പ് .
- പൂരം കാണാന്‍ പോയവര്‍ ?
- പ്രത്യയ ശാസ്ത്രം നാണം മറയ്ക്കില്ല .
-
▼
March
(13)
4 comments:
പെപ്സി കോക്..തരൂറ് ..പാവം മൈലമ്മ... എവിഡെ ചേരും?
നല്ല എഴുത്ത്..പക്ഷെ ഇതൊന്നും കേരത്തിലെ ജനത്തിന്റെ തലയില്‍ കയറില്ല,രാഷ്ടീയം തലക്കുപിടിച്ചിരിക്കുന്ന കാലം....ഈ യൂ റ്റ്യൂബിലെ വീഡിയോ കാണൂ http://www.youtube.com/watch?v=Ovc_n6SJYlg ........My vision is to make Thiruvananthapuram
a truly global city: Shashi Tharoor
തരം പോലെ വേഷവും ഭാവവും മാറുന്ന ഭൈമി കാമുകന്മാരെ തിരിച്ചറിയാന്‍ ഒരു ശ്രമം നടത്തുകയായിരുന്നു .ഷാജിക്കും ,സപ്നക്കും നന്ദി .
അയാള്‍ക്ക് മത്സരിക്കാനുള്ള അവകാശം തന്നെയില്ല എന്ന് കണ്ടകശനിയില്‍ വായിച്ചിരുന്നു...
എന്നാലും നോക്കിക്കോ...
കേരളം ജനത അയാളെ വിജയിപ്പിച്ച് എന്നും വരാം
Post a Comment