മന്ത്രിസഭയിലെ ഏറ്റവും നല്ല മന്ത്രി ആയിരുന്ന മാത്യു ടി യെ രാജിവെപ്പിച്ചു ജനതാദള്‍ എന്ത് നേടാന്‍ പോകുന്നു എന്ന് മനസ്സിലാകുന്നില്ല .ദളിലെ ചില എം എല്‍ എ മാര്‍ക്ക് ഈ സ്ഥാനം കിട്ടാന്‍ പണ്ടേ മോഹമുണ്ടായിരുന്നു എന്ന കാര്യം പരസ്യമായ രഹസ്യം ആയിരിന്നു .അവസരം കിട്ടിയപ്പോള്‍ പാര വച്ചു അത്ര മാത്രം .അല്ലാതെ ഇതിനു വേറെ പരിവേഷം ഒന്നും നല്‍കേണ്ടകാര്യമില്ല . സ്വന്തം നാടായ വയനാട് നിന്നു മല്‍സരിക്കാന്‍ വീരന് എന്താണിത്ര പേടി . ഉറപ്പുള്ള സീറ്റിലെ അദ്ദേഹം മത്സരിക്കു എന്ന് തോന്നുന്നു .
ബസ്സ് ചാര്‍ജ് കുറക്കാന്‍ സന്നദ്ധത കാണിക്കയും അത് നടപ്പിലാക്കുകയും ചെയ്ത മന്ത്രി എന്ന നിലയില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു .മന്ത്രി ആയിട്ടും എം എല്‍ എ എന്ന നിലയിലുള്ള തന്റെ കടമകള്‍ നിര്‍വഹിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു . മണ്ഡലത്തില്‍ അദ്ദേഹം ഒരു സജീവ സാന്നിധ്യം ആയിരുന്നു .നേരിട്ടു അറിവുള്ള കാര്യമായതിനാലാണ് ഇതു പറയുന്നതു .ഒരു മാതൃകാ ജനപ്രതിനിധി എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു തരികയും ചെയ്തു .
കേരളത്തിന് ഒരു നല്ല മന്ത്രിയെ നഷ്ടപ്പെട്ടു എന്ന ഖേദം അടക്കാന്‍ കഴിയുന്നില്ല .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
March
(13)
- ഇങ്ങനെയും ജീവിക്കുന്നവര്‍ !!!!!!
- ദേശീയ ഗാനവും തരൂരും
- കോള രാഷ്ട്രീയം .
- ദ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് !!!!!
- മാത്യു ടി യെ എന്തിന് ബലി കൊടുത്തു !!!!!
- തിരുമേനിമാര് എന്തിന് സി പി എമ്മിനെ പേടിക്കുന്നു???
- ഗല്ലിവര് ഇന്‍ ലില്ലിപെട് !!!!
- വീട്ടമ്മമാരുടെ കുട്ടായ്മ !!!
- വിക്രമാദിത്യനും വേതാളവും !!
- മല്ലയ്യ മുതലാളി കീ ജയ് !
- മഹാത്മാവേ മാപ്പ് .
- പൂരം കാണാന്‍ പോയവര്‍ ?
- പ്രത്യയ ശാസ്ത്രം നാണം മറയ്ക്കില്ല .
-
▼
March
(13)
6 comments:
കേരളത്തിന് ഒരു നല്ല മന്ത്രിയെ നഷ്ടപ്പെട്ടു എന്ന ഖേദം അടക്കാന്‍ കഴിയുന്നില്ല .
ഒരു നല്ല മന്ത്രിയെ നഷ്ടപ്പെട്ടു
ഒരു കാര്യം പറയാന്‍ വിട്ടു പോയി .ആര്‍ടി ഓ ഓഫീസിലെ അഴിമതി ഒരു പരിധി വരെ കുറക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു . കെഎസ് ആര് ടി സിയിലെ എല്ലാ വാങ്ങലും ഓപ്പണ്‍ ടെണ്ടര്‍ വഴി ആക്കി .പാര്‍ട്ടിക്കാര്‍ക്ക് കമ്മിഷന് കിട്ടാതായി . ഇതും കുരുതി കൊടുത്തതിനു ഒരു കാരണമാകാം .
നല്ലതിനു ആയുസ്സു കുറയും അതു തത്വം!
ഒരു നല്ല മന്ത്രിയെ നഷ്ടപ്പെട്ടു.........
അത് നമ്മുടെ വിധി...
Yea..he was a politician with some guts
Post a Comment